പുനർജ്ജനി ~ ഭാഗം – 30, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

താൻ ഇന്നലെ കണ്ട സ്വപ്നം ഫലിക്കുമോ? അവൾ വീണ്ടും അതൊക്കെ ഓർത്തെടുക്കുമോ?അങ്ങനെ ഓർത്തെടുയെടുത്താൽ അവളെ ഞങ്ങൾക്ക് നഷ്ടമാകുമോ??മനസ്സിന് വല്ലാത്തൊരു വേദന അവളുടെ ശബ്ദം കേൾക്കാതെ അതിനി മാറില്ല..

അവളെ നഷ്ടപെടുന്നത് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല…നീ ഞങ്ങടെ മകളാണ്..നിന്നിൽ മറ്റൊരാൾക്ക്‌ അവകാശം ഇല്ല….ഞാൻ അതിനു സമ്മതിക്കില്ല..ആർക്കും ഞാൻ എന്റെ മകളെ വിട്ടുകൊടുക്കില്ല..അവരുടെ ഹൃദയം വല്ലാതെ വേദനിച്ചു..എന്റെ മഹാദേവാ.. എനിക്ക് തന്നുടെ അവളെ…അവൾക്ക് വേണ്ടി ഞാൻ എന്റെ ജീവൻ വേണമെങ്കിൽ ബ-ലി നൽകാം…

ഒരുപാടു നേരത്തെ യാത്രക്കൊടുവിൽ മിലനിൽ എത്തി..കഴിഞ്ഞു   പോർട്ടനേവയിലേക്കുള്ള ഓരോ വഴികളും അവൾക്കു പരിചയം ഉള്ളപോലെ തോന്നി. അവളുടെ മനസ്സിൽ ഓരോ വഴികളും തെളിഞ്ഞു വന്നു. കാലത്തിന്റെ പോക്കിനനുസരിച്ചു റോഡിന്റെ ഭംഗിയും തെരുവ് ലൈറ്റ്റുകളുടെ രൂപത്തിൽ മാറ്റവും അവയുടെ എണ്ണവും വർധിച്ചിരിക്കുന്നു. വഴിയോരത്തെ ചെറിയ പാർക്കുകളും  ഗാർഡനുകളും മാത്രമാണ് അവൾക്കു പുതുമയായി  തോന്നിയത്..അവൾ സ്വയം അവളെ തന്നെ മറന്നിരുന്നു പോയി.. മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ പോർട്ടനേവയിൽ എത്തി ചേർന്നതും ഡ്രൈവർ അവളെ ഓർമ്മയിൽ നിന്നും ഉണർത്തി..

മാഡം. ഇനി എങ്ങോട്ടാണ് പോകേണ്ടത്..അവൾ അല്പം പോലും ചിന്തിക്കാതെ ശാന്തമായി പറഞ്ഞു

ലെമ്പാഡന്റ് സ്ട്രീറ്റ് 2

മാഡം.. അവിടേക്കോ?

അതെ….

അതിനു ഇവിടുന്നു ഇനിയും ഒരുപാട് ദൂരം ഉണ്ട്. നമ്മൾ വൈകുന്നേരമേ അങ്ങെത്തു…

അതെനിക്കറിയാം.. എനിക്ക് അവിടെ എത്തേണ്ടത് അത്യാവശ്യമാണ്..അവളുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു…

അയാൾ പിന്നെ ഒന്നും പറയാതെ    ക്യാബ് മുന്നോട്ടു നീങ്ങി..

അതെ..ഞാൻ തേടി വരുകയാണ് എന്റെ അസ്തിത്വത്തെ…എനിക്കറിയണം..ഞാൻ ആരാണെന്നും. ഞാൻ കാണുന്ന ഓരോ കാഴ്ചകൾക്കും പിന്നിൽ എന്താണെന്നും എനിക്ക് അറിയണം..എല്ലാത്തിനും ഉള്ള ഉത്തരം അവിടെയാണ്..ഒന്നും എനിക്ക് ഓർമ്മ വരുന്നില്ല..ഞാൻ അഞ്ജലിയാണ്. പക്ഷെ മറ്റു ചിലസമയങ്ങളിൽ ഞാൻ മാറ്റാരൊക്കെയോ ആയി മാറുന്നു. പെട്ടെന്ന് ഞാൻ കണ്ടതും അനുഭവിച്ചതും എല്ലാം മറന്നു പോകുന്നു..അതിനുള്ള ഉത്തരം കിട്ടാതെ എനിക്ക് ഞാൻ ആയി ജീവിക്കാൻ ഒരിക്കലും കഴിയില്ല..അവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു അവൾ പതിയെ മയക്കത്തിലേക്കു വീണു..
********************

പാർവതി താൻ ഇതെന്തൊക്കെയാടോ ഈ പറയുന്നേ…നമ്മൾ ഇനി ഒരിക്കലും അങ്ങോട്ട് പോകില്ലെന്ന് ഉറപ്പിച്ചല്ലേ ഇങ്ങോട്ട് പോന്നത്..അങ്ങനെ ഉള്ള അവിടേക്ക് വീണ്ടും നമ്മുടെ മോളും ആയി പോണോ?

പോണം ഡേവിഡ്…നമുക്ക് വേണ്ടിയല്ല..നമ്മുടെ മോൾക്ക്‌ വേണ്ടി…പോകാതിരിക്കാൻ പറ്റില്ല..

അതിനു താനിങ്ങനെ പേടിക്കാതെ പാറു..തനിക് പോണം എന്നാണെങ്കിൽ പോകാം..പക്ഷെ ചന്ദ്രോതുമനയിൽ ഉള്ളവർ നമ്മളെ അങ്ങോട്ടു ആനയിക്കും എന്ന് പ്രതീക്ഷിച്ചു താൻ പോകരുത്. തനിക്ക് അറിയാമല്ലോ തന്റെ ആങ്ങളമാരെ

അറിയാം ഇച്ചായ..എന്റെ ആങ്ങളമാരെ എനിക്ക് നന്നായി അറിയാം. പക്ഷെ അച്ഛൻ എന്നെ ഉപേക്ഷിക്കില്ല അതെനിക്ക് ഉറപ്പാണ്…

പോയാലും നമുക്ക് രണ്ടു ദിവസത്തിൽ കൂടുതൽ അവിടെ നിൽക്കണ്ട….എനിക്ക് അവിടം ഭയമാണ് ഇച്ചായാ..നമ്മുടെ മോൾക്ക്‌ ഒരാപത്തും സംഭവിക്കരുത്..കുടുംബ അമ്പലത്തിൽ മോളുടെ കൈക്കൊണ്ട് ഒരു ചിരാത് തെളിയിക്കണം..അത് കഴിഞ്ഞു നമുക്ക് തിരിച്ചു പോരണം..അല്ലാതെ നമുക്ക് ആരുടെയും സമ്പത്ത് ഒന്നും വേണ്ട..നമുക്ക് നാം മാത്രം മതി..എന്റെ മോളുടെ നേരെ ആരുടെയും കരിനിഴൽ വീഴരുത്…ഇച്ചായന് എല്ലാം അറിയാവുന്നതല്ലേ?

മ്മ്..പതിയെ പറ…പാറു..മോൾ ഉറങ്ങിയിട്ടില്ല…അവളു കേട്ടാൽ  പേടിക്കും..

പപ്പേ..ഞാൻ എന്ത് കേട്ടലാ പേടിക്കുമെന്നു പറഞ്ഞെ…എനിക് പേടിയൊന്നും ഇല്ല പപ്പേ…

ഹമ്പട കള്ളാ..കുട്ടാ…ഇതുവരെ ഉറങ്ങിയില്ലേ.

ഊ..ഹും…മമ്മേടെ വീട് ഒരുപാട് ദൂരത്താണോ പപ്പേ….

അതേല്ലോ….മുത്തേ….അങ്ങ് ദൂരെ കാടും മലകളും വയലുകളും അരുവികളും ഒക്കെ നിറഞ്ഞ പ്രകൃതിരാമണീയമർണ ഇടത്താണ് മമ്മയുടെ വീട്..അവിടെ വലിയ ഗർവ്വോടെ ഉയർന്നു  നിൽക്കുന്ന ചന്ദ്രോതുമന….അതിനു തൊട്ടപ്പുറത്തു അമ്പാട്ടു മന

അപ്പൊ പപ്പേ..മമ്മയ്ക്കു  രണ്ടു വീടുണ്ടോ?

ഇല്ലടാ…അമ്പാട്ടു മന മമ്മേടെ വലിയച്ചന്റെ വീടാണ്..

മതി മതി രണ്ടാളും കൂടി കഥപറഞ്ഞെ..വന്നു കിടക്കു സിയു. രാവിലേ സ്കൂളിൽ പോണ്ടേ പെണ്ണെ നിനക്ക്..

ഞാൻ പപ്പേടെ കൂടെ കിടക്കു…

അല്ലെങ്കിലും നിനക്ക് പപ്പേ മതിയല്ലോ…പാർവതി കെറുവിച്ചു മുഖംവീർപ്പിച്ചു..

എന്റെ പാറു നീ വന്നു വന്നു കുശുമ്പിയായി വരുവാണ്…

ഇച്ചായ..രണ്ടാളും കൂടി വന്നു കിടന്നേ…

വണ്ടി പെട്ടന്ന് എവിടെയോ തട്ടി നിന്നു. അഞ്ചു കണ്ണുകൾ പതിയെ തുറന്നു ചുറ്റും നോക്കി.

ഹലോ….

ആ ഹലോ. ടാ പറയുന്നേ കേൾക്കാമോ..കേൾക്കടാ, നീ പറയ്

നീ എവിടെയാ ആ വട്ടു കേസിനെ കണ്ടോ?

ഇല്ലടാ..എന്നാലും അവൾ എന്തിനാടാ ഇത്രെയും ദൂരം പോകുന്നത്..

പ്രിയ…അഞ്ചുനേ തിരക്കി ബഹളം വെച്ചപ്പോൾ ഒരു സീൻ ആകണ്ടാന്ന് കരുതി നിന്റെ കൂടെ ഒരു മീറ്റിംഗിന് പോയെന്നു ഞാൻ ഒരു കള്ളം പറഞ്ഞു..അവൾ അത് വിശ്വസിച്ചു ഇരിക്കുകയാ..

പോർട്ടനേവയിൽ എത്തി എങ്കിലും അവൾ കുറ്റിയും പറിച്ചു എങ്ങോട്ടാ പോയതെന്ന് ഒരു ഊഹവും ഇല്ലടാ പ്രണവേ..

അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളുടെ വീട്ടുകാരോട് എന്ത് പറയും..ഇതിപ്പോ എനിക്ക് കുരിശായി….

ഞാൻ നിന്നോട് നേരത്തെ പറഞ്ഞതല്ലെടാ ആ വട്ടു പെണ്ണിനെ ഇങ്ങോട്ട് കൊണ്ടുവരണ്ടാന്ന്..അപ്പൊ നിനക്ക് അല്ലെ പറ്റാത്തെ….സ്വയം അനുഭവിച്ചോ?

അവളെ എന്റെ കയ്യിൽ കിട്ടിയാൽ ഇന്ന് അവൾ എന്റെയ്യിന്നു വാങ്ങിക്കൂട്ടും..അവളെ നിലത്തൂന്ന് വടിച്ചെടുക്കേണ്ടി വരും എനിക്ക് വരുന്ന കലിക്ക്…അവൾ അങ്ങ് എത്തിയാൽ എന്നോട് പറയണം..ഞാൻ വെക്കുവാടാ…

വെക്കല്ലേ ദേവേ…ഇവിടെ ശ്വേത ഇത്തിരി കലിപ്പിൽ ആണ്…

കോ-പ്പ്..അവൾക്ക് എന്തിന്റെ ക–ഴ’ പ്പാടാ…പുല്ലു…. എന്റെ വാ ചൊറിഞ്ഞു വരുന്നുണ്ട്…

എന്നോട് ചൊറിഞ്ഞിട്ട് കാര്യം ഇല്ല…മോനെ ദേവേ…കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത് നീ അല്ലെ, നാളത്തെ കാര്യം നിനക്ക് അറിയാല്ലോ?ആദ്യം ആ കുരിക്ക് അഴിക്കാനുള്ള വഴി ആലോചിക്ക് പിന്നെ കയ്യും കാലും ഇട്ടു അടിച്ചിട്ട് ഒരു കാര്യവും ഇല്ല… ഞാൻ പറഞ്ഞില്ലെന്നു വേണ്ട..

“അവനവൻ വരുത്തുന്ന വിന അവനവനായിട്ട് തന്നെ അഴിക്കണം “

അറിയാടാ….പുല്ലേ….നീ ഇപ്പോൾ അവളോട് എന്തേലും ഒക്കെ പറഞ്ഞു പിടിച്ചു നിൽക്ക്. അവൾക്ക് ഒരു ഡൗട്ടും തോന്നരുത്.

അതൊക്കെ ഞാൻ ഏറ്റു..പക്ഷെ…അവൾ ഇവിടെ വലിയ സീൻ ആക്കുന്നതിനു മുൻപ് നീ ആ കുരിശിനേം കൊണ്ട് വേഗം വരാൻ നോക്ക്…

മാം…വണ്ടിടെ ടയർ പഞ്ചർ ആയി…ഞാൻ ഇവിടെ മെക്കാനിക്നെ കിട്ടുമോ എന്നു ഒന്ന് തിരക്കട്ടെ..

അവൾ ഒന്നു തലയാട്ടി….കുറച്ചു നേരം ക്യാബിൽ തന്നെ ഇരുന്നു..

പിന്നെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി..അവൾ നാലുപാട് വെറുതെ ഒന്ന് നോക്കി…എന്തോ വല്ലാത്തൊരു സന്തോഷവും സമാധാനവും തോന്നുന്നു. ഒരിക്കൽ പോലും ഇത്രയും സെക്യൂർ ഫീൽ തോന്നിയിട്ടില്ല..മനസ്സിന് വല്ലാത്ത ശാന്തത പോലെ..വല്ലാത്തൊരു അതിശയം തന്നെയാണിത്..അവൾ കുറച്ചു നേരം അങ്ങനെ തന്നെ ദൂരേക്ക് നോക്കി നിന്നു..

നേരം സന്ധ്യോട് അടുത്തിരുന്നു. തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു..അവൾ  ക്യാബിൽ ചാരി ചുറ്റുപാടും നോക്കി കൊണ്ട്  അങ്ങനെ തന്നെ നിന്നു..അകലെ ചക്രവാളത്തിൽ സൂര്യൻ മായാൻ തുടങ്ങിക്കഴിഞ്ഞിരുന്നു..അവൾ എന്തോ ഒരു പ്രേരണയാൽ  പതിയെമുന്നോട്ടു നടന്നു.തനിക്കിവിടം അപരിചിതമായി തോന്നുന്നില്ല. കാലങ്ങളായി നടന്നു പഴകിയ പോലെ ഒരു ഫീൽ…ഇവിടുത്തെ ഓരോ വഴികളും സുപരിചിതം ആണെന്ന് ഒരു തോന്നൽ. അവൾ നടന്നു നടന്നു ഏറെ മുന്നോട്ടു പോയി…എങ്ങും കുറ്റകൂരിരുട്ടു നിറഞ്ഞപ്പോൾ ആണ് അറിഞ്ഞത് താൻ ക്യാബീനടുത്തു നിന്നും ഒരുപാട് മുന്നിലേക്ക്‌ സഞ്ചാരിച്ചെന്നു..

തനിക്ക് മുന്നിൽ ഇരുട്ടു മാത്രമേയുള്ളു എന്ന് കണ്ടതും ഉള്ളിൽ വല്ലാത്തൊരു ഭയം തോന്നി തുടങ്ങി..ഹൃദയമിടിപ്പ് ഉയർന്നു..എന്നാൽ ആ ഭയത്തിനെയും ഇരുട്ടിന്റെ ഭീകരതയെയും ഭേദിച്ചുകൊണ്ട് നിലാവ് പരന്നു. മേഘങ്ങൾക്കിടയിലൂടെ അമ്പിളി മാമൻ ഒളിഞ്ഞു നോക്കി പുഞ്ചിരിതൂകി.

അവൾ ആ വീതിയിലൂടെ മുന്നോട്ടു നടന്നു. പെട്ടന്ന് നിലാവ് പോലെ അവളിലും പ്രകാശം പരന്നു. നിലാവ് പോലുള്ള മിഴികൾ ഉയർത്തി അവൾ ആകാശത്തേക്ക് നോക്കി..അവളുടെ തിളങ്ങുന്ന വെള്ളാരം മിഴികളിൽ നിരാശ പടർന്നു. അത് മനസ്സിലാക്കിയത് പോലെ

പെട്ടന്നാണ് നിലവിനരുകിൽ രണ്ടു കുഞ്ഞു താരകൾ തിളങ്ങിക്കൊണ്ട് ഉയർന്നു വന്നത്. അത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.അവളുടെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി വിടർന്നു..എന്നാൽ അവളുടെ മിഴികളുടെ തിളക്കം. മാറാൻ അധിക നേരം എടുത്തില്ല.

ഇരുട്ടെന്നാ അന്ധകാരം ആകെയുള്ള പ്രകാശത്തിന്റെ അവസാന കാണികയായ നിലവിനെയും താരകളെയും പെട്ടെന്ന് വിഴുങ്ങിക്കളഞ്ഞു വീണ്ടും ചുറ്റും ഇരുട്ടു വ്യാപിച്ചു..

പെട്ടന്ന് ആ ഇരുട്ടിൽ എങ്ങോട്ട് പോകണം എന്നറിയാതെ അവൾ പതറി…പെട്ടന്നു തനിക്കു ചുറ്റും എന്തൊക്കെയോ ചിറകടിക്കുന്ന പോലെ തോന്നി….അവളുടെ ദേഹം വിറയ്ക്കാനും കണ്ണുകൾ ഭയം കൊണ്ട്
നിറഞ്ഞു ഒഴുക്കാനും തുടങ്ങി…അവൾക്കു ശബ്ദിക്കാൻ നാക്കു പൊങ്ങുന്നുണ്ടായിരുന്നില്ല…അവളുടെ നാക്കിന്‌ ആരോ കൂച്ചു വിലങ്ങിട്ടപോലെ…..അവൾക്കു അനങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല…അവൾ ആ നിൽപ്പിൽ ചുറ്റും കണ്ണുകൾ പായിച്ചു..തന്നെ ആരോ പിടിച്ചു നിർത്തിയപോലെ ഒരു തോന്നൽ..ആരെയും കാണാനില്ല  ചുറ്റും ഇരുട്ടിന്റെ കാടിന്യം മാത്രം..

അവളുടെ ഹൃദയമിടിപ്പ് അവൾക്കുപോലും കേൾക്കാൻ പാകത്തിനായി..അവൾ ഭയത്താൽ ഒന്ന് അനങ്ങാൻ പോലും അകാതെ ഭയന്നു വിറച്ചു പേടിയോടെ ചുറ്റും നോക്കി..ആ ഇരുട്ടിൽ ഒന്നും കാണാൻ അവൾക്കു കഴിഞ്ഞില്ല.

പെട്ടന്ന് അവളുടെ ചെവിയിൽ ആരോ മന്ത്രിക്കുന്നതുപോലെ തോന്നി…

Come fast……
Give me your blood
And make me free …..

വർഷങ്ങളായി ഞാൻ കൊണ്ടു നടക്കുന്ന എന്റെ പക അത് ഞാൻ നിന്നിലൂടെ തീർക്കും..

അവളുടെ കണ്ണുകൾ ആ ഇരുട്ടിലും ചുറ്റും ഭയത്താൽ ചലിച്ചു. തന്റെ അടുത്തേക്ക് ആരൊക്കെയോ വരുന്നതുപോലെ ഒരു തോന്നൽ. ചുറ്റും വല്ലാത്തൊരു നിശബ്ദത…അ നിശബ്ദതയിലും ആരുടെയോ  ശബ്ദം  തനിക്ക് അരികെ മുഴങ്ങി കേൾക്കുന്നു…

ര–ക്തത്തിന്റെയും അഴുകിയ മാം—സത്തിന്റെയും ഗന്ധം ആ കാറ്റിൽ പോലും പരന്നു….

പെട്ടന്ന് ഇരുട്ടിലേക്ക് ഒരു പ്രകാശം കടന്നു വരാൻ തുടങ്ങി. അവളുടെ ഹൃദയമിടിപ്പ് വർധിച്ചു..പെട്ടന്ന് ആ പ്രകാശം ഒരു സ്വർണപ്രഭയായി മാറി..അവളുടെ കണ്ണുകൾ ആ പ്രകാശത്തിലേക്കു നീണ്ടു..അടുത്ത നിമിഷം ആ കണ്ണുകളിൽ ഭയം നിഴലിച്ചു. അവളുടെ കണ്ണുകൾ ഭയത്താൽ തുറിച്ചുന്തി മുകളിലേക്ക് വന്നു.. മുന്നിലെ കാഴ്ചയിലേക്ക് അവൾ ശ്വാസം അടക്കി പിടിച്ചു നോക്കി… സ്വർണപ്രഭയിൽ അഞ്ചു ഫണവും വിടർത്തി നിൽക്കുന്ന നാഗത്തെ കണ്ടു അവൾ ഭയന്നു വിറങ്ങലിച്ചു നിന്നു..

തുടരും