പുനർജ്ജനി ~ ഭാഗം – 45, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അവൻ അവളുടെ പദത്തിലേക്കു നോക്കി…കുറച്ചു മുൻപ് കണ്ട മുറിവ് പോയിട്ട് അതിന്റെ ഒരു പാട് പോലും കാണുന്നില്ല..ദേവിന്റെ  കണ്ണുകൾ മിഴിച്ചു..അവന്റെ കൈകൾ വിറ കൊണ്ടു..അവൻ പതിയെ തന്റെ കയ്യിലേക്ക് നോക്കി..ചന്ദ്ര ബിംബം പ്രകാശിക്കുന്നു..അവൻ വേഗം മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് അവളെ നോക്കി..

കുളത്തിൽ നിന്നും മുങ്ങി നിവർന്നു ഇറാൻ മാറി വാസുദേവൻ നേരെ കാവിലേക്കു കയറി..കാവിന്റെ കല്പടവുകളിൽ പലതും പൊട്ടി പൊളിഞ്ഞിട്ടുണ്ട്…തന്റെ പിറകെ വരുന്നവരോടായി അയാൾ വിളിച്ചു പറഞ്ഞു..ശ്രെദ്ധിച്ചു വരണം എല്ലാം പൊട്ടി പൊളിഞ്ഞു നശിച്ചു കിടക്കുകയാണ്…

അയാൾ കാവിനകത്തേക്ക് കയറി ഒപ്പം വാമദേവനും…കാലങ്ങളായി ആരും നോക്കാതെ കിടന്ന  സർപ്പ ശിലകളിൽ  താഴെ വീണു പലതും നശിച്ചിട്ടുണ്ട്..അവർ രണ്ടാളും അതെല്ലാം നേരാവണ്ണം വെച്ചുകൊണ്ട് ആ കാൽവിളക്കുകളിലേക്കു  എണ്ണ പകർന്നു..തിരിയിട്ടു…ബാക്കി ഉള്ളവർ കവിന് ചുറ്റും ഉള്ള കൽ വിളക്കുകൾ വൃത്തിയാക്കി തുടച്ചു തിരിയിട്ട്  കഴിഞ്ഞിരുന്നു…

വാമദേവൻ തിരി തെളിക്കാൻ പറഞ്ഞതും വാസുദേവൻ തിരി തെളിച്ചു…പെട്ടന്നു ആകാശം ഇരുണ്ടു…കടവവലുകൾ ചിറകടിച്ചുയർന്നു. അന്തരീക്ഷം ഭീതി ജനകമായി കറുത്ത പുക മറ സൃഷ്ടിച്ചു..ശക്തമായ കാറ്റു വീശാൻ തുടങ്ങി..ജയയും ധന്യയും ഭയന്നു  രഘുവിനെയും ചന്ദ്രനെയും നോക്കി..

ആരും ഭയപ്പെടേണ്ട….മഹാദേവനെ വിളിച്ചു അപേക്ഷിച്ചോളൂ…മഹാദേവൻ നമ്മെ തുണയ്ക്കും..

എല്ലാവരും ശിവപാഞ്ചാക്ഷരി മന്ത്രം ചൊല്ലി…

ഓം നമഃ ശിവായ ശിവായ  നമഃ  ഓം
ഓം നമഃ ശിവായ ശിവായ  നമഃ  ഓം

അന്തരീക്ഷത്തിൽ ശിവപാഞ്ചക്ഷരി മന്ത്രം അലയടിച്ചു..പെട്ടന്നു കാറ്റു ക്ഷമിച്ചു..

അവർ ദീപങ്ങൾ തെളിയിച്ചു…പെട്ടന്ന്.. ചെറിയ കാറ്റു വീശി ആ കാറ്റിൽ ചീഞ്ഞ മാം- സത്തിന്റെയും കത്തിയ വസ്ത്രത്തിന്റെയും ഗന്ധം നിറഞ്ഞു…

ആ രൂക്ഷ ഗന്ധം തങ്ങൾക്കു ചുറ്റും കറുത്ത പുകമാറായായി മാറാൻ അധിക നേരം എടുത്തില്ല..

പെട്ടന്ന്..അന്തരീക്ഷത്തിൽ നാഗരാജാ മന്ത്രം അലയടിച്ചു..

ഓം സർപ്പ രാജയ വിദ് മഹേ…പത്മ ഹസ്തയാ ധീമഹി..തന്വേ വാസുകി പ്രചോദയാത്..

എല്ലാവരും ഈ മന്ത്രം  ഉരുവിട്ടോളൂ…ആ ശബ്ദം പരിചയമില്ലാതിരുന്നിട്ടും അവർ അത് ഏറ്റു ചൊല്ലി…

പെട്ടന്ന് ചീഞ്ഞ ദുർഗന്ധം മാറി…അവിടകെ പാലിന്റെയും  ചന്ദനത്തിന്റെയും ഗന്ധം പരന്നു…

കുറച്ചു പിന്നിലായി നിൽക്കുന്ന നഹുഷനെ കണ്ട് വാമദേവന്റെയും വാസുദേവന്റെയും കണ്ണുകൾ തിളങ്ങി…

നഹുഷൻ അവരെ നോക്കി പുഞ്ചിരി തൂകി..

അനിഷ്ടം മുഖത്ത് ഉണ്ടെങ്കിലും ഭദ്രനും പവിത്രനും അത് പുറത്ത് കാട്ടാതെ നിന്നു..ചുറ്റും നിൽക്കുന്നവരിൽ അതാരാണെന്നു അറിയാനുള്ള വ്യാഗ്രത കൂടി..

അവർ സംശയഭാവത്തിൽ നഹുഷനെ നോക്കി..

ഞാൻ കിഴക്കേ കരയിൽ നിന്നും വരുന്നതാണ്..എന്റെ അച്ഛൻ പറഞ്ഞിട്ട് ഒരാളെ തേടി വന്നതാണ്..

അയാളെ കാണാൻ കഴിഞ്ഞില്ല..ആളെ കാണാതെ തിരിച്ചു പോകാനും കഴിയില്ല..അങ്ങനെ സങ്കടപ്പെട്ടു നിന്നപ്പോഴാ  ഇവിടെ തിരി തെളിയുന്ന കണ്ടേ എന്നാൽ പിന്നെ തൊഴാം എന്ന് കരുതി..

ആരെയാ കാണാൻ വന്നേ….വാമദേവൻ ചോദിച്ചു..

ശശിന്ദ്രകുറുപ്പിനെ…ആഹ്..അയാള്  കാശി പോയിരിക്കുവാ…

പറഞ്ഞിരുന്നു അയാളെ അന്വേഷിച്ചു ഒരാൾ വരുമെന്ന്..അറിയിച്ചിരുന്നു..ശശിന്ദ്രൻ വരുന്ന വരെ അവിടെ താങ്ങാം..

വളരെ ഉപകാരമായി…എന്ത് ചെയ്യുമെന്ന് കരുതി ഇരിക്കയായിരുന്നു..

ദേവേട്ടാ….ഇതെന്തിനാ ഇങ്ങനെ ചുറ്റിക്കെട്ടുന്നെ..

എന്റെ പൊന്നു പെണ്ണെ ഒന്ന് വാ അടയ്ക്കുവോ?

എന്നാലും എന്റെ കാലിലെ മുറിവ് എവിടെക്കാ അപ്രത്യക്ഷമായത്..

എനിക്ക് എങ്ങനെ അറിയാന..

ഈ വിവരം അമ്മ അറിഞ്ഞാൽ നിന്നെ വല്ല പ്രേ-തമായി കാണും..അത് വേണ്ടെങ്കിൽ ഞാൻ പറഞ്ഞപോലെ തല്ക്കാലം ഈ കാലു കെട്ടിവെക്കുക..

ദേവേട്ടാ…എനിക്ക് ആക്ടിങ് ഒന്നും അറിയില്ല…ഞാൻ പിടിക്കപെടും..

ദൈവമേ ആരാ ഈ പറയുന്നേ ആക്ടിങ് അറിയില്ലെന്ന്…ഇവളോ….നമിച്ചു ഞാൻ ഇവളെ…

വാതിലിൽ തുടർച്ചയായുള്ള തട്ടൽ കേട്ടാണ് അവൻ ചെന്നു ഡോർ തുറന്നത്..

അമ്മയെ കണ്ടതും അവനൊന്നു  ചിരിച്ചു. അമ്മ ഫുഡുംമായി അകത്തേക്ക് വന്നു..

അമ്മ താഴെ കുറച്ചു തിരക്കിലായി പോയി അതാ മോളുടെ അടുത്തേക്ക് വരാഞ്ഞേ..അല്ലാതെ അമ്മയ്ക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല…ഇപ്പോൾ കാലിനു എങ്ങനെ ഉണ്ട്.വേതന കുറഞ്ഞോ. ഇല്ലാച്ചാൽ ഹോസ്പിറ്റലിൽ പോവാം.

എനിക്ക് കുഴപ്പം ഒന്നും ഇല്ലമ്മേ..ഞാൻ ok ആണ് അവൾ ഹൃദ്യമായ ചിരിയോടെ പറഞ്ഞു..

അവർ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി..

എന്നാൽ രണ്ടാളും food കഴിക്കു..

ഞാൻ താഴെ വന്നു കഴിച്ചോളാം അമ്മേ..

വേണ്ട..കാലും വയ്യാണ്ട് താഴേക്ക് വരണ്ട ഞാൻ കൊണ്ട് തന്നോളാം..പിന്നെ.. ഇന്നു എല്ലാം വെജിറ്ററിയാൻ ആണ്.

എനിക്ക് അതാമ്മേ ഇഷ്ടം.അമ്മ ദേവിനെ നോക്കി ചിരിച്ചു കൊണ്ട് താഴേക്കു പോയി..

അവളും അവനും food കഴിച്ചു കഴിഞ്ഞു അവൻ പ്ലേറ്റ്സ് തിരികെ വെക്കാനായി താഴേക്കു പോയി..

അവനെ കണ്ടതും പപ്പ പുച്ഛത്തോടെ നോക്കി..അവൻ അയാളെ മൈൻഡ് ചെയ്യാതെ കിച്ചണിലേക്ക്  നടന്നു..

ഗായത്രി..ഞാൻ ഇവിടെ  സത്രം ഒന്നും തുടങ്ങിയിട്ടില്ല..കണ്ണിൽ കണ്ടവർക്കൊക്കെ food കൊടുക്കാൻ..

ദേവിന് ദേഷ്യം വന്നു അവൻ കലിപ്പിൽ എന്തോ പറയാൻ വന്നതും അമ്മ അവനെ തടഞ്ഞു..അവൻ ദേഷ്യത്തിൽ അമ്മയെ നോക്കി കൊണ്ട് മുകളിലേക്കു പോയി..

അവൻ ചെല്ലുമ്പോൾ അഞ്ജലി  അവിടെ ഉള്ള ഷെൽഫിൽ ഇരിക്കുന്ന ട്രോഫികൾ നോക്കുകയായിരുന്നു..

അവനെ കണ്ടതും അവൾ ചിരിയോടെ ചോദിച്ചു..ഇതൊക്കെ ദേവേട്ടന് കിട്ടിയതാണോ?

അവൻ ഉത്തരം പറയാതെ അവളെ നോക്കി…

അവൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു പെട്ടന്ന് അവനു ദേഷ്യം വന്നു..

ഒന്നു മിണ്ടാതിരിക്കുവോ നീ…

ഇനി നീ വാ തുറന്നാൽ ഞാൻ നിന്നെ ഇറക്കിവിടും അവൻ കലിപ്പിൽ പറഞ്ഞതും അവൾ കണ്ണും നിറച്ചു അവനെ നോക്കി കൊണ്ട്  ബാൽക്കണിയുടെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..

അവൻ കലിപ്പിൽ ബെഡിൽ വന്നു കിടന്നു..

ഡോ… താൻ എന്തെകിലും എന്നോട് മറയ്ക്കുന്നുണ്ടോ?

പ്രിയ പ്രണവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് ചോദിച്ചു..

ഇല്ലെടി..ഞാൻ നിന്നോട് എന്ത്‌ മറയ്ക്കാനാണ്..

അഞ്ജലിയുടെ കാര്യം…എനിക്ക് ഉറപ്പാണ് താൻ എന്തോ മറയ്ക്കുന്നുണ്ട്.

ഞാൻ ഇന്ന് കണ്ട കണ്ട അഞ്ജലി എന്റെ പഴയ അഞ്ജലി അല്ല. കുട്ടികാലം മുതലേ എനിക്ക് അവളെ അറിയാം..അവളുടെ ഓരോ സ്വഭാവവും എനിക്ക് അറിയാം അതുകൊണ്ട് താൻ എന്നോട് കള്ളം പറയാൻ ശ്രെമിക്കണ്ട..മര്യാദയ്ക്കു സത്യം പറഞ്ഞോ? എന്തിനാണ് ഇങ്ങനെ  ഒരു നാടകം..എല്ലാം നേരത്തെ പ്ലാൻ ചെയ്താണോ അവളെ ഇങ്ങോട്ട് കൊണ്ടു വന്നത്..എനിക്കറിയണം പ്രണവേ എല്ലാം..അല്ലാതെ പറ്റില്ല..

അവളെ കാത്തു ആന്റിയും അങ്കിളും ഇരിപ്പുണ്ട്..ഇതുവരെ ഞാൻ അവരെ വിളിച്ചിട്ടില്ല..ഞാൻ എന്താ അവരോട് പറയേണ്ടത്…

മകളുടെ കല്യാണം കഴിഞ്ഞെന്നോ?പറയ്.. പ്രണവേ….അവൾക്കു എന്താ പറ്റിയെ…അല്ലാതെ ഞാൻ ഇനി ഇവിടുന്നു എങ്ങോട്ടും ഇല്ല.

നിനക്ക് ഇപ്പോൾ സത്യം അറിഞ്ഞാൽ പോരെ..പക്ഷെ സത്യം അറിഞ്ഞു കഴിഞ്ഞു നീ എന്നെ കുറ്റപ്പെടുത്തരുത്..

അത് ഞാൻ കാര്യം അറിയാതെ   എങ്ങനെയാ..നീ കാര്യം പറ..

അവൻ ഉണ്ടായ കാര്യങ്ങൾ അവനോട് പറഞ്ഞു..എന്താ പറഞ്ഞെ അവൾക്ക് ഒന്നും ഓർമയില്ലെന്നോ? അപ്പോൾ ഈ കല്യാണം ..

അവരുടെ കല്യാണം കഴിഞ്ഞത് സത്യമാണ്….അവൾ ഇപ്പോൾ ദേവിന്റെ ഭാര്യമാണ് ..

അപ്പോൾ ആ കല്യാണം റിയൽ ആയിരുന്നോ?

Yes..

പ്രിയ ഞെട്ടി അവനെ നോക്കി..ആപ്പോ അവൾക്ക് ഓർമ വന്നാലോ? അതെനിക് അറിയില്ല…

വൈരെന്ദ്രി….

സ്വർണ പ്രഭയാൽ തിളങ്ങുന്ന ചുമരുകളിൽ സൂര്യ പ്രകാശം അടിച്ചു അവ മഴവില്ല് തെളിയിച്ചു..

ചുറ്റും കൂടി നിൽക്കുന്ന അപ്സരകളെയും യക്ഷകിന്നാരങ്ങളെയും നോക്കി..ദേവതകൾ നിന്നു..

ദേവി…പാർവാനിക…എന്താണ് കാര്യം. എല്ലാവരുടെയും അഗമനോദേശം എന്താണ്..

ദേവി….ശാന്ധ്രിക….

അവരെല്ലാം ആകുലരാണ്…യുഗ യുഗന്തരങ്ങളായി കാത്തിരുന്ന റാണിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു..റാണി മടങ്ങി വരുമോ എന്ന് ഇവരെല്ലാം ആകുലപ്പെടുന്നു..

ആകുല പെടേണ്ട കാര്യം ഇല്ല പാർവാനിക…പോയി  അവരോട് പറയു  ഈ വൈരെന്ദ്രിയെയും അവിടുത്തെ ഓരോ ആളുകളെയും അവരുടെ വേദനയും മറന്നു ഒരിക്കലും റാണി ശൈവ ചന്ദ്ര മടങ്ങി വരാതിരിക്കില്ല എന്ന്..

ഉറപ്പായും റാണി ഇവിടേക്ക് തന്നെ മടങ്ങി വരും..വിധിയെ തടുക്കാനോ തടയാനോ ആർക്കും ആവില്ല..വിധി അതിന്റെ മുറപോലെ നടക്കും..

ഇതേ സമയം അഞ്ജലി ബാൽക്കണിയിലെ കൈ വരിയിൽ പിടിച്ചു അകലെ കാണുന്ന വിശാലമായ വാനിലേക്ക് നോക്കി..

അവളുടെ മനസ്സിൽ പല ചിന്തകളും ഉടലെടുത്തു. അവൾ വാനിലേക്ക് തന്നെ ഇമകൾ അനക്കാതെ നോക്കി നിന്നു..

പെട്ടന്നു ആകാശത്തൊരു സ്വർണ സർപ്പം പ്രേത്യക്ഷപെട്ടു…അവൾ അത്ഭുതത്തോടെ അതിനെ നോക്കി..

അതിന്റെ സ്വർണ പ്രഭയിൽ അവൾ പോലും തിളങ്ങി..പെട്ടന്ന് ആകാശത്തു രണ്ടു  വെള്ളി നക്ഷത്രങ്ങൾ പ്രേത്യക്ഷപെട്ടു…

അവൾ അതിനെ നോക്കി മന്ദാസ്മിതം തൂകി..

ഹേയ്..താരകളെ…നിങ്ങൾക്ക് അറിയുമോ ഞാൻ ആരാണെന്നു അവൾ ആ താരകളെ നോക്കി ചോദിച്ചു..

താരകൾ മിന്നി തെളിഞ്ഞു.. lഅത് അവൾക്കരികിലേക്കു  വന്നു..

അവൾ  വീണ്ടും ചോദിച്ചു..

ഞാൻ ആരാണ്…എന്റെ പേരെന്താണ്..

പെട്ടന്നു  ആ സ്വർണ നാഗം പുഞ്ചിരിച്ചു കൊണ്ട് ആ താരകൾക്കരികിലേക്ക് വന്നു..

“ഭൂ ലോകത്തു നിനക്ക് നാമങ്ങൾ ഏറെ…ആകാശലോകത്തു നീ ശൈവ ചന്ദ്ര…ചന്ദ്ര ദേവന്റെ പുത്രി..നിലാവിന്റെ റാണി…യുഗങ്ങളായി വൈരെന്ദ്രി കാത്തിരിക്കുന്നത് നിന്നെയാണ്..”

നിന്റെ പിതാവും മാതാവും നിനക്ക് വേണ്ടിയാണു ജീവൻ ത്യജിച്ചത്..

നിനക്കായ്‌ അവരിന്നും  കാത്തിരിക്കുന്നു…ഇവിടെ ഈ ആകാശലോകത്തു..നിനക്ക് ചെയ്യാനുള്ള കടമകൾ ഏറെ ആണ്  അവയെല്ലാം ചെയ്തു തീർത്തു നീ ഉടനെ ഇവിടേക്ക് തന്നെ മടങ്ങി വരും.

നിന്നിൽ വസിക്കുന്ന ചൈതന്യം സാക്ഷാൽ ദുർഗയാണ്..സ്വയം നീ ആരാണെന്നു ഉടനെ അറിയും..നീ നിന്റെ അസ്തിത്വം കണ്ടെത്തും..

ഈ നാഗ പൗർണമി നിന്റെ പുനർജനിയുടെ പൗർണ്ണമിയാണ്…

ഒന്ന് അറിയുക..നിന്റെ മാതാവ് പാർവതി..പിതാവ്   ഡേവിഡ് ലിയോൺ..

നിന്റെ ജനനം അത് എന്തിനാണെന്ന് നീ ഉടനെ തിരിച്ചറിയും..

പെട്ടന്ന് ആ പ്രകാശം മങ്ങി നക്ഷത്രങ്ങൾ മറഞ്ഞു..ആ സ്വർണ നാഗം ഒരു സ്വപ്നം ആയി മാറി..

അവൾ ഉറക്കത്തിൽ എന്നപോലെ എഴുനേറ്റു കണ്ണുകൾ തിരുമ്മിക്കൊണ്ട്  ചുറ്റും നോക്കി..

അതെ..താൻ സിയാ ആണ്..
സിയാ ഡേവിഡ് ലിയോൺ..പാർവതിയുടെയും ഡെവിടിന്റെയും മകൾ….

എന്റെ പുനർജനമോദേശം നടപ്പിലാക്കാൻ സമയം ആയിരിക്കുന്നു.

ഞാൻ വരുന്നു…എന്റെ പകയിൽ സർവ്വതും നശിപ്പിക്കാൻ…അവളുടെ കണ്ണിൽ നിന്നും അഗ്നി എരിഞ്ഞു കഴുത്തിലെ തൃശൂലം നേരിപ്പോട് പോലെ തിളങ്ങി..ഉള്ളം കയ്യിലെ ചന്ദ്രബിബം  മിന്നി മിന്നി തെളിഞ്ഞു..

തുടരും