അവൻ ഇത് തന്റെ പരീക്ഷ പേപ്പർ അല്ലെന്ന് വാദിക്കാൻ കഴിയാതെ ടീച്ചറുടെ മുന്നിൽ വിക്കി…

Monica Varnam Movie Hot Pics

എഴുത്ത്: നൗഫു ചാലിയം
====================

ടീച്ചർ ഇതെന്റെ പേപ്പർ അല്ല ല്ലോ…?

നാലാം ക്ലാസിൽ പഠിക്കുന്ന റഷീദ് കയ്യിൽ ഉണ്ടായിരുന്ന കണക് പേപ്പർ ടീച്ചറെ കാണിച്ചു കൊണ്ട് ഒരു സ്വകാര്യം പോലെ  ടീച്ചറോട് പറഞ്ഞു…

ഹഫ്സ ടീച്ചർ അവനെ ഒന്ന് നോക്കിപിന്നെ അവന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പറിലേക്കും…

അമ്പതിൽ അഞ്ചര മാർക്ക്‌ എന്ന പേപ്പർ കണ്ടപ്പോൾ തന്നെ ഹഫ്സ ടീച്ചറുടെ മുഖത്തു പുച്ഛം നിറഞ്ഞിരുന്നു…

“പിന്നെ ഏതാ നിന്റെ പേപ്പർ…അവന് ഞാൻ കൊടുത്തതാണോ…”

ക്ലാസിൽ അതേ പേരിൽ ഉണ്ടായിരുന്ന മറ്റൊരു കുട്ടിയെ കാണിച്ചു പുച്ഛത്തോടെ പറഞ്ഞതും ആ നാലു വയസ്സ് കാരന്റെ മനസു തകർന്നു പോയിരുന്നു

അവൻ ഇത് തന്റെ പരീക്ഷ പേപ്പർ അല്ലെന്ന് വാദിക്കാൻ കഴിയാതെ ടീച്ചറുടെ മുന്നിൽ വിക്കി…

“കേട്ടോ മക്കളെ…ഈ ക്ലാസിലെ ഏറ്റവും മാർക്ക്‌ കുറവുള്ള കുട്ടിയുടെ പേപ്പർ ആണിത്..കണ്ടോ നിങ്ങൾ ഇതിലെ മാർക്ക്‌…”

ടീച്ചർ ആ പേപ്പർ മുകളിലേക്ക് ഉയർത്തി മുന്നിൽ ഇരിക്കുന്ന മുപ്പത്തോളം കുട്ടികളെ ഉയർത്തി കാണിച്ചതും അപമാനിതനെ പോലെ അവൻ നിന്നു…

അവന് ഏറ്റവും ഇഷ്ടമുള്ള വിഷയം ആയിരുന്നു കണക്ക്. അതിൽ ഇത് വരെ നാല്പതിൽ കുറവ് മാർക് അവന് എവിടെ നിന്നും കിട്ടിയിരുന്നില്ല. എല്ലാവരും അവനെ കളിയാക്കി ചിരിക്കുന്നത് പോലെ കണ്ടപ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആരും കാണാതെ തുടച്ചു സ്വന്തം ബെഞ്ചിലേക് പോയിരുന്നു

“എന്തിനാ കരയുന്നെ റാഷി, മാർക്ക്‌ കുറഞ്ഞത് കൊണ്ടാണോ…സാരമില്ല… ഉമ്മാന്റെ കുട്ടി നല്ലോണം എഴുതുമെന്ന് ഉമ്മാക് അറിയാമല്ലോ…ഇതിപ്പോ കാക്കൊല്ല പരീക്ഷ അല്ലേ കഴിഞ്ഞുള്ളൂ..നമുക്ക് അര കൊല്ല പരീക്ഷ വരുമ്പോൾ ആർക്കാണ് മാർക്ക്‌ കൂടുതൽ എന്ന് കാണിക്കാം. പോരെ…”

ഉമ്മാന്റെ ആ വാക്കുകൾ മതിയായിരുന്നു അവന് സമാധാനപ്പെടാനെങ്കിലും പിറ്റേന്നതെ ക്ലാസിൽ നടന്ന കാര്യങ്ങൾ കൂടേ ആയപ്പോൾ അവന് കണക് ടീച്ചറുടെ ക്ലാസിൽ ഇരിക്കാനുള്ള എല്ലാ ത്വരയും ഇല്ലാതെയായി..

“റഷീദ്…”

ഹഫ്സ ടീച്ചർ ക്ലാസിലെക്ക്‌ വന്ന ഉടനെ തന്നെ വിളിച്ചു

റഷീദ് സ്റ്റാൻഡ് അപ്പ് എന്നും പറഞ്ഞതും…

ടീച്ചർ തന്റെ പേപ്പർ തെറ്റിപോയതാണ് എന്ന് പറയുമെന്ന് കരുതി എഴുന്നേറ്റ് നിന്നതും ഒരു ശൗട്ട് ആയിരുന്നു…

തന്നോടാരാ മണ്ടാ എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞത്…എന്നും പറഞ്ഞു കൊണ്ട് കുറേ ഏറെ ചീത്ത വിളിക്കുകയും കളിയാക്കുകയും ചെയ്തു കൊണ്ട്..

തന്റെ മുന്നിൽ ഇരിക്കുന്ന രണ്ടാമത്തെ റഷീദിന്റെ അടുത്തേക് വന്ന് കൊണ്ട് അവന് ഗിഫ്റ്റായി ഒരു പേന കൊടുത്തു…

അങ്ങനെ അര കൊല്ല പരീക്ഷ വന്നു…

കണക് തറ പോലെ പഠിച്ചിരുന്നേലും കണക് പരീക്ഷയുടെ അന്ന് ഉമ്മ എന്നെ സ്കൂളിൽ വിട്ടില്ല…

ഇന്നത്തെ പരീക്ഷ ഞാൻ എഴുതണ്ട എന്നായിരുന്നു. അത് എന്തിനായിരുന്നു എന്നറിയാൻ എനിക്ക് പരീക്ഷ പേപ്പർ വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു…പരീക്ഷ എഴുതാത്തത് കൊണ്ട് തന്നെ ടീച്ചർ മാർക്ക്‌ വിളിച്ചു പറഞ്ഞപ്പോൾ റഷീദിന് നാല് മാർക്ക്..

അവനാണ് പരീക്ഷ എഴുതിയത് എന്നറിയുന്നത് കൊണ്ട് തന്നെ ടീച്ചർ അവന് പേപ്പർ കൊടുത്തുകൊണ്ട് എന്നെ നോക്കി..…

ആ നോട്ടത്തിൽ ഉണ്ടായിരുന്നു അന്നേനെ കുറ്റപ്പെടുത്തിയതിനും വേദനിപ്പിച്ചതിനും ഉണ്ടായിരുന്ന മാപ്പ്…

ടീച്ചർ എന്നെ സ്റ്റാഫ് റൂമിലേക്കു കൊണ്ട് പോയി എന്തെ പരീക്ഷ എഴുതഞ്ഞേ എന്ന് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞിട്ടാണെന്നും ഞാൻ പറഞ്ഞതും ടീച്ചർ പറഞ്ഞു..

ഉമ്മാക് മോനേ അറിയാം..ടീച്ചർക് അതിന് സാധിക്കാതെ പോയല്ലോ…എന്ന്…

“മോൻ ക്ഷമിക്കണം…ടീച്ചറോടുള്ള ദേഷ്യത്തിൽ ഇനി പരീക്ഷ എഴുതാതെ പോകരുത്…നീ മിടുക്കനാണ്….മിടു മിടുക്കൻ…”

അതും പറഞ്ഞു എന്റെ കവിളിൽ ഒരു മുത്തം തന്നപ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞതിന്റെ കൂടേ എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു…

ബൈ

നൗഫു