മുന്ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
പെട്ടന്ന് ഒരു ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു..കേൾക്കാൻ ഇമ്പമുള്ള ഒരു സ്ത്രീ ശബ്ദം..അവിടെ പ്രതിധ്വാനിച്ചു കൊണ്ടിരുന്നു…
ഹേ…മൂഢ സ്വത്വങ്ങളെ…..അവൻ. വന്നത്..എനിക്ക് വേണ്ടി ആണ്…
എനിക്ക് വേണ്ടി മാത്രം….ഈ ശൈവ ചന്ദ്രയ്ക്കു വേണ്ടി..
കറുത്തിരുണ്ട് മഴമേഘങ്ങൾ മൂടിയ വാനിലേക്ക് നോക്കി കൊണ്ട് ദേവ് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. അവൻ നിറഞ്ഞ കൗതുകത്തോടെ ആ മനയും ചുറ്റുപാടും നോക്കി….ചുറ്റും മരങ്ങൾ തിങ്ങി നിൽക്കുന്ന വനന്തരീക്ഷം സൃഷ്ടിക്കുന്ന ആ വലിയ മനയിലേക്ക് നോക്കി, താൻ അന്ന് കണ്ട അതെ മന തന്നെ ആണിത്… ഈ മനയുമായി തനിക്കുള്ള ബന്ധം അതൊരിക്കലും ഇങ്ങനെ ഒരു ബന്ധം ആണെന്ന് അവൻ ഊഹിച്ചിട്ടു കൂടി ഉണ്ടായിരുന്നില്ല..അവൻ നെടുവീർപ്പോടെ ആ മനയിലേക്ക് തന്നെ നോക്കി നിന്നു..
അഞ്ജലി കാറിൽ നിന്നിറങ്ങാതെ തന്നെ ആ കൊട്ടാരം പോലെ ഉള്ള മനയിലേക്ക് നോക്കി..ആ മന അധികവും പഴക്കം ചെന്നിരിക്കുന്നു..എന്നാലും ഗാർവ്വോടെ അത് ഇങ്ങനെ തലയുയർത്തി നിൽക്കുന്നു..
ഒരേ സമയം ആ മനയിലേക്ക് നോക്കുമ്പോൾ അവളിൽ അശ്ചര്യവും അത്ഭുതവും അതിനു പുറമെ ചുണ്ടുകളിൽ പുച്ഛവും നിറഞ്ഞു..
പെട്ടന്ന് ദേവ് ഡോറിൽ തട്ടിയതും അവൾ ചെറു ചിരിയോടെ കാറിൽ നിന്നും ഇറങ്ങി. അവളുടെ കാൽ ആ മണ്ണിൽ പതിഞ്ഞതും..പെട്ടന്ന് വലിയൊരു ഹൂങ്കാര ശബ്ദത്തോടെ കാറ്റു വീശാൻ തുടങ്ങി..പൊടുന്നനെ അതൊരു കൊടുങ്കാറ്റായി മാറി…മനയ്ക്ക് ചുറ്റും വീശിയടിച്ചു…
കാവിലെ നാഗങ്ങൾ പത്തി വിടർത്തി ആടി…വലിയൊരു പേമാരിയായി ആ കറുത്തിരുണ്ട മഴമേഘങ്ങൾ മണ്ണിലേക്ക് പെയ്തിറങ്ങി. ഇടിയും മിന്നലും ശക്തമായി കൊണ്ടിരുന്നു…ഭൂമിപോലും തണുത്തു വിറങ്ങലിച്ചു നിന്നു..ആരുടെയോ വരവറിയിച്ചു കൊണ്ട് മരച്ചില്ലകളിൽ ചേക്കേറിയ പറവകൾ ചിറകടിച്ചു പറന്നുയർന്നു…
മുറ്റത്തു നിന്നും മഴ നനയാതെ പൂമുഖത്തേക്ക് ഓടി കയറുന്ന അതിഥികളെ കണ്ട് ചാരുകസേരയിൽ നിന്നും ആ വൃദ്ധൻ ഉരുണ്ടു എണീറ്റു..
അയാളുടെ കണ്ണുകൾ നിറഞ്ഞു..അയാൾ മുന്നിൽ നിൽക്കുന്ന തന്റെ മകനെ കണ്ടു സന്തോഷശ്രുക്കൾ പൊഴിച്ചു.
മോനേ… നീ വന്നോ…ഇനി ഈ വൃദ്ധൻ മരിച്ചാലും സാരം ഇല്ല അവസാനമായി നിന്നെ ഒന്നു കാണാൻ കഴിഞ്ഞല്ലോ?അയാളുടെ സ്വരം ഇടറി…ഒപ്പം ഉള്ളിൽ അടക്കിവെച്ച ഒരു തേങ്ങൽ ഒളിപ്പിക്കാനാവാതെ കണ്ഠത്തിൽ നിന്നും ഉയർന്നു വന്നു..അയാൾ ഏങ്ങി പോയി..
ദേഷ്യത്തിൽ നിന്നിരുന്ന പാർഥിയുടെ മനസ്സിൽ അതൊരു കുളിർമഴയായി അലിഞ്ഞു ചേർന്നു.അതുവരെ കരുതിയ സകല ദേഷ്യവും ആ ഒരു നിമിഷം കൊണ്ട് ഉരുകി ഒലിക്കുന്നത് അയാൾ അറിഞ്ഞു..ഹൃദയത്തിൽ എവിടെയോ ചോ- ര പൊടിക്കുന്നു..ഇനിയും വാശിയും ദേഷ്യവും കാട്ടാൻ തനിക്ക് ആവില്ല…തന്റെ ഹൃദയം പൊട്ടിപിളരും പോലെ അയാൾക്ക് തോന്നി..അയാൾ വർധിച്ച ഹൃദയഭാരത്താൽ അച്ഛനെ നെഞ്ചോടു അടക്കി പിടിച്ചു..
ആ വൃദ്ധൻ കണ്ണീരോടെ മകനെ കെട്ടിപിടിച്ചു അവന്റെ മൂർദ്ധാവിൽ ചുംബനം കൊണ്ടു മൂടി..
ഇതു കണ്ട ഗായത്രിയുടെ കണ്ണ് നിറഞ്ഞു..അവർ മഹാദേവനോട് നന്ദി പറഞ്ഞു..
അപ്പോഴേക്കും അവർക്കു ചുറ്റുമായി പ്രഭാകരനും, ഭദ്രനും പവിത്രനും വന്നു നിന്നു..അവരുടെ കണ്ണുകളിൽ സന്തോഷത്തേക്കാൾ ഏറെ പകപ്പ് ആയിരുന്നു. എങ്കിലും അത് പുറത്തു കാണിക്കാതെ പവിത്രനും പ്രഭാകരനും പാർഥിപനെ കെട്ടി പിടിച്ചു കുശലം ചോദിച്ചു..
വാസുദേവന്റെ കണ്ണുകൾ അപ്പോഴാണ് ചുവരിലെ ചിത്രപണികൾ കൗതുകത്തോടെ നോക്കുന്ന ദേവിലും അഞ്ജലിയിലും എത്തി നിന്നത്..അയാൾ ഗായത്രിയെ നോക്കി ചോദിച്ചു..ഇതാണോ എന്റെ പേര കുട്ടികൾ..
അതെ അച്ഛാ..അതാണ് ഞങ്ങടെ മകൻ ധ്രുവദേവ്…അവർ രണ്ടാളെയും അരികിലേക്കു വിളിച്ചു കൊണ്ട് പറഞ്ഞു.
അത് ഞങ്ങടെ മരുമകൾ…അഞ്ജലി..
ആവൃദ്ധന്റെ കണ്ണുകൾ. ദേവിലും അഞ്ജലിയിലും തങ്ങി നിന്നു..കാര്യമായി എന്തോ പറഞ്ഞു കൊണ്ട് വരുന്ന രണ്ടാളെയും അയാൾ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി..
പാർവതിയുടെ റൂമിൽ ഇരുന്ന സ്വർണനാഗം ഇഴഞ്ഞു കാവിലേക്ക് പോയി…അന്തരീക്ഷം വീണ്ടും കറുത്തിരുണ്ട് നിർത്താതെ മഴ പെയ്തു കൊണ്ടിരുന്നു..ഭൂമി നനഞ്ഞു കുതിർന്നു തണുത്തു കിടന്നു…
യാത്ര ക്ഷീണം കാരണം അവരോട് റസ്റ്റ് എടുക്കാൻ പറഞ്ഞത് കൊണ്ട് അവർ താങ്ങൾക്കായി ഒരുക്കിയ റൂമിലേക്ക് പോയി…
അഞ്ജലിക്ക് റൂമിൽ ചെന്നിട്ട് കിടക്കാൻ കഴിഞ്ഞില്ല..ദേവ് പ്രണവിനെ വിളിച്ചിട്ട് ക്ഷീണം കാരണം ഒന്നു മയങ്ങാൻ കിടന്നു..
സ്വർണപുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച പീഠത്തിൽ ഇരിക്കുന്ന ഒരു പെൺകുട്ടി..അവൾക്കു ചുറ്റും അവളേ പരിചരിച്ചു അസംഖ്യം തൂവെള്ള വസ്ത്രം അണിഞ്ഞ തോഴിമാർ..അവൾക്കു ചുറ്റും പീലി വിരിച്ചു നൃത്തം ആടുന്ന മയിലുകൾ..ഇടയ്ക്കിടെ അവളിൽ നിന്നും കേൾക്കുന്ന ശംഖു നാദാത്തോടെ ഉള്ള പൊട്ടി ചിരികൾ…പൂർണ ചന്ദ്രൻ ഉദിച്ചപോലെ തിളങ്ങുന്ന അവളുടെ ചെന്താമര മുഖം കണ്ടു ദേവ് ഞെട്ടി ഉണർന്നു.
ആ മുഖം അഞ്ജലിയുടെ ആയിരുന്നു..അവൻ. കുറച്ചു നേരം കണ്ട സ്വപ്നത്തിന്റെ അലസ്യത്തിൽ അങ്ങനെ തന്നെ ഇരുന്നു പിന്നെ ചുറ്റും അവളെ നോക്കി..
അവളേ കണാഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഇരു വിങ്ങൽ…അവൻ വേഗം നിലത്തു നിന്നും ചെരുപ്പും ഇട്ടുകൊണ്ട് ചാരി ഇട്ട വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി..അപ്പോഴും മഴ തുള്ളിക്ക് ഒരുകുടം എന്നപോലെ പെയ്തു കൊണ്ടിരുന്നു..ഇടയ്ക്കിടെ വീശുന്ന കാറ്റിൽ അവനു വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടുകൾ പോലും. ആ കുളിരിൽ വിറ കൊണ്ടു..
തെക്കിനിയിലെ പാർവതിയുടെ താഴിട്ടു പൂട്ടിയ റൂമിനു മുന്നിൽ അഞ്ജലി നിന്നു..അവിടെ നിൽകുമ്പോൾ ഉള്ളം വല്ലാതെ വിങ്ങുന്നു..ഈ മുറിയിൽ തനിക്ക് പ്രിയപ്പെട്ട എന്തോ ഒന്ന് ഉള്ളത് പോലെ ഒരു തോന്നൽ. ആ മുറി തുറക്കാൻ അവളുടെ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു..അപ്പോഴാണ് ദേവ് അവളെ അന്വേഷിച്ചു അങ്ങോട്ട് വന്നത് അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് നോക്കി നിർന്നിമിഷയായി നിൽക്കുന്ന അഞ്ജലിയെ കണ്ട് അവൻ തോളിൽ കൈ വെച്ചതും അവൾ ഞെട്ടി നിലവിളിച്ചതും ഒരുമിച്ചായിരുന്നു..
അവളുടെ ശബ്ദം കേട്ടാണ് ജോലിക്കാരി ജാനു ഓടി വന്നത്..
എന്താ..മക്കളെ…എന്ത് പറ്റി..
ഒന്നും ഇല്ല ആന്റി ഇവൾ ഒന്ന് പേടിച്ചതാ…ദേവ് ചിരിയോടെ പറഞ്ഞു..
ആന്റി….
എന്താ മോളെ…
ഈ റൂം ആരുടേയ…
അത് ഇവിടുത്തെ പാർവതി കുഞ്ഞിന്റെയാ..മോന്റെ അപ്പച്ചിടെ റൂം. ആണ്..അവർ ദേവിനെ നോക്കി കൊണ്ട് പറഞ്ഞു..അവൻ ചിരിയോടെ തലയാട്ടി..
എന്താ ആന്റി…ഈ റൂം താഴിട്ടു പൂട്ടിയേക്കുന്നെ..
അത് മോളെ..അവരൊന്നും ഇവിടെ ഇല്ല..ഇപ്പോൾ എവിടെ ആണെന്നു കൂടി അറിയില്ല..മക്കളു വന്നാട്ടെ …ഞാൻ നല്ല കരിപ്പെട്ടി കാപ്പി താരം..
എടി….പ്രിയേ….
ഉം…..
ഇനിയും ഉണ്ടോ ദൂരം..
ആ ഉണ്ട്…
എന്നാലും നമ്മൾ എപ്പോ അങ്ങ് എത്തും…
വെളുപ്പിനെ എത്തു…താൻ ഒന്നു മിണ്ടാതെ ഇരിക്ക് എനിക്ക് തലവേദന എടുക്കുന്നു..
അവൾ കലിപ്പിൽ പറഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു..
അമ്മേ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നും ഇല്ല…ധന്യന്റിയെയും വിളിച്ചു നോക്കി…എന്നിട്ടും കിട്ടിയില്ല..ഇനി എന്റെ ഫോൺ അടിച്ചു പോയതാണോ?
അവൾ തലയിൽ കൈ വെച്ചു കൊണ്ട് ഓർത്തു..
ആ വരുണും വിശാലും തന്നെ കാണുമോ? കണ്ടാൽ….എങ്ങോട്ട് രക്ഷപെടും….ഓരോന്ന് ഓർക്കും തോറും ഇങ്ങോട്ടേക്ക് വരേണ്ടിയിരുന്നില്ലന്ന് തോന്നുന്നു..മനസ്സ് വല്ലാതെ ആസ്വസ്ഥം ആണ്. അതിന്റെ കൂടെ അഞ്ജലി….അവളെ എന്ത് പറഞ്ഞു കൂട്ടി കൊണ്ടു പോകും..
അവളിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞു..
അഞ്ജലി…മുകളിലെ നിലവറയുടെ കിളി വാതിൽ തുറന്നു പുറത്തേക്കു നോക്കി നിന്നു..മഴ പെയ്തു നാലുപാടും മുങ്ങി കിടപ്പുണ്ട്. എന്നിട്ടും കലി അടങ്ങാതെ അതിങ്ങനെ ഉറഞ്ഞു തുള്ളി പെയ്യുകയാണ്…അവളുടെ കണ്ണുകൾ കാവിലേക്കു നീണ്ടു..അവിടൊക്കെ ഒന്ന് ഓടി നടക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ട്..
അപ്പോഴാണ് പുറത്തു രണ്ടു മൂന്ന് കാറുകൾ വന്നു നിന്നത്. അതിൽ നിന്നും മോഡേൺ വേഷം ധരിച്ച പെൺകുട്ടികൾ പുറത്തേക്ക് ഇറങ്ങി…മൂന്ന് ആൺകുട്ടികളും.. അവരെയൊക്കെ കണ്ടാൽ തന്റെ പ്രായം തോന്നും അതോ ഇനി പ്രായം കുറവാണോ കൂടുതൽ ആണോന്നു അറിയില്ല..പിന്നെ അതിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പട്ടു സാരീ ഉടുത്ത സ്ത്രീരൂപങ്ങൾ ഇറങ്ങി..പിന്നെ ആരൊക്കെയോ…അവൾ മുകളിൽ നിന്നും അവരെയെല്ലാം വീക്ഷിച്ചു കൊണ്ട് അവിടെ നിന്നു..
പെൺകുട്ടികളുടെ കണ്ണുകൾ കുറച്ചപ്പുറത്തു കുടയും പിടിച്ചു തൊടിയിൽ നിന്നു സംസാരിക്കുന്ന ദേവിന്റെ ജിം ബോഡിയിലേക് ആണെന്ന് കണ്ടതും അവളുടെ കണ്ണുകൾ കുറുകി..
അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി ആ പെൺകുട്ടികളോട്..അവൾ വേഗം താഴേക്ക് ഇറങ്ങി…ബ്ലൂ ലെഗ്ഗിൻസും റെഡ് ടോപ്പും ആയിരുന്നു അവളുടെ വേഷം ദേവ് തൊട്ടു കൊടുത്ത സിന്ദൂരത്തിനു മുകളിൽ കൂടി വിരൽ ഓടിച്ചു കൊണ്ട് അവൾ താഴേക്കു ചെന്നു..അകത്തേക്ക് കയറി വന്ന സ്ത്രീകൾ അവളെ നെറ്റി ചുളിച്ചുകൊണ്ട് നോക്കി…അവൾ അവരെ മൈൻഡ് ചെയ്യാതെ പൂമുഖത്തേക്ക് ഇറങ്ങി അവിടെ സൈഡിൽ ആയി ദേവിനെ നോക്കി കമന്റ് അടിക്കുന്ന പെൺകുട്ടികളെ കണ്ടതും അവൾ പല്ലുകൾ ഞരിച്ചു പിടിച്ചു സ്വയം നിയന്ത്രിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും അവിടെ നിന്ന ആൺകുട്ടികൾ അവളെ തന്നെ നോക്കി നിന്നു…അവൾ മഴ വകവെക്കാതെ നനഞ്ഞു ദേവിന്റെ അടുത്തേക്ക് നടന്നു…..പെട്ടന്ന് മഴ നനഞ്ഞു വരുന്നവളെയും അവളെ തന്നെ കണ്ണെടുക്കാതെ നോക്കുന്നവരെ കണ്ടതും ദേവിന്റെ കണ്ണുകൾ ചുരുങ്ങി…
അവൻ വേഗം ഫോൺ കട്ട് ചെയ്തു കൊണ്ട് കുടയുമായി അവൾക്കാരുകിലേക്ക് വന്നു അവളെ ചേർത്ത് പിടിച്ചു കുട കീഴിലേക്ക് നിർത്തി..
ആ നിമിഷം പൂമുഖത്തു നിന്നു അവനെ നോക്കിയ പെൺകുട്ടികളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു..അവർ അവളെ ദേഷ്യത്തോടെ നോക്കി..
ദേവ് അവളെ ശ്വാസനയോടെ ചുറ്റി പിടിച്ചു കൊണ്ട് പതിയെ ചോദിച്ചു..
നിനക്ക് എന്താ അഞ്ജലി..വട്ടാണോ?
ഈ മഴയും നനഞ്ഞു വരാൻ…എന്നെ അവിടെ നിന്നു ഒന്നു വിളിച്ചൂടാരുന്നോ?
ഇതിപ്പോ നനഞ്ഞു കുളിച്ചു നിൽക്കുന്ന നിന്നെ ദാ..അവിടെ നിൽക്കുന്നവന്മാർ നോക്കുന്ന കണ്ടില്ലേ?
അപ്പോഴാണ് അവൾ അവരെ കണ്ടത്..
അവർ നോക്കുന്ന മാത്രമേ ദേവേട്ടൻ കണ്ടുള്ളോ? അല്ലാതെ അവിടെ നിൽക്കുന്ന ആ പെൺകുട്ടികൾ നിങ്ങളെ നോക്കി നിൽക്കുന്നത് കണ്ടില്ലേ?
അവൻ അവൾ പറഞ്ഞ ഭാഗത്തേക്ക് നോക്കി..അവനെ നോക്കി നിൽക്കുന്ന പെൺകുട്ടികളെ കണ്ടതും അവനു ചിരി പൊട്ടി…
അതിനാണോടി പൊട്ടി നീ മഴയും നനഞ്ഞു വന്നേ…
മ്മ്…
അപ്പോ..നിനക്ക് അസൂയ ഒക്കെ ഉണ്ട്..
ആ. ഒണ്ട്..
എന്റെ ഭർത്താവിനെ അങ്ങനെ കണ്ടവളുമാര് നോക്കണ്ട..എനിക്ക് അത് ഇഷ്ടം അല്ല…
അവൻ ഞെട്ടി അവളെ നോക്കി..
നോക്കണ്ട…..എന്നെ അല്ലാതെ വേറെ ആരെയെങ്കിലും നോക്കിയാൽ ഈ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..
അവൾ ചുണ്ടും കൂർപ്പിച്ചു കൊണ്ട് പറഞ്ഞു..
അവൻ അതിശയത്തോടെ അവളെ നോക്കി..അവന്റെ ചുണ്ടിൽ അവൾക്കായി ഒരു ചിരി വിടർന്നു..
കാവിൽ നിന്നും ഉയർന്നു വന്ന പുകച്ചുരുളിൽ തെളിഞ്ഞു നിന്ന ആ സ്ത്രീ രൂപം അത് കണ്ട് പകയോടെ അവളെ നോക്കി..ആ കണ്ണുകളിൽ പകയാളികത്തി….
തുടരും