മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
കേവലം ഒരു നരനായി നീ മാറും…ജാടനരകൾ ബാധിച്ചു…നീ ചുക്കി ചുളിഞ്ഞു ചീഞ്ഞു നാറും..ആത്മാവില്ലാത്ത ദേഹിയായി നീ കിടന്നു നരകിക്കും..
ഇത് നാഗറാണിയായ വസുന്ദര യുടെ ശാപം ആണ്…
മാധവി ഒന്ന് നിന്നെ ഞാനും വരുന്നുണ്ട് അമ്പാട്ടേക്ക് നമുക്ക് ഒരുമിച്ചു അങ്ങോട്ടേക്ക് പോകാം..
അതിനെന്താ രാഗിണി ഏട്ടത്തി നമുക്ക് പോകാല്ലോ?
പഞ്ചമിയെകണ്ടോ നീ…
ഇല്ല്യല്ലോ..ഏട്ടത്തി….
ഗായത്രിടെ കൂടെ പാർവതിയുടെ റൂം വൃത്തിയാക്കാൻ പോകുന്നത് ഞാനൊന്നു കണ്ടാരുന്നു..പിന്നെ പഞ്ചമിയെ ഈ പരിസരത്തേക്ക് കണ്ടിട്ടില്ല..
അവൾക്ക് അല്ലെങ്കിലും കൂറ് ആ ഗായത്രിയോടാ…
അത് സത്യമാ ഏട്ടത്തി…വന്നപ്പോൾ മുതൽ ഞാനത് ശ്രെദ്ധിച്ചാരുന്നു..
നമ്മളെകാലും വലുതിപ്പോൾ അവൾക്ക് ഇന്നലെ വന്ന ഗായത്രിയോടാ…
എന്റെ പൊന്നു ഏട്ടത്തി അങ്ങനെ ഒന്നും അല്ലാട്ടോ….പഞ്ചമിയും പൗർണമിയും ഗായത്രിയും ഒന്നിച്ച പഠിച്ചേ..അതിന്റെ ഒരു അടുപ്പം അവർക്കുണ്ട്…അതിലിപ്പോൾ പൗർണമി മാത്രമേ ഇല്ലാത്തുള്ളൂ..
അത് പറയുമ്പോൾ പവിത്രയുടെ സ്വരം ഇടറി കണ്ണുകൾ നിറഞ്ഞു..
സാരിതുമ്പിൽ കണ്ണുനീർ തുടച്ചു കൊണ്ട് പവിത്ര വാസുദേവന്റെ അടുത്തേക്ക് പോയി..
അച്ഛാ…..
ചാരു കസേരയിൽ കിടന്ന അയാൾ പവിത്രയേ നോക്കി..
അച്ഛന് എന്നോട് ദേഷ്യം ഉണ്ടോ?
ദേഷ്യമോ? എന്റെ കുട്ടിയോടോ?
എന്നാലും എനിക്ക് സങ്കടം ഉണ്ട്..ഞാൻ കൂടി എന്റെ അച്ഛനെ തനിച്ചാക്കി പോയില്ലേ? ഞാൻ അന്ന് പോകരുതാരുന്നു അല്ലെ അച്ഛാ…ധർമ്മേട്ടൻ പറഞ്ഞപ്പോൾ അന്നെനിക്ക് പോകാനേ കഴിഞ്ഞുള്ളു..
ഇനി എന്റെ അച്ഛനെ തനിച്ചാക്കി എങ്ങോട്ടും പോകില്ല…ഞാൻ ഉണ്ട് അച്ഛന്റെ കൂടെ…
നീയും പാർവതിമോളെ പോലെ സംസാരിക്കാൻ ഒക്കെ പഠിച്ചു അല്ലെ?
അച്ഛാ…..ധർമ്മേട്ടന്റെയും പവിത്രേട്ടന്റെയും സ്വഭാവം വെച്ചു അവർ ഈ മന നശിപ്പിക്കും..എന്റെ അമ്മ ഉറങ്ങുന്ന മണ്ണ് ഞാൻ അല്ലെ അച്ഛാ സംരക്ഷിക്കേണ്ടത്…വേറെ ആരും എന്റെ കൂടെ നിൽക്കില്ലെന്നു എനിക്ക് അറിയാം..എല്ലാവർക്കും ഈ മന വിറ്റു കിട്ടണ ക്യാഷ് മതി..പക്ഷെ എനിക്ക് അത് വേണ്ട….
എന്തോന്നാടി..അച്ഛനും മോളും കൂടി ഒരു കു-‘ണു–കുണു-പ്പ്..
ധർമ്മന്റെ സ്വരം കേട്ടതും പവിത്ര ഒന്ന് ഞെട്ടി..ആ ഞെട്ടൽ വാസുദേവൻ കണ്ടു..
അയാളുടെ മുഖത്ത് സങ്കടം നിഴലിച്ചു..
എന്താടി നിന്റെ നാവു ഇറങ്ങിപ്പോയോ?ഞാൻ ചോദിച്ചത് കെട്ടില്ലെന്ന് ഉണ്ടോ?
വാസുദേവൻ ചാരു കസേരയിൽ നിന്നും എഴുനേറ്റു തന്റെ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് ധർമ്മനെ നോക്കി..
എന്റെ മോൾക്ക് എന്നോട് സംസാരിക്കാൻ ആരുടെയും അനുവാദം വേണ്ട ധർമ്മ..
നിന്നോട് ചോദിച്ചോട്ടെ സംസാരിക്കാൻ പാടുള്ളെന്നു ആണെങ്കിൽ
ഇത് നിന്റെ വീടല്ല…ഇത് എന്റെ വീട് ആണ്..
അവൾ ഇവിടെ നിൽക്കുന്നിടത്തോളം കാലം അവൾക്കെന്നോട് ഇപ്പോൾ വേണമെങ്കിലും എന്തും സംസാരിക്കാം..അതിനു നിന്റെ അനുവാദം വേണ്ട…
ധർമ്മൻ ദേഷ്യത്തിൽ പവിത്രയേ നോക്കി..പല്ലു ഞെരിച്ചു..കൊണ്ട് പുറത്തേക്ക് ഇറങ്ങി..
എന്റെ കുട്ടി അവിടെ ഒരുപാട് സഹിക്കാനുണ്ട് അല്ലെ!
അതൊന്നും സാരമില്ല അച്ഛാ…അച്ഛനെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ, അത് മതി എനിക്ക്..
മ്മ്..എന്നാൽ മോൾ അകത്തോട്ടു പൊയ്ക്കോ…അച്ഛൻ ഒന്നു നടന്നിട്ട് വരാം..
മ്മ്..സൂക്ഷിച്ചു പോണേ അച്ഛാ…ചെറിയ മഴ ചാറ്റൽ ഉണ്ട് പിന്നെ…മഴപെയ്തു തൊടിയെല്ലാം തെന്നികിടക്കുവാ..
മ്മ്..അയാൾ ചെറു മന്ദാസത്തോടെ പുറത്തേക്ക് ഇറങ്ങി….
മനയുടെ പുറകിൽ ഉള്ളഅരയാൽ വൃക്ഷത്തിലേക്ക് മഞ്ഞയും വെള്ളയും ഇടകളർന്ന പൂക്കളുള്ള വള്ളിപടർപ്പുകൾ പടർന്നു പന്തലിച്ചു കുടപോലെ ആ വൃക്ഷത്തെ ചുറ്റി കിടന്നു..ആ പൂക്കൾ കൊണ്ടു നിറഞ്ഞ അരയാൽ വൃക്ഷത്തിന് കീഴെ ദേവും പ്രണവും ഇരുന്നു..
എന്താടാ…ദേവേ…നിനക്ക് എന്തോ പറയണമെന്ന് പറഞ്ഞിട്ട് കുറെ നേരമായി നീ ഒന്നും മിണ്ടുന്നില്ല..
കാര്യം നിനക്ക് അറിയാവുന്നതാണ്…
നീ മുഖവുര ഇല്ലാതെ പറയടാ…
അഞ്ജലി…അവളാനിപ്പോൾ എന്റെ വലിയൊരു തലവേദന…
അതെനിക്ക് അറിയാവുന്നത് ആണല്ലോ? ഇപ്പൊ എന്താ നിന്റെ പ്രശ്നം…അന്ന് നീ പറഞ്ഞ പോലെ
അവളെ ഡിവോഴ്സ് ചെയ്യുന്ന കാര്യം ആണോ?
അല്ല….അവളെ ഡിവോഴ്സ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല..
What? Do you love her?
അറിയില്ലെടാ….പക്ഷെ അവളുടെ ആ വെള്ളാരം കണ്ണിലേക്കു നോക്കുമ്പോൾ എനിക്ക് അവളെ സ്നേഹിക്കുന്നില്ലെന്നു പറയാൻ കഴിയുന്നില്ലടാ..
പ്രണവ് മുഖത്ത് തെളിഞ്ഞ പുഞ്ചിരി മറച്ചു കൊണ്ട് അവനെ നോക്കി..
അവൾ എന്നോട് പറഞ്ഞു അവളെ അല്ലാതെ ഞാൻ ആരെയെങ്കിലും നോക്കിയാൽ അവൾ എന്നെ കൊ—ല്ലുമെന്ന്..
ങ്ങേ…അതെപ്പോ..
ദേവ് ഒന്ന് കൂടി കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു..
അപ്പോൾ രണ്ടാളും തമ്മിൽ പ്രണയിക്കുന്നുണ്ട്..പിന്നെ എന്താ നിന്റെ പ്രോബ്ലം…
മൊത്തത്തിൽ പ്രോബ്ലം മാത്രമേ ഉള്ളു..
അവൾക്ക് അവൾ ആരാണെന്നു പോലും അറിയില്ല..പല സമയത്തും അവൾ പല പേരുകൾ ആണ് പറയുന്നത്..
ധാ…ഇന്ന് രാവിലെ കൂടി അവൾ പറഞ്ഞ പേരു…ശൈവ ചന്ദ്ര…അതാരാണെന്നു എനിക്ക് അറിയില്ലെടാ.
അവൾ ശെരിക്കും നോർമൽ ആകുമ്പോൾ അവൾ എന്നെ പ്രണയിക്കുന്നിലെങ്കിലോ അതാണ് അതിലും വലിയ പ്രോബ്ലം..എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നെടാ..
നിനക്ക് അവളോട് ഉള്ള ഫീലിംഗ്സ് സത്യം ആണോ?
അതേടാ…പലപ്പോഴും എന്റെ കണ്ട്രോൾ വിട്ടു പോകാറുണ്ട്…
പ്രണവ് ഊറി ചിരിച്ചു കൊണ്ട് അവനെ നോക്കി..
എന്താടാ തെണ്ടി കിണിക്കുന്നെ…
ഒന്നും ഇല്ല അളിയാ…അവളെ ആദ്യം കണ്ട ദിവസം എനിക്ക് ഓർമ്മ വന്നപ്പോൾ ചിരിച്ചു പോയതാ..
അവളുടെ മൾട്ടിപേഴ്സണാലിറ്റി ഡിസൊഡർ നമുക്ക് ഒരു ഡോക്ടറേ കാണിച്ചാലോ..
മ്മ് ഞാനും ഇപ്പൊ അതാ ചിന്തിക്കുന്നേ..ഇപ്പൊ അവളുടെ വീട്ടുകാരെ ചെന്നുകണ്ടു കാര്യങ്ങൾ സംസാരിക്കണം.അല്ലെങ്കിൽ അത് നാളെ വലിയ പ്രോബ്ലം ആകും..
നമുക്ക് നാളെ പോയാലോ ബാംഗ്ലൂർക്ക്..
മ്മ്..ഞാൻ ആലോചിച്ചിട്ട് വൈകിട്ട് പറയാം
നീ ഇവിടെ ഇരി ഞാൻ പ്രിയേ പോയി ഒന്ന് വളച്ചൊടിച്ചു കുപ്പിയിൽ ആക്കിയിട്ടു വരാം..അവൾ ഇല്ലാതെ നമുക്ക് അവടെ പേരെന്റ്സ്നോട് സംസാരിക്കാൻ പറ്റുല്ല..
അവളെ വളച്ചൊടിക്കാൻ പോയിട്ട് നീ വളഞ്ഞു ഓടിയരുത്..നടക്കട്ടെ നിന്റെ പ്രേമം..
ചിരിയോടെ പോകുന്ന പ്രണവിനെ നോക്കി ദേവ് വിളിച്ചു പറഞ്ഞു..
അഞ്ജലിയോടൊപ്പം പ്രിയ തൊടിയിൽ നിന്നും കയറി വന്നപ്പോൾ ആണ് പ്രണവ് പ്രിയേ വിളിച്ചത്..പ്രിയ അഞ്ജലിയെ നോക്കിയിട്ട് പ്രണവിനൊപ്പം പോയി..
അപ്പോഴാണ് അഖിലയും ഗോപികയും അഞ്‌ജലിക്ക് അടുത്തേക്ക് വന്നത്..
അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അവർ അവൾക്ക് കേൾക്കാൻ പാകത്തിൽ ഫോണിൽ എന്തോ തിരഞ്ഞു കൊണ്ട് പറഞ്ഞു..
ദേ.. നോക്കിയേ….ഗോപു….ധ്രുവേട്ടന്റെ ഒപ്പമുള്ള എന്റെ ഫോട്ടോ…
Wow..സൂപ്പർ..
Perfect couple ദേ.. നീ കണ്ടോ ധ്രുവേട്ടൻ എന്റെ എവിടെയാ കൈ വെച്ചിരിക്കുന്നതെന്നു. ആ നോട്ടം എന്റെ ചുണ്ടിലേക്ക് ആണ്..
കള്ളൻ…
അവൾ നാണത്തോടെ ചിരിച്ചു..അഞ്ജലിയുടെ മുഖം ഇരുണ്ടു മൂടി അകത്തേക്ക് പോകാൻ വന്ന അവൾ വീണ്ടും ചാറ്റൽ മഴ നനഞ്ഞു തൊടിയിലേക്ക് പോയി..
അവൾ പോകുന്നത് തിണ്ണയിൽ ഇരുന്ന കാശിയും ഗോകുലും കണ്ടു…അവർ അവളുടെ പിന്നാലെ പോയി..
അഞ്‌ജലിക്ക് ശെരിക്കും ദേഷ്യം വന്നു വൃത്തി കെട്ടവൻ..കണ്ട പെമ്പിള്ളേരെ എല്ലാം കയറി പിടിച്ചു അവളുമാരുടെ കൂടെ നിന്നു അങ്ങേരുടെ ഒരു ഫോട്ടോ എടുപ്പ്..കോ–ന്തൻ…തെ—ണ്ടി….
അരയാലിനു ചുവട്ടിൽ നിന്നു ദേവ് അഞ്ജലിയെ കുറിച്ച് ചിന്തിച്ചു നിന്നതും അവന്റെ ചുണ്ടിൽ പുഞ്ചിരി മിന്നി..ചെറു കാറ്റിൽ കുഞ്ഞു മഴത്തുള്ളികൾ അവന്റെ ശരീരത്തെ തട്ടി തെറിച്ചു നിലത്തേക്ക് വീണു..അരയാലിൽ കൂടി അരിച്ചിറങ്ങിയ ഇളം സൂര്യ രശ്മി അവന്റെ ഉടലിന്റെ തിളക്കം വർധിപ്പിച്ചു..ഇടയ്ക്കിടെ വീശുന്ന കുളിർക്കറ്റും പൂക്കളിൽ നിന്നും ഉതിർന്നു വീഴുന്ന വെള്ളത്തുള്ളികളും അവന്റെ ഉടലാകെ പുണർന്നു നടന്നതും അതിന്റെ പരിണിത ഫലമെന്നോണം അവനൊന്നു വെട്ടി വിറച്ചു…
അവൻ അങ്ങനെ വിറച്ചു നിൽക്കുമ്പോൾ ആണ് അഞ്ജലി കലിച്ചു തുള്ളി വരുന്നത് കണ്ടത്..അവളുടെ പുറകെ പാത്തും പതുങ്ങിയും വരുന്ന കാശിയെയും ഗോകുലിനെയും കണ്ടതും ദേവിന്റെ മുഖം ദേഷ്യത്തിൽ വിറച്ചു…
അവൻ കയ്യും കെട്ടി അരയാലിനു ചുവട്ടിൽ നിന്നു അഞ്ജലിയെ നോക്കി..
തന്നെ നോക്കി നിൽക്കുന്ന ദേവിനെ കണ്ടതും അഞ്‌ജലിക്കു ദേഷ്യം വന്നു..
കണ്ട പെണ്ണുങ്ങടെ കൂടെ നടന്നിട്ട് ഒന്നും അറിയാത്ത പാവത്തെ പോലെ അങ്ങേരുടെ നിൽപ് കണ്ടില്ലേ…
അവൾ കയ്യ് രണ്ടും ഇടുപ്പിൽ കുത്തികൊണ്ട് ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് വന്നു..അവൻ ചിരിയോടെ അത് നോക്കി നിന്നു..
അവൾ അടുത്തേക് വന്നതും അവൻ അതെ ചിരിയോടെ ചോദിച്ചു..എന്താണ്…തമ്പുരാട്ടി..ആഗമനോദേശം…
നിങ്ങളെ കൊ–ല്ലാൻ അവൾ കലിപ്പിൽ ഇടുപ്പിൽ നിന്നും കൈ എടുത്തു കൊണ്ട് അവനു നേരെ കൈകൾ കൊണ്ടു വന്നതും അവൻ അവളെ പിടിച്ചു അരയലിനോട് ചേർത്ത് നിർത്തി..അവളുടെ പിറകെ വന്നവർ പെട്ടന്നു ദേവിനെ കണ്ടു അരഭിത്തിയുടെ സൈഡിലേക്ക് ഒതുങ്ങി അവരെ വീക്ഷിച്ചു..
അഞ്ജലിയുടെ രണ്ട് കയ്യും ദേവ് കൂട്ടി പിടിച്ചു ….അവൾ കലിപ്പിൽ അവനെ നോക്കി…ദേവ് അടുത്തേക്ക് വരും തോറും അവിടകെ ചെമ്പക പൂവിന്റെ വശ്യമായ സുഗന്ധം നിറഞ്ഞു…അഞ്ജലിയുടെ നാസികയിലേക്ക് അത് തുളഞ്ഞു കയറി..അവളുടെ ഹൃദയം ആർദ്രമായി മിടിക്കാൻ തുടങ്ങി…ദേവിന്റെ കണ്ണുകൾ അവളുടെ കണ്ണിലേക്കു പതിഞ്ഞു..അവന്റെ ശരീരം അവളിലേക്ക് അമർന്നതും അവൾ ഉയർന്നു പൊങ്ങുന്ന നിശ്വാസത്തോടെ അവനെ നോക്കി..അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു..ദേവിന്റെ തണുത്തു വിറച്ച ശരീരം നെഞ്ചിലേക്ക് അമർന്നതും രണ്ടുപേരും വിറങ്ങലിച്ചു പോയി..അവളുടെ കയ്യിൽ നിന്നും പിടിവിട്ടു അവന്റെ വിരലുകൾ അവളുടെ ഇടുപ്പിൽ മുറുകി കൊണ്ട് അവൻ അവളെ നോക്കി..
അവന്റെ നോട്ടത്തിൽ അഞ്ജലി ആകെ പൂത്തുലഞ്ഞു പോയിരുന്നു..
അവന്റെ നോട്ടം അവളുടെ മുഖമാകെ ഓടി നടന്നു അത് ചുണ്ടിൽ വന്നു നിന്നതും..അവൾ വിറച്ചു കൊണ്ട് അവന്റെ കണ്ണ് പൊത്തിപിടിച്ചു..
അവന്റെ ചുണ്ടിൽ ചിരി വിടർന്നു..
ഇങ്ങനെ..ഇങ്ങനെ നോക്കല്ലേ ദേവേട്ടാ…
അവളുടെ സ്വരം താഴ്ന്നു തുടങ്ങിയിരുന്നു..അവൻ കൈ പിടിച്ചു മാറ്റി കൊണ്ട് അവളെ നോക്കി..
അവൾ നാണത്തോടെ മിഴികൾ താഴ്ത്തി..അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി..
അഞ്ജലി….
മ്മ്….
നിനക്ക് എന്നോട് എത്ര സ്നേഹം ഉണ്ട്…അവൾ അവനെ മിഴിച്ചു നോക്കി പിന്നെ പതിയെ പറഞ്ഞു..ആ കാണുന്ന ആകാശവും ഈ കാണുന്ന ഭൂമിയും പോലെ ഒത്തിരി ഒത്തിരി..ഇഷ്ടമാ എനിക്ക് എന്റെ ദേവേട്ടനെ..
എന്തൊക്കെ പ്രശ്നം ഉണ്ടായാലും നീ എന്നെ തനിച്ചാക്കി പോവോ….
പറയ് അഞ്ജലി…
ഇല്ല….ഈ ആകാശവും ഭൂമിയും ഉള്ളിടത്തിളോളം കാലം ഞാൻ ഒരിക്കലും എന്റെ ദേവേട്ടനെ വിട്ടു പോകില്ല..
അവൾ അവനെ കെട്ടി പിടിച്ചു…
പെട്ടന്ന് അവൻ അവളെ ഇടുപ്പിലൂടെ ചുറ്റി പൊക്കി എടുത്തു..തന്റെ പാദത്തിന് മുകളിലേക്ക് അവളെ നിർത്തി..
അവൾ നെഞ്ചിടിപ്പോടെ അവനെ നോക്കി…
അഞ്ജലി…
മ്മ് മ്മ്….അവൾ മൂളി…
എനിക്ക് നിന്നെ കിസ്സ് ചെയ്യാൻ വല്ലാതെ കൊതി തോന്നുന്നു..
അഞ്ജലി അവന്റെ മുഖത്തേക്ക് നോക്കി..
വേണ്ട ദേവേട്ടാ..ആരെങ്കിലും കണ്ടാൽ..
കണ്ടാൽ എന്താണ്…നീ എന്റെ ഭാര്യ അല്ലെ..
ആണ്..പക്ഷെ എന്നാലും…
അവന്റെ കണ്ണുകൾ പിടക്കുന്നത് കണ്ടതും അവൾ ഉമിനീരിറക്കി കൊണ്ട് അവനെ നോക്കി.
അവളിൽ വല്ലാത്തൊരു വിറയൽ …
എന്നെ പേടിയാണോ? അവന്റെ സ്വരം അർദ്രം ആയി..
അവൾ ഒന്നും മിണ്ടാതെ അവന്റെ കണ്ണിലേക്കു നോക്കി..അവളുടെ വെള്ളാരം മിഴിയിലേക്ക് വിടർന്ന കണ്ണാലെ അവൻ നോക്കി..കൊണ്ട് അ അവളുടെ ചുണ്ടുകൾ ക- ടിച്ചെടുത്തു..നുണഞ്ഞു കൊണ്ട് അവൻ അവരെ നോക്കി….
അവരെ വീക്ഷിച്ചു കൊണ്ടിരുന്നവർ പരസ്പരം നോക്കി..ടാ.. ആ ഫോണിന്റെ വീഡിയോ ഓൺ ചെയ്യടാ…
കാശി ഗോകുലിനോട് പറഞ്ഞതും അവൻ ഫോൺ എടുത്തു വീഡിയോ ഓൺ ചെയ്തു കൊണ്ട് അവിടേക്കു നോക്കി..
അവർ നോക്കി നിൽക്കെ നിമിഷ നേരം കൊണ്ട് അരയാലിൽ പടർന്നു പന്തലിച്ച വള്ളിപടർപ്പുകൾ അരയാലിൽ നിന്നും ഉതിർന്നു ദേവിനെയും അഞ്ജലിയെയും അവരിൽ നിന്നും മറച്ചു കൊണ്ട് ഒരു കർട്ടൺ പോലെ നിന്നു..
തുടരും…