ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ ഓരോരോരുത്തരും ഓരോന്ന് പറഞ്ഞു
“എനിക്ക് വെജ് ഊണ് മതി ” രുക്കു പറഞ്ഞു
“ഞങ്ങൾക്ക് ബിരിയാണി. ഇല്ലെടാ ” കിച്ചു ചാർളിയുടെ മുഖത്ത് നോക്കി.
“യെസ് നിനക്കോ.?”
“എനിക്കും വെജ് മതി “
രുക്കുവിന്റെ മുഖം വിടർന്നു
“അടിപൊളി അതാണ് “
“അതെന്താടി അങ്ങനെ?” അവന്റെ കണ്ണുകൾ വിടർന്നു
“എനിക്ക് വെജ് ആണ് ഇഷ്ടം ” സാറ നേർത്ത പുഞ്ചിരിയോടെ പറഞ്ഞു
“അത് ശരി അപ്പൊ. നോൺകഴിക്കില്ല?” അവൾ കണ്ണ് ചിമ്മി ചിരിച്ചു
“ഊഹും “
“എന്റെ കർത്താവെ നീ ക്രിസ്ത്യനീ തന്നെ ആണോടി?”
അവൾ പൊട്ടിച്ചിരിച്ചു
“എനിക്കു നോൺ വേണം കേട്ടോ. പഠിച്ചോണ്ട് വേണം വരാൻ. പോ- ത്തും കാ- ളയും പ- ന്നി *യും എല്ലാം വേണം
വെ- ള്ളമടിക്കുമ്പോ പ്രത്യേകിച്ച് “
“അയ്യടാ ഭാര്യ തന്നെ ചെയ്തു തരണം അല്ലെ അങ്ങോട്ട് ചെയ്തു പഠിക്ക് “
“കുരിശുങ്കൽ തറവാട്ടിൽ ആണുങ്ങൾ അടുക്കളയിൽ കേറത്തില്ല. എടി..നീ കൂക്കിംഗ് പഠിച്ചോണം. ഇച്ചായന് രാവിലെ രണ്ടെണ്ണം അടിക്കുന്ന ശീലം ഉണ്ട്. കൂടെ താറാമുട്ട് റോസ്‌റ് മൂന്നെണ്ണം. അത് കഴിഞ്ഞു ഉച്ചക്ക് ചോറും മീനും മട്ടനും നിർബന്ധം. വൈകുന്നേരം വെള്ളമടിക്കുമ്പോ നല്ല ഫ്രൈ വേണം. രാത്രി ചപ്പാത്തി പിന്നെ ഇത് പോലെ. പോ- iത്തോ പi *ന്നിയോ…”
സാറ അന്തം വിട്ട് നോക്കിയിരുന്നു
“കൊച്ചേ ദേ പ്രേമിക്കുന്ന സുഖം ഇല്ല കല്യാണം കഴിഞ്ഞ. ഇതാ മൊതല്
ദിവസം ഒരു കുപ്പി അല്ലെങ്കിൽ രണ്ടെണ്ണം. പിന്നെ ഈ പറയുന്ന ഭക്ഷണം. നീ ഓടിക്കോ.”
“നിന്റെ പപ്പാ കുടിക്കില്ല?”
“ഇല്ല. പപ്പാ സി- ഗരറ്റ് വലിക്കില്ല, കുടിക്കില്ല..”
“നല്ലവനായ ഉണ്ണി ആണല്ലോ മോളെ ‘
“അതേല്ലോ പിന്നെ ഇത് പോലെ ഭൂലോക ച- ട്ടമ്പി ആണോ?”
“അയ്യടാ..ഞാൻ തനിനാടൻ അച്ചായൻ ആണെടി സാറക്കൊച്ചേ. അടിച്ചു കോൺ തെറ്റി നിന്നെ ത- ല്ലുകയൊന്നുമില്ല അത് ഉറപ്പ് തരാം “
“പിന്നേ ത- ല്ലാൻ ഇങ്ങോട്ട് വാ.. നല്ല ഇടി വെച്ചു തരും ഞാൻ..”
അവർ പറയുന്നത് കിച്ചു വെറുതെ വീഡിയോ എടുത്തു. നല്ല രസമുണ്ടായിരുന്നു
“ഇച്ചാ എന്നെ മൂടി പൊതിഞ്ഞന്തിനാ കൊണ്ട് നടക്കുന്നെ?”
ഭക്ഷണം കഴിഞ്ഞു മാസ്ക് നീട്ടിയപ്പോ അവൾ ചോദിച്ചു
“നിനക്ക് എന്റെ ചേട്ടൻമാരെ കുറിച്ച് വലിയ ധാരണ ഇല്ലാത്ത കൊണ്ടാ..ആരോ എനിക്കുണ്ടെന്ന് അവർക്ക് അറിയാം. ആരാണെന്നു അറിഞ്ഞൂടാ. എന്റെ കൊച്ചേ കല്യാണം അടുക്കാൻ ആകുമ്പോൾ പറയാം. പിന്നെ ചേട്ടൻമാര് മാത്രം അല്ല ശത്രുക്കൾ ഇഷ്ടം പോലെ ഉണ്ട്
എന്നെ എന്ത് വേണേൽ ചെയ്തോട്ടെ നിന്നെ…അത് കൊണ്ടാ ഈ മൂടി പൊതിഞ്ഞു കൊണ്ട് നടക്കുന്നത് “
“എന്നാ ഞാൻ പർദ്ദ ഇട്ട് നടക്കാം ” അവൾ ശുണ്ഠിയോട് പറഞ്ഞു
“അത് കൊള്ളാം അല്ലേടി രുക്കു?” അവൻ സാറയെ ചേർത്ത് പിടിച്ചു
“നീ പർദ്ദ ഇട്ട് നടന്നോടി മോളെ “
സാറ ഒരിടി വെച്ചു കൊടുത്തു. കിച്ചു ചിരിയോടെ ആ വീഡിയോ എടുത്തു കൊണ്ടിരുന്നു. അവരുടെ ഫോട്ടോകളും എടുത്തു അവൻ. അവിടെ നിന്ന് ചെറിയ ഒരു ഷോപ്പിംഗ്
“നമുക്ക് ഭീമ ജ്വലറിയിൽ ഒന്ന് കയറിയാലോ?”
കിച്ചു തൊഴുതു
“കാശില്ല പൊന്നെ “
“എടാ വല്ലപ്പോളും ഭാര്യക്ക് വല്ലോം വാങ്ങിച്ചു കൊടുക്ക് “
“ഞാൻ കുരിശുങ്കലെ കൊച്ചു മുതലാളി അല്ല ” കിച്ചു ഗൗരവത്തിൽ പറഞ്ഞു
“ശോ അത് ഗോൾ” സാറ കയ്യടിച്ചു
“എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ പിന്നെ എന്റെ സാറക്ക് എന്നാ സന്തോഷമാന്ന് നോക്കിക്കേ.. ഇങ്ങോട്ട് വാടി “
അവൻ കയ്യിൽ പിടിച്ചു വലിച്ചു
വരുന്നില്ലന്ന് പറഞ്ഞെങ്കിലും അവരും ഒപ്പം വന്നു
“ഒരു റിങ് വേണം..ഈ വിരലിനു ” സാറ ഞെട്ടിപ്പോയി
“ഉയ്യോ ഇച്ചാ വേണ്ട..സത്യായിട്ടും വേണ്ട. വീട്ടിൽ പിടിക്കും “
“വീട്ടിൽ ചെല്ലുമ്പോ ഊരി വെച്ചോ “
“ഇച്ചാ വേണ്ട ” അവൾ കെഞ്ചി
“ഡി നീ കൂടുതൽ ബലം പിടിക്കുവാണെങ്കിൽ ഞാൻ മിന്നു കോർത്ത ഒരു മാല അങ്ങോട്ട് ഇട്ടു തരും കേട്ടോ..പിന്നെ ഊരാൻ പറ്റുകേല “
അവളുടെ കണ്ണ് തള്ളി
“ടീച്ചറെ പറ ടീച്ചറെ “
“ഇപ്പൊ കിട്ടുന്നത് വാങ്ങിച്ചോ. പിന്നെ വാങ്ങിച്ചു തരാൻ ഈ ചൂടൊന്നും കാണില്ല ” രുക്കു പറഞ്ഞു
“അത് ഇവൻ നിന്റെ കോന്തൻ കെട്ടിയോൻ. ചാർലി അങ്ങനല്ല. എന്റെ കൊച്ചിന് മാസമാസം വാങ്ങിച്ചു കൊടുക്കും..കേട്ടോടി “
സാറയ്ക്ക് നാണം വന്നിട്ട് വയ്യ
“ഇതാണ് സർ ലേറ്റസ്റ്റ് ഡിസൈൻ “
അയാൾ കുറെയധികം ഡിസൈൻ കൊണ്ട് വന്നു
“മോൾക്ക് ഇഷ്ടം ഉള്ളത് എടുത്തോ?”
“എനിക്ക് എടുക്കുവാണെങ്കിൽ ഇച്ചാനും ഒരെണ്ണം എടുക്ക്.. ഇല്ലെങ്കിൽ വേണ്ട “
അവൻ ചിരിച്ചു
“ശരി “
അവൻ ആണുങ്ങൾക്ക് ഉള്ളത് കൊണ്ട് വരാൻ പറഞ്ഞു. കാര്യം കാശില്ല. എന്ന് പറഞ്ഞാലും സ്വർണം അല്ലെ? സ്വർണക്കടയല്ലേ? കിച്ചുവും രുക്കുവും കൂടി മാലകളുടെ സെക്ഷനിൽ പോയി.
ആണുങ്ങളുടെ മോതിരം കൊണ്ട് വന്നു. കടുവയുടെ മുഖം ഉള്ള ഒരു മോതിരം സെലക്ട് ചെയ്തു അവൾ
“ഇത് മതി “
“ഇഷ്ടായോ?”
അവൾ തല കുലുക്കി
“ഇനി ഇച്ചായൻ സെലക്ട് ചെയ്തോ എനിക്കു ള്ളത് “
പവിഴം പിടിപ്പിച്ച ഒരു മോതിരം. പിന്നെ നേർത്ത ഒരു മാല
“ഇച്ചാ ഇതൊന്നും വേണ്ട. ആരെങ്കിലും കണ്ടാ കൊ- ല്ലും…”
“എന്റെ മോള് ഊരി വെച്ചോ
ഇത് നല്ല മാർക്ക് വാങ്ങിയതിന് ഇച്ചാ തരുന്ന സമ്മാനമാ “
“ആ മോതിരം വേണ്ട. സ്വർണത്തിന്റെ മതി. അതിൽ ചാർളി എന്നെഴുതി താ. എന്നിട്ട് അതെന്റെ വിരലിൽ ഇട്ട് താ…അത് മാത്രം മതി..”
“അതെന്നാടി ഞാൻ നിന്നെ കെട്ടും എന്നുള്ള കാര്യത്തിൽ സംശയം വല്ലോമുണ്ടോ നിനക്ക്?”
“എന്റെ ആഗ്രഹം പറഞ്ഞുന്നേയുള്ളു ഇഷ്ടം അല്ലെങ്കിൽ വേണ്ട “
അവൻ അവളുടെ വിരൽ കോർത്തു പിടിച്ചു
“ഇഷ്ടം അല്ലെങ്കിലോ..ഇഷ്ടം എന്ന് പറഞ്ഞാൽ ഭ്രാ- ന്ത് പിടിക്കുന്ന ഇഷ്ടം ആണ് അറിയാമോ.ഹൊ.എത്ര കു- ടിച്ചാലും കിട്ടാത്ത ല- ഹരിയാണ് നീ..”
അവൾ നാണത്തോടെ ചിരിച്ചു
“എന്നാ അങ്ങനെ ചെയ്യു” അവൻ അങ്ങനെ ചെയ്യാൻ പറഞ്ഞു
അത് കിട്ടിയപ്പോ അവളുടെ വിരലിൽ അണിയിച്ചു കൊടുത്തു. അത് നല്ല ഭംഗി ഉണ്ടായിരുന്നു
“ഇത് സ്വർണത്തിനേക്കാൾ വിലയുള്ളതാ ഇച്ചാ..ഇപ്പൊ ഇത് എന്റെ ജീവന്റെ വിലയാ “
അവൾ കണ്ണ് നിറഞ്ഞിട്ട് നിർത്തി
“ഇവിടെ ആയിപ്പോയി അല്ലെങ്കിൽ എന്റെ പൊന്നിന് ഒരുമ്മ തന്നേനെ “
അവൾ കണ്ണീരിനിടയിൽ കൂടി ചിരിച്ചു
ചാർലിക്ക് അങ്ങനെ ഒന്നുമല്ല തോന്നിയത്. കോരിയെടുത്തു കൊണ്ട് പോകണം. ഏതെങ്കിലും നാട്ടിലോട്ട്…എന്നിട്ട് അവിടെ ജീവിക്കണം ആരുടെയും കണ്ണിൽ പെടാതെ
ചാർളിയുടെ മോതിരവും അവൾ ആ കയ്യിൽ ഇട്ടു കൊടുത്തു
“കുരിശുങ്കൽ ചാർളി..” ഒരാളുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി
കളരിക്കൽ ജോൺ, ടോണി പിന്നെ മൂന്നാല് പേര്
“ടൗണിൽ നിന്നപ്പോ ഒരു നോട്ടം കണ്ടു. ഇങ്ങോട്ട് കേറുന്നത് കണ്ടോണ്ട് വന്നതാ
ഇടയ്ക്ക് ഞങ്ങളുടെ നാട്ടിൽ ഒന്ന് വന്നു പോയി. അല്ലെ “
അവൻ പതിയെ സാറയ്ക്ക് മുന്നിലേക്ക് കയറി നിന്നു
“കല്യാണം കഴിച്ചോ?”
“ജോണേ..ഇത് വല്ലോന്റേം കച്ചവടം നടക്കുന്ന സ്ഥലമാ. ഇവിടെ കേറി അലമ്പുണ്ടാക്കിയ പോലീസ് വരും..പഴയ പോലല്ല. ഗു- ണ്ടായിസത്തിനു തീരെ മാർക്കറ്റ് ഇല്ല “
“പോലീസ്…എന്ത് പോലീസ് ആണെടാ..”
ചാർലി ഷർട്ട് ഒന്ന് മാറ്റി. സിംഹത്തലയുള്ള ക- ത്തി
“കേറ്റി ഒരു തിരി അങ്ങ് തിരിച്ചു കളയും ഞാൻ പു**** മോ- നെ. പുറത്ത് വെച്ചു കാണാം. ഇതിന്റെ പുറത്ത് വെയിറ്റ് ചെയ്യ്. ചാർലി വരും..”
“ഉറപ്പാണോടാ ഉവ്വേ “
“കുരിശുങ്കലെ സ്റ്റാൻലി എന്റെ അപ്പൻ ആണെന്ന് എനിക്കു ഉറപ്പുള്ളടത്തോളം ചാർലിക്ക്. ഒറ്റ വാക്കെയുള്ളു..”
അവർ തിരിഞ്ഞു നടന്നു പോകുമ്പോഴും ചാർലി സാറയ്ക്ക് മുന്നിൽ ഒരു കോട്ട പോലെ നിൽക്കുകയായിരുന്നു
“ഡാ നിങ്ങൾ ഇവളേം കൊണ്ട് പോകണം
വേഗം ഈ. പരിസരത്ത് കണ്ടു പോയേക്കരുത് “
“എടാ നീ ഒറ്റയ്ക്ക് അവർ മൂന്നാല് പേരുണ്ട് “
“അതൊന്നും സാരമില്ല. ഒരു ഓട്ടോ വിളിച്ചു എന്റെ കൊച്ചിനെ വേഗം കൊണ്ട് പൊ “
സാറ ഭയന്ന് പോയിരുന്നു
“ഇച്ചാ ” അടക്കിയ നിലവിളി ഉയർന്നു
“ഒന്നുമില്ലടി, ഒന്ന് സെറ്റിൽ ആക്കിയിട്ടു ഇച്ചാൻ വരും. മോള് വീട്ടിൽ പൊയ്ക്കോ. എത്ര രാത്രി ആണെങ്കിലും വരും. നിന്നെ കണ്ടിട്ടേ പോകു. മോള് പേടിക്കണ്ട കേട്ടോ “
സാറയുടെ ഉടൽ വിറയ്ക്കുന്നത് കണ്ട് അവൻ ഒന്ന് ചേർത്ത് പിടിച്ചു. പിന്നെ നെറ്റിയിൽ മുഖം അമർത്തി
“പൊന്ന് പൊ..ഇച്ചായൻ തളർന്നു പോം.”
സാറ അവർക്കൊപ്പം പോകുമ്പോ അവൻ ബില്ല് സെറ്റിൽ ചെയ്തു പിന്നെ മുൻവശത്തെ പടികൾ ഇറങ്ങി റോഡിലേക്ക് ചെന്നു
തുടരും….