മിനി ചേച്ചിയുടെ വീട്ടിൽ വലിയ വഴക്ക് നടക്കുന്ന പോലെ തോന്നിയിട്ട് സാറ ഇറങ്ങി നോക്കി. ആൾക്കാർ കൂടി നിൽക്കുന്നു
“എന്താ പ്രശ്നം?” അവൾ താഴെ ഇറങ്ങി ചെന്ന് അവിടെ നിന്നവരോട് ചോദിച്ചു
രണ്ടു മൂന്ന് കാറുകൾ അവിടെ ഉണ്ട്. മുറ്റത് മിനി ചേച്ചി. കൂടെ ഒരു ചെറുപ്പക്കാരൻ
“അതേയ് ഏതോ മു- സ്ലിം പയ്യനാണ്. പ്രേമം ആയിരുന്നു ന്ന്. ചെറുക്കൻ കൊണ്ട് പോകാൻ വന്നതാ, അപ്പൊ പുറകെ അവന്റെ വീട്ടുകാര്. അവർ സമ്മതിക്കില്ല. ത- ല്ലും കൊ- ല്ലും എന്നൊക്ക പറഞ്ഞു നിൽക്കുവാ “
ആരും അവർക്ക് അരികിലേക്ക് പോകുന്നില്ല. സാറയ്ക്ക് പേടിയൊന്നും തോന്നിയില്ല. അവൾ വേഗം അവിടേക്ക് ചെന്നു
“എന്താ ചേച്ചി?”
മിനിചേച്ചി ആകെ തളർന്നു നിൽക്കുന്നു. മോനെ ചേർത്ത് പിടിച്ചിട്ടുണ്ട്.
“അൻവർ ഇതാണ് സാറ. ഞാൻ പറഞ്ഞിട്ടില്ലേ?”
സാറ ആ ചെറുപ്പക്കാരനെ നോക്കി. അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു
“എന്താ പ്രശ്നം?”
“അൻവർ എന്നെ കാണാൻ വന്നതാണ്. പുറകെ വീട്ടുകാരും എത്തി. ഇപ്പൊ വലിയ പ്രശ്നം ആണ്.”
“അടിച്ചു തകർക്കെടാ അവളുടെ വീട് “
ആരോ പറയുന്നു. നാട്ടുകാരും അവരും തമ്മിൽ ഉന്തും തള്ളും ഉണ്ടാക്കുന്നുണ്ട്
ആക്രമിക്കാൻ വരുന്നവരും നാട്ടുകാരും തമ്മിൽ അടി. സാറ ചാർളിയെ വിളിച്ചു
One line പറയാനേ പറ്റിയുള്ളൂ. അടുത്ത നിമിഷം അവൻ എത്തി
“ചാർലി…” ആൾക്കാർ പിറുപിറുത്ത് കൊണ്ട് തെല്ലകന്നു
വന്നവർക്ക് അവനെ അറിയില്ല. അവരിൽ ആണും പെണ്ണും ഉണ്ട്
“അൻവർ നീ വരുന്നോ ഇല്ലയോ.. നീ വരുന്നെങ്കിൽ ഇവള് ജീവനോടെ കാണും ഇല്ലെങ്കിൽ ഇവളെ ഇവിടെ ഇട്ട് ക- ത്തിക്കും “
ചാർലി അയാളോട് അടുത്തു
“എന്നാ അത് കാണിക്കടാ *****മോനെ ആദ്യം..നീ ക- ത്തിക്കാൻ കൊണ്ട് വന്ന തീപ്പൊരി ഒന്ന് കാണട്ടെ ” അവൻ അലറി
“സർ പ്ലീസ് സർ അത് എന്റെ വാപ്പ ആണ്
അവർക്ക് ഈ റിലേഷൻ ഇഷ്ടമല്ല. കൊ- ല്ലാൻ ഒന്നുമല്ല വെറുതെ എന്നെ പേടിപ്പിക്കാൻ പറയുന്നതാണവർ.”
പെട്ടെന്ന് മിനിക്കൊപ്പം നിന്നവൻ ഓടി അവന്റെ അരികിൽ വന്നു
“തന്റെ പേരെന്താ?”
“അൻവർ “
“എന്താ ജോലി?”
“പട്ടാളത്തിൽ ആണ്”
“മിനി ആരാ തന്റെ?”
“ഞാൻ സ്നേഹിക്കുന്ന പെണ്ണാണ് സർ. കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട് അത് സംസാരിക്കാൻ വന്നതാണ്, പക്ഷെ..” അവൻ ചുറ്റും നിൽക്കുന്നവരെ നോക്കി
“കേട്ടല്ലോ..കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട് എന്ന്. എങ്കിൽ പിന്നെ കല്യാണം നടക്കട്ടെ “
അവന്റെ ബന്ധുക്കൾ ഞെട്ടിപ്പോയി. അവർ അക്രമസക്തരായി
“ഒരു മിനിറ്റ്. ഇത് സ്ഥലം വേറെയാ. ഇവിടെ ജാതിയും മതവുമൊന്നും ഈ നിമിഷം വരെ ഇല്ല. സ്നേഹം ഉണ്ടെങ്കിൽ ആണും പെണ്ണും കല്യാണം കഴിക്കും. അത് അവർ തീരുമാനിച്ച പിന്നെ എത്ര കൊമ്പത്തെ അവൻ വന്നാലും രക്ഷയില്ല. കാരണം ഇത് ചാർളിയുടെ നാടാ. ഇവിടെ ഞങ്ങൾക്ക് ചില നിയമങ്ങളുണ്ട്. അതെ നടക്കു “
അവർ ഒന്ന് പതറി. നാട്ടുകാർ മുഴുവൻ ഒറ്റക്കെട്ടായി അവന്റെ പിന്നിൽ. അവർക്ക് പിന്മാറാതെ വേറെ വഴി ഇല്ലായിരുന്നു. പോകും മുന്നേ ഒരാൾ അവന്റെ മുന്നിൽ വന്നു
“എന്റെ പേര് റിയാസ് ഇവന്റെ ചേട്ടനാ. നീ ഓർമ്മയിൽ വെച്ചോ ഇന്നത്തെ ദിവസം. ഇന്നേക്ക് ഒരു വർഷം അതിനകം നിനക്ക് ഉള്ള പണി ഞാൻ തരും. ഇവനെ ഞങ്ങൾ ഉപേക്ഷിച്ചു പോവാ. പക്ഷെ നിന്നെ ഞങ്ങൾ മറക്കില്ല “
ചാർളി ഒരു ചു- രുട്ട് എടുത്തു ക- ത്തിച്ചു പുക വിട്ടു
“മറക്കരുത്…ഈ നാടും ചാർളിയെയും മറക്കരുത്.”
അയാൾ പോയി. അവർ അൻവർ മുഹമ്മദിന്റെ ചുറ്റും കൂടി
“ലീവിന് വന്നതാ. തീരാറായി
പോകുമ്പോൾ മിനിയും മോനും കൂടെ വേണം ന്നുണ്ട്.. അതിന് എന്നെ സഹായിക്കണം ” അയാൾ പറഞ്ഞു
“അതിനല്ലേ ഞങ്ങൾ?” ചാർലി നാട്ടുകാരുടെ നേരെ നോക്കി
“ഒപ്പം ഉണ്ട് ചാർലി കുഞ്ഞേ ” അവർ ഏക സ്വരത്തിൽ പറഞ്ഞു
അങ്ങനെ ഗംഭീരമായി ആ വിവാഹം നടന്നു. ഒരാഴ്ചക്ക് ശേഷം അവർ അൻവറിന്റെ ജോലി സ്ഥലത്തേക്ക് പോയി
ഇടക്ക് എപ്പോഴോ സമയം കിട്ടിയപ്പോ. എങ്ങനെ ആയിരുന്നു പ്രണയത്തിൽ ആയതെന്ന് സാറ ചോദിച്ചു
ഒരു മിസ്സ്ഡ് കാളിൽ തുടങ്ങി
പിന്നെ…..അടുത്തു. കത്തുകൾ…എല്ലാം പരസ്പരം പറഞ്ഞു
ഒടുവിൽ കണ്ടു
“ആദ്യമായ് അന്നാണോ കണ്ടത്?” അവൾക്ക് ആശ്ചര്യം തോന്നി
“ഉം “
“ഫോട്ടോ പോലും?”
“ഇല്ല കണ്ടിട്ടില്ല “
“കാണുമ്പോൾ ഇഷ്ടം ആയില്ലായിരുന്നെങ്കിൽ?”
“അങ്ങനെ വരില്ല മോളെ..ഇഷ്ടം ആയി കഴിഞ്ഞാ കാഴ്ചകൾ വേണ്ട..സ്നേഹത്തിന് കാഴ്ചകൾ എന്തിനാ..”
സാറയ്ക്ക് മറുപടി ഇല്ലായിരുന്നു. അവളാ വാചകം ചാർളിയോട് പറഞ്ഞു
“നല്ല മനസ്സാ അവരുടെ..നന്നായി ജീവിക്കട്ടെ. പട്ടാളത്തിൽ ആയത് നന്നായി. നാട്ടിൽ ആയിരുന്നു എങ്കിൽ സമാധാനം കൊടുക്കില്ലായിരുന്നു “
“ശരിയാ ഇച്ചാ. എന്തിനാ ഈ മതവും ജാതിയും പണവും ഒക്കെ സ്നേഹത്തിന്റെ മാനദണ്ഡം ആവുന്ന സ്നേഹം ഉള്ളവർ ഒന്നിച്ചു ജീവിക്കട്ടെ അല്ലെ?”
അവൻ ഒന്ന് മൂളി
“സ്കൂൾ മറ്റെന്നാൾ തുറക്കുവാ. നീ നാളെ രാവിലെ വാ. നമുക്ക് തോട്ടത്തിൽ പോയിട്ട് വരാം. ഒരു യാത്ര പോലും ഒന്നിച്ചു ചെയ്തിട്ടില്ല. എന്തോന്നടി പ്രേമം എന്ന് പറഞ്ഞിട്ട്…പള്ളി…റോഡ്… പിന്നെയും പള്ളി.. കോളേജ്..റോഡ്. മടുത്തു..എനിക്ക് ഒന്ന് കെട്ടിപിടിച്ചു ഉമ്മ വെയ്ക്കണം “
സാറ പൊട്ടിച്ചിരിച്ചു പോയി
“അന്ന് ടീച്ചർന്റെ വീട്ടിൽ വെച്ചു തന്നല്ലോ ഉമ്മ “
“അത് പേടിച്ചിട്ടാ അവള് വന്നാലോ എന്ന ടെൻഷൻ ഉണ്ടാരുന്നു..എനിക്ക്. അങ്ങനെ അല്ലാതെ ഒന്ന് ഉമ്മ വെയ്ക്കണം.. ഫ്രീ ആയിട്ട് “
“ഉമ്മ മാത്രം പാടുള്ളു ട്ടോ “
“ഞാൻ നല്ല തറവാട്ടിൽ പിറന്ന നസ്രാണി ആണെടി, തമ്പുരാൻ പറഞ്ഞ നിയമം ഒന്നും തെറ്റിക്കുകേല..അത് പേടിക്കണ്ട. അതൊക്ക കല്യാണം കഴിഞ്ഞു മാത്രം..അത് കഴിഞ്ഞ് നിന്റെ ഏർപ്പാട് ഞാൻ തീർക്കും “
സാറ ഒരിടി വെച്ചു കൊടുത്തു
“അപ്പോഴേക്കും മോള് നല്ലോണം കഴിച്ചു നന്നായിക്കോ…ഇച്ചാനെ താങ്ങണ്ടേ “
അവൻ ചെവിയിൽ മെല്ലെ പറഞ്ഞു
സാറ നാണം കൊണ്ട് പൂത്തു…
“ശോ ദേ മതി. കല്യാണം ഉറച്ചപ്പോ. ആള് മാറിയത് കണ്ടോ “
“എന്റെ പെണ്ണിനോടല്ലേ?” അവൻ മൂക്കുരസി
സാറ ആ നെഞ്ചിൽ ഒന്ന് തള്ളി
“റോഡ് ആണ് “
“ഇതാ ഞാൻ പറഞ്ഞത് റോഡ് പള്ളി കോളേജ്.. മടുത്തു ജീവിതം “
അവൾ ചിരിച്ചു
“നാളെ..വരാം..എത്ര ഉമ്മ വേണേലും തന്നോ “
അവൻ സ്നേഹത്തോടെ അവളെ നോക്കി നിന്നു….അവളും…
പ്രപഞ്ചം അവരിലേക്ക് ഒതുങ്ങി
തുടരും…