മന്ത്രകോടി – ഭാഗം 09, എഴുത്ത്: മിത്ര വിന്ദ

മാധവ വാര്യർ തൊടിയിലെ പച്ചക്കറികൾ എല്ലാം നനയ്ക്കുക ആണ്, കൂടെ ദേവുവും ഉണ്ട്‌….

പയറും പാവലും കോവലും എല്ലാം തഴച്ചു വളർന്നു നിൽക്കുന്നു, ദേവു ആണ് എല്ലാ കാര്യങ്ങൾക്കും അച്ഛനെ സഹായിക്കുന്നത്…

പണ്ട് മുതൽക്കേ അവൾ അങ്ങനെ ആണ്..

ഏത് കാര്യത്തിനും ദേവു ഒപ്പം കാണും..

കളകൾ പറിച്ചു മാറ്റാനും, വീടും പരിസരവും ഒക്കെ വൃത്തി ആക്കുവാനും,അടുക്കളയിൽ അമ്മയെ സഹായിക്കുവാനും ഒക്കെ അവൾ കൂടും.. യാതൊരു മടിയും ഇല്ലാതെ തന്നെ..

മാധവ വാര്യർ തൊടിയിലെ പച്ചക്കറികൾ എല്ലാം നനയ്ക്കുക ആണ്,ഒപ്പം ദേവൂവും ഉണ്ട്…..

പയറും പാവലും കോവലും എല്ലാം തഴച്ചു വളർന്നു നിൽക്കുന്നു, ദേവു ആണ് എല്ലാ കാര്യങ്ങൾക്കും അച്ഛനെ സഹായിക്കുന്നത്…വിളഞ്ഞ പാകം ആയ പച്ചക്കറി കൾ എല്ലാം ഒരു ചെറിയ കുട്ടയിലേക്ക് പറിച്ചെടുത്തു ഇടുക ആണ് അവൾ…

ദേവു ഒരുപാട് ജോലികൾ ഒക്കെ ചെയ്യുന്ന കൂട്ടത്തിൽ ആണ് എങ്കിൽ
ലച്ചു നേരെ വിപരീതവും ആണ്..

അവൾ ഒന്നെങ്കിൽ ടി വി യും കണ്ടു കൊണ്ട്, അല്ലെങ്കിൽ ഫോണും നോക്കി ഇരിക്കും…എത്ര നേരം വേണം എങ്കിലും..അത് അവൾക്ക് ഒരു ഒരു പ്രശ്നമേ അല്ല താനും..

“ലെച്ചു എന്ത്യേ മോളെ,,, അവളെ കണ്ടില്ലലോ ?വാര്യർ ദേവൂനെ നോക്കി….

ചേച്ചി കൂട്ടുകാരുമായി ചാറ്റിംഗ് ആണ് അച്ഛാ….എല്ലാവരെയും പിരിഞ്ഞു പോന്നത് കൊണ്ട് ചേച്ചിക്ക് ഭയങ്കര സങ്കടം ആണ്..”

ഒരു കപ്പിലേക്ക് വെള്ളം എടുത്തു കുറേശ്ശെയായി പാവലിനു തളിക്കുകയാണ് ദേവു…..

“മ്മ്.. എത്ര ദിവസം കാണുമോ ആവോ ഈ സങ്കടം ഒക്കെ “

” രണ്ട് മൂന്നു ദിവസം കൂടി നോക്കാം അല്ലേ… എന്തെങ്കിലും മാറ്റം വരുമോ എന്ന്….”

ദേവു ചിരിച്ചു കൊണ്ട് അച്ഛനോട് പറഞ്ഞു.

“അച്ഛാ ഒരു കാർ വരുന്നുണ്ടല്ലോ…ഇതു ഇപ്പൊ ആരാണോ ആവോ “

. ദേവു ആണ് ആദ്യം ഒരു കാർ വരുന്നത് കണ്ടത്…..

“ആരാ മോളെ അതു….ഇങ്ങോട്ട് തന്നെ ആണല്ലോ വരുന്നത്…”

വാര്യർ ആണെകിൽ തോളത്തു കിടന്ന തോർത്തെടുത്തു കൈകൾ തുടച്ചുകൊണ്ട് ചോദിച്ചു…..

“അറിയില്ല അച്ഛാ….”

.”എനിക്ക് ആണെങ്കിൽ ബാങ്കിൽ പോകുവാൻ സമയം ആയി ട്ടോ……”

.. അയാൾ അക്ഷമനായി കാറിലേക് നോക്കി..

ഈശ്വര, ഹരിസാർ എങ്ങാനും ആണോ…. ദേവൂന്റെ മനസ്സിൽ വല്ലാത്ത പേടി തോന്നി…. സാറ് ആണെങ്കിൽ അമ്മയും ആയിട്ട് ഇവിടേക്ക് വരുന്ന കാര്യം പറഞ്ഞിരുന്നു താനും… “

ദേവുനു വല്ലാത്ത പരവേശം പോലെ തോന്നി..

ആഹ്ഹ…. ഇത് ആരൊക്കെ ആണ് ഇത്, കാറിൽ നിന്ന് ഇറങ്ങിയ ആളുകളെ കണ്ട് മാധവവാര്യർക്ക് ആശ്ചര്യം ആയി…

ബാലകൃഷ്ണനും സരസ്വതിയും കൂടെ,ശോഭയും ഗുപ്തൻ നായരും ആണ് കാറിൽ നിന്നിറങ്ങിയത്,,,,

നന്ദൻ വണ്ടി തിരിച്ചിടുകയാണ്…..

ഇതെന്താ എല്ലാവരും കൂടി…. പതിവില്ലാതെ….ദേവു ഓർത്തു..

മാധവ… ഇന്ന് ബാങ്കിൽ പോകണ്ടേഈ തനിക്ക്…?

“പോണം ബാലാ….ഞാൻ ഈ പച്ചക്കറി ഒക്കെ നനയ്ക്കുവായിരുന്നു…”

“വന്നത് ബുദ്ധിമുട്ട് ആയൊ….”

ഗുപ്തൻ നായർ ആയിരുന്നു അത്.

“ഹേയ്.. ഒരിക്കലും ഇല്ലന്നേ… എല്ലാവരും കയറി വന്നാട്ടെ…”n. അയാൾ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു.

ദേവൂട്ടി ആകെ ബിസി ആണല്ലോ….വണ്ടി ഒതുക്കി ഇട്ട ശേഷം, നന്ദൻ കാറിന്റെ ഡോർ തുറന്നു ഇറങ്ങി വന്നു കൊണ്ടവളോട് ചോദിച്ചു.

“ഹേയ്… അങ്ങനെ ഒന്നും ഇല്ല ചേട്ടാ….”

അവൾ പുഞ്ചിരിച്ചു..അവൻ തിരിച്ചും..

“അപ്പോൾ മാധവ .. മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടക്കാം “എന്ന് പറഞ്ഞു കൊണ്ട് ബാലകൃഷ്ണൻ അവിടെ കിടന്നിരുന്ന ഒരു സെറ്റിയിലേക്ക് ഇരുന്നു..

ആരൊക്കെയോ വന്നല്ലോ എന്ന് പറഞ്ഞു കൊണ്ട് ലെച്ചു വും ശാരദ യും കൂടി സ്വീകരണ മുറിയിലേക്ക് വരിക ആയിരുന്നു..

“ഇവരുടെ മകൻ നന്ദനു, നമ്മുടേ ലെച്ചു വിനെ വിവാഹം ചെയ്താൽ കൊള്ളാം എന്നുണ്ട്…. അതിനെ കുറിച്ചു ഇവിടെ വന്നു നേരിട്ട് സംസാരിക്കുവാ ആണ് എല്ലാവരും കൂടി വന്നത്..

വാതിലിന്റെ മറവിൽ നിന്നു കൊണ്ട് ഇതു കേട്ട ലെച്ചു തരിച്ചു നിന്നു പോയിരിന്നു.

ഈശ്വരാ…എന്താ ഇതൊക്കെ…

അവൾക്ക് കണ്ണ് നിറഞ്ഞു..

“നന്ദനെ കുറിച്ചു കൂടുതൽ ഒന്നും പറയാൻ ഇല്ലെനിക്ക്… എന്റെ സഹോദരി ആയ സരസ്വതി യുടെ ഏക മകൻ ആണ്… അവന്റെ അച്ഛനെ പോലെ തന്നെ നന്ദനും ഒരു ഡോക്ടർ ആണ്….യാതൊരു വിധ ദു സ്വഭാവങ്ങളും ഒന്നും തന്നെ ഇല്ലാത്ത ഒരു പയ്യൻ ആണ് ഇവൻ… നമ്മുടെ ലെച്ചു നു ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും ഉത്തമൻ ആണ് നന്ദൻ..

ബാലകൃഷ്ണൻ ആണെങ്കിൽ തന്റെ പെങ്ങളുടെ മകനെ കുറിച്ചു വാചാലൻ ആയി..

അവർ വന്ന കാര്യങ്ങൾ കേട്ടപ്പോൾ മാധവവാര്യർക്കും ഭാര്യക്കും ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു….

ഒരു മിനിറ്റ് ബാല… ഞാൻ ഇപ്പോൾ വരാം..

അയാൾ അകത്തേക്ക് ഓടി ചെന്നു.

അപ്പോളാണ് കണ്ടത് എല്ലാം കേട്ടു കൊണ്ട് നിൽക്കുന്ന ശാരദ യും, ലെച്ചു വും..

അയാൾ ഭാര്യ യേ നോക്കി.

അവരുടെ മിഴികളിൽ നിന്നും വ്യക്തം ആയിരുന്നു ഈ വിവാഹത്തോട് ഉള്ള അവരുടെ സമീപനം..

മോളെ…. എല്ലാം കേട്ടല്ലോ അല്ലേ… ഒക്കെ ന്റെ കുട്ടീടെ ഭാഗ്യം ആണ്…

മാധവ വാര്യർ വന്നു മകളുടെ നെറുകയിൽ തലോടി….

അപ്പോളേക്കും അവളുടെ മിഴികൾ നിറഞ്ഞു തൂവി.

അയ്യേ… എന്റെ കുട്ടി കരയുവാ… ഇത്രയെ ഒള്ളോ ന്റെ ലെച്ചു നീയ്….

ശാരദ ആണെങ്കിൽ മകളെ സമാധാനിപ്പിച്ചു..

“ചേച്ചി… പോയ്‌ മുഖം ഒക്കെ ഒന്നു കഴുകി വരൂ…. എന്നിട്ട് ഈ വേഷം മാറണ്ടേ…”.

ദേവൂട്ടി വന്നു അവളോട് മെല്ലെ പറഞ്ഞു.

വേഗം റെഡി ആയി വരൂ,,,,, ഇന്നലെ കണ്ട ആളുകൾ ആണെങ്കിൽ പോലും,ഇന്ന് നിന്നെ പെണ്ണുകാണാൻ വന്നവർ അല്ലേ… തന്നെയുമല്ല, നമ്മുടെ കുടുംബത്തിൽ ഇതു ആദ്യത്തെ സംഭവം ആണ്….. ‘അമ്മ പറഞ്ഞപ്പോൾ അതു വളരെ ശരിയാണെന്നു ദേവുവും സമ്മതിച്ചു….

ഇളം മഞ്ഞ നിറം ഉള്ള ഒരു സൽവാർ ആയിരുന്നു അവൾ എടുത്തു അണിഞ്ഞത്..

വേറെ ചമയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.

എല്ലാവരും അതീവ സന്തോഷത്തിൽ ആണന്നു ഉള്ള കാര്യം വെളിയിലെ സംസാരം കേൾക്കുമ്പോൾ വ്യക്തമായിരുന്നു ലെച്ചു വിന്.

അവൾ മാത്രം ഒരു ഉൽസാഹവും ഇല്ലാതെ നിൽക്കുക ആണ്.., അശോകും ആയിട്ട് ഇപ്പോൾ ഫോണിൽ മെസ്സേജ് അയച്ചതേ ഒള്ളു,,,,,,

. ഉടനെ തന്നേ നാട്ടിലേക്ക് വരുന്നുണ്ടെന്നും,, നിന്നേ കാണാതെ ഇരിക്കാൻ പറ്റില്ലെന്നും,നിന്റെ വീട്ടിലോട്ട് പെണ്ണ് ചോദിച്ചു വരുന്നുണ്ടെന്നും ഒക്കെ പറഞ്ഞു വെച്ചതേ ഒള്ളു അവൻ ….

ആ സന്തോഷത്തിൽ മതി മറന്നു നിന്നപ്പോൾ ആണ് ഇങ്ങനെ ഒരു കുരുക്ക് വന്നു മുറുകിയത്..

എല്ലാം തകിടം മറിഞ്ഞോ ഭഗവാനെ..എന്റെ അശോക് അല്ലാതേ എനിക്ക് ഈ ജീവിതത്തിൽ വേറൊരു പുരുഷൻ ഇല്ലാ….അത് ഞാൻ തീർച്ചപ്പെടുത്തിയത് ആണ്.

അവൾക്ക് കണ്ണ് നിറഞ്ഞു വന്നു .

“മോളെ ലെച്ചുവേ ….. ഇതാണ് കേട്ടോ പയ്യൻ, നീ ശരിക്കും കണ്ടോണം, ഇനി കണ്ടില്ലെന്നു ഒന്നും പറയല്ലേ…..”

ശോഭ ആന്റിയുടെ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചു…..

ഇന്നലെ ഇവർ തമ്മിൽ കണ്ടതും സംസാരിച്ചതുമാ… …. അല്ലേ മോളെ…

സരസ്വതി ലെച്ചുവിന്റെ കൈയിൽ നിന്നു ചായ എടുത്തുകൊണ്ട് പറഞ്ഞു.

അവൾ വെറുതെ ഒന്നു തലകുലുക്കി..

മോൾടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ,,ഇപ്പോളത്തെ കുട്ടികൾ ആയതു കൊണ്ട് ചോദിക്കുവാ കേട്ടോ…ഉണ്ടെങ്കിൽ പറയണം…, അല്ലാച്ചാ ഞങ്ങൾ ഇത് ഉറപ്പിക്കുവാ…. ബാലകൃഷ്ണൻ ലെച്ചുവിനോടായി ചോദിച്ചു….

“എന്റെ മക്കൾക്ക് രണ്ടാൾക്കും ഒരിക്കലും അങ്ങനെ ഒരു സ്വഭാവവും ഇല്ല, ഞാൻ പറയുന്നത് ആണ് എന്റെ കുട്ടികൾ ഇന്നോളം അനുസരിച്ചത് ബാലാ …….. അതോർത്തു ആരും ടെൻഷൻ ആവേണ്ട…. മാധവ വാര്യർ അഭിമാനത്തോടെ ആണ് എല്ലാവരോടും ആയി പറഞ്ഞത്…

അത് കേട്ടതും നന്ദന്റെ ചൊടിയിൽ ഒരു പുഞ്ചിരി മോട്ടിട്ടു.

എങ്കിൽ നമ്മൾക്കിത് ഉറപ്പിക്കാം വാര്യരെ….സമയം വെറുതെ കളയണ്ട… താങ്കൾക്കും ജോലിക്ക് പോകേണ്ടത് അല്ലേ….ഗുപ്തൻ നായർ എഴുന്നേറ്റു വന്നു മാധവ വാര്യരുടെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു…

തുടരും..