ഈ നന്ദനെ പൊട്ടൻ ആക്കി കൊണ്ട് ഇവിടെ എല്ലാവരും കൂടി സുഖിച്ചു കഴിയാം എന്ന് സ്വപ്നത്തിൽ പോലും കരുതണ്ട..
താന് ഒന്ന് വിചാരിച്ചാൽ അത് നടത്തുക തന്നെ ചെയ്യും…
വാര്യരെ.. തന്റെ മൂത്ത മകളെ കിട്ടിയില്ലെങ്കിൽ, ഇളയവളെ കൊണ്ട് മാത്രമേ നന്ദൻ ഇനി മടങ്ങുകയുള്ളൂ..
കണക്ക് പറയിക്കും, ഞാന്… എണ്ണി എണ്ണി.., ഈ കുടുംബത്തിലുള്ള, എല്ലാവരെയും എന്റെ കാൽക്കീഴിൽ കൊണ്ടുവരും..
കടപ്പല്ലു ഞെരിച്ചു കൊണ്ട് അവൻ മുറ്റത്തേക്ക് കയറി..
സരസ്വതിയമ്മ ആണെങ്കിൽ, ലച്ചുവിന്റെ , വീട്ടുകാരോടൊക്കെ സംസാരിച്ചുകൊണ്ട് നിൽക്കുന്നത് അവൻ കണ്ടു..
ഉള്ളിലെ ദേഷ്യവും പകയും മറച്ചുവച്ചുകൊണ്ട്, നന്ദൻ അമ്മയുടെ അരികിലേക്ക് ചെന്നു..
“അമ്മേ
” എന്താ മോനെ”
ഒന്നിങ്ങു വരുവോ… എനിക്കൊരു കാര്യം സംസാരിക്കാനായിരുന്നു..
നന്ദൻ അവരോട് പറഞ്ഞു..
ഇപ്പോൾ വരാം കെട്ടോ …. മകൻ വിളിച്ചപ്പോൾ അവർ വേഗം തന്നെ അവന്റെ കൂടെ പോയി…
എന്താടാ,,,, എന്തെങ്കിലും പ്രശ്നമുണ്ടോ..
മകന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവർ …
“അമ്മേ.. നാളെ എന്റെ വിവാഹനിശ്ചയം നടക്കേണ്ടത് ആയിരുന്നു ഇവിടെ,,, ഈ കാണുന്ന പന്തലിൽ ഞാനും ലെച്ചുവും ആയിരുന്നു ഇരിക്കേണ്ടത്…. എല്ലാവരുടെയും മുൻപിൽ ഞാൻ പരിഹാസ്യനായി ല്ലേ..”
അത്യധികം സങ്കടത്തോടുകൂടി നന്ദൻ അമ്മയോട് പറഞ്ഞു
സരസ്വതിയുടെ മുഖത്തെ ഭാവം മാറ്റങ്ങളൊക്കെ കണ്ടതും,അവന്റെ,ഉള്ളിലെ തന്ത്രങ്ങളെല്ലാം അപ്പാടെ പുറത്തുവരികയായിരുന്നു.
“ആഹ് അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല…. അശോകൻ ലച്ചുവും ആണ് ഒന്നാവേണ്ടത്,,, അത് ഈശ്വരൻ എത്രയും പെട്ടെന്ന് നടത്തിക്കൊടുക്കുകയും ചെയ്തു. നമ്മൾക്ക് വിധിച്ചത് ആരായാലും, ആ കുട്ടി തന്നെ നമ്മുടെ കുടുംബത്തിൽ എത്തിച്ചേരട്ടെ അല്ലേ അമ്മേ…അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു….
സരസ്വതിക്ക് മകന്റെ വാചകങ്ങൾ കേട്ടപ്പോൾ സങ്കടമായി… അവന്റെ മനസ്സിൽ നല്ല വിഷമം ഉണ്ടെന്ന് അവർക്കറിയാമായിരുന്നു…ലച്ചുവിനെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണെങ്കിലും തന്റെ മകൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് അമ്മയ്ക്ക് വ്യക്തമായിരുന്നു.. അവന്റെ സഹപ്രവർത്തകരോടൊക്കെ, ജാതകം അനുയോജ്യമല്ല എന്നൊക്കെയുള്ള കാരണങ്ങൾ നിർത്തി പറയുന്നത്, സരസ്വതിയും ഗുപ്തൻ നായരും കേൾക്കുന്നുണ്ടായിരുന്നു. അശോകിന്റെ വിവാഹനിശ്ചയത്തിന് വരാൻ പോലും അവർക്ക് അതുകൊണ്ട് മനസ്സില്ലായിരുന്നു… പക്ഷേ ബാലകൃഷ്ണന്റെ നിർബന്ധം കൊണ്ടാണ്, തങ്ങൾ മൂവരും ചേർന്ന് ഇവിടെ എത്തിയത്
നന്ദനായിരുന്നു ഏറെയും വാശി. ഇവിടെ എത്തണമെന്നും ഈ ചടങ്ങിൽ പങ്കെടുക്കണമെന്നും. ഇല്ലെങ്കിൽ അശോക് കരുതും, അവനോടും ലച്ചുവിനോടും താങ്കൾക്ക് എല്ലാവർക്കും, ദേഷ്യവും പിണക്കവും ഒക്കെ ആണെന്ന്…
അതും പറഞ്ഞു കൊണ്ടാണ് നന്ദൻ അച്ഛനെയും അമ്മയെയും കൂട്ടി പുറപ്പെടുവാൻ തീരുമാനിച്ചത്.
“ഞാൻ പറഞ്ഞത് കേട്ടപ്പോൾ അമ്മയ്ക്ക് സങ്കടമായോ, സോറി അമ്മേ”
നന്ദൻ അവരുടെ മുൻപിൽ ഒരു ക്ഷമാപണം കൂടി നടത്തി
“നീ നിർബന്ധിച്ചത് കൊണ്ടാണ് സത്യം പറഞ്ഞാൽ ഞങ്ങൾ വന്നത് പോലും മോനെ… ഇല്ലെങ്കിൽ ഞാൻ വരില്ലായിരുന്നു. എനിക്ക് ഒട്ടും താല്പര്യവുമില്ലായിരുന്നു”.. സരസ്വതി ഉള്ളിലെ തേങ്ങൽ അടക്കികൊണ്ട് പറഞ്ഞ്….
അതൊന്നും സാരമില്ല അമ്മേ, അശോക് എത്രയായലും നമ്മൾക്ക് പ്രിയപ്പെട്ടവൻ അല്ലേ…അവനെ കരുതിയാണ് ഞാൻ ഇവിടേക്ക് വന്നത്..അമ്മയ്ക്ക് അറിയാല്ലോ ഞാനും അവനും തമ്മിൽ ഉള്ള അടുപ്പം..
നന്ദൻ മന്ദഹസിച്ചു….
” എന്തെങ്കിലും കാരണം പറഞ്ഞ് നമ്മൾക്ക് ഇവിടെ നിന്നും മടങ്ങിയാലോ മോനേ. ഹോസ്പിറ്റലിൽ നിന്നു വിളിച്ചു എന്ന് വല്ലോം പറയാം “
പെട്ടെന്ന് സരസ്വതി അമ്മ അവനോട് ചോദിച്ചു
“ചെ.. ഇത് എന്തൊക്കെയാണ് ഈ പറയുന്നത്, തിരികെ മടങ്ങാനും… അതും ഇന്ന്… ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് നമുക്ക് നാളെ ഉച്ചതിരിഞ്ഞ്, പോകാം…”
അവൻ പറഞ്ഞു.
തനിക്ക്, മനസ്സുകൊണ്ട് എതിർപ്പായിരുന്നുവെങ്കിൽ പോലും, സരസ്വതിയമ്മ മകന്റെ വാക്കു കേട്ടു കൊണ്ട് അവിടെ കൂടാൻ തീരുമാനിച്ചു..
“അമ്മേ ഞാൻ ഒരു കാര്യം പറയട്ടെ അമ്മയോട്,,അമ്മ ഏത് രീതിയിൽ പ്രതികരിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ… പക്ഷേ എന്റെ ഉള്ളിലുള്ള ഈ കാര്യം അമ്മയോട് തുറന്നു പറഞ്ഞില്ലെങ്കിൽ, അത് എനിക്കൊരു മനസാക്ഷിക്കുത്തിന് ഇടയാകും.,, ഞാൻ വാര്യർ അങ്കിൾനോട് ഈ കാര്യം ഇപ്പോൾ സംസാരിച്ചു….. “
സരസ്വതി, നന്ദനെ നോക്കി…
“നീ എന്താണ് മോനെ പറഞ്ഞു വരുന്നത്… നിനക്ക് അമ്മയോട് തുറന്നു പറയുവാൻ ഇങ്ങനെ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ “
“ഹേയ് അങ്ങനെ വല്യ കാര്യം ഒന്നുo അല്ലമ്മേ,,,,,,, അമ്മക്കും അച്ഛനും ദേവൂട്ടിയെ അല്ലേ ഇഷ്ടായത്, നമ്മൾക്ക് അവളെ കൃഷ്ണമങ്ങലത്തു കൊണ്ടുപോയാലോ…. എല്ലാവർക്കും ഇഷ്ടം ആണെങ്കിൽ മാത്രം മതി….നന്ദൻ അമ്മയെ നോക്കി…
അമ്മയുടെ മുഖത്ത് ഒരുപാട് ഭാവങ്ങൾ മിന്നിമറയുന്നുണ്ട്, എന്തായാലും അവർക്ക് സന്തോഷമായി എന്ന് അവന് ഒറ്റ നോട്ടത്തിൽ മനസിലായി…
മോനേ,,, നീ പറയുന്നത് സത്യം ആണോ,,,,,, വാര്യർ എന്ത് പറഞ്ഞു നിന്നോട്…എന്റെ ഈശ്വരാ, ആ കുട്ടിയേ ഞങ്ങൾക്ക് നൽകണേ….. പൊന്ന് പോലെ നോക്കിക്കോളാം…സരസ്വതി മകന്റെ കരം ഗ്രഹിച്ചു കൊണ്ട് മേല്പോട്ട് നോക്കി പറഞ്ഞു…
അങ്കിൾ പ്രേത്യേകിച്ചു ഒന്നും എന്നോട് പറഞ്ഞില്ല അമ്മേ,,,,വീട്ടിൽ ആലോചിക്കാം എന്നെ സൂചിപ്പിച്ചോള്ളു…അമ്മ ദേവുട്ടിയോട് ചോദിച്ചു നോക്കുമോ, അവൾക്കിഷ്ടം ആയെങ്കിൽ നമ്മൾക്ക് മുൻപോട്ട് പോയാൽ പോരെ….ഇല്ലെങ്കിൽ ഇനിയും ഞാൻ നാണംകെടും… അത് മാത്രം എനിക്ക് ഇനി വയ്യാ..
“ഇല്ലെടാ.. ഒരിക്കലും ആ കുട്ടി നിന്നേ തള്ളി പറയില്ല.. എനിക്ക് ഉറപ്പുണ്ട്.. ഒരുപാട് നന്മകൾ ഉള്ള നല്ലോരു കുട്ടി ആണ് അവള്….”
അമ്മ ആണെങ്കിൽ ദേവൂനെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ വാചല ആയി..
“മ്മ്… എന്നാലും ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങളും സങ്കൽപ്പങ്ങളും ഒക്കെ ഇല്ലേ അമ്മേ…. അതുകൊണ്ട് ആദ്യം നമ്മൾക്ക് ദേവൂന്റെ മനസിൽ എന്തെങ്കിലും ഉണ്ടോ എന്ന് അറിയണം “
“ഹേയ്.. അങ്ങനെ ഒന്നും ഉള്ള ഒരു കുട്ടി അല്ലേടാ അവള്… ലെച്ചു വും അശോകും തമ്മിൽ അങ്ങനെ ഉണ്ടായിരുന്നു എന്നത് ശരി തന്നെ.. എന്ന് കരുതി ദേവൂനെ കുറിച്ചു എന്റെ മോൻ അങ്ങനെ ഒന്നും ഓർക്കേണ്ട…. അമ്മയ്ക്ക് എന്ത് ഇഷ്ടം ആണെന്നോ അവളെ..
സരസ്വതി ആണെകിൽ മകനെ നോക്കി പറഞ്ഞു.
ഞാൻ അവളോട് ഒന്നു പറയട്ടെ ഈ കാര്യങ്ങൾ…എല്ലാം നടക്കും മോനെ… അമ്മയ്ക്ക് ഉറപ്പുണ്ട്.. ആ കുട്ടി പാവം ആണ്..നിന്റെ ഭാര്യ ആയി വരുന്നത് ദേവൂട്ടി ആണ്… ഞാൻ ഇപ്പോൾ വരാം കേട്ടോ…മോനിവിടെ നിൽക്കു..
സരസ്വതി വേഗം അവിടെന്നു തിടുക്കത്തിൽ പോയി…
ദേവു എവിടെ എന്ന് നന്ദൻ തിരഞ്ഞെങ്കിലും അവിടെ ഒന്നും അവനു അവളെ കണ്ടെത്താനായില്ല…
എന്തെങ്കിലും ജോലി ചെയ്തു കൊണ്ട് വൃത്തിയും വെടിപ്പും ഇല്ലാതെ എവിടെ എങ്കിലും കാണും ആ നാശം പിടിച്ചവൾ…അവൻ ഓർത്തു..
ആഹ് ഇനി എന്തായാലും കാര്യങ്ങൾ ഒക്കെ അമ്മ ഇനി സ്മൂത്ത് ആക്കി കൊള്ളും.. അത്രക്ക് വിശ്വാസത്തിൽ ആണ് അമ്മ പോയിട്ടുള്ളത്.. ആ കാര്യത്തിൽ ഇനി പേടി വേണ്ട…അത് അവനു ഉറപ്പ് ആയിരുന്നു.
പെട്ടന്ന് ആണ് നന്ദൻ മറ്റൊരു കാര്യം ഓർത്തത്…
ഇനി,ചേടത്തിയെ പോലെ ഇവൾക്കും ഇനി ആരോടെങ്കിലും പ്രണയം ഉണ്ടോ….. ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി,നിന്നെയും കൊണ്ടേ ഈ നന്ദൻ ഇവിടുന്നു പോകാത്തൊള്ളൂ…. ഇതു എന്റെ വാശി ആണ്..അവൻ വാശിയോടെ മനസ്സിൽ ഉരുവിട്ടു…
ഈ സമയത്തു വാര്യർ ആണെങ്കിൽ ഭാര്യയെ വിളിച്ചു പിന്നാമ്പുറത്തേക്ക് മാറ്റി നിറുത്തി നന്ദൻ അല്പം മുന്നേ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഏകദേശം അവതരിപ്പിക്കുക ആയിരുന്നു.
എല്ലാം കേട്ട് കൊണ്ട് തറഞ്ഞു നിൽക്കുക ആണ് രമ..നന്ദൻ… അതും തന്റെ ദേവൂട്ടിയെ ചോദിച്ചു ന്നോ… കൊച്ചു കുട്ടി അല്ലേ അവള്….
എടോ.. ഞാൻ പറഞ്ഞത് വല്ലതും ഇയാള് കേട്ടോ….
വാര്യർ ആണെകിൽ ഭാര്യയുടെ കൈ തണ്ടയിൽ ഒന്നമർത്തി..
എന്റെ….ഈശ്വരാ… ഞാൻ… ഞാൻ കേട്ടത് ഒക്കെയും സത്യം ആണോ മാധവ്വേട്ടാ.
അല്പം കഴിഞ്ഞതും അവർ ഭർത്താവിനെ നോക്കി ചോദിച്ചു.
തുടരും….