മന്ത്രകോടി – ഭാഗം 26, എഴുത്ത്: മിത്ര വിന്ദ

ഇനി എന്തൊക്കെ പരീക്ഷങ്ങൾ ഏറ്റു വാങ്ങണം എന്നു ഉള്ളത് ദേവൂട്ടിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു……

നന്ദൻ എഴുന്നേറ്റയിരുന്നോ മോളെ?സ്റ്റെപ്സ് ഒന്നൊന്നായി ഇറങ്ങി താഴേക്ക് വരുന്ന ദേവൂട്ടിയോട് ഉറക്കെ ചോദിച്ചു കൊണ്ട് അമ്മ ദേവൂട്ടിയുടെ അടുത്തേക്ക് വന്നു

“ഹ്മ്മ്…. എഴുനേറ്റ് അമ്മേ”

“ആഹ്… അവനിന്ന് ഡ്യൂട്ടിക്ക് പോണോ ആവൊ, ഞാൻ ആണെങ്കിൽ ചോദിക്കാനും വിട്ടു പോയി. മോളോന്നു ചോദിച്ചേ അവനോട് അതും കൂടി “
അവർ പറഞ്ഞപ്പോൾ ദേവൂനെ വീണ്ടും വിറയ്ക്കാൻ ആരംഭിച്ചു.

ഈശ്വരാ… ഇത് എന്തൊരു പരീക്ഷണം ആണിത്… വീണ്ടും ആ മനുഷ്യന്റെ അടുത്തേക്ക്… എന്നെ കാണുമ്പോൾ തന്നെ നന്ദേട്ടന് കടിച്ചു കീറി തിന്നാൻ ഉള്ള ദേഷ്യം ആണ്. ഇനി എന്നാ ചെയ്യുന്നത്.

അവൾക്ക് വിഷമം തോന്നി എങ്കിലും, ഒന്നും മിണ്ടാതെ കൊണ്ട് പിന്തിരിഞ്ഞു പോകുക ആണ് ചെയ്തത്.. അല്ലാതെ വേറെ നിവർത്തി ഒട്ട് ഇല്ലല്ലോ.

ഡോറിന്റെ വാതിൽ പതിയെ നീക്കി കൊണ്ട് അവൾ അകത്തേക്ക് നോക്കി.

താൻ കൊടുത്ത ചായ കുടിച്ചുകൊണ്ട് നന്ദേട്ടൻ കസേരയിൽ ഇരിപ്പുണ്ട്.

നന്ദേട്ടാ…..

പെട്ടന്ന് അവള് വിളിച്ചതും നന്ദന്റെ കൈയിൽ ഇരുന്ന ചായ കപ്പ് ഒന്നു തുളുമ്പി.
കൃത്യം അതിൽ നിന്നും അല്പം അവന്റെ തുടയിലേക്കും വീണു.

അവൻ ദേഷ്യത്തിൽ മുഖം ഉയർത്തി ദേവുനെ നോക്കി.മേശമേലേക്ക് ചായ ക്കപ്പ് വെച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു..

വാതിൽക്കൽ നിന്നിരുന്ന ദേവൂന്റെ കൈ തണ്ടയിൽ ബലത്തിൽ പിടിച്ചു കൊണ്ട് അവളെ വലിച്ചു അകത്തേക്ക് കയറ്റി.. അവന്റെ പിടുത്തം മുറുകിയപ്പോൾ ദേവു കരഞ്ഞു പോയിരുന്നു.

ആഹ്… വിട് നന്ദേട്ടാ… എനിക് വല്ലാതെ വേദനിക്കുന്നു..

കരഞ്ഞു കൊണ്ട് പറയുന്നവളെ കണ്ടിട്ടും അവൻ കൈ വീട്ടിരുന്നില്ല.നിസ്സഹായതയോട് കൂടി അവൾ നന്ദനെ നോക്കി…അവളുടെ മിഴികൾ പിന്നെയും നിറഞ്ഞു കവിഞ്ഞു..

അമ്മ ചോദിച്ചു ഇന്ന് ഹോസ്പിറ്റലിൽ പോണോ എന്ന്.. അതുകൊണ്ട് വീണ്ടും ഇവിടേക്ക് കയറി വന്നത്….സോറി..

അത് പറയുമ്പോൾ പാവം ദേവൂന്റെ ചുണ്ടുകൾ പോലും സങ്കടം കൊണ്ട് വിറയ്ക്കുക ആയിരുന്നു.അവൻ ദേവൂട്ടിയുടെ കൈതണ്ടയിലെ പിടുത്തം കുടഞ്ഞു എറിഞ്ഞു കൊണ്ട്..

തോളു പറിഞ്ഞു പോകും പോലെ ആയിരുന്നു അവൾക്ക് അപ്പോൾ തോന്നിയത്..

അവന്റെ പ്രവർത്തിയിൽ പാവം ദേവൂ പിന്നിലേക്ക് വീഴാൻ ഭാവിച്ചതും, നന്ദൻ അവളുടെ ഇടുപ്പിൽ വേഗം പിടിച്ചു..അവിടെയും അവന്റെ കൈബലം മുറുകിയതും ദേവു ആണെങ്കിൽ മറ്റൊന്നും നോക്കാതെ കൊണ്ട് നന്തനെ തള്ളി മാറ്റി..എന്നിട്ട് അമ്മേ എന്ന് വിളിച്ചു കൊണ്ട് വാതിലിന്റെ അടുത്തേക്ക് ഓടി..

അവൾ ഇറങ്ങും മുന്നേ തന്നെ നന്ദൻ അവളുടെ ഇടുപ്പിന്റെ ഇരു വശത്തും തന്റെ കൈകൾ ചേർത്തു കൊണ്ട് ദേവൂനെ പൊക്കി എടുത്തു കൊണ്ട് വന്നു ബെഡിലേക്ക് ഇട്ടു.എന്നിട്ട് പെട്ടന്ന് പോയി ഡോർ ലോക്ക് ചെയ്തു.

ബെഡിൽ നിന്നും പിടഞ്ഞു എഴുന്നേറ്റ ദേവൂനെ വീണ്ടും തള്ളി ഇട്ടിട്ട് അവൻ അവളെ പുച്ഛത്തോടെ നോക്കി.

നിന്നോട് ഞാൻ ഒന്നൂടെ പറയുകയാണ്, എന്റെ കാര്യങ്ങളിൽ ഒന്നും ഇടപെടാൻ വന്നേക്കരുത് എന്നുള്ളത്…. എനിക്ക് ഇഷ്ടമല്ല അതൊന്നും… ഉത്തമയായ ഭാര്യ ആയിട്ട് ഇങ്ങോട്ട് കേറി കൂടാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് ഒന്നും ഒരു കാലത്തും നടക്കാൻ പോണില്ല ദേവികാ….

അവൻ പറഞ്ഞു നിറുത്തിയപ്പോൾ പാവം ദേവൂട്ടിയ്ക്ക് നെഞ്ചു വിങ്ങും പോലെ തോന്നി..അവൾ ബെഡിൽ നിന്നും എഴുനേറ്റ് നിന്നുകൊണ്ട് നന്ദനെ നോക്കി…

നന്ദേട്ടൻ ഇത്രമാത്രം വെറുക്കനായി, ഞാൻ എന്ത് തെറ്റാ ചെയ്തേ.. അതോ എന്നെ ഇഷ്ടം അല്ലാതെ ആണോ ഈ വിവാഹത്തിന് സമ്മതിച്ചത്.

അത് ചോദിച്ചതും ദേവൂന്റെ ശബ്ദം ഇടറി..

“നിന്നേ ഇഷ്ടപെടാനോ, അതീ ജന്മത്തിൽ ഉണ്ടാവില്ലടി….. നിന്നേ കാണുന്നത് പോലും നന്ദന് വെറുപ്പാണ്.. അറപ്പാണ്… എന്റെ കൺ മുന്നിൽ പോലും വന്നു നിന്നെക്കരുത്… അപ ശകുനം പോലെ…. പറഞ്ഞില്ലെന്നു വേണ്ട…

അമർഷത്തോട് കൂടി തന്നോട് പറയുന്നവനെ കാങ്കെ അവളുടെ കാഴ്ച കൂടി മങ്ങും പോലെ തോന്നിപ്പോയി.

നിന്നേ എനിക്ക് ഇഷ്ടം അല്ലാ… എഴുന്നേറ്റു പോടീ മുന്നിൽ നിന്നും..അവൻ അലറി.

നന്ദേട്ടാ…. ഞാൻ എന്ത് തെറ്റാണ് ചെയ്തത്…..അത് ചോദിക്കുമ്പോൾ പാവം ദേവു വിങ്ങി പൊട്ടി.

“തെറ്റ് ചെയ്തത്, നീ അല്ല, നിന്റെ ചേച്ചിയും വീട്ടുകാരും ആണ്… എല്ലാവരുടെയും മുന്നിൽ വെച്ഛ് എന്നെ വെറും ഒരു കോമാളിയാക്കി കളഞ്ഞു…. എന്നെ അപമാനിച്ചു, നാണം കെടുത്തി….. ഇതിനൊക്കെ പകരം വീട്ടാൻ ആയി എനിക്ക് കിട്ടിയത് നിന്നേ ആടി..

അവൻ പറയുന്ന കാര്യങ്ങൾ കേട്ടതും ദേവു തരിച്ചു നിന്നു പോയി..

പെട്ടന്ന് ആയിരുന്നു ആരോ വന്നു ഡോറിൽ തട്ടിയത്.

നന്ദൻ ഞെട്ടി തിരിഞ്ഞു.എന്നിട്ട് ദേവൂനെ പിടിച്ചു വലിച്ചു ഡ്രസിങ് റൂമിലേക്ക് കൊണ്ട് പോയി മാറ്റി നിറുത്തി..

ഇവിടെ നിന്നോണം.. അല്ലാതെ മോങ്ങി കൊണ്ട് ഇറങ്ങി വന്നേക്കരുത്…

അതും പറഞ്ഞു കൊണ്ട് അവൻ ചെന്നു വാതിൽ തുറന്നു. അമ്മ ആയിരുന്നു.

നിനക്ക് ഇന്ന് പോണോ മോനെ..

വേണ്ടമ്മേ… ഞാൻ ലീവ് എടുത്തു..

അത് നന്നായി….. ഞാൻ നിന്നോട് പറയാനും മറന്നു.. അതിനാണ് ഇപ്പൊ തിടുക്കപ്പെട്ടു വന്നത്..

ഹ്മ്മ്….അവനൊന്നു മൂളി.

ദേവൂട്ടി എവിടെ.. അവർ അകത്തേക്ക് നോക്കി ചോദിച്ചു.

അവള് വാഷ് റൂമിലോ മറ്റൊ ആണ്. ഞാൻ വിളിക്കാം..

വേണ്ട മോനെ… കുട്ടിയേ കാണാഞ്ഞത് കൊണ്ട് ചോദിച്ചതാ..

മകന്റെ കവിളിൽ ഒന്നു തലോടിയ ശേഷം അമ്മ പുറത്തേക്ക് ഇറങ്ങി പോയി.

ഡോർ അടയുന്ന ശബ്ദം കേട്ടതും അവളുടെ ഹൃദയം വീണ്ടും പെരുമ്പറ കൊട്ടി തുടങ്ങി..

നന്ദൻ അടുത്തേക്ക് വരുന്നതായി തോന്നിയതും ദേവുട്ടി പെട്ടന്ന് തന്നെ, കവിളിലൂടെ ഒഴുകിയ കണ്ണീർ അമർത്തി തുടച്ചു നീക്കി.

ഞാനീ പറഞ്ഞ കാര്യങ്ങൾ എങ്ങാനും നീ ഇവിടെ അച്ഛനോടോ അമ്മയോടോ പറഞ്ഞാൽ,,, പിന്നെ നിന്നേ ഞാൻ പച്ചയ്ക്ക് കത്തിച്ചു കളയും… കേട്ടല്ലോ..

അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് നന്ദൻ മുരണ്ടു.

ഈ കുറി ദേവൂട്ടി വേദനകൊണ്ട് പുളഞ്ഞു എങ്കിലും ഒന്ന് കരഞ്ഞത് പോലും ഇല്ല…. അവൾ അവന്റെ കണ്ണുകളിൽ നോക്കി..എന്നിട്ട് മെല്ലെ മുഖം കുനിച്ചു.

ചേച്ചിയാണ് ഇവിടെ തെറ്റ്കാരി… അശോകേട്ടനോട് ഉള്ള ഇഷ്ടം തുറന്ന് പറയത്തെകൊണ്ട് പാവം നന്ധേട്ടനെയും വീട്ടുകാരെയും പൊട്ടൻ കളിപ്പിച്ചു.. നാണം കെടുത്തി…. അപമാനഭാരത്താൽ, അന്ന് നന്ദേട്ടന്റെ മുഖം എല്ലാവരുടെയും മുന്നിൽ തഴുന്നത് താനും കണ്ടത് ആണ്. ക്കേ ശരി തന്നേ…. പക്ഷെ… പക്ഷെ..അതിനു പകരമായി… തന്നെ… തന്റെ ജീവിതം ആണല്ലോ ഹോമിക്കപ്പെടുന്നത്.

“ഇവിടെ നിൽക്കാതെ, താഴോട്ട് ഇറങ്ങി ചെല്ലെടി..”

അവൻ ഒച്ച വെച്ചതും പാവം ദേവു അമ്മയുടെ അടുത്തേക്ക് ഇറങ്ങി പോയി.

ദേവൂട്ടി പക്കാ വെജിറ്റേറിയൻ ആണ് കെട്ടോ…അതുകൊണ്ട് ഇനി ഇവിടെ ചിക്കനും മീനും മാത്രം വെച്ചാൽപോരാ… കാലത്തെ എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുക ആണ്…. അപ്പോളാണ് സരസ്വതിയമ്മ ഈ കാര്യം പറയുന്നത്.

ആഹഹാ…. നേരാണോ മോളെ..അച്ഛൻ ചോദിച്ചതും അവൾ മെല്ലെ തല കുലുക്കി.

ഇടിയപ്പവും ചിക്കൻ കറിയും ആണ് വിഭവം,ദേവൂ കിഴങ്ങ് കറി കൂട്ടിയാണ് കഴിക്കുന്നത്. പിന്നീട് എല്ലാവരും കൂടി ഇരുന്നു വെജിറ്റേറിയാൻ ഫുഡ്‌ നെ പറ്റി സംസാരിച്ചു കൊണ്ട് ആണ് കഴിച്ചത്.

നന്ദന് മാത്രം ഇതൊന്നും ഇഷ്ടപടുന്നില്ലായിരുന്നു. അവൻ ആരെയും ശ്രദ്ധിക്കാതെ ഇരുന്നു ഭക്ഷണം കഴിച്ചു….

അവന്റെ മുഖത്തേക്ക് പാളി നോക്കിയതും ദേവൂന്റെ ശരീരം വിറച്ചു..

അത്രമാത്രം വെറുപ്പ് നന്ദേട്ടന് തന്നോട് ഉണ്ടെന്ന് ഉള്ളത് അവൾക്ക് വ്യക്തമായിരുന്നു

തുടരും….