നീ എന്തൊക്കെയാ ഈ പറയുന്നത് മോനേ… രണ്ട് ദിവസം കൂടി കഴിഞ്ഞു ഇവിടെ ഒരു ചടങ്ങ് നടക്കാൻ ഇരിക്കെ നീ എന്തൊക്കെയാ വിളിച്ചു കൂവുന്നത്… ബാലകൃഷ്ണൻ മകനെ നോക്കി..
“കാര്യം ഒക്കെ ശരിയാണ്… പക്ഷെ എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ലെച്ചു മാത്രം ആയിരിക്കും” എല്ലാം ഉറപ്പിച്ച മട്ടിൽ ആയിരുന്നു അശോക്..
“എടാ… അശോകേ… നീ വെറുതമനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കല്ലേടാ “
“അച്ഛനു എന്നെ വിശ്വാസം ഇല്ലെങ്കിൽ ലെച്ചുവിനെ വിളിക്ക്, അവളോട് ചോദിക്ക്…. എന്നിട്ട് തീരുമാനിക്ക് എന്താണ് എന്ന് വെച്ചാൽ “
അശോക് വീറോടെ ബാലകൃഷ്ണ്ണനെ നോക്കി പറഞ്ഞു…
“മാധവ…. നീ എന്താ ഒന്നും പറയാത്തത്…. ഇതൊക്കെ കേട്ടിട്ട് എനിക്ക് എന്തോ ഭയം തോന്നുന്നു “
ബാലൻ തന്റെ സ്നേഹിതന്റെ അരികിലേക്ക് വന്നു ഇരുന്നു കൊണ്ട് ചോദിച്ചു..
ഇരു കൈകളും ശിരസിൽ ഊന്നി ഇരിക്കുക ആയിരുന്നു വാര്യര്..
“നീ പോയി,ലെച്ചുവിനെ വിളിക്ക് ബാലാ,… അശോക് പറഞ്ഞത് പോലെ എന്റെ മകൾക്കും ഇതിൽ പങ്കുണ്ടോന്ന് അറിയണ്ടേ…. എന്നിട്ടാവാം ബാക്കി…”
മാധവ വാര്യർ പതുക്കെ പിറുപിറുത്തു…
ലെച്ചു……. മോളെ… ബാലകൃഷ്ണൻ ഉറക്കെ വിളിച്ചു..
അശോകിന്റെ കണ്ണുകൾ വാതിൽപ്പടിയിൽ ആണ്..ലെച്ചു പതിയെ മുൻപോട്ട് വന്നു,,,,,
“ആ… ലെച്ചു വന്നല്ലോ….”
ബാലകൃഷ്ണൻ പതിയെ എഴുനേറ്റ് അവളുടെ അടുത്തേക് വന്നു..
മോളെ…. നാളെകഴിഞ്ഞു നിന്റെ വിവാഹനിശ്ചയവും അതിനുശേഷം ഒരു മാസത്തിനിടക്ക് നിന്റെ കല്യാണവും ആണ്……നിനക്ക് അത് അറിയാമല്ലോ അല്ലേ…… അയാൾ ചോദിച്ചപ്പോൾ അവൾ മെല്ലെ തല കുലുക്കി…
നിനക്കത്തിൽ സമ്മതക്കുറവ് എന്തേലും ഉണ്ടോ? അടുത്ത ചോദ്യം ബാലകൃഷ്ണൻ അവളോട് ചോദിച്ചു എങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല….
അൽപ സമയം കൂടി നിന്നിട്ട് ബാലൻ മറ്റുള്ളവർക്ക് മുൻപിലേക്ക് തിരിഞ്ഞു….
“എന്തെങ്കിലും സമ്മത ക്കുറവ് ഉണ്ടോ മോളെ… പറയു “
അയാൾ വീണ്ടും അവളെ നോക്കി.
പക്ഷെ അപ്പോളും ലെച്ചു ഒന്നും മിണ്ടിയില്ല..
“ദേ എല്ലാവരും നോക്യേ…..ലെച്ചുവിന് ഒരു സമ്മതക്കുറവും ഇല്ല,,,, അതല്ലേ ഈ കുട്ടി ഒന്നും പറയാത്തത്…അതിപ്പോൾ മനസിലായി കാണുമല്ലോ അല്ലേ…. എന്റെ മകൻ എന്തൊക്കെയോ പൊട്ടത്തരങ്ങൾ ഇവിടെ വന്നു പറഞ്ഞതിന് ഞാൻ മാപ്പ് ചോദിക്കുന്നു…മാധവ…. നീ ക്ഷമിക്കണം കേട്ടോടാ “
“ശോഭേ ഇറങ്ങി വാ…നേരം കളയാതെ പോകാം “
ബാലകൃഷ്ണൻ തിരിഞ്ഞു നോക്കാതെ മുൻപോട്ട് നടന്നു…
അങ്കിൾ…..അയാൾ വാതിൽക്കൽ എത്തിയതും ലെച്ചു കരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു….
ബാലകൃഷ്ണൻ തിരിഞ്ഞു നിന്നു…
“എന്താ….. ലെച്ചു മോൾക്ക് എന്തേലും പറയാനയുണ്ടോ എന്നോട്….” അയാൾ ചോദിച്ചു…
ലെച്ചു പതിയെ തല തിരിച്ചു അച്ഛനെ നോക്കി,
തന്നെ ഉറ്റു നോക്കി ഇരിക്കുന്ന നിസ്സഹായനായ അച്ഛനെ കണ്ടപ്പോൾ അവളുടെ ചങ്ക് പൊട്ടി…….
അരുതാത്തത് ഒന്നും തന്റെ നാവിൽ നിന്നും വീഴരുതേ എന്നായിരുന്നു ആ മുഖത്തു.
അവൾ ഓടിച്ചെന്നു അയാളുടെ കാൽക്കൽ വീണു,,, സോറി അച്ഛാ……. എനിക്ക്….എനിക്ക്… അശോകേട്ടൻ പറഞ്ഞതെല്ലാം സത്യമാണ്………അച്ഛൻ എന്നോട് ക്ഷമിക്കണം,,,,, എനിക്ക് അശോകേട്ടാൻ മതി… വേറാരും വേണ്ട…. പ്ലീസ് അച്ഛാ……,പൊട്ടിക്കരയുകയാണ് ലെച്ചു……
തന്റെ കാലിൽ പിടി ച്ചു കണ്ണീർ വാർക്കുന്ന മകളെ ഒരു നിമിഷം അയാൾ നോക്കി ഇരുന്നു..
അവളുടെ കണ്ണീർ കണ്ടു അശോകിന് അവളെ ചേർത്തുനിർത്തി ആശ്വസിപ്പിക്കണം എന്നുണ്ട്, പക്ഷെ എന്ത് ചെയ്യാനാ……. അവൻ സ്വയം കടിച്ചമർത്തി…..
“അച്ഛാ… സോറി അച്ഛാ…. ഈ കാര്യങ്ങൾ ഒക്കെ തുറന്നു പറയണം എന്ന് എനിക്ക് പലപ്പോഴും തോന്നി… പക്ഷെ…. പക്ഷെ സാധിച്ചില്ല…. “
ആദ്യമായിട്ടാണ് തന്റെ മകളെ ഇത്രയും കണ്ണീരോടെ വാര്യർ കാണുന്നത്….
“രമേ… മോളെ അകത്തേക്ക് കൊണ്ടുപോയ്കൊള്ളൂ..”
. വാര്യർ പറഞ്ഞപ്പോൾ രമ അവിടേക്ക് ഇറങ്ങി വന്നു..
“ലെച്ചു എഴുനേറ്റ് വാ….. അച്ഛൻ പറഞ്ഞത് കേട്ടില്ലേ…” അവർ അവളുടെ തോളിൽ പിടിച്ചു…
ലെച്ചു മെല്ലെ എഴുനേറ്റു..കവിളിലൂടെ ഒലിച്ചു ഇറങ്ങിയ കണ്ണീർ തുടച്ചു..രമ ആണെങ്കിൽ മകളെയും കൂട്ടി അകത്തേക്ക് പോയി..
ലെച്ചു പറഞ്ഞത് ഒക്കെ കേട്ട് കൊണ്ട് ദേവൂ ട്ടി യും ഞെട്ടിതരിച്ചു നിൽക്കുക ആണ്..
ഈശ്വരാ എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്.. ഇനി നന്ദേട്ടനോട് എന്ത് പറയും… അച്ഛൻ എല്ലാവരുടെയും മുന്നിൽ നാണം കെടും… ബന്ധു മിത്രഥികൾ മുഴുവനും നിശ്ചയത്തിന് എത്തുമ്പോൾ…… എല്ലാം കൂടി ഓർത്തപ്പോൾ അവൾക്ക് തല പെരുത്തു.
ചേച്ചി……
ദേവൂട്ടി വിളിച്ചതും ലെച്ചു അവളെ കെട്ടി പിടിച്ചു പൊട്ടികരഞ്ഞു….
“ഇനി കരഞ്ഞിട്ടെന്താ കാര്യം…..അച്ഛനും അങ്കിളും കൂടി ആലോചിച്ചു എല്ലാം തീരുമാനിച്ചോളും…..’
അവൾ ലെച്ചുവിനെ സമാധാനിപ്പിച്ചു….സമയo പിന്നിട്ടു കൊണ്ടേ ഇരുന്നു..
ആരും ആരും പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുകയാണ് അകത്തെ സ്വീകരണ മുറിയിൽ …
“സരസ്വതി ചേച്ചിയെ വിളിച്ചു കാര്യം പറ ബാലേട്ടാ….അല്ലാതെ ഇപ്പൊ എന്തോ ചെയ്യും….”
ശോഭ ആണ് മൗനത്തിനു വിരാമം ഇട്ടുകൊണ്ട് സംസാരിച്ചത്….
“എന്ത് കാര്യം ആണ് നീ ഉദ്ദേശിച്ചത് ” ബാലൻ കണ്ണടക്കിടയിലൂടെ ഭാര്യയെ നോക്കി..
“ലെച്ചുവും നന്ദനും ആയുള്ള ഈ വിവാഹം നടക്കില്ലെന്നു പറയു…പിന്നെ അല്ലാതെന്താ…” ശോഭ ഒട്ടും മയമില്ലാതെ പറഞ്ഞു..
“ഒറ്റ വാചകത്തിൽ നീ കാര്യം പറഞ്ഞു കഴിഞ്ഞു ല്ലേ “
“അല്ലാതെ എന്തോ ചെയ്യും ബാലേട്ടാ.. കാര്യത്തിന് നീക്കുപോക്ക് വേണ്ടേ…”
ശോഭ യ്ക്ക് ദേഷ്യം വന്നു..
“എടി, നന്ദൻ അവന്റെ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർമാരോട് ഒക്കെ പറഞ്ഞു അവന്റെ എൻഗേജ്മെന്റ് ആണെന്, അവർ ക്ഷണക്കത്തു അടിച്ചു എല്ലാവരേയും വിളിച്ചു കഴിഞ്ഞിരിക്കുന്നു….. വണ്ടി ബുക്ക് ചെയ്ത് കഴിഞ്ഞു… റിലേറ്റീവ്സ് എല്ലാവരും ഇന്ന് മുതൽക്കേ എത്തും..ഈ അവസാന നിമിഷം ഇവൻ വന്നിട്ട് ഇങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞാൽ ഞാൻ എന്താ ചെയേണ്ടത്… ഞാൻ എങ്ങനെ അവളോട് വിളിച്ചു പറയുമി കാര്യം….. “
ബാലകൃഷ്ണൻ കയർത്തു…
“നിനക്ക് ഒന്ന് നേരത്തെ ഇങ്ങോട്ട് വരാൻ മേലായിരുന്നോ അശോകേ….. അച്ഛൻ പറഞ്ഞത് പോലെ ഈ മുഹൂർത്ത നേരത്ത് എത്തിയിട്ട് ഇനി എന്തോ ചെയ്യും… മനുഷ്യനെ നാണം കെടുത്താനായിട്ട് രണ്ടുംകൂടി……’
ശോഭ ആണെങ്കിൽ മകനെ ദേഷ്യത്തിൽ നോക്കി പല്ല് ഞെരിച്ചു.
“സരസ്വതി ചേച്ചി ആണെങ്കിൽ കുറച്ചു മുന്നേ കൂടി എന്നെ വിളിച്ചു വെച്ചതെ ഒള്ളു… എന്തൊരു സന്തോഷത്തിൽ ആണെന്നോ ചേച്ചിയും ചേട്ടനും ഒക്കെ… ഈശ്വരാ ഞാൻ ഈ കാര്യം എങ്ങനെ അവരെ പറഞ്ഞു ധരിപ്പിക്കും…”
ബാലൻ ആണെങ്കിൽ നെഞ്ചു തടവി ഇരുന്നു പോയി…
“അച്ഛന് ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ പറയാം… പോരേ “
“ദേ.. ഒരു ഒറ്റ അടി വെച്ചു തരും കേട്ടോ ഡാ….. എല്ലാം വരുത്തി വെച്ചിട്ട് അവന്റെ ഡയലോഗോ…..”
അയാൾ മകന്റെ നേർക്ക് കൈ ഓങ്ങി..
“അച്ഛന് പേടി ആണെന്ന് പറഞ്ഞത് കൊണ്ടാ…’
“പേടിയോ…. ആർക്കട പേടി… ഞാൻ അങ്ങനെ നിന്നോട് എപ്പോളാ പറഞ്ഞെ…”
അയാൾ മകനോട് കയർത്തു.
“അച്ഛൻ ഒന്നും പറയാൻ നിൽക്കേണ്ട…. ഞാൻ നന്ദനെ വിളിച്ചോളാം….”
“എങ്കിൽ നേരത്തെ ആയി കൂടായിരുന്നോ….. കല്യാണ കാര്യം ലെച്ചു നിന്നോട് മുൻപേ അറിയിച്ചു കാണുല്ലോ… എന്നിട്ട് അവൻ വന്ന സമയം…”
“എനിക്ക് ലീവ് കിട്ടാഞ്ഞത് കൊണ്ട് ആണ്….”
“എങ്കിൽ നിനക്ക് ഞങ്ങളെ വിളിച്ചു പറഞ്ഞു കൂടായിരുന്നോ….. എന്നും അമ്മയെ വിളിച്ചു നീ സംസാരിക്കുന്നത് അല്ലായിരുന്നോടാ…’
“അത് പിന്നെ.. ഫോണിൽ കൂടെ പറഞ്ഞാൽ ശരിയാവില്ല… അതുകൊണ്ട് ആണ്'”
“കാരണം ഒരുപാട് ഉണ്ട്.. അവനു വിശദീകരിക്കാൻ…. എന്റെ കൈടേ ചൂട് അറിയേണ്ട എങ്കിൽ മാറി പൊയ്ക്കോണം
ബാലന്റെ ശബ്ദം ഉയർന്നു..
ബാലൻ ഒന്ന് വരിക…വെറുതെ ഓരോന്ന് പറഞ്ഞു അശോകിനോട് വഴക്ക് ഉണ്ടാക്കേണ്ട…….വാര്യർ പതിയെ പുറത്തേക്ക് ഇറങ്ങി..
മകനെ ദേഷ്യത്തിൽ നോക്കി കൊണ്ട് ബാലനും വെളിയിലേക്ക് ഇറങ്ങി പോയി..
തുടരും….