മുന്ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ശബ്ദകോലാഹലങ്ങൾ ഒന്നും ഉണ്ടാകരുത്..തെറ്റു പറ്റിയാൽ നാം…പൊറുക്കില്ല ..അയാളുടെ ആജ്ഞകേട്ടു ദുർദേവത വിനയ ഭാവത്തിൽ തല കുമ്പിട്ടു നിന്നു …
ഉം. പൊയ്ക്കോളൂ…..
അനുവാദം കിട്ടിയതും ദുർദേവത അപ്രത്യക്ഷമായി..
രാത്രിയുടെ ഏതോ യാമത്തിൽ അയാൾ ഞെട്ടി എഴുനേൽക്കുമ്പോൾ പുറത്തെ ഇരുൾ പോലെ ഏകന്തം ആയിരുന്നു അയാളുടെ മനസ്സ്….
അയാൾക്ക് എന്തെന്നില്ലാത്തൊരു പരവേശം….എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..ഇത്രയും കാലത്തിനോടകം ആദ്യമായിട്ടാണ് അങ്ങനെ ഒരു തോന്നൽ തന്നിൽ ഉണ്ടാകുന്നത്..
കയ്യെത്തി തപ്പി തടഞ്ഞു ആ കണ്ണട എടുത്തു മൂക്കിലേക്ക് ചേർത്ത് വെച്ചുകൊണ്ട് അരികിൽ ഇരുന്ന വടിയും എടുത്തു അയാൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി…
മറ്റു വാതിലുകൾ എല്ലാം അടഞ്ഞു കിടക്കുന്നു… എല്ലാവരും സുഖ നിദ്രയിൽ ആണ്..ചന്ദ്രോതുമന ഇരുട്ടിൽ മൂടി കിടന്നു..
വാസുദേവൻ ഹാളിൽ ഇരുന്ന ജെഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു കുടിച്ചു കൊണ്ട് തിരികെ പോകാനായി തുടങ്ങി…
പക്ഷെ മനസ്സ് അതിനു അനുവദിക്കുന്നില്ല…എന്തോ കാര്യമായി സംഭവിക്കാൻ പോകുന്ന പോലെ ഒരു തോന്നൽ മനസ്സ് അങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു..
എന്റെ മഹാദേവ…എന്റെ പരദേവതകളെ…..കാത്തുകൊള്ളനെ….ഞാൻ അറിഞ്ഞു കൊണ്ട് ഒരു അപരാധവും ചെയ്തിട്ടില്ല…കാലങ്ങളായി കാർന്നോമ്മാര് ചെയ്ത് കൂട്ടിയ ദുഷ്കർമ്മത്തിന്റെ ഫലം ഇപ്പോഴും തലമുറകളായി അനുഭവിക്കുന്നു..ഇതിൽ നിന്നൊരു ശപമോക്ഷം ഞങ്ങൾക്കില്ലേ മഹാദേവ….
അയാൾ എന്തോ ഓർത്തത് പോലെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി..
ചുറ്റും ഇരുട്ടിൽ മൂടി നിന്ന മനയിൽ വല്ലാത്തൊരു ഭയം തങ്ങി നിന്നു..തന്റെ മനസ്സിലും വല്ലാത്തൊരു ആധി ….
അയാൾ കയ്യെത്തി പൂമുഖത്തെ ലാമ്പ് ഓൺ ചെയ്തെങ്കിലും അത് തെളിഞ്ഞില്ല. ഇത്ര പെട്ടന്ന് കറന്റ് പോയോ…പെട്ടന്ന് ചെറുതായി കാറ്റു വീശാൻ തുടങ്ങി..കുങ്കുമപ്പൂവിന്റെ നറു മണമുള്ള കാറ്റു…വീശി
എവിടുന്നാണി…ഗന്ധം….ഇവിടെ അടുത്തെങ്ങും കുങ്കുമം പൂത്തിട്ടില്ലല്ലോ?പിന്നെ എവിടുന്നാണി പരിമളം….
പെട്ടന്ന് കാറ്റിന്റെ ഗതി മാറി..കുങ്കുമപൂവിന്റെ പരിമളം പരത്തി കൊണ്ട് അതൊരു ചുഴലിക്കാറ്റയി രൂപാന്തരം പ്രാപിച്ചു അത് മനക്കു മുന്നിൽ താണ്ഡവമാടി..അതിൽ നിന്നും കണ്ടാൽ പേടിപ്പെടുത്തുന്ന രൂപത്തിൽ ദുർദേവത പുറത്തേക്കു വന്നു…തന്റെ നീണ്ട നാവു പുറത്തേക്കിട്ട്..കണ്ണുകളിലെ കൃഷ്ണമണി ഗോളകൃതിയിൽ കറക്കി കൊണ്ട് ആ ഭീകര രൂപം മനക്കു ചുറ്റും കണ്ണോടിച്ചു..
ഇരുട്ടിൽ കുളിച്ചു നിന്ന പൂമുഖത്തു നിന്നു തന്റെ കാഴ്ചമങ്ങിയ കണ്ണിൽ കൂടി ആ രൂപം കണ്ടു വാസുദേവൻ ഭയന്നു ചുമരിൽ ചാരി നിന്നു. അയാൾ ഭയം കാരണം ശ്വാസം എടുക്കാൻ പോലും മറന്നു അങ്ങനെ തന്നെ നിന്നു…
മനയിലേക്ക് കടക്കാൻ ഒരുങ്ങിയ ആ ഭീകര രൂപത്തെ പെട്ടന്നു ആരോ എടുത്തുയർത്തിയ പോലെ വായുവിൽ ഉയർന്നു പൊങ്ങി…ആ രൂപം അദൃശ്യമായ ഏതോ ശക്തിയുടെ പ്രഭാവലയത്താൽ മിന്നൽപോലെ തിളങ്ങുന്ന കയർ കൊണ്ട് ബന്ധിക്കപെട്ടു..
പെട്ടന്ന് ആ ഭീ–കര രൂപം അതിന്റെ എല്ലാ പൈ–ശാചിക ഭാവവും വെടിഞ്ഞു സുന്ദരിയായ ഒരു സ്ത്രീ രൂപമായി മാറി..
പ്രഭോ…..ക്ഷേമിച്ചാലും..അവിടുന്ന്..ഈ ഉള്ളവളുടെ അപരാധം പൊറുക്കണം..
പെട്ടന്നു അന്തരീക്ഷത്തിൽ മിന്നൽ പിണറുകൾ ഉണ്ടായി..
പെട്ടന്ന് ഒരു അശരീരി മുഴങ്ങി..
എന്റെ മണ്ണിൽ ധിക്കാരം കാണിച്ച നിന്നോട് നാം ക്ഷേമിക്കാനോ?
“വസുംഭകി …..’
നിനക്ക് അറിയില്ലേ ഈ മണ്ണ് ആരുടെ ആണെന്ന്…അതറിഞ്ഞു കൊണ്ട് നീ അപരാധം ചെയ്തിരിക്കുന്നു..
“അക്ഷരങ്ങളിൽ ഓംകാരവും….സമയങ്ങളിൽ ദ്വാന്ദസമസാവും,…അനവസനമായ കാലവും…സൃഷ്ടികർത്താക്കളിൽ ബ്രഹ്മാവും..സ്ഥാവരങ്ങളിൽ ഹിമാലയവും….രുദ്രന്മാരിൽ വെച്ചു ശിവനുമാണ് ഞാൻ…”
നമ്മുടെ കോപഗ്നിയിൽ നീ എരിഞ്ഞടങ്ങും
പെട്ടന്നു അന്തരീക്ഷത്തിൽ നിന്നും ഒരു തൃശൂലം മിന്നൽ വേഗത്തിൽ പാഞ്ഞു വന്നു…ആസ്ത്രീ രൂപത്തിൽ പതിഞ്ഞതും… ആകാശത്തു നിന്നും മഞ്ഞു കണങ്ങൾ പൊഴിയാൻ തുടങ്ങി…
ഹോമകുണ്ഡതിലേക്കു നോക്കി ധ്യാനിച്ചിരുന്ന ദിഗംബരൻ ഞെട്ടി കണ്ണുകൾ തുറന്നു..
ഇല്ല……അങ്ങനെ സംഭവിക്കില്ല…അയാൾ ആ നിലവറയിൽ കിടന്നു അലറി..
ആദ്യമായി താൻ തോറ്റിരിക്കുന്നു…പക്ഷെ ആരുടെ മുന്നിൽ..തന്നെ തോല്പിച്ചത് ആരാണ്?
ആ ശക്തി എന്താണെങ്കിലും അതിനെ വരുത്തിയിൽ നിർത്താതെ എനിക്കിനി വിശ്രമം ഇല്ല . ആളി കത്തുന്ന ഹോമഗ്നിയിലേക്ക് കൈ വെച്ചുകൊണ്ട് അയാൾ പ്രതിജ്ഞ എടുത്തു..
***************
ഫ്ലൈറ്റിൽ കയറിയിട്ടും പാർഥിയുടെ മുഖം തെളിഞ്ഞില്ല. അയാളിൽ കോപം അതുപോലെ തന്നെ നിന്നു….അഞ്ജലി വിൻഡോയിലേക്ക് ചാരി പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു..ദേവ് അപ്പോഴും അകാരണമായ ചിന്തയിൽ ആയിരുന്നു..
ചന്ദ്രോതുമന അവന്റെ സമാധാനം കെടുത്തി..അവൻ പുറത്തേക്ക് നോക്കി ഇരിക്കുന്ന അഞ്ജലിയെ നോക്കി..
പെട്ടന്ന് അവനു തലേന്നത്തെ കാര്യം ഓർമ്മ വന്നതും അവൻ ഒന്ന് തലക്കുടഞ്ഞു..
ഛെ….താൻ എന്ത് മോശം പണിയാണ് കാണിച്ചത്..അവൾ തന്നെക്കാളും എത്ര വയസ്സിനു ഇളയതാണ്..ആ അവളെ ചുംബിച്ചത് ശരിയായില്ല…തനിക്കിപ്പോൾ 30 വയസ്സ് ആയി…അവൾക്കു 22..ഉം..
ഛെ…അവനു വല്ലാത്ത ലജ്ജ തോന്നി…അവളുടെ മുഖത്തേക്ക് നോക്കാൻ അവനു കഴിഞ്ഞില്ല…പക്ഷെ അകലാൻ ശ്രെമിക്കും തോറും അവൾ തന്നിലേക്ക് വല്ലാതെ വേരുന്നുന്നു….
അത് എന്ത് കൊണ്ടാണ്…?
ഇനി താൻ അവളെ ശെരിക്കും പ്രണയിക്കുന്നുണ്ടോ?
ശ്ശെ….താൻ എന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്..അവളോട് തനിക്ക് അങ്ങനെ ഒന്നും ഇല്ല…അവൻ സ്വയം പറഞ്ഞു കൊണ്ടിരുന്നു..
ചന്ദ്രോത്തുമന….അവിടെ എനിക്കായി എന്തോ കാത്തിരിപ്പുണ്ട്…എനിക്ക് അത്രമേൽ പ്രിയപ്പെട്ട എന്തോ ഒന്ന്..ഉറപ്പാണ്…അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്തോ ഒന്നാണ്..അതെന്റെ അസ്തിത്വം ആണെന്ന് പോലും തോന്നുന്നു..അവൾ സ്വയം പറഞ്ഞു..
പെട്ടന്ന് അവളിൽ നിന്നും മറ്റൊരു മറു ചോദ്യം ഉയർന്നു..
നിന്റെ അസ്തിത്വമോ? നിന്റെ അസ്തിത്വം ഇവിടെ അല്ല അതങ്ങു അകലെ ആണ്.. നിന്റെ ആസ്ത്തിത്വത്തിനു ആകാശവും താരകളും സാക്ഷികൾ…
ഒരിക്കലും ഈ ഭൂലോകം നിനക്ക് വിധിച്ചത് അല്ല..ഒരുനാൾ ഇവിടുത്തെ സകല ബന്ധങ്ങളുടെ ചങ്ങല കെട്ടുകൾ പൊട്ടിച്ചു നീ പറന്നുയരും അങ്ങ് വൈരേന്ദ്രിയിലേക്ക്…അവിടമാണ് നിന്റെ സ്വർഗം…
നീ നിലാവിന്റെ റാണി…ശൈവചന്ദ്രയാണ്..അത് ഓർമ്മയിരിക്കട്ടെ….
***************
രഘുവേട്ട….ഇന്നെങ്കിലും നമുക്ക് പോണം..മോളെ വിളിച്ചിട്ട് കണക്ട് ആവുന്നില്ല…മോളെ കാണാതെ അവളോട് ഒന്നുരിയാടാതെ എനിക്കിവിടെ പറ്റില്ല…
അതെ…..എനിക്കും അങ്ങനെ തന്നെയാണ്…പ്രിയമോളെ കാണാതെ പറ്റില്ല…അവൾ വരുമ്പോഴേക്കും തീർക്കേണ്ട കാര്യങ്ങൾ പോലും തീർക്കാൻ കഴിഞ്ഞില്ല..
മമ്പാട്ടേക്ക് കുരുതി കൊടുക്കാൻ ഞാൻ എന്റെ മോളെ കൊടുക്കില്ല…എത്രയും വേഗം വീട്ടിൽ പോണം..എന്നിട്ട് ഈ നാടും വീടും ഉപേക്ഷിച്ചു എങ്ങോട്ടെങ്കിലും മോളുമായി പോണം…ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എന്റെ മോളുടെ ജീവിതം ഇല്ലാതാവുമോ എന്ന പേടി ആണ് എനിക്കിപ്പോൾ…
ആഭിചാരമന്ത്രങ്ങൾ കൊണ്ട് വാഴുന്ന ആ ദിഗംബരന്റെ വീട്ടിലേക്കു എന്റെ മോളെ ഞാൻ കൊടുക്കില്ല…അയാൾക്കു ബലികൊടുക്കാനുള്ളതല്ല ചന്ദ്രേട്ടാ നമ്മുടെ മോളുടെ ജീവിതം..
നീ ഒന്ന് സമാധാനിക്ക് ജയേ…ദൈവം എന്തേലും വഴി കണ്ടിട്ടുണ്ടാവും….അതുപോലെ നടക്കു…നമുക്ക് എന്തായാലും ഇന്നിനി വൈകിട്ടെ പോകാൻ പറ്റു..ട്രെയിൻ ഇനി അപ്പോഴേ ഉള്ളു…നമുക്ക് എന്തായാലും വീട്ടിൽ വരെ പോയിട്ട് വരാം…
ആലപ്പട്ടേക്ക് ഇവിടുന്നു അധിക ദൂരം ഇല്ലല്ലോ? രഘു വരുന്നുണ്ടോ?
വരുന്നുണ്ട് ചന്ദ്രേട്ടാ…എനിക്കിവിടെ ശ്വാസം മുട്ടി നിൽക്കാൻ വയ്യാ…എന്നിട്ട് രഘുവേട്ട നമുക്ക് അവിടുന്ന് തിരികെ നന്മുടെ വീട്ടിലേക്ക് പോകാം..
മ്മ്….അച്ഛനോട് പറയേണ്ടേ….അതൊക്കെ ഞാൻ പറഞ്ഞോളാം…
ധന്യാ വാമദേവന്റെ അടുത്തേക്ക് പോയി..
അച്ഛാ..ഞങ്ങൾ തിരിച്ചു പോവാണ്…
ചാരുകസേരയിൽ ചാരി കിടന്ന അയാൾ നിവർന്നു മകളെ നോക്കി..
പോകാൻ തിടുക്കം ആയി അല്ലെ?
ജനിച്ചു വളർന്ന മനവിട്ടു പോകാൻ തിടുക്കം അയച്ചാൽ പൊയ്ക്കോ?
ഞാൻ തടയുന്നില്ല…പക്ഷെ ഒന്ന് മോൾ ഓർത്തോ?നീ ഇവിടെക്ക് വീണ്ടും തിരികെ വന്നിട്ടുണ്ടെങ്കിൽ…ഇവിടേക്ക് തന്നെ തിരിച്ചു വരും..നീ മാത്രം അല്ല എല്ലാവരും ഉടനെ വരും..ഇവിടുന്നു എല്ലാം ഇട്ടെറിഞ്ഞു പോകാച്ചാൽ പൊയ്ക്കോ? ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് നിനക്ക്…
അവൾ അയാൾ പറഞ്ഞത് ഒന്നും മനസ്സിലാകാതെ തിരിഞ്ഞു നടന്നു..
നിനക്ക് അങ്ങനെ പോകാൻ കഴിയില്ലല്ലോ എന്റെ കുട്ടി..നീ പോയ പോലെ തിരികെ വരും…അയാൾ മകളെ നോക്കി കൊണ്ട് പറഞ്ഞു..
നിനക്കൊക്കെ എന്താടാ പറ്റിയെ? എന്ത് പറ്റാൻ ഞങ്ങൾ ഒന്നു ഉരുണ്ടു വീണു..അച്ഛന് എന്താ പറ്റിയെ രാവിലെ ബോധം ഇല്ലാതെ ഇവിടെ കിടക്കുവാരുന്നെന്നു ജനുതള്ള പറഞ്ഞു..
പ്രായം ആയില്ലേ, അതോണ്ട് ഓർമ്മ ഇല്ല പ്രഭാകരാ…
നാളെ അച്ഛൻ പറഞ്ഞ പോലെ അവരെല്ലാരും വരും..ഇവിടം വീതം വെക്കണം..
നീരുവെച്ച കാൽ ടീപോയിലേക്ക് പൊക്കി വെച്ചു കൊണ്ട് പ്രഭാകരൻ പറഞ്ഞു..
പാർവതിയും..പാർഥിയും ഇല്ലാതെ ഞാൻ ഇത് വീതം വെക്കില്ല..അതിനുള്ള മനക്കോട്ട ആരും കെട്ടണ്ട…
അവരുടെ വീതം ഞങ്ങൾക്ക് വേണ്ട..ഭദ്രൻ പരിഹാസത്തോടെ പറഞ്ഞു…
ആദ്യം എല്ലാരും വരട്ടെ എന്നിട്ട് തീരുമാനിക്കാം..
അത്രെയും പറഞ്ഞു വാസുദേവൻ അകത്തേക്ക് നടന്നു..എന്റെ മഹാദേവ..അങ്ങയുടെ ഭൂമി ഞാൻ എങ്ങനെ വീതം വെക്കാനാണ്..
ഇത് ആർക്കു അവകാശപ്പെട്ടത് ആണെന്ന് അങ്ങേയ്ക്കല്ലേ അറിയൂ..
ദിഗംബരൻ ജലാപനം ഇല്ലാതെ ആ നിലവറയിൽ കഠിന പൂജയിൽ ആണ്. പൂജ എത്രയൊക്കെ ചെയ്തിട്ടും ഹോമഗ്നിയിൽ തെളിഞ്ഞ ര—ക്ഷസുകളോ മൂർത്തികളോ ആ ശക്തി ആരാണെന്നു പറഞ്ഞില്ല..അതിനു പകരമായി അവർ ഉപദേശം ആണ് നൽകിയത്..
ആ ശക്തിയെ കൈ പിടിയിൽ അർജിക്കാൻ ശ്രമിക്കുന്നത് മരണത്തെ മാടി വിളിക്കുന്നത് പോലെയാണ്..
ഹഹ്ഹ്ഹ്ഹ്ഹ്ഹ്…. ഹ്ഹഹ്ഹ… ഹ്ഹഹ്ഹ…വിഡ്ഢികളെ…..നിനക്ക് ഒന്നും അറിയില്ലേ? നാം അജയ്യനാണെന്നു..നമുക്ക് മരണം ഇല്ല…
നമുക്ക് നിത്യ യൗവനം ആണ് വരാമായി ലഭിച്ചിരിക്കുന്നത്..അയാൾ പരിഹാസചിരിയോടെ മുന്നിൽ നിൽക്കുന്ന മൂർത്തികളോടും ര—ക്ഷസുകളോടും പറഞ്ഞു…
മുഡ്ഡനായ….വിഡ്ഢി…അഹങ്കരിക്കാതെ…….നിനക്ക് ഒരു വരം ലഭിച്ചിട്ടുണ്ടെകിൽ മറ്റൊരു വരം നിന്നെ നിഗ്രഹിക്കാനും കാണും…നിന്റെ നിഗ്രഹത്തിന് അധിക താമസം ഇല്ല…ഉപാസനമൂർത്തുകളായ ഞങ്ങൾ ഇനി നിന്റെ ഹോമിഗ്നിയിൽ പ്രത്യക്ഷപെടില്ല..പകരം നിനക്ക് രക്ഷപെടനായി ഒരു കാര്യം പറയാം..
“ധൂമസാന്ന രാത്രിയിൽ ദക്ഷിണാകൃഷ്ണചന്ദ്ര പക്ഷത്തിൽ രാത്രിയുടെ മൂന്നാം യാമം രേവതി നാളിൽ പുനർജനിച്ച പെൺകൊടിയെ കാ–ളിക്ക് ബലി കൊടുത്താൽ നിന്റെ നിഗ്രഹം തടയാം….”
അത്രയും പറഞ്ഞു മൂർത്തികൾ അപ്രത്യക്ഷരയി..
ഉപാസന മൂർത്തികൾ പിണങ്ങി പോയതും ദിഗംബരൻ ഞെട്ടി…
ആദ്യം ആയിട്ടാണ് താൻ പറയുന്നത് അനുസരിക്കാതെ അവർ പോകുന്നത്…
ഇത്രയും കാലത്തെ ആഭിചാര കർമ്മത്തിലൂടെ സ്വയത്തം ആക്കിയ പല ശക്തികളും ആയിരുന്നു തന്റെ അഹങ്കാരം..അതിൽ ഏറ്റവും കൂടുതൽ ശക്തി ഉപാസന മൂർത്തികൾക്ക് ആയിരുന്നു..അവരാണ് ഇന്നു പിണങ്ങി പോയിരിക്കുന്നത്..തനിക്ക് എവിടെയോ ഒരു ശത്രു ജനിച്ചിരിക്കുന്നു അതു ആരാണ്….? എങ്ങനെ കണ്ടെത്തും…?
ആ പെൺകൊടിയേ എത്രയും വേഗം കണ്ടെത്തണം. അതാരാണ്…?
അയാൾ വീണ്ടും മന്ത്ര കളം ഒരുക്കി ധ്യാനിക്കാൻ തുടങ്ങി.
തുടരും….