“അങ്ങനെ കല്യാണം നിശ്ചയം ആയി “
കിച്ചു അവന്റെ കയ്യിൽ പിടിച്ചു. കിച്ചുവിന്റെ ബാങ്കിൽ വന്നതായിരുന്നു അവൻ
“യെസ്.. എല്ലാവരും വരണമല്ലോ. ലീവ് കിട്ടാൻ താമസം ഉണ്ടാകും പലർക്കും. അതാണ് രണ്ടു മാസം. എനിക്ക് ഇത് രജിസ്റ്റർ ചെയ്താലും ഓക്കേ ആണ് “
“അത്രയ്ക്ക് വെപ്രാളം ആണോടാ കുരങ്ങേ?,
“നിനക്ക് അതൊക്ക പറയാം നിന്റെ കാര്യം കഴിഞ്ഞു ല്ലോ ” കിച്ചു ചിരിച്ചു
“രുക്കു എവിടെ കണ്ടില്ലല്ലോ “
“കോളേജ് അവധി അല്ലേടാ അവൾ തമിഴ് നാട്ടിൽ പോയി. മിക്കവാറും നാളെ വരും “
“നീ ഒറ്റയ്ക്കാ?”
അവൻ ഒന്ന് മൂളി
“എനിക്ക് ലീവ് ഇല്ല.പ്രൈവറ്റ് ബാങ്ക് അല്ലെ. ലീവ് തരില്ല ടാ “
“നീ ബാങ്കിലെ ജോലി കളഞ്ഞിട്ട് സ്കൂളിൽ വാ. അക്കൗണ്ട്സിൽ ആളെ വേണം. അതിനേക്കാൾ സാലറി ഞാൻ തരാം. നിനക്ക് ലീവും തരാം.”
അവന്റെ കണ്ണുകൾ നിറഞ്ഞു
“നീ ഒന്ന് ആലോചിച്ചു നോക്ക്. സ്കൂളിൽ അല്ലെങ്കിൽ തോട്ടത്തിൽ നിനക്ക് എത്താൻ സൗകര്യം ഏതാ അതിന് ഞാൻ ഓക്കേ. ഇത്രയും അടുത്തല്ലേടാ “
“രുക്കു വരട്ടെ. ഡിസ്കസ് ചെയ്തിട്ട് പറയാം “
“നീയും അവളുമാണ് എന്റെ ക്ലോസ് ഫ്രണ്ട്സ്. കൊച്ചിയിൽ കുറച്ചു പേരുണ്ടായിരുന്നു. ഇപ്പൊ വല്ലപ്പോളും വിളിക്കും. അത്ര തന്നെ.അല്ലാതെ കോൺടാക്ട് ഇല്ല. നീ എന്റെ കൂടെ ഉണ്ടാകുന്നത് എനിക്ക് സന്തോഷം ആണെടാ. സ്വന്തം രക്തം പോലും ചിലപ്പോൾ ചതിക്കും കിച്ചു. പക്ഷെ ഫ്രണ്ട് ചതിക്കില്ല. പ്രത്യേകിച്ച് നിന്നെ പോലെ ഒരാൾ.. എനിക്ക് എന്റെ ചേട്ടനെ, വിജു ചേട്ടനെ ഒന്നും പൂർണമായി വിശ്വാസം ഇല്ല. അവർക്ക് സ്നേഹം ഉണ്ട്. പക്ഷെ കാശ് ആണ് മുന്നിൽ. അത് കൊണ്ട് തന്നെ കാശിന്റെ തട്ട് താണിരിക്കും.. “
കിച്ചുവിന് അവനെ മനസിലാകുന്നുണ്ടായിരുന്നു
“നോക്കട്ട് ചാർലി അവൾ ഒന്ന് വന്നോട്ടെ”
“ഇന്ന് സ്കൂളിൽ ആദ്യത്തെ ദിവസമാണ് സാറയുടെ. ഞാൻ അങ്ങോട്ട് ഒന്ന് പോട്ടെ. എങ്ങനെ ഉണ്ടെന്ന് നോക്കട്ട് “
കിച്ചു ചിരിയോടെ അവനെ യാത്ര ആക്കി
കുട്ടികൾക്കൊപ്പം ഇരിക്കുമ്പോ സമയം പോകുന്നതെയറിയില്ല. കളി ചിരികൾ ക്കൊടുവിൽ ബെൽ അടിച്ചപ്പോ എല്ലാർക്കും വിഷമം. ടെസ്സ മോളെ ചേർത്തിട്ടുണ്ട്, രണ്ടാം ക്ലാസ്സിൽ
രണ്ടാം ക്ലാസ്സിന്റെ ക്ലാസ്സ് ടീച്ചർ ആണ് സാറ. ടെസ്സ മോൾക്ക് അത് വലിയ സന്തോഷം ആയി. സ്കൂൾ വിട്ട് മോളെയും കൊണ്ട് വരുമ്പോൾ ചാർലി മുന്നിൽ
“എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ?”
“നന്നായി. ഇഷ്ടായി. സമയം പോകുന്നത് പോലും അറിയില്ല. ബെൽ അടിച്ചപ്പോൾ വിഷമം ആയി “
“ചാർളിപ്പാ ടീച്ചർ കിടുവാ പൊളിയാ. എല്ലാരും പറയുവാ ടീച്ചറേ കണ്ടാൽ സിനിമനടിയുടെ ഛായ ഉണ്ടെന്ന്. ഉണ്ടല്ലേ?”
“പിന്നേ..ചെറിയ ഒരു ഐശ്വര്യ റായി അല്ലെ നിന്റെ ടീച്ചർ?”
“അതാരാ?”
കുഞ്ഞ് ചോദിക്കുന്നത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു പോയി
“അമ്മച്ചി തിരക്കി വരുന്നില്ലേ?” അവൾ തലയാട്ടി
“ചാർളി പ്പാ ടീച്ചറേ കല്യാണം കഴിക്കാൻ പോവണോ.?”
“അമ്പടി ഇതാര് പറഞ്ഞു തന്നു?”
“പപ്പാ അമ്മയോട് പറഞ്ഞു “
“മോൾക്ക് ഇഷ്ടം ആണോ?”
“പിന്നല്ലേ” അവൾ തലയാട്ടി
“എന്നാ പിന്നെ കെട്ടിക്കളയാം “
“അപ്പൊ ഞാൻ എന്താ ടീച്ചർനെ വിളിക്കുക?”
“സാറകൊച്ചമ്മ എന്ന് വിളി “
“അത് വേണ്ട. സാറചേച്ചി മതി. കണ്ടാൽ ചെറുതാണല്ലോ “
ചാർലി ചിരിച്ചു പോയി.
അവർ വീടെത്തി. മോള് ഓടി അകത്തു പോയി. അവൻ അവളെയും കൂട്ടി അകത്തേക്ക് ചെന്നു
“ഒന്ന് വിളിച്ചു കൊണ്ട് വരാൻ പറഞ്ഞാരുന്നു ” സാറ ഷേർലിയുടെ അരികിൽ ചെന്ന കൈകൾ പിടിച്ചു
“ഇപ്പൊ എങ്ങനെ ഉണ്ട് അമ്മച്ചി?”
“നന്നായി കുറഞ്ഞു. അടുക്കളയിൽ കേറാൻ അപ്പനും മോനും സമ്മതിക്കുന്നില്ല അത് കൊണ്ട് മടുപ്പാ “
“അടുത്ത ആഴ്ച കയറാം അത് വരെ റസ്റ്റ് എടുക്ക് ” അവൾ സ്നേഹത്തോടെ പറഞ്ഞു
“സിന്ധു വന്നില്ല, ഇല്ലെ ഒരു ചായ ഇട്ട് തരമായിരുന്നു “
“അമ്മച്ചിക്ക് ഒരു റിസ്ക് എടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ ആ സാഹസം ചെയ്യാൻ തയ്യാറാണ്. ഒരു ചായ അല്ലെ. ഇപ്പൊ റെഡി ആക്കി തരാം “
ഷേർലി പൊട്ടിച്ചിരിച്ചു പോയി
“ആയിക്കോട്ടെ “
“എന്നാ നോക്കി നിക്കുവാ ഇങ്ങോട്ട് വന്നേ തേയില പൊടിയും പഞ്ചാരയുമൊക്കെ എവിടെ ആണെന്ന് പറഞ്ഞു തന്നെ “
അവന്റെ കൈ പിടിച്ചു അവൾ
“എടി എനിക്ക് അറിഞ്ഞൂടാ. ഞാൻ അടുക്കളയിൽ കേറാറില്ല “
“അയ്യടാ കുരിശുങ്കൽ തറവാട്ടിൽ ആണുങ്ങൾ അടുക്കളയിൽ കേറാറില്ല എന്നൊരു വിടൽ വിട്ടായിരുന്നു അമ്മച്ചി. അതെന്നാ കേറിയല്. ഊരിപ്പോകാൻ കയ്യിൽ വള ഒന്നുമില്ലല്ലോ. ഇങ്ങോട്ട് വന്നേ ഇച്ചാ “
അവൾ അവനെ വലിച്ചു കൊണ്ട് പോകുന്നത് കണ്ട് ഷേർലി ഊറിചിരിച്ചു
“ആരാടി “
“സാറ വന്നതാ. പൊന്നുമോൻ ഇനിയും പാഠം പഠിക്കും നോക്കിക്കോ. അടുക്കളയിലോട്ട് പോയിട്ടുണ്ട് “
“ആര് സാറായോ?”
“രണ്ടും “
അയാളുടെ കണ്ണ് മിഴിഞ്ഞു പോയി
ചാർളി ഓരോ ടിൻ എടുത്തു നോക്കും
“ഇതല്ല ടി”
“എടിയേ തേയില എങ്ങനെ ഇരിക്കും?”
ഒടുവിൽ സാറ വന്നു ചെവിക്ക് പിടിച്ചു
“തേയില നാലു കാലിൽ നിവർന്നു നിൽക്കും. ഒരിടി തന്നാലുണ്ടല്ലോ.”
അവൾ തന്നെ തിരഞ്ഞു കണ്ടു പിടിച്ചു
“ഇത് തേയില. കൈ കാണിച്ചേ “
അവൻ കൈ നീട്ടി. അവൾ ഒരു നുള്ള് തേയില കൈവെള്ളയിൽ വെച്ചു കൊടുത്തു
“കണ്ടോ ഇതാണ് തേയില “
“താങ്ക്സ് “
“പോടാ തെ- മ്മാടി. തല്ല് ഉണ്ടാക്കാൻ മാത്രം അറിയാം “
അവൻ ചുറ്റും നോക്കിയിട്ട് അവളെ കൈക്കുള്ളിൽ ആക്കി
“നല്ല പോലെ ഉമ്മ വെയ്ക്കാനും അറിയാം ” അവൾ ആ മൂക്കിൽ പിടിച്ചു
“എന്റെ പൊന്ന് വിട്ടേ. നല്ല ചായ തരാം “
അവൻ ആ ചുണ്ടിൽ അമർത്തി ഒരുമ്മ കൊടുത്തിട്ട് മാറി. സാറ ചുണ്ട് കടിച്ചു തിരിഞ്ഞു. ചായ ഗ്ലാസ്സുകളിൽ ഒഴിച്ചിട്ടു അവൾ കയ്യിൽ കൊടുത്തു
“എല്ലാർക്കും കൊണ്ട് കൊടുക്ക് “
അവൻ ഞാൻ തന്നെ വേണോ എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചു
“ദേ പോയെ ‘
അവൻ അത് കൊണ്ട് അപ്പന്റെയും അമ്മയുടെയും മുന്നിൽ കൊണ്ട് വെച്ചു. സാറ അടുക്കളയിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടോന്ന് നോക്കുകയായിരുന്നു. ഒന്നുമില്ല
അവൾ രണ്ട് ഉരുളക്കിഴങ്ങ് തൊലി ചെത്തി മുളക് പുരട്ടി നേർമ്മയായി വറുത്തു. അത് ഒരു പ്ലേറ്റിൽ ആക്കി
സവാള കുഞ്ഞായി അതിനു മുകളിൽ വിതറി കൊണ്ട് ചെന്നു
“എന്താ ഇത്?”
സ്റ്റാൻലി ഒരെണ്ണം എടുത്തു നോക്കി
“ആൾക്കാർ ഫ്രഞ്ച് ഫ്രൈസ് എന്നൊക്ക പറയും. നമ്മൾ പൊട്ടറ്റോ ഫ്രൈ എന്ന് പറഞ്ഞ മതി. രണ്ടും ഒന്നാ “
ചാർലിക്ക് ചിരി പൊട്ടിടെസ്സ മോൾ കുളിച്ചു വേഷം മാറി വന്നു പ്ലേറ്റിൽ നിന്നെടുത്തു തിന്നു തുടങ്ങി
“കിടു ” ടെസ്സ മോള് പറഞ്ഞു
“നല്ല രുചി ഉണ്ടല്ലോ.” ഷേർലിയും പറഞ്ഞു
“ഇത് ചിക്കനിൽ ചെയ്താൽ സൂപ്പർ ആയിരിക്കും. നീ ഒരു ദിവസം അങ്ങനെ ചെയ്,
അവൾ ആരും കാണാതെ ഒരു നുള്ള് വെച്ചു കൊടുത്തു
“ഇവൾ വെജിറ്ററിയൻ ആണ് അമ്മച്ചി “
“ആഹാ അത് ഉഗ്രൻ ” സ്റ്റാൻലി ചിരിയോടെ പറഞ്ഞു
“എന്റെ മോളെ സത്യം ആണോടി ” ഷേർലി അന്തം വിട്ട് ചോദിച്ചു
“അതെ അമ്മച്ചി. ദോഷമല്ലിയോ ഈ ആടിനെയും കോഴിയെയും ഒക്കെ കൊ- ല്ലുന്നേ.. ഞാൻ കഴിക്കത്തില്ല “
“എന്റെ കർത്താവെ അത് ദോഷം ഒന്നുമല്ല മോളെ. ബൈബിൾ പറയുന്നുണ്ടല്ലോ. അത് “
“കുഞ്ഞിലേ പപ്പാ തന്നു നോക്കിട്ടുണ്ട് ഞാൻ ശർദിക്കും..അതോടെ നിർത്തി “
“ഇവളെതോ ബ്രഹ്മണ കൊച്ചായിരുന്നു കഴിഞ്ഞ ജന്മത്തിൽ. അതാ ഇങ്ങനെ..” ചാർലി കളിയാക്കി
“നമ്മുടെ ശരീരത്തിനു നല്ലത് പച്ചക്കറി ആണ് അമ്മച്ചി. പഴം പച്ചക്കറി ഇതൊക്കെയാ. അമ്മച്ചി ഒന്ന് ശീലിച്ചു നോക്ക് ഈ അസുഖം ഒക്കെ മാറും “
“ശോ എനിക്കു ഇച്ചിരി മീൻ കറി ഇല്ലെങ്കിൽ ഇറങ്ങുകേലാ മോളെ “
“അപ്പൊ പറഞ്ഞിട്ട് കാര്യമില്ല “
അവൾ തലകുലുക്കി
“നീ ഇവനെ ഒന്ന് നന്നാക്കാൻ നോക്ക്. പച്ചക്കറി മുഴുവൻ ആയിട്ട് ആയില്ലെങ്കിലും ഇ- റച്ചി തീറ്റ കുറയ്ക്കാൻ പറ്റുമോ എന്ന് നോക്ക്. കൂട്ടത്തിൽ കുപ്പികളുടെ എണ്ണം കുറയ്ക്കാൻ പറ്റുമോന്നും “
സാറ അവന്റെ മുഖത്തേക്ക് നോക്കി
“ദേ സന്ധ്യ ആയി. വാ നിന്നെ ഞാൻ കൊണ്ട് വിടാം ” അവൻ പെട്ടെന്ന് പറഞ്ഞു
“കണ്ടോ അമ്മച്ചി..നോക്കിക്കേ എന്നെ കൊണ്ട് വിടാൻ ഉള്ള ഉത്സാഹം. ഞാൻ തന്നെ പൊക്കോളാം ” അവൾ ബാഗ് എടുത്തു
“പോട്ടെ അമ്മച്ചി.. പോട്ടെ അപ്പാ. ടെസ്സ മോളെ ” അവൾ മോൾക്ക് ഒരുമ്മ കൊടുത്തു. പിന്നെ ഇറങ്ങി
“ഡി രാത്രി ആയി ഞാൻ വരാം “
അവൻ ഓടി പിന്നാലെ ചെല്ലുന്ന കണ്ട് ഷേർലി ചിരിയോടെ സ്റ്റാൻല്യേ നോക്കി
തുടരും….