പുനർജ്ജനി ~ ഭാഗം – 49, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

പവിത്രൻ നോക്കി നിൽക്കെ തനിക്കു തൊട്ടടുത്തു പടർന്നു പന്തലിച്ചു നിന്ന ചന്ദനമരം ആരോ വാളുവെച്ചു നെടുകെ മുറിച്ചത് പോലെ രണ്ടായി പിളർന്നു  നിലത്തേക് പതിച്ചപ്പോൾ  താൻ നിൽക്കുന്നിടം രണ്ടായി പിളർന്നു പോയത് പോലെ പവിത്രനു തോന്നി..

പെട്ടന്നൊരു വെള്ളിടി വെട്ടി ആ വെളിച്ചത്തിൽ മുറിഞ്ഞു കിടക്കുന്ന ചന്ദന തടിയിൽ നിന്നും ചുടു ര-ക്തം ഒഴുകി ഇറങ്ങുന്ന കണ്ടു ഭീതിയോടെ നിലവിളിച്ചു കൊണ്ട് പവിത്രൻ തിരിഞ്ഞോടി..

രാത്രി അതിന്റെ മൂന്നാം യാമത്തിലേക്ക് കടന്നു ….

നിലാവുള്ള രാത്രിയാണ്..ആകെ ഭയപ്പെടുത്തുന്ന നിശബ്ദത ആ നിലാ വെളിച്ചത്തിൽ നിറഞ്ഞു..

പെട്ടന്നു എവിടെ നിന്നോ അശാരീരി പോലെ ഒരു ശബ്ദം അവളുടെ കാതിലേക്കു  തുളച്ചു കയറി…

“ശൈവാ ചന്ദ്ര…. “

നീ നിന്റെ യുഗങ്ങളയുള്ള പ്രതികാരം തീർക്കാൻ എന്നെ തേടി വന്നിരിക്കുന്നോ?

കേവലം മർത്യൻ ആയി…

അവിടെ കേട്ട ആ ഘന ഗംഭീര്യ ശബ്ദം ഒരു പരിഹാസം ആയി മാറി  കഴിഞ്ഞിരുന്നു…

നിന്റെ..കയ്യിലെ മൂർച്ചയുള്ള ആ ആയുധം എവിടെ? ആ ആയുധം ഇല്ലാതെ എന്നെ ഒന്ന് തൊടാൻ പോലും നിനക്ക് ആവില്ല ശൈവ ചന്ദ്ര…പുച്ഛത്തോടെ പറയുന്ന ആ  പുകമറ നിറഞ്ഞ രൂപത്തെ അവൾ കോപത്തോടെ നോക്കി..

ഹഹഹ…ഹഹഹ….വൈരേന്ദ്രിയുടെ മഹാ റാണിക്കു  കോപമോ …..? കേവലം ഒരു മനുഷ്യ ജന്മത്തിൽ…

വൈരേന്ദ്രിയുടെ വസന്തകാലം അവസാനിച്ചിരിക്കുന്നു..ആ നിലാവിനെ നോക്കൂ …..നിലാവിന്റെ റാണിക്കായി   പ്രഭാചൊരിയുമ്പോഴും തങ്ങളുടെ മോചനത്തിനായി കാലങ്ങളായി  കാത്തിരിക്കുന്ന ദേവതകളുടെ കണ്ണുനീർ എന്നെ രസിപ്പിക്കുന്നു…

യുഗ യുഗന്തരങ്ങൾ നീ വീണ്ടും പുനർജനിക്കും..അന്നും നിനക്ക്  ഇതുപോലെ നിന്റെ പ്രിയപെട്ടവനെ ഉപേക്ഷിച്ചു വെറും കയ്യോടെ മടങ്ങേണ്ടി വരും..ഞാൻ എന്ന ശാപത്തിൽ നിന്നൊരു മുക്തി നിനക്കോ നിന്റെ സാമ്രാജ്യത്തിനോ ഇല്ല..

ഹ്ഹ്ഹ്ഹ്ഹ്……ഹ്ഹ്ഹ്ഹ്…

വീണ്ടും ചിരി മുഴങ്ങി..

ഇല്ല…….അത് നിന്റെ പാഴാടഞ്ഞ കിനാക്കൾ ആണ്…

“നിന്നിൽ നിന്നും വൈരേന്ദ്രി മുക്തി നേടും..രണ ഭൈര”

“നിന്റെ ദുഷ്ടതയുടെയും    അധർമ്മത്തിന്റെയും പ്രഭവാലയത്തിൽ നിന്നും ദേവതകൾ പുറത്തു വരും…..”

“നീ അർജിച്ചെടുത്ത ദേവതകളുടെ ശക്തി ഞാൻ അവർക്കു തിരികെ കൊടുക്കും…”

“നീ കാത്തിരുന്നോ…..”

ശൈവ ചന്ദ്ര…യുടെ കൈകളാൽ  വ-ധിക്കപ്പെടാൻ…നിന്റെ സർവ്വ ശക്തികളെയും ഞാൻ ഉന്മൂലനം ചെയ്യും..

അവളുടെ കണ്ണിൽ നിന്നും തീപാറി…മുടിയിഴകൾ കാറ്റിൽ ആടിയുലഞ്ഞു..സംഹാര രുദ്ര ആയ ദുർഗയായി അവൾ നിന്നു..

ഹഹഹ….. ഹഹഹ.. ഹഹ.. ഹഹ…ഹ്ഹഹ്ഹ..

ഈ രണ ഭൈരനെ..വധിക്കാൻ കേവലം ഒരു നാരി ആയ നിനക്ക് കഴിയില്ല  ശൈവ ചന്ദ്ര….നിനക്ക് ഒരിക്കലും വൈരേന്ദ്രിയിലേക്ക് മടങ്ങി പോകാനും ആവില്ല…നീ ഇവിടെ വെറും മനുഷ്യ പുഴുവായി വീണ്ടും വീണ്ടും നീ ഈ ഭൂമിയിൽ പിറന്നു പുനർജനിച്ചു കൊണ്ടേ ഇരിക്കും..

“ഈ രണ ഭൈരന് മരണം ഇല്ല…മരണത്തിനു പോലും ഈ രണ ഭൈരനെ ഭയമാണ്….”

ഇല്ല…… “രണ ഭൈരവ…..”

എന്റെ പുനർജനമോദേശം സഫലമാക്കാതെ ഈ ശൈവ ചന്ദ്രയ്ക്ക് ഒരു മറു ജന്മം ഉണ്ടാവില്ല. നിനക്ക് പുനർജന്മവും ….

ഈ ജന്മത്തിൽ തന്നെ ഞാൻ നിന്നെ വ-ധിക്കും. നിന്റെ ചു-ടു ര–ക്തം എന്റെ കാൽ പാദങ്ങളിൽ ചീന്താതെ ഈ ശൈവ ചന്ദ്രയ്ക്ക് വൈരേന്ദ്രിയിലേക്ക് ഒരു മടങ്ങി പോക്കുണ്ടാകില്ല..ഞാൻ വരും എന്നിലെ ഒരു ശക്തികളും ഇല്ലാതെ….ഒരു നാരിയായി…കേവലം ഒരു സ്ത്രീ ആയി..നിന്റെ മുന്നിൽ..അന്ന് എന്നിലെ കോപഗ്നിയിൽ നീ എരിയും..നിന്റെ ദീനരോദനം ഈ ദിബന്ധങ്ങൾ പൊട്ടുമാറുച്ചതിൽ കേൾക്കും…..നീ എന്നോട് യാചിക്കും..ചെയ്തു പോയ തെറ്റൊർത്തു നീ അലറി കരയും..

നീ ചെയ്ത ക്രൂ-രതകൾ നിന്നെ നോക്കി  പുച്ഛിക്കും. നീ സയത്വമാക്കിയ സകല ശക്തികളും നിന്നിൽ ശയിക്കും..നീ കേവലം വെറുമൊരു നരനായി മാറും..

നിന്നിലെ നിത്യ യൗവനം മാറി നിന്റെ ശരീരത്തിൽ ജനാനരകൾ ബാധിക്കും..നിന്റെ ശവമഞ്ചൽ ഞാൻ പണിയും..നിന്റെ ദേഹത്തെ അവസാന തുള്ളി ര—ക്തവും ഞാൻ ഈ മണ്ണിലേക്ക് ഒഴുക്കും..നിന്റെ ശവമഞ്ചതിലേ അവസാന നാളുകൾ നീ നരകിച്ചു ചാവും..

ഒരിക്കലും നിന്റെ ആത്മാവു കൂടെ ഇല്ലാതെ നീ ഈ ശവമാഞ്ചത്തിൽ  വെറും ശരീരം മാത്രമായി അവസാനിക്കും..ദേഹി ഇല്ലാത്ത വെറും ദേഹം മാത്രം..

അന്ന് കാലം തെറ്റിയ ഘന മഴ പൂ പോലെ പൊഴിയും. ഈ പ്രകൃതി പോലും നിന്റെ മരണത്തിൽ സന്തോഷിക്കും..

നിന്റെ ചുടു ര,–ക്തം ചീന്തിയ സ്ഥലം..നാളെ പുണ്യ ഭൂമിയായി മാറും..അത് നിന്റെ ചുടു- രക്തം ചീന്തിയത് കൊണ്ടല്ല..

നിലാവിന്റെ റാണിയായ ഈ ശൈവ ചന്ദ്രയുടെ…കാലടികൾ പതിഞ്ഞ ഈ മണ്ണ്..നാളെ ശിവേന്ദ്രം എന്നാ പേരിൽ അറിയപ്പെടും..

നീ ഈ ഭൂമിയിൽപിറന്നതിനു ഒരു അസ്തിത്വവും ഇല്ലാതെ നിന്നെ ഞാൻ ഈ ഭൂലോകത്തു നിന്നു തന്നെ മായിക്കും..

“ഇത് റാണി…ശൈവ ചന്ദ്രയുടെ വാക്കാണ്..എന്റെ വാക്കാണ് സത്യം…”

പെട്ടന്നു അഞ്ജലി ഞെട്ടി ഉണർന്നു അവൾ ചുറ്റും നോക്കി….

ശൈവ ചന്ദ്ര…ആരാണ് അത്..?

ശൈവചന്ദ്രയോ?

നിനക്ക് ശരിക്കും വട്ടാണോ അഞ്ജലി..ദേവ് കൈ എത്തി ലൈറ്റ്  ഇട്ടുകൊണ്ട് അവളെ നോക്കി..

അവൾ ആകെ വിയർത്തു കുളിച്ചിരിക്കുന്നു..Ac യുടെ ഈ തണുപ്പിലും ഇവൾ എങ്ങനെ വിയർത്തു..

അവൻ അവളെ നോക്കി..

ശൈവ ചന്ദ്ര…..

വൈരേന്ദ്രി…….

രണ ഭൈര….

അവൾ ആ പേരുകൾ മാറ്റി മാറ്റി പറഞ്ഞു കൊണ്ടിരുന്നു..

ടി…അഞ്ജലി അവൻ വിളിച്ചിട്ട് ഒന്നും അവൾ കേട്ടില്ല..

അവസാനം അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് ഉറക്കെ വിളിച്ചു..

അഞ്ജലി……

അവൾ ഞെട്ടി ബെഡിൽ നിന്നും ചാടി എണീറ്റു..അവനെ പേടിയോടെ നോക്കി…

എന്താടി…നിനക്ക് വട്ടാണോ? നീ എന്തിനാ  ഈ രണ്ടുമണി സമയത്ത് എഴുനേറ്റിരുന്നു പിച്ചും പേയും പറയുന്നേ….

പെട്ടന്ന് അവൾ അവനെ കെട്ടിപിടിച്ചു..അറിയില്ല ദേവേട്ടാ…ഞാൻ..ഞാൻ ഒരു സ്വപ്നം കണ്ടു..

Oh…. ഇവൾക്ക് സ്വപ്നം കാണാൻ കണ്ട നേരം…മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്..

ആ..പോട്ടെ വന്നു കിടക്കു ഉച്ച കഴിഞ്ഞു തിരികെ പോകണ്ടതാ…

ദേവട്ട….

മ്മ്… ഇനി അടുത്ത കുരിശു എന്താണോ എന്തോ

ദേവേട്ടാ…

ആ..എന്താടി…..

ദേവേട്ടൻ എന്നെ തനിച്ചാക്കി പോവല്ലേ….എനിക്ക് പേടിയാ….ദേവേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല….എന്നെ ഒറ്റയ്ക്കാക്കി പോവോ….

ദൈവമേ… ചതിച്ചോ….ഇതിപ്പോ.. പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞപോലെ ആയല്ലോ?

എന്താ ദേവേട്ടാ ഒന്നും മിണ്ടാതെ…ദേവേട്ടന് എന്നെ ഇഷ്ടം അല്ലെ…..?

വിതുമ്പലോടെ തന്നെ കെട്ടിപിടിച്ചു ചോദിക്കുന്ന പെണ്ണിനെ അവൻ പോലും അറിയാതെ നോക്കി നിന്നു പോയി…ഹൃദയം വല്ലാതെ മിടിക്കുന്നു…

അവളുടെ ആ വെള്ളാരം കണ്ണിലേക്കു നോക്കി പറയാൻ ആകുന്നില്ല..നിന്നെ തനിച്ചാക്കി പോകുമെന്ന്…

അതെന്ത് ആണെന്ന് അറിയില്ല ആ കണ്ണുകൾ അത്രമേൽ ആഴത്തിൽ തന്റെ മനസ്സിൽ വെരുറപ്പിച്ചിരിക്കുന്നു…

എന്ത് കൊണ്ടാണത്….ഇനി അത് പ്രണയമാണോ? അല്ല… ഒരിക്കലും പ്രണയം അല്ല…അതു മറ്റെന്തോ ആണ്..

പ്രണയത്തിനും മേലെ മറ്റു എന്തോ ഒന്ന്…ഒരിക്കലും ഇവളോട് പ്രണയം തോന്നിയിട്ടില്ല…പക്ഷെ…ഇപ്പോൾ  ഇവൾ ഇങ്ങനെ ചേർന്നു നിൽകുമ്പോൾ ആ മുഖത്തേക്ക് നോക്കി പറയാൻ ആകുന്നില്ല..ഞാൻ നിന്നെ തനിച്ചു ആകുമെന്ന്….

അവന്റെ നോക്കി നിൽപ്പ് കണ്ട് അവൾക്കു സങ്കടം പൊട്ടി..

അപ്പൊ.. ദേവേട്ടന് എന്നെ ഇഷ്ടം അല്ലെ….?

കണ്ണും നിറച്ചു പറഞ്ഞു കൊണ്ട്  അവൾ അവനിൽ നിന്നും അടർന്നു മാറാൻ തുടങ്ങിയതും..

ദേവിന്റെ ആത്മാവ് ആരോ പറിച്ചു മാറ്റും പോലെ അവനു തോന്നി..ഹൃദയം വല്ലാതെ വേദനിക്കുന്നു ഒരിക്കൽ പോലും അങ്ങനെ തോന്നിയിട്ടില്ല..കുറച്ചു മുൻപ് പോലും  ഒന്നും തോന്നിയില്ല…പക്ഷെ ഇവൾ..ഇപ്പോൾ അടർന്നു മാറുമ്പോൾ വല്ലാതെ വേദനിക്കുന്നു..നിന്നിൽ നിന്നും അകലാൻ പോലും ആകാത്ത പോലെ എന്തോ എന്നെ ഒന്ന് നിന്നിലേക്ക്‌ അടുപ്പിക്കുന്നുന്നു..എന്റെ മനസ്സ്  പറയുന്നുണ്ട്..

നീ എന്റെ ആരും അല്ലെന്നു പക്ഷെ എന്നിട്ടും ഹൃദയം അത്  കേൾക്കുന്നില്ല..അവൻ പോലും അറിയാതെ  അവൻ അവളെ വലിച്ചു തന്നോട് തന്നെ ചേർത്ത് നിർത്തി..

തന്നിലെ ഉയർന്നു കേട്ട ഹൃദയമിടിപ്പ് കുറഞ്ഞിരിക്കുന്നു..ഇതുവരെ തോന്നിയ ആ നൊമ്പരം മാറി ഹൃദയത്തിൽ വല്ലാതെ കുളിരു കോരുന്നു..

അവൾ സംശയ ഭാവത്തിൽ നിറഞ്ഞ മിഴികളോടെ അവനെ നോക്കി..

ദേവേട്ടൻ എന്നോട് മിണ്ടണ്ട..ദേവേട്ടന് എന്നെ ഇഷ്ടം അല്ലാല്ലോ? എന്നെ തനിച്ചാക്കി പോകില്ലേ…?

അവൾ അവന്റെ കൈ മാറ്റി കൊണ്ട് പോകാൻ തിരിഞ്ഞതും…

ദേവ് അവളെ തന്നിലേക്ക് തിരിച്ചു   തന്റെ നെഞ്ചോടു തന്നെ ചേർത്ത്  മുറുക്കി പിടിച്ചു..

ആദ്യമായി അവൻ ഇങ്ങനെ ചേർത്ത് പിടിക്കുന്നത്..അവളുടെ ഹൃദയതാളം ഉയർന്നു..

നനഞ്ഞ മിഴിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി..

അവൻ അപ്പോഴും പിടി അയക്കാതെ അവളെ ഇറുക്കി പുണർന്നു അങ്ങനെ തന്നെ നിന്നു..

അഞ്‌ജലിക്കു  വല്ലാതെ  വേദനിക്കുന്ന പോലെ തോന്നി..

ദേവേട്ടാ….അവൾ കരച്ചിൽ അടക്കി കൊണ്ട് വിളിച്ചു….

അവൻ പിടച്ചിലോടെ മിഴികൾ ഉയർത്തി അവളെ നോക്കി. ആ വെള്ളാരം കണ്ണിലേക്കു നോക്കിയതും അവന്റെ ചൊടിയിൽ പ്രണയം നിറഞ്ഞു..അധാരം പുഞ്ചിരിക്ക് വഴി മാറി…അവന്റെ കാപ്പി കണ്ണുകളിലേക്ക് നോക്കും തോറും അഞ്ജലിയുടെ ഉടൽ ഒന്ന് വിറച്ചു..

അവൾ വിറയലോടെ അവനെ വീണ്ടും വിളിച്ചു.

ദേവേട്ടാ…..

അവന്റെ കണ്ണുകൾ അവളുടെ വെള്ളാരം മിഴിയിൽ നിന്നും വിറക്കുന്ന അധരത്തിലേക്ക്  നീണ്ടു..

ആ നിമിഷം അവൻ സ്വയം എല്ലാം മറന്നു പോയി..മനസ്സിൽ ഉറപ്പിച്ച സകല  കൽ വേലികളും പിഴുതു എറിഞ്ഞു കൊണ്ട് തന്നെ നോക്കി വിറയ്ക്കുന്ന അധരത്തിൽ തന്റെ  അധരങ്ങൾ ചേക്കേറുമ്പോൾ

ദേവ്…മറ്റൊരു ആൾ ആകുകയായിരുന്നു..അവന്റെ കണ്ണുകളിൽ അപ്പോൾ അവളോട് പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളു…

ആദ്യമായി തന്റെ ചുണ്ടോടു ചേർന്നു  തേൻ നുകരുന്ന അവന്റെ ചുണ്ടുകളിൽ തന്നെ അലിഞ്ഞു അവൾ നിന്നു..പതിയെ അവളും അവനെ തിരിച്ചു ചുംബിക്കാൻ തുടങ്ങിയിരുന്നു..

പരസ്പരം കെട്ടിപ്പുണർന്നു സ്വയം മറന്നു അവർ അങ്ങനെഎത്ര നേരം ചുംബിച്ചു നിന്നെന്നു അറിയില്ല. ശ്വാസം വിലങ്ങിയതും രണ്ടാളും അകന്നു മാറി…

അവൾ അകലും തോറും അവനിൽ   അടരുവാൻ വയ്യെന്ന പോലെ  ഒരു വേദന നിറഞ്ഞു..

വീണ്ടും അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവൻ ആ വെള്ളാരം കണ്ണുകളിൽ ചുംബനം കൊണ്ട് പൊതിയുമ്പോൾ..

അകലെ നീലാകാശത്തു  നിലാവു  പരത്തി നിന്ന ചന്ദ്രൻ ദേഷ്യത്താൽ  ചുവന്നു തുടുത്തിരുന്നു..

തുടരും…