സാറ പള്ളിയിൽ പോയി ദൈവത്തോട് നന്ദി പറഞ്ഞു. പിന്നെ അച്ചനെ കണ്ടു വിവരങ്ങൾ പറഞ്ഞു
“നിന്റെ മനസ്സിന്റെ നന്മയാ മോളെ..നന്നായി വരും. അല്ല ആ താ- ന്തോന്നി എവിടെ “
അവൾ കൈ ചൂണ്ടി. ബുള്ളറ്റ് ഒതുക്കി കയറി വരുന്നു ചാർളി
“ഒടുവിൽ കാര്യം സാധിച്ചെടുത്തു. ചില്ലറയല്ല ഈ കൊച്ചിനെ കരയിച്ചത് “
അവൻ പുഞ്ചിരിച്ചു
“എന്നെത്തെക്കാ “
“രണ്ടു മാസം സമയം ഉണ്ട്. ചേച്ചിക്ക് ഒക്കെ വരണ്ടേ. പിന്നെ അറിയാമല്ലോ ഗൾഫിൽ കുറെ റിലേറ്റീവ്സ് ഉണ്ട്. അമ്മേടെ വകയിൽ ഒരു ആങ്ങള അമേരിക്കയിൽ നിന്ന് വരണം. എല്ലാർക്കും ലീവ് ഒക്കണം. രണ്ടു മാസം സമയം വേണം.”
“അതിപ്പൊ പറഞ്ഞു തീരും മുന്നേ അങ്ങ് പോകും. സ്കൂളിൽ പോയി തുടങ്ങി അല്ലെ മോളെ?”
“വെക്കേഷന് പോയിരുന്നു. അടുത്ത ആഴ്ചയിൽ തുറക്കുവല്ലേ. അപ്പൊ തൊട്ടു തുടങ്ങും. ചേച്ചിയുടെ കല്യാണത്തിന് കുറച്ചു ലീവ് തരും അല്ലെ?”
സാറ കളിയിൽ അവന്റെ മുഖത്ത് നോക്കി
“കല്യാണത്തിന് അന്ന് നീ ലീവ് എടുത്തോ”
അവൾ ചിരിച്ചു പോയി
“ശമ്പളം കൊടുക്കണെടാ. മോളെ വാങ്ങിച്ചോ പിശുക്കനാ.”
സാറ സ്നേഹത്തോടെ അവനെ നോക്കിയതേയുള്ളു
“അങ്ങനെ കല്യാണം ആയി. നിന്റെ മാമോദിസ എന്റെ കൈ കൊണ്ടായിരുന്നു. കല്യാണവും ഞാൻ…കർത്താവെ നീ വലിയവനാ.”
“എന്റെ കൊച്ചുങ്ങളുടെ മാമോദീസയും കൂടെ നടത്തിയിട്ടേ വിടുവുള്ളു “
“എങ്ങോട്ട് വിടുവുള്ളു ന്ന്..അയ്യടാ അവൻ എന്നെ പറഞ്ഞു വിടാൻ ധൃതി ആയി. നിന്റെ കൊച്ചുങ്ങളുടെ കല്യാണം കൂടെ നടത്തിയിട്ടേ ഞാൻ പോകുള്ളൂ “
“അയ്യോ മതിയെ..ഞാൻ വെറുതെ ഒരു ഓളത്തിന് പറഞ്ഞതാ “
അച്ചൻ അവന്റെ തോളിൽ തട്ടി. അവർ പ്രാർത്ഥിക്കുന്നത് അൽപനേരം അദ്ദേഹം നോക്കി നിന്നു. പ്രാർത്ഥന കഴിഞ്ഞു
സാറ ചാർളിയുടെ നെറ്റിയിൽ ഒരു കുരിശു വരച്ചു കൊടുത്തു. അവൻ അവളുടെ കയ്യിൽ പിടിച്ചു
“കർത്താവെ എന്റെ പെണ്ണാ ഇത്..അവൾക്ക് ഒരു സങ്കടവും കൊടുക്കല്ലേ. കൂട്ടത്തിൽ എനിക്കും തരരുത്”
സാറ പൊട്ടിച്ചിരിച്ചു പോയി
അവർ അവിടെ പടിക്കെട്ടിൽ ഇരുന്നു
“വീട്ടിൽ പപ്പാക്ക് സന്തോഷം ആയി. ഇങ്ങോട്ട് പറഞ്ഞുല്ലോ. എന്നോട് കൂടുതൽ ഒന്നും ചോദിച്ചില്ല. ഇഷ്ടം ആണോന്ന് അല്ലാതെ ഒന്നും ചോദിച്ചില്ല”
“വീട്ടിൽ കളിയാക്കല് കാരണം കേറാൻ വയ്യ. ചേച്ചിമാര് കൊ- ന്ന് കൊണ്ടിരിക്കുവാ. എന്തോ പറഞ്ഞാലും ഇതിൽ വന്നു അവസാനിക്കും.”
“ഷെല്ലി ചേട്ടൻ പോയോ “
“ആ ചേട്ടൻ പോയി. ടെസ്സ മോളെ ഇവിടെ ചേർത്ത്. നീ ഉള്ളത് കൊണ്ടാ മോള് ഇവിടെ മതി എന്ന് വാശി പിടിച്ചത് “
“അപ്പൊ ചേച്ചി ഇവിടെ തന്നെ കാണുമോ.?”
“ഹേയ് ചേച്ചി പോകും. ചേട്ടന്റെ ഓഫീസിൽ ചേച്ചിയും ജോലി ചെയ്യുന്നുണ്ട്. അപ്പൊ പോയെ പറ്റു. മോള് നിന്നോളും നല്ല കുട്ടിയാ. വാശി ഒന്നുമില്ല. എന്റെ കൂടെയ മിക്കവാറും കിടപ്പ്. പണ്ട് ഞാൻ അവരുടെ കൂടെയായിരുന്നു. അത് തിരിച്ചു കിട്ടണ്ടേ. നീ വന്നാലും ഇടയിൽ കേറി കിടക്കുമോന്ന പേടി “
“കിടന്നോട്ടെ പാവം “
“എടി ഞാൻ..പള്ളിയാ അത് കൊണ്ട് മിണ്ടുന്നില്ല “
സാറ പൊട്ടിച്ചിരിച്ചു. അവൻ അവളെ തന്നെ നോക്കിയിരുന്നു
ഇന്ന് ചേട്ടൻമാര് ഇതിനു സപ്പോർട്ട് ചെയ്യുന്നത് അവൻ പൂർണമായി ഇപ്പോഴും വിശ്വസിച്ചിട്ടില്ല. പക്ഷെ അവളെ അപകടപ്പെടുത്താൻ ഇനിയവർ ശ്രമിക്കില്ല എന്ന് അവന് തീർച്ചയായിരുന്നു. ഷെല്ലി ചേട്ടൻ കുറച്ചു മാറിയിട്ടുണ്ട്
സ്വന്തം ചേട്ടൻ ആണ്. വിജയ് അങ്ങനെ അല്ല. ക്രിസ്റ്റിയും അല്ല. പക്ഷെ അവർ തന്നോട് നേരിട്ട് ഒന്നിനും മുതിരില്ല. സ്വത്ത് അപ്പൻ മുഴുവൻ എഴുതി തന്നത് അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിച്ചിട്ടില്ല. പിന്നെ പണമിടപാട് ഉണ്ടായിട്ടുമില്ല. ആരും ഒന്നും ചോദിച്ചില്ല എന്നുള്ളത് കുറച്ചു നാൾ തനിക്ക് അത്ര ദഹിക്കാത്തതായി തോന്നി. പക്ഷെ ഇപ്പൊ തോന്നുന്നു അത് അവർ വിട്ടതായിരിക്കും
എന്നാലും ഒരു ശതമാനം സംശയം എപ്പോഴും ചാർലിക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ കല്യാണം വരെ അവൻ അവളെ മാക്സിമം കണ്മുന്നിൽ നിർത്താൻ തീരുമാനിച്ചു
ഷെല്ലിക്ക് സാറയെ ഇഷ്ടം ആയത് കൊണ്ട് തന്നെ ആണ് അവൻ അതിനു സമ്മതിച്ചത്. പഴയ സ്വഭാവം ആണെങ്കിൽ സമ്മതിക്കില്ല. പക്ഷെ അവൻ ഇപ്പൊ കുറച്ചു മാറി. അതിന് ഒരു കാരണം ഉണ്ടായിരുന്നു
കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഓഫീസിൽ വെച്ചുണ്ടായ ഒരു തലകറക്കം. അവൻ ഡോക്ടർ ശ്യാമിനെ പോയി കണ്ടു. കുറെ ടെസ്റ്റുകൾക്ക് എഴുതി ഡോക്ടർ. എല്ലാം കഴിഞ്ഞു ഡോക്ടർ ഒരു സംശയം പറഞ്ഞു. ആ ടെസ്റ്റ് ഷെല്ലി ചെയ്യാൻ പോയില്ല. ലുകീമിയ ആണോന്ന് ആയിരുന്നു ഡോക്ടറുടെ സംശയം. പിന്നെ ഡോക്ടറെ കാണാനും ഷെല്ലി പോയില്ല. ഒരു പക്ഷെ അതാണെങ്കിൽ അത് ഓർത്തു പേടിച്ചു ജീവിക്കാൻ വയ്യ
ട്രീറ്റ്മെന്റ് ഹോസ്പിറ്റൽ വാസം അതും വയ്യ. മരിക്കുന്നെങ്കിൽ മരിക്കട്ടെ. അതായിരുന്നു അവന്റെ തീരുമാനം
പക്ഷെ ആ ദിവസങ്ങൾ അവൻ പിരിമുറുക്കത്തോടെ ആണ് കഴിച്ചു കൂട്ടിയത്. പക്ഷെ പിന്നീട് അവന് അസ്വസ്ഥത ഒന്നും തോന്നിയില്ല. അത് കൊണ്ട് തന്നെ അവൻ അത് പിന്നെ കളഞ്ഞു
പക്ഷെ ജീവിതം ഒരു സഡൻ ബ്രേക്ക് ഇട്ട പോലെ തോന്നിയപ്പോ കഴിഞ്ഞു പോയ കാലങ്ങളിൽ ചെയ്തത് ഒക്കെ കൊടും കാറ്റ് പോലെ അവനെ ചുറ്റി അടിച്ചു. മോളുടെ മുഖം അവനെ നീറ്റി. താൻ ഇല്ലാതായാൽ അവൾക്ക് ചാർലി മാത്രമെ കാണുകയുള്ളു എന്ന് അവനു അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവനെ വെറുപ്പിക്കാൻ അയാൾ തയ്യാറായില്ല
മാത്രം അല്ല മകൾക്ക് പ്രായപൂർത്തി ആകുന്നതിനു മുൻപ് എന്തെങ്കിലും സംഭവിച്ചാൽ ക്രയ വിക്രയത്തിനുള്ള അധികാരം ചാർലിക്ക് ആക്കി അവൻ രജിസ്റ്റർ ചെയ്തു
വിജയ് ഷെല്ലിയെയോ ചാർളിയെയോ വെറുപ്പിക്കാൻ തയ്യാറായില്ല. അവന് brothers ഇല്ല. എല്ലാത്തിനും ഒപ്പം ഇവർ മാത്രമേയുള്ളു താനും. അത് കൊണ്ട് തന്നെ അവൻ പിന്നിലേക്ക് വലിഞ്ഞു
അത് മാത്രം അല്ല അവൻ പിന്മാറിയതിനു പിന്നിൽ. അതിന് ഒരു കാരണമുണ്ടായിരുന്നു.
അലീന…
അലീനയുമായുള്ള അവന്റെ ബന്ധം തുടങ്ങിയത് യാദൃശ്ചികമായിരുന്നു. അലീന എഞ്ചിനീയർ ആണ്
കൺസ്ട്രക്ഷൻ കാര്യങ്ങളുമായ് ബന്ധപ്പെട്ട് കണ്ടതാണവളെ. സുഹൃത്തുക്കൾ ആയിരുന്നു തുടക്കത്തിൽ…പിന്നെ അത് പ്രണയം ആയി
അലീന വിവാഹമോചിതയാണ്. കോട്ടയത്തു ഒരു ഫ്ലാറ്റിൽ ആണ് താമസം. വിജയ് അവിടെ നിത്യസന്ദർശകനാണ്
വേറെ പല തോന്ന്യസങ്ങളും പോലെ അല്ല. ഇത് അറിഞ്ഞാൽ ജെറിയുടെ സഹോദരൻമാര് വെറുതെ ഇരിക്കില്ല എന്ന് വിജയ്ക്ക് നന്നായി അറിയാം. അത് കൊണ്ട് അവൻ ഒതുങ്ങി
ചാർലി എന്ത് വേണങ്കിൽ ആയിക്കോട്ടേ എന്ന നിലപാട് ആയിരുന്നു
ചുരുക്കത്തിൽ പൊതുവെ ചാർളിക്ക് കാര്യങ്ങൾ അനുകൂലമാകാൻ ഇത്രയും അവസ്ഥ അവിടെ ഉണ്ടായിരുന്നു
തുടരും…..