മന്ത്രകോടി – ഭാഗം 11, എഴുത്ത്: മിത്ര വിന്ദ

ലെച്ചു ആണെങ്കിൽ അശോകിനെ ഒന്ന് വിളിക്കുവാനായി പല തവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലം ആയി…

എന്തൊക്കെ ആയാലും ശരി ഇതു തടഞ്ഞേ പറ്റു… അവൾ തീർച്ചപ്പെടുത്തി. അശോകേട്ടനെ നേടി എടുക്കാൻ ഏതറ്റം വരെയും താൻ പോകും… ലെച്ചു ഓർത്തു.

മോളെ ദേവു…..

അമ്മയുടെ ഉറക്കെ ഉള്ള വിളി കേട്ട് ലെച്ചു ഞെട്ടി എഴുന്നേറ്റു.

ഓരോരോ ഓർമകളിൽ അങ്ങനെ ഇരുന്നു പോയിരിന്നു.

“എന്താ അമ്മേ…. ” ദേവു ന്റെ ശബ്ദം..

“നിനക്ക് ഒരു ഫോൺ ഉണ്ട്‌ മോളെ… വായോ വേഗം “

അമ്മ വിളിച്ചപ്പോൾ അവൾ ഫോൺ എടുക്കാനായി ഓടിചെന്നു..…മഹിമ ആണ് എന്നും പറഞ്ഞു ‘അമ്മ അവൾക്ക് ഫോൺ കൈമാറി…

ഹെലോ മഹി..

ആഹ് ദേവു.. ബിസി ആണോടാ..

അല്ല മഹി… ഞാൻ അപ്പുറത്ത് ഉണ്ടായിരുന്നു.. നീ എന്താ വിളിച്ചേ…

അത് പിന്നേ സെക്കന്റ്‌ ഇയറിൽ പഠിച്ച റിതു എന്ന പെൺകുട്ടി ബ്ലഡ്‌ കാൻസർ ആയിട്ട് മരിച്ചു, നാളെ കോളേജിൽ പൊതുദർശനം ഉണ്ട്‌, അതു പറയാൻ ആണ് വിളിച്ചത്

“ഈശ്വരാ ആ, കുട്ടി പോയോടാ.”

ഹ്മ്മ്…. കുറച്ചു മുന്നേ ആയിരുന്നു… “

“ശോ… പാവം അല്ലേ “

ദേവു ന്റെ മിഴികൾ നിറഞ്ഞു തൂവി.

“നീ വരുന്നില്ലേ നാളെ…. അതു ചോദിക്കാൻ ആയിരുന്നു ഞാൻ വിളിച്ചേ “

“ഞാൻ കുറച്ചു കഴിഞ്ഞു തിരികെ വിളിക്കാം കേട്ടോ…”

ദേവു ഫോൺ വെച്ച ശേഷം അമ്മയോടും ചേച്ചി യോടും കാര്യങ്ങൾ വിശദീകരിച്ചു.

എല്ലാവർക്കും അത് കേട്ടപ്പോൾ നൊമ്പരം തോന്നി..

ദേവൂന് വല്ലാണ്ട് വിഷമം ആയിരുന്നു.. കാരണം ദേവു ആ കുട്ടിയും ആയിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു.. അവൾ ഒരു പാവം ആണെന്ന് ദേവു ആണെങ്കിൽ മഹിമ യോട് പറയുകയും ചെയ്തു…

“എന്താ ദേവുട്ടാ ഈ പറയുന്നേ… എന്തെ പറ്റിയേ….”

. അവളുടെ മുഖം വാടിയത് ശ്രദ്ധിച്ചുകൊണ്ടാണ് മാധവ വാര്യർ കയറിവന്നത്…

നടന്ന കാര്യങ്ങളൊക്കെ അവൾ അച്ഛനെ കണ്ണീരോടുകൂടിയാണ് അറിയിച്ചത്…

എല്ലാവര്ക്കും ഒരുപാട് ഇഷ്ടമായിരുന്ന നല്ലൊരു പെൺകുട്ടി ആയിരുന്നത്….. നന്നായി പഠിക്കുകയും ചെയ്യുമായിരുന്നു അച്ഛാ… അതാണ് എനിക്ക് ഏറെ വിഷമം…

നമ്മൾ എല്ലാവരും ജനിച്ചാൽ ഒരിക്കൽ മരിക്കണം മോളെ…….. അതൊരു സത്യം ആണ്, ഭയം കീഴടക്കിയ സത്യം,, മാറ്റം ഇല്ലാതെ തുടരുക ആണ് അതു….നമ്മൾ അതു അംഗീകരിക്കണം,..വാര്യർ അവളെ ആശ്വസിപ്പിച്ചു…

എത്രയൊക്കെ ആയാലും അന്നേ ദിവസം ദേവു ആകെ സങ്കടത്തിൽ ആയിരുന്ന്.

ആരോടും ഒന്നും മിണ്ടാതെ കൊണ്ട് അവൾ ഒതുങ്ങി കൂടി..

ലെച്ചു ആണെങ്കിൽ അതിനേക്കാൾ സങ്കടത്തിൽ ആയിരുന്നു.

അശോകിനെ വിളിച്ചു നോക്കിയിട്ട് ഒന്നും പ്രതികരണം ഉണ്ടായില്ല..

നേരം ഇത്രയും ആയിട്ടും ഏട്ടനെന്ത്‌ പറ്റി എന്ന് ചിന്തിച്ചു അവൾക്ക് തലയ്ക്കു വല്ലാത്ത വേദന ആയിരുന്നു..

ദേവൂ… വിളക്ക് കൊളുത്തി നാമം ചൊല്ല് മോളെ…… ഇതെന്തൊരു ഇരിപ്പാ…

അമ്മ വന്നു വിളിച്ചപ്പോൾ ദേവൂ ട്ടി എഴുന്നേറ്റു..

കയ്യും കാലും മുഖവും കഴികിയ ശേഷം അവൾ വേഷം മാറി വേറൊന്ന് ധരിച്ചു കൊണ്ട് വന്നു നിലവിളക്ക് കൊളുത്തി..

ആകെ ഒരേ ഒരു പ്രാർത്ഥന മാത്രം…ഋതുവിന്റെ അച്ഛനും അമ്മയ്ക്കും ഈ സങ്കടം താങ്ങാൻ ഉള്ള ശക്തി കൊടുക്കണേ എന്ന്…. ഒപ്പം അവളുടെ ആത്മാവിന് വേണ്ടി നിത്യ ശാന്തിയ്ക്കായും…

*******************

അടുത്ത ദിവസം കാലത്തെ ദേവു ഉണർന്നു. കുളിയും തേവാരവും ഒക്കെ കഴിഞ്ഞു അവൾ നേരെ അമ്പലത്തിലേക്ക് പോയി.നല്ലോണം ഭഗവാനെ കണ്ട് ഒന്ന് തൊഴാൻ..മനസിന്റെ സങ്കടം ഒന്ന് ഇറക്കി വെയ്ക്കാൻ…

അപ്പോളും കണ്മുന്നിൽ തെളിഞ്ഞു നിൽക്കുക ആയിരുന്നു ഒരു പുഞ്ചിരി യോട് കൂടി ഋതു.. തിരികെ വീട്ടിൽ എത്തിയ ശേഷം അവൾ വേഗം തന്നെ അടുക്കളയിലേക്ക് പോയി.

അമ്മയെ സഹായിക്കാൻ..ലെച്ചു ആണെങ്കിൽ ഉണർന്നിട്ട് പോലും ഇല്ലായിരുന്നു. കല്യാണം ഒക്കെ കഴിഞ്ഞൽ അന്യ കുടുംബത്തിൽ ഇത് വല്ലതും നടക്കുമോ എന്ന് പറഞ്ഞു കൊണ്ട് അമ്മ ഒട്ടു ലെച്ചു വിനെ വിളിക്കാനും തുനിഞ്ഞില്ല..

ഉച്ചത്തേക്ക് ഉള്ള ചോറും കറി കളും ഒക്കെ ഉണ്ടാക്കിയ ശേഷം ദേവു തൊടിയിലേക്ക് ഇറങ്ങി. ചീരയും പാവലും ഒക്കെ നനയ്ക്കാൻ…അപ്പോളേക്കും അച്ഛൻ, ബാങ്കിലേക്ക് ഇറങ്ങിയിരുന്നു..

“മോളെ… കോളേജിൽ പോയിട്ട് നേരത്തെ വന്നേക്കണം…” അയാൾ അവളെ ഓർമ്മിപ്പിച്ചു.

ഉവ്വ് അച്ഛാ… മഹിമ ഉണ്ടാവും എന്റെ ഒപ്പം… അവൾ മറുപടി യിം നൽകി..

ഉച്ച കഴിഞ്ഞപ്പോൾ തന്നേ ദേവു കോളേജിൽ പോയി,,

ഒരു വലിയ ജനാവലി ആണ് അവിടെ തടിച്ചു കൂടിയിരിക്കുന്നത്..

ദേവൂന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി..അവൾ അകത്തേക്ക് കയറി ചെന്നപ്പോൾ കൂട്ടുകാരികൾ എല്ലാവരും ഉണ്ടായിരുന്നു……

ഓരോരുത്തരായി അന്ത്യോപചാരം അർപ്പിക്കുകയാണ്,,,,,,

ദേവു പതിയെ നടന്നു പോകുകയാണ്, മുൻപിലും പിന്പിലും ആയി ഓരോ കുട്ടികൾ ഉണ്ട്‌, പെട്ടന്നാണ് അത് സംഭവിച്ചത് അവൾക്ക് തല ചുറ്റണത് പോലെ തോന്നി…. അവൾ പിന്നോട്ട് മറിഞ്ഞത് പെട്ടന്നായിരുന്നു…..

അയ്യോ എന്ത് പറ്റി ദേവികേ….. ഏതൊക്കെയോ കുട്ടികൾ ചേർന്ന് അവളെ താങ്ങി എടുത്തു വരാന്തയിൽ കിടത്തി, മുഖത്ത് വെള്ളം തളിച്ചെങ്കിലും അവൾക്ക് ബോധം വന്നില്ല….

ഹരി സാറിന്റെ ക്ലാസ്സിലെ ദേവിക എന്ന പെണ്കുട്ടി തലചുറ്റി വീണു കേട്ടോ……. ആന്റണി സാർ പതിയെ ഹരിയുടെ കാതിൽ പറഞ്ഞു….

അധ്യാപകർ എല്ലാവരും കൂടെ നിൽക്കുക ആയിരുന്നു….

അതുകേട്ടതും ഹരി പാഞ്ഞു പോയി.. അയാൾ ചെന്നപ്പോൾ ദേവിക വരാന്തയുടെ ഭിത്തിയിൽ ചാരി ഇരിക്കുക ആണ്,,, അവൾ വല്ലാണ്ട് ക്ഷീണിച്ചിരിക്കുന്നു….. ഈ കുട്ടിക്ക് ഇത് എന്താ പറ്റിയേ..

അവൻ അവൾക്കരികിലേയ്ക്ക് ചെന്ന് ഇരുന്നു…

“ദേവിക…. എന്ത് പറ്റി…ആകെ വല്ലാണ്ട് ആയല്ലോഡോ ” ഹരി അവളോട് ചോദിച്ചു…

“അറിയില്ല സാർ,,,,, തലയ്ക്കു വല്ലാണ്ട് പെരുപ്പ്…. പെട്ടന്ന് അങ്ങ് വീണു പോയി….”

അവൾ ദയനീയമായ്‌ അയാളെ നോക്കി… .

“വരു, എഴുനേല്ക്ക് നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം… “

ഹരി അവളോള് പറഞ്ഞു….

.”വേണ്ട സാർ. . ഇപ്പോൾ കുഴപ്പം ഇല്ല… കുറച്ചു സമയം കഴിഞ്ഞു മാറും …. ഞാൻ വീട്ടിലേക്ക് പോയ്കോളാം… “

അവൾ നിഷേധരൂപേണ പറഞ്ഞു…

“അതു നീ നോക്കേണ്ട ദേവു, വരൂ നമ്മൾക്കു ഹോസ്പിറ്റലിൽ പോകാം……സാറും ഉണ്ടല്ലോ…നീരജ അവളെ ഹോസ്പിറ്റലിൽ പോകാനായി വിളിച്ചു….

“വേണ്ട…. സാർ പൊയ്ക്കോളൂ…ഞാൻ വരുന്നില്ല ” അവൾ വീണ്ടും പറഞ്ഞു…

“എങ്കിൽ താൻ എഴുന്നേറ്റു ഓഫീസിൽ വന്നിരിക്ക്, ഇവിട ഇങ്ങനെ ഇരിക്കാതെ…..ഒരുപാട് ആളുകൾ വരുന്നുണ്ടായിരുന്നു അവിടേക്ക് “

ഹരിസാർ പറഞ്ഞപ്പോൾ അവൾ പതിയെ എഴുനേറ്റു…..

കാലുകൾ നിലത്തുറക്കുന്നില്ല, വീണ്ടും വീണു പോകുമോന്നു അവൾക്ക് തോന്നി…. നീരാജയുടെ കൈയിൽ അവൾ ബലമായി പിടിച്ചു…

അയ്യോ സാർ…..ഒന്ന് വരാമോ.. നീരജ ഉച്ചത്തിൽ വിളിച്ചു…

അപ്പോളേക്കും ദേവു വീണ്ടും കുഴഞ്ഞു വീണു,,,,

ഹരിയും നീരാജയും കൂടി അവളെ ഹരിയുടെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി…..

“ബി പി പെട്ടന്ന് ലോ ആയതാണ്, നല്ല ടെമ്പറേച്ചർ ഉണ്ട്‌,,, വേറെ പ്രോബ്ലം ഇല്ല, എന്തായാലും ഇന്ന് അഡ്മിറ്റ് ചെയാം,… ” ഡോക്ടർ ഗണേഷ് പറഞ്ഞു.

“ഈ കുട്ടിക്ക് എന്തേലും മനസിനെ അലട്ടുന്ന പ്രോബ്ലം ഉണ്ടായോ, ഇത്ര പെട്ടന്ന് ബിപി ലോ ആയത്…” ഡോക്ടർ, ഹരിയെ നോക്കികൊണ്ട് ആരാഞ്ഞു….

ഹരി അപ്പോൾ നടന്ന സംഭവങ്ങൾ എല്ലാം അയാളോട് പറഞ്ഞു,,,

“ഓഹ് അതാണല്ലേ….. എന്തായാലും ഇന്ന് ഇവിടെ കിടക്കട്ടെ, എന്തേലും ഉണ്ടെങ്കിൽ സിസ്റ്ററോട് പറഞ്ഞാൽ മതി…..” ഡോക്ടർ അതു പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി….

ദേവികയെ കുറച്ചു കഴിഞ്ഞപ്പോൾ റൂമിലേക്ക് മാറ്റി,,,,,,

ഹരി സാർ നേരം വൈകി, ഞങൾ പൊയ്ക്കോട്ടേ,…. നീരാജയും അപർണ്ണയും ആയിരുന്ന ദേവികയുടെ കൂടെ ഹോസ്പിറ്റലിൽ വന്നത്…

അവർക്ക് പോകുവാൻ തിടുക്കം ആയി ..

“എന്തായാലും ഇയാളുടെ വീട്ടിൽ വിളിച്ചു പറഞ്ഞില്ലേ, എങ്കിൽ നിങ്ങൾ പൊയ്ക്കോളൂ… ഞാൻ ഇയാളുടെ പേരെന്റ്സ് വന്നിട്ട് പോകാം..”

ഹരി ആണെങ്കിൽ കൂടെ വന്ന പെൺകുട്ടികൾക്ക് രണ്ട് പേർക്കും പോകുവാൻ ഉള്ള അനുവാദം കൊടുത്തു…

ദേവികയോട് യാത്ര പറഞ്ഞു കൂട്ടുകാരികൾ രണ്ടുപേരും അധികം താമസിക്കാതെ തന്നേ പോയി….

ദേവു,,,, ഇയാൾക്ക് വിശക്കുന്നുണ്ടോ, ?എന്തെങ്കിലും മേടിക്കട്ടെ ഞാൻ….. ഹരി അവളുടെ അടുത്തേക്ക് കസേര വലിച്ചിട്ടു ഇരുന്നു…

“വേണ്ട സാർ,,, ഒന്നും വേണ്ട….. എങ്ങനെ എങ്കിലും ഒന്നു വീടെത്തിയാൽ മതിയായിരുന്നു.” അവൾക്ക് ആകെ ബുദ്ധിമുട്ട് അനുഭവപെട്ടു….

മ്… അടങ്ങി കിടന്നോണം മര്യാദക്ക്…. നാളെ ആകണം ഇവിടുന്നു പോകണമെങ്കിൽ….. ഹരി അവളെ ശാസിച്ചു…

“നാളെയോ….”

“ആഹ്….”

“ഈശ്വരാ….”

“കുഴപ്പമില്ല ദേവു… ഇന്ന് ഒരു ദിവസത്തെ കാര്യം അല്ലേ ഒള്ളു…..പനീക്കുന്നുണ്ടോ….. ഹരി തെല്ല് അധികാരത്തോടെ അവള്‌ടെ നെറ്റിയിൽ കൈ വെച്ചു നോക്കി….

പെട്ടന്ന് അവൾ അയാളുടെ കൈ എടുത്തു മാറ്റി….ആരെങ്കിലും കാണും…. അവൾ പതിയെ പറഞ്ഞു

“കണ്ടാൽ എന്താ… അധികാരം ഉള്ളവൻ തന്നെ ആണ് എന്ന് പറഞ്ഞു കൊണ്ട് അവൻ വീണ്ടും ദേവു ന്റെ നെറ്റിമേലും കവിളിലും കൈ വെച്ഛ് നോക്കി..അവളെ അപ്പോൾ പേടിച്ചു വിറച്ചു പോയിരിന്നു..

“ഇങ്ങനെ പേടിക്കാതെ എന്റെ ദേവു…. ഞാൻ പിടിച്ചു തിന്നാത്തൊന്നും ഇല്ലാ കെട്ടോ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അതു കേട്ട് അവളും ദയനീയമായി ഒന്ന് പുഞ്ചിരിച്ചു.

“ദേവു….. ഞാൻ തന്റെ കാര്യം അമ്മയോട് പറഞ്ഞു, അമ്മയും ഞാനും കൂടി അങ്ങോട്ട് വരുന്നുണ്ട്, ഇപ്പോൾ കുറച്ചു തിരക്കാണ്, അതുകൊണ്ടാണ് കേട്ടോ….. ഇയാൾ കാത്തിരിക്കണം, നേരത്തെ പറഞ്ഞ വാക്ക് മാറ്റരുത്….”

ഹരി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…അതിനു മറുപടി പറയും മുന്നേ ഡോറിൽ മുട്ട് കേട്ടു..

സർ, ഈ മെഡിസിൻ മേടിക്കാനുണ്ട്….. ഒന്ന് വരാമോ.. സിസ്റ്റർ അവരുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു…

ഹരി മെഡിസിൻ ഷീറ്റ് മേടിച്ചുകൊണ്ട് ഐപി ഫർമസി ലക്ഷ്യമാക്കി നടന്നു പോയി…

തുടരും