ധന്യചേച്ചി ഇന്ന് ജോലിക്ക് പോകുവാണോ അതോ ഇന്നും കൂടി ലീവ് എടുത്തോ …. നന്ദൻ വിഷയം മാറ്റി ചോദിച്ചു…
ഹേയ് ഇല്ലന്നേ … എനിക്ക് ഇന്ന് പോകണം എന്റെ നന്ദാ,,, രണ്ടു ദിവസം ലീവ് എടുത്തതിന്റെ കേടു തീരും കേട്ടോ ഇന്ന് ചെല്ലുമ്പോൾ… ഒരു രക്ഷയും ഇല്ലന്നേ..
അവൾ പറഞ്ഞത് കേട്ട് കൊണ്ട് നന്ദൻ തല കുലുക്കി.
വിഷ്ണു രണ്ടാഴ്ചക്കുള്ളിൽ വരില്ലേ മോളെ ….? സരസ്വതി ആരാഞ്ഞു…
ധന്യയുടെ ഭർത്താവ് വിഷ്ണു ദുബായിൽ നിന്നു വരുന്ന കാര്യം ആണ് അവർ ചോദിച്ചത്…
മ്മ്.. വരും ചെറിയമ്മേ, അപ്പോളും ഇനി ലീവ് എടുക്കേണ്ട…. വന്നു കഴിഞ്ഞാൽ പിന്നെ എന്നും ഓരോരോ തിരക്കുകൾ ആണേ.ധന്യ ഭക്ഷണം കഴിച്ച പ്ലേറ്റ് എടുത്തുകൊണ്ടു പറഞ്ഞു…
കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവരോടു യാത്ര പറഞ്ഞു പോകുകയും ചെയ്ത്.
ധന്യയുടെ ഭർത്താവിന്റെ മാതാപിതാക്കളും കുഞ്ഞും കൂടി, കുറച്ചുനേരത്തെ തന്നെ അവിടെ നിന്നും പോയിരുന്നു,അവർക്ക് ഇന്ന് എന്തോ,ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു.
ബ്രേക്ഫാസ്റ്റ് കഴിഞ്ഞശേഷം നന്ദൻ നേരെ തന്നെ മുറിയിലേക്ക് കയറിപ്പോയിരുന്നു.
ദേവൂനോട് അവിടേക്ക് വരരുതെന്ന് അവൻ താക്കീത് ചെയ്തതുകൊണ്ട് അവളോട്ടു പോയതുമില്ല..
അവൾ സാവധാനം മുൻവശത്തെ വാതിൽ തുറന്നു മുറ്റത്തേക്ക് ചെന്നു.
അച്ഛനും അമ്മയും കൂടി മുറ്റത്തെ ചെടികൾ ഒക്കെ നനയ്ക്കുക ആണ്, ഇടക്കൊക്കെ പൊന്തി വന്ന കളകൾ എല്ലാം പറിച്ചു മറ്റുന്നതും കാണാം
തെച്ചിയും, മുല്ലയും, മന്ദാരവും, ചെമ്പരത്തിയും,എല്ലാം തഴച്ച് വളർന്നു നിക്കുന്നു…. മുറ്റത്തിന്റെ കോണിലായി നിൽക്കുന്ന ചെമ്പക മരത്തിന്റെ ചുവട്ടിൽ നിറയെ ചെമ്പകപൂക്കൾ വീണു കിടപ്പുണ്ട്,,,,, ഇലഞ്ഞിപൂമണം കാറ്റിൽ പരക്കുന്നുണ്ട്,,,,, ദേവൂട്ടിക്ക് അവിടുത്തെ അന്തരീക്ഷം വല്ലാണ്ട് അങ്ങ് ബോധിച്ചു,
മാധവിക്കുട്ടിയുടെ നോവൽ വായിക്കുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്,,,,,
ആഹാ ദേവൂട്ടി…. ഇങ്ങുവരു മോളെ…. തുളസി തറയുടെ അരികിലായി നിന്ന അവളെ അമ്മ വിളിച്ചു..
അവൾ അവരുടെ അരികത്തേക്ക് ചെന്നു..
ഈ ചെടികളും, പൂക്കളും ഒക്കെയാണ് ഞങ്ങൾക്ക് രണ്ടാൾക്കും കൂട്ട്,… ഗുപ്തൻ നായർ നിവർന്നു നിന്ന് കൊണ്ട് പറഞ്ഞു..
നന്ദൻ പോയാൽ പിന്നേ ഞങ്ങൾ രണ്ടാളും തനിയെ അല്ലെ ഒള്ളു മോളെ,,,സരസ്വതി അമ്മ ചിരിച്ചു…
ദേവൂട്ടി ഈ തിരക്ക് ഒക്കെ കഴിഞ്ഞു വേണം നമ്മൾക്കു കുറച്ചു പച്ചക്കറി ഒക്കെ കൃഷിചെയ്യാൻ, നിങ്ങളുടെ തൊടിയിൽ നിറയെ ദേവുട്ടിയും, അച്ഛനും കൂടെ നട്ട പച്ചക്കറികൾ അല്ലെ ഒള്ളു…. ഗുപ്തൻ നായർ പറഞ്ഞു..
അച്ഛൻ ഇപ്പോൾ വേണമെങ്കിലും പറഞ്ഞാൽ മതി, ഞാൻ റെഡി ആണ്… അവൾ സന്തോഷത്തോടെ പറഞ്ഞു…
ഉച്ചക്ക് ഊണ് കഴിച്ചപ്പോളും, രാത്രിയിൽ അത്താഴം കഴിച്ചപ്പോളും ദേവുട്ടിയോട് നന്ദൻ മാത്രം ഒരക്ഷരം മിണ്ടിയില്ല…
ആ ഒരു വീർപ്പുമുട്ടൽ ആണ് അവൾക്കു…..
വീട്ടിൽ നിന്ന് അച്ഛനും അമ്മയും വിളിച്ചപ്പോൾ നാലാം വിരുന്നിനു ചെല്ലുന്ന കാര്യം പറഞ്ഞു, നന്ദേട്ടൻ വന്നു കഴിഞ്ഞാൽ അച്ഛനെ വിളിക്കണം എന്നും പറഞ്ഞതാണ് തന്നോട്, പക്ഷെ നന്ദേട്ടനോട് ചോദിക്കാൻ തന്നെ ഭയം ആണ്….
നന്ദൻ കുളി കഴിഞ്ഞു മുറിയിൽ വന്നപ്പോൾ ദേവു അച്ഛനെ ഫോൺ വിളിക്കുക ആയിരുന്നു,,,
നന്ദേട്ടൻ വന്നു അച്ഛാ, ഞാൻ കൊടുക്കാം എന്നു പറഞ്ഞു കൊണ്ട് അവൾ ഫോണുമായി നന്ദന്റെ അടുത്ത് വന്നു…
അച്ഛനാണ്… അവൾ ഫോൺ അവനു കൈമാറി കൊണ്ട് പറഞ്ഞു…
അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഫോൺ മേടിച്ചു…
ഫോണുമായി ബാല്കണിയിലേക്ക് പോയി,, കുറച്ചു കഴിഞ്ഞു അവൻ വന്നു ഫോൺ തിരികെ അവൾക്ക് കൊടുത്തു…
നന്ദേട്ടാ… ദേവു പതുങ്ങിയ ശബ്ദത്തിൽ വിളിച്ചു..
എന്താ,,,,,,, നന്ദൻ അവളെ നോക്കി..
എന്നോട് എന്തിനാണ് ഏട്ടൻ അകൽച്ച കാണിക്കുന്നത്, ഒന്ന് സംസാരിക്കാൻ പോലും കൂട്ടക്കുന്നില്ലലോ,എന്റെ ഭാഗത്തു എന്തേലും തെറ്റുണ്ടോ നന്ദേട്ടാ… അവൾ ഒരുവിധത്തിൽ ചോദിച്ചു..
പക്ഷെ നന്ദൻ മറുപടി ഒന്നും പറയാതെ ഇറങ്ങി വെളിയിലേക്ക് പോയ്…..
ദേവു വിങ്ങി കരയാൻ തുടങ്ങി…
ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ദേവു പിടഞ്ഞെഴുനേറ്റു….
അയ്യോ… എന്താ മോളെ, eന്തിനാണ് എന്റെ കുട്ടി കരയുന്നത്…. മുറിയിലേക്ക് വന്ന സരസ്വതി അമ്മ ദേവുവിനെ കണ്ടപാടെ ചോദിച്ചു..
ആദ്യം ഒന്നും അവൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല, പക്ഷെ അവർ ഒരുപാട് നിർബന്ധിച്ചപ്പോൾ ദേവു കരഞ്ഞു കൊണ്ട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു…
എന്റെ പൂർണത്രയീശ, ഇത് എന്തൊക്കെയാണ് ഈ കുട്ടി പറയണത്, എന്റെ നന്ദൻ എന്നോട് ആവശ്യപെട്ടിട്ടാണ് ഞാൻ ഈ വിവാഹം തന്നെ ആലോചിച്ചത് എന്നിട്ട് അവൻ മോളോട് ഒന്നു സംസാരിച്ചിട്ട് കൂടി ഇല്ലെന്നോ…. സരസ്വതി ആണെങ്കിൽ പകച്ചിരിക്കുക ആണ്….
ഞാൻ അവനോടൊന്ന് ചോദിക്കട്ടെ… സരസ്വതി മുറിയിൽ നിന്നും ഇറങ്ങി പോകാൻ വാതിൽക്കൽ എത്തിയതും നന്ദൻ അവിടേക്ക് വന്നു…
മോനെ, നന്ദാ… ദേവു പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ മകനോട് ചോദിച്ചു….
നീ എന്താ മോനെ ദേവുട്ടിയോട് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്, അവർ മകനെ നോക്കി…
വന്നപ്പോൾ തന്നെ നീ എല്ലാം പറഞ്ഞു കൊടുത്തൊടി എന്ന് ചോദിച്ചുകൊണ്ട് അവൻ ദേവുവിന്റെ അടുത്തേക്ക് പാഞ്ഞു…
അവൾ പേടിച്ചു പിന്നോട്ട് മാറി..
നന്ദാ……ഇതെന്താ മോനെ…. സരസ്വതി അവന്റെ കൈയിൽ കടന്ന് പിടിച്ചു…
അമ്മേടെ മരുമകൾ പറഞ്ഞതെല്ലാം സത്യം ആണ്, ഞാൻ ഇവളോട് സംസാരിച്ചിട്ടില്ല… എനിക്ക് ഇവളെ ഇഷ്ടപെട്ടല്ല ഞാൻ അമ്മയോട് ഈ വിവാഹം ആലോചിക്കുവാനും പറഞ്ഞത്,, ഇതൊരു പകപോക്കൽ ആയിരുന്നമ്മേ…. നന്ദൻ വിജയ ഗർവോടെ പറഞ്ഞു…..
നീ എന്താ പറഞ്ഞു വരുന്നത്,, മകന്റെ ബഹളം കേട്ടു കയറിവന്ന ഗുപ്തൻ നായർ അവനെ നോക്കി…
ഇവളുടെ ചേച്ചി എന്നെ നാണംകെടുത്തി, എല്ലാവരുടെയും മുമ്പിൽ എന്റെ വില കളഞ്ഞു, അതിനു പകരം ഈ നന്ദനും ഇവളുടെ കുടുബത്തിനിട്ടു എന്തെങ്കിലും ചെറിയ പണി കൊടുക്കണം എന്നു തോന്നി….. അതിനു ഇവൾ ഒരു നിമിത്തമായി.. അത്രമാത്രം …. നന്ദൻ അതുംപറഞ്ഞു ചിരിച്ചു….
എല്ലാം കേട്ടുകൊണ്ട് വിറങ്ങലിച്ചു നിൽക്കുകയാണ് ദേവൂട്ടി…
നിന്നിടത്തു നിന്നും വീണു പോകാതിരിക്കാൻ അവൾ അരികെ കിടന്ന കസേരയിൽ മുറുക്കെ പിടിച്ചു…
തുടരും…