ശ്രീലക്ഷ്മി അമ്പലത്തിൽ എത്തിക്കൊള്ളാം എന്ന് പറഞ്ഞത് കൊണ്ട് അവൻ നേരേ അവിടെക്കാണ് ചെന്നത്. മുണ്ടും ഷർട്ടും മതി അതിൽ തന്നെ ഷർട്ട് പാടില്ല. ഒരു വേഷ്ടി കരുതണം എന്നും പറഞ്ഞു. അതൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ വന്നാ മതി എന്ന് കക്ഷി
ജീൻസ് ഷർട്ട് അതായിരുന്നു വേഷം. ശ്രീക്കുട്ടി അങ്ങനെ നിന്നു പോയി
“നീ നല്ല രസം ണ്ടല്ലോ.ഹാഫ് സാരീ റൈറ്റ്?”
“ആ ഇയാൾ ഇതെന്തു വേഷമാണ്.. ഇത് ഇട്ട് അകത്തു കയറ്റില്ല. ശൊ “
“എന്റെ കയ്യിൽ മുണ്ടില്ല..ഇവിടെ നിന്ന് വാങ്ങാം “
“വേണ്ട ദാ “
അവളുടെ കയ്യിൽ ഒരു പാക്കറ്റ്
“ഇതെന്താ?”
“ഒരു കുന്തവുമില്ലാതെയാ എഴുന്നള്ളുന്നത് എന്ന് പറഞ്ഞപ്പോൾ വാങ്ങി വെച്ചതാ..ദോ അവിടെ പോയി ധരിച്ചിട്ട് വാ “
“എടി എനിക്ക് മുണ്ട് ഉടുത്ത് ശീലമില്ലെന്ന് “
“എന്തെന്ന്?” അവളുടെ കണ്ണ് മിഴിഞ്ഞു
“ഞാൻ മുണ്ട് ഉടുത്തിട്ടി ല്ല “
“എന്റെ ശ്രീപദ്മനാഭാ ” അവളൊരു വിളിയങ്ങ് വിളിച്ചു പോയി
“ഇങ്ങട് വാ..” അവന്റെ കൈ പിടിച്ചു ഒരു മുറിയിലേക്ക് നടന്നു ശ്രീ
ഭാഗ്യത്തിന് ആരുമില്ല
“അത് ഊര് ” അവൾ ജീൻസ് ചൂണ്ടി
“അയ്യേ… പോടീ “
“എന്നാ പിന്നെ വെയിറ്റ്’.അവൾ മുണ്ട് എടുത്തു അവന്റെ ഇടുപ്പിലൂടെ രണ്ട് കൈകളും ചുറ്റി ഉടുപ്പിച്ചു”ഇനി ജീൻസ് ഊര് അടിയിൽ വല്ലോം ഇട്ടിട്ടുണ്ടെങ്കിൽ മാത്രം “
അവൻ പൊട്ടിച്ചിരിച്ചു പോയി
“നീ തിരിഞ്ഞു നിന്നേ “
“അയ്യടാ അങ്ങോട്ട് ഊരിക്കെ ഞാൻ ഒന്ന് കാണട്ടെ ” അവൾ കപട ശൃംഗാര ഭാവം വരുത്തി
“ദേ പെണ്ണെ..”
അവൾ വേഗം തിരിഞ്ഞു നിന്നു. അവൻ അത് ഊരി മടക്കി
“ഇനി ഷർട്ട് ഊര് ” അവന് ഒരു ചമ്മൽ
“നീ അതിങ്ങ് തന്നെ “
അവൻ വേഷ്ടി വാങ്ങി പുതച്ചു
“ചുമ്മാ ഷോ കാണിക്കല്ലേ. എന്നാണെങ്കിലും ഞാൻ കാണാനുള്ളതല്ലേ അങ്ങോട്ട് ഊര് കുമാരേട്ടാ “
“അതാരാ?”
“എന്റെ എക്സ് ബോയ് ഫ്രണ്ട്.അങ്ങോട്ട് ഊരിക്കെ. ദൈവമേ ഇത് പെണ്ണുങ്ങളെക്കാൾ കഷ്ടം ആണല്ലോ.. ഊരിക്കെ ചെറുക്കാ “
അവൻ ഷർട്ട് ഊരി
“ആഹാ മനോഹരമായ ശരീരം. പൊന്നുമോൻ ഇത് പുതച്ചോ അല്ലെങ്കിൽ പെണ്ണുങ്ങൾ നോക്കും.. ഉഗ്രൻ ബോഡിയല്ലേ “
അവന് സത്യത്തിൽ നാണം വന്നു
അവൾ കണ്മഷി ഒരു അല്പം കണ്ണിൽ നിന്നും ചൂണ്ടു വിരലിൽ എടുത്തു ആ നെഞ്ചിൽ തൊട്ടു
“ഈശ്വര എന്റെ ചെക്കനെ ആരും കണ്ണ് വെയ്ക്കല്ലേ “
ചന്തു അവളെ തന്നെ നോക്കി നിന്നു
“വാ.. നല്ലോണം പ്രാർത്ഥിക്കണം.ജോയിൻ ചെയ്യാൻ പോവാണ് ഒരു കുഴപ്പവും വരാതെ നോക്കണേ എന്ന് പ്രാർത്ഥിക്കണം ട്ടോ “
അവൻ തലയാട്ടി
ഭയങ്കര തിരക്കായിരുന്നു. അവർക്ക് ഒരു നോട്ടം കിട്ടി അത്ര തന്നെ. എങ്കിലും ആ ഒരു നിമിഷം അവർ ചേർന്ന് നിന്നു
“എന്റെ പെണ്ണിനെ ഇത് പോലെ എന്നും എന്നിലേക്ക് ചേർത്ത് നിർത്തണേ “
അവൻ അത് മാത്രേ പ്രാർത്ഥിച്ചുള്ളൂ. അവള് കാര്യമായി നിന്നു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിറങ്ങി പായസം മേടിച്ചു അവർ കല്പടവിൽ ഇരുന്നു
“കുറേ മുറ്റം ഉണ്ട്.. നല്ല ഭംഗി ” അവൻ മുറ്റത്ത് കുട്ടികൾ കളിക്കുന്നത് നോക്കി പറഞ്ഞു
“ഒരു പാട് പ്രത്യേകത ഉള്ള ക്ഷേത്രം ആണ്..”
“അറിയാം”
അവൾ പായസം പൊട്ടിച്ച് അവന്റെ കൈ നീട്ടാൻ പറഞ്ഞു
“വേണ്ട എണ്ണ ആകും ഡ്രൈവ് ചെയ്യണം “
അവൾ സ്വന്തം കയ്യിൽ ഒഴിച്ചു
“ഉം “
അവൻ ഒന്ന് നോക്കി “കഴിച്ചോ “
അവനാ കയ്യിലേക്ക് മുഖം താഴ്ത്തി. നാവിൽ പായസമധുരം. ശ്രീ പെട്ടെന്ന് കണ്ണുകൾ അടച്ചു കളഞ്ഞു
അവന്റെ നാവിന്റ തണുപ്പ്. ഉള്ളിൽ എന്തോ ഒന്ന് പതഞ്ഞുയരും പോലെ
“ശ്രീ?”
അവൾ കണ്ണ് പെട്ടെന്ന് തുറന്നു. ബാക്കിയുള്ള പായസം അവൾ കഴിച്ചു. അവൻ അവളെ നോക്കിയിരിക്കുകയായിരുന്നു. മുല്ലപൂവ് വെച്ചു മുടിയൊക്കെ പിന്നിക്കട്ടി വേറെ വേഷത്തിൽ കാണുമ്പോൾ വേറെ ആളെ പോലെ
“എന്താ പ്രാർത്ഥിച്ചത്?”
“ചന്തുവേട്ടന് നന്നായി ജോലി ചെയ്യാൻ പറ്റണെ..നല്ല ആരോഗ്യമൊക്കെ കൊടുക്കണേ.. മനസമാധാനം കൊടുക്കണേ.. ഇത്രെയൊക്കെ “
അവൾ കൈകൾ മാറിൽ പിണച്ചു കെട്ടി
“ഉം “
“എന്ത് ഉം? പ്രാർത്ഥിച്ചോ?”
“ഉം “
“എന്ത്?”
“നിന്നെയിത് പോലെ എന്നും എന്റെ അരികിൽ തരണേ എന്ന് “
“അയ്യടാ ഇങ്ങേര് വെറും പൈങ്കിളി ആണല്ലോ. ജോലിയെ കുറിച്ച് പ്രാർത്ഥിക്കാൻ അല്ലെ പറഞ്ഞത് “
“ഓ..”അവൻ മുഖം തിരിച്ചു
“ഇങ്ങോട്ട് നോക്കിക്കേ.”
“എന്താ?’
“എന്താ ഒരു വല്ലായ്മ?”
“ഒന്നുല്ല. നാളെ മുതൽ ഇത് പോലെ ഫ്രീ ആവില്ലല്ലോ… നിന്നേ എപ്പോഴാ കാണുക?”
“കണ്ടില്ലെങ്കിൽ ഇപ്പൊ എന്താ?”
“നിനക്ക് കാണണ്ടേ?”
“ശെടാ.. എന്നും കണ്ടില്ലെങ്കിൽ എന്താ? സ്നേഹം പോവോ?”
അവൻ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റു
“പോകാം “
അവൻ പിണങ്ങി
“ചന്തുവേട്ടാ പിണങ്ങി പോകല്ലേ. ഞാൻ വെറുതെ പറഞ്ഞതല്ലേ?”
“അല്ല.സ്നേഹം എനിക്ക് മാത്രം അല്ലെ ശ്രീ? ഞാൻ നിനക്ക് വെറുമൊരു ഫ്രണ്ട് ആണ്. എല്ലാവരെയും പോലെ…”
അവൻ ചിരിക്കുന്ന പോലെ ഭാവിച്ചു
“ഞാൻ ശരിക്കും ഒരു കോമാളിയാ ശ്രീ.”
ശ്രീയുടെ കണ്ണ് നിറഞ്ഞു പോയി
“ഇങ്ങനെ ഒന്നും പറയരുത് ട്ടോ. ഞാൻ അങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല “
“നമുക്ക് പോകാം ” അവൻ നടന്ന് തുടങ്ങി
ശ്രീ ആ കയ്യിൽ പിടിച്ചു
“എനിക്ക് ഞാൻ.. എനിക്ക് സംസാരിക്കാൻ അറിയില്ല ചന്തുവേട്ടാ.. എന്നോട് ക്ഷമിക്ക് “
“സാരമില്ല ശ്രീ നീ നിന്റെ മനസിലുള്ളതല്ലേ പറഞ്ഞത്. എന്നെ കണ്ടില്ലെങ്കിൽ നിനക്ക് എന്താ? ഒന്നുല്ല.. എനിക്ക് അത് അറിയാം “
ശ്രീ ആ കയ്യിൽ മുറുകെ പിടിച്ചു
“ശരിക്കും അറിയോ അത്?”
അവൾ കിതച്ചു
“ഉം “
“എങ്കിൽ… എങ്കിൽ പൊയ്ക്കോ.. ഞാൻ ഇല്ല കൂടെ… ഞാൻ തനിച്ചു പൊയ്ക്കോളാം “
അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു
“നിന്റെ ഇഷ്ടം “
പിന്നെ നടന്ന് പോയി. ശ്രീ സങ്കടത്തോടെ അവിടെ ഇരുന്നു. താൻ പറഞ്ഞത് സങ്കടമായി. അവളുടെ കണ്ണ് നിറഞ്ഞൊഴുകി. തനിക്ക് പക്വത ഇല്ല. എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല
ചന്തുവേട്ടന്റെ മുന്നില് ശരിക്കും താൻ ആരാണ്?
ഒരു പുഴു. ഒന്നുമല്ല. അവൾ അങ്ങനെ തന്നെ ഇരുന്നു. രാത്രി ആയപ്പോൾ എഴുനേറ്റു. അവൾ പടവുകൾ ഇറങ്ങി നിരത്തിലേക്ക് വന്നു
മുന്നിൽ അവൻ
“വാ കൊണ്ട് വിടാം ഒറ്റയ്ക്ക് പോകണ്ട “
അവൾ നിറഞ്ഞ കണ്ണുകളോടെ തല വിലങ്ങനെയാട്ടി
“ശ്രീ?”
“ഞാൻ തനിച്ചു പൊയ്ക്കോളാം “
അവളുടെ ശബ്ദം ഇടറി
അവനാ കയ്യിൽ പിടിച്ചു നടന്നു. പിന്നെ കാറിലേക് കയറ്റി ഇരുത്തി ഡോർ അടച്ചു
“ഇങ്ങോട്ട് നോക്ക് ” അവൾ കുനിഞ്ഞിരുന്നതേയുള്ളു
“സോറി ശ്രീ. നോക്ക് “
“പോകാം ചന്തുവേട്ടാ “
അവൾ കണ്ണ് തുടച്ചു
“ശ്രീ ഇങ്ങനെ പോയ എനിക്ക് ഉറങ്ങാൻ പറ്റില്ല. നിന്നേ കരയിച്ച ദൈവം പോലും എന്നോട് ക്ഷമിക്കില്ല ശ്രീ. എന്റെ മോള് എന്നോട് ക്ഷമിക്കെടാ പ്ലീസ് “
ശ്രീ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി
“ഞാൻ ചന്തുവേട്ടന് വേണ്ട.. ഞാൻ ചേരില്ല..”
അവൾ ഏങ്ങലടിച്ചു
“എനിക്ക് ഒന്നും അറിഞ്ഞൂടാ.. നമുക്ക് വേണ്ട ഈ റിലേഷൻ “
അവൻ ഞെട്ടിപ്പോയി
അവള് പൊട്ടികരയുന്നത് കാണെ അവന്റെ ഹൃദയം തകർന്നു പോയി
അറിയാതെ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു അവൻ
“കരയല്ലേ.. എന്റെ മോള് ഇങ്ങനെ കരയല്ലേ.. ഞാൻ ഇനി പിണങ്ങില്ല സത്യം.”
ക്രമേണ കരച്ചിൽ നിന്നു. ഏങ്ങലടി മാത്രം ബാക്കിയായി. കൊച്ച് കുട്ടികളെ പോലെ…
അവൻ സ്റ്റീയറിങ് വീലിൽ മുറുകെ പിടിച്ചു
“ശ്രീ…?”
അവൾ ഒന്ന് നോക്കി
“ക്ഷമിക്ക്… എല്ലാത്തിനും..”
അവൻ കാർ സ്റ്റാർട്ട് ചെയ്തു. ശ്രീയെ വീട്ടിൽ വിട്ടിട്ട് അവൻ വീട്ടിലേക്ക് പോയി
വീട്ടിൽ ചെന്നിട്ട് സമാധാനം ഇല്ല. പൊട്ടിക്കരയുന്ന ആ മുഖം. ഈ റിലേഷൻ വേണ്ട
അവളുടെ സ്വരം, അവളെ നഷ്ടപ്പെട്ട പിന്നെ…പിന്നെ…
അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. എത്ര സ്നേഹം ഉണ്ടായിട്ടാണ് ഓരോന്നും കരുതി വെച്ച് കൊണ്ട് തരുന്നത്? താൻ എന്താണ് അവൾക്ക് ഇത് വരെ കൊടുത്തത്?
പാവം..
അവൻ വിളിച്ചു നോക്കി. ഫോൺ സ്വിച്ച് ഓഫ്. അവന്റെ ഹൃദയത്തിൽ ഒരു ആധി നിറഞ്ഞു. മറുതലയ്ക്കൽ അവളില്ലാത്ത ഒരു ദിവസം വന്നാൽ.….
ഇത് പോലെ….
തുടരും..