നിന്നെയും കാത്ത്, ഭാഗം 05 – എഴുത്ത്: മിത്ര വിന്ദ

നന്ദനയെ കാണാൻ ഇല്ലെന്ന് ഉള്ള വാർത്ത ആ നാട്ടിൽ ആകെ പരക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല….

വിവാഹ നിശ്ചയത്തിന്റെ തലേദിവസം പെണ്ണ്, തന്റെ കിടപ്പുമുറിയിൽ ഒരു എഴുത്തും എഴുതിവെച്ച ശേഷം, ഏതോ ഒരു പയ്യന്റെ കൂടെ ഒളിച്ചോടിപ്പോയി..

ആളുകളൊക്കെ മുറു മുറുത്തു കൊണ്ട് മുറ്റത്തൂടെ അവിടേക്കും എവിടേക്കും നടക്കുകയാണ്…

നന്ദനയുടെ അമ്മയും, മുത്തശ്ശിയും ഒക്കെ ബോധരഹിതരായി അകത്തളത്തിൽ കിടപ്പുണ്ട്..

അവളുടെ അച്ഛനും ചേച്ചിയുടെ ഭർത്താവും കൂടി പോലീസ് സ്റ്റേഷനിൽ പോയതായിരുന്നു, മകളെ കാണാൻ ഇല്ലെന്നുള്ള പരാതി കൊടുക്കുവാൻ. ആരെങ്കിലും മകളെ തട്ടിക്കൊണ്ടുപോയോ എന്നായിരുന്നു എല്ലാവരും പറയുന്നത്… അപ്പോഴാണ്,അവളുടെ ഡയറിയിൽ നിന്നും ഒരു എഴുത്ത് ചേച്ചിക്ക് ലഭിച്ചത്…

അത് വായിച്ചതും എല്ലാവരും തരിച്ചിരുന്നു പോയി.. തങ്ങളുടെ നന്ദനയ്ക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്നുള്ളത് ആരും അറിഞ്ഞിരുന്നില്ല..

കാരണം അത്രമാത്രം ഒരു ശുദ്ധ ഗതിക്കാരി ആയിരുന്നു അവൾ… ഒരു തനി നാട്ടിൻപുറത്തുകാരി..

അഥവാ അവൾ ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നു എങ്കിൽ വീട്ടിൽ ഒന്ന് പറഞ്ഞാൽ മതിയായിരുന്നു, ആലോചിച്ചു എങ്ങനെയെങ്കിലും അത് നടത്തിക്കൊടുത്തു വിട്ടേനെ,രാമേട്ടൻ….ഇതിപ്പോ കുടുംബത്തിന് ചീത്ത പേരായില്ലേ. ആകെക്കൂടി രണ്ടു മക്കളെ ഉള്ളൂ,അതിലൊന്ന് ഇങ്ങനെ ആയിപ്പോയല്ലോ… നാട്ടിൻപുറത്തുള്ളവരൊക്കെ സംസാരിക്കുന്നത് അതാണ്…

അച്ചടക്കവും വിനയവും സൽസ്വഭാവവും ഒക്കെ വാരിക്കോരി,  ചാലിച്ച് നടന്നിരുന്ന പെണ്ണാണ്.. എന്നിട്ടിപ്പോൾ എന്തായി.. ഇതാണ് പണ്ടാരണ്ടോ പറഞ്ഞത്, മിണ്ടാപൂച്ച കലമുടയ്ക്കും എന്ന്…. കുറച്ച് ആളുകൾ  അങ്ങനെയാണ് അവളെ കുറിച്ചു പറഞ്ഞത്….

തങ്ങൾക്ക് പരാതി ഒന്നുമില്ലെന്നും, മകളെ ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയതാണെന്നും, പോലീസ് സ്റ്റേഷനിൽ പറഞ്ഞശേഷം, നന്ദനയുടെ അച്ഛനും, ചേച്ചിയുടെ ഭർത്താവും തിരികെ വീട്ടിലേക്ക് പോന്നു..

വിഷ്ണു സാറിനെയും കുടുംബത്തെയും എങ്ങനെ ഈ വാർത്ത വിളിച്ച് അറിയിക്കും എന്ന വിഷമത്തിൽ ആയിരുന്നു അവരെല്ലാം…


തന്റെ മുഖത്തേക്ക് സൂര്യ രശ്മികൾ മിന്നി തെളിഞ്ഞപ്പോൾ ആയിരുന്നു നന്ദന കണ്ണുകൾ ചിമ്മി തുറന്നത്..

തലയ്ക്കൊക്കെ വല്ലാത്ത ഭാരം പോലെ അവൾക്ക് തോന്നി..ആകെ ഒരു തരം മരവിപ്പ്.

തന്റെ ദേഹത്തേക്ക് നോക്കിയപ്പോൾ, ചുരിദാറിന്റെ ഷോൾ ഒന്നും അവൾ കണ്ടിരുന്നില്ല….

ഒരു കൈ കുത്തിക്കൊണ്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു..

അപ്പോഴാണ്, കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് അവൾക്ക് ബോധം  വന്നത്..

വരുൺ…

അലറി വിളിച്ചു കൊണ്ട് അവൾ ചുറ്റിനും നോക്കി.

വരുൺ… എവിടെ ആണ് നീയ്, വരുൺ

. അവൾ ഉറക്കെ കരഞ്ഞു,കൊണ്ട് ചുറ്റിനും നോക്കികൊണ്ട് ചാടി എഴുന്നേറ്റു.

ഡോർ തുറന്നു വെളിയിലേക്ക് പോകുവാനായി തുടങ്ങിയതും, പിന്നിൽ നിന്നും ഒരാൾ വന്ന് അവളുടെ  വയറിൽ വട്ടം പിടിച്ചു..അത് ഒരു പുരുഷൻ ആണെന്ന് തിരിച്ചറിഞ്ഞതും നന്ദന ഒച്ച വെച്ചു. അപ്പോഴേക്കും അയാൾ അവളെ പൊക്കിയെടുത്ത് തോളത്തേയ്ക്ക് ഇട്ടു കഴിഞ്ഞിരുന്നു.ആഹ്… വിടെന്നെ… വിട്… അവൾകരഞ്ഞു കൊണ്ട് അയാളുടെ തോളിൽ ശക്തി യിൽ ഇടിച്ചു.

പക്ഷെ അയാൾ അപ്പോളേക്കും അവളെ കൊണ്ട് വന്നു ബെഡിലേക്ക് ഇട്ടിരുന്നു.

ആ സമയത്ത് ആണ് നന്ദന അയാളുടെ മുഖം കാണുന്നത്.

അലസമായി കിടക്കുന്ന മുടി ഒരു വശത്തേക്ക് മാടി വെച്ച ശേഷം, തന്റെ താടിയിൽ അയാൾ ഇടം കൈ കൊണ്ട് ഒന്ന് ഉഴിഞ്ഞു..

നന്ദന അപ്പോളേക്കും ബെഡിൽ നിന്നും എഴുന്നേറ്റു ഇരുന്നു..
പേടിയോടെ കൂടി അയാളെ നോക്കി..

അവൻ ആണെങ്കിൽ നന്ദന യുടെ അരികിലായി ഇടുന്നതും അവൾ പിന്നോട്ട് അല്പം മാറി..

വരുൺ……. വരുൺ….

അവൾ ഉറക്കെ കരഞ്ഞു..

നി അവനെ ഉച്ചത്തിൽ വിളിക്കുകയൊന്നും വേണ്ട, അവനൊട്ട് ഇങ്ങോട്ട് വരികയും ഇല്ല….

അയാൾ പറയുന്നത് കേട്ടതും നന്ദന പേടിച്ചു കൊണ്ട് തല വെട്ടിച്ചു.

എന്നിട്ട് വീണ്ടും വരുണിനെ വിളിക്കുകയാണ് ആ പാവം..

ടി….%%@@@##മോളെ നിന്നോട് അല്ലേടി പറഞ്ഞത് അവനെ കിടന്ന് അലറി വിളിക്കണ്ട എന്ന്…. അവന്റെ ശബ്ദം ഉയർന്നതും നന്ദന പേടിച്ചു വിറച്ചു…

വരുൺ എവിടെ പോയി… എനിക്ക്, നിക്ക് അവനെ കാണണം.. പ്ലീസ്….

അവൾ അയാളുടെ നേർക്ക് കൈ കൂപ്പി തൊഴുതു.

“ഞാനെന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് നടന്നത് അല്ല അവനെ, നിനക്ക് കാണണം എന്ന് വാശി പിടിക്കുമ്പോൾ എടുത്തു കാണിക്കാന്…”

അത് കേട്ടതും നന്ദന യുടെ മിഴികൾ നിറഞ്ഞു തൂവി..

“മര്യാദക്ക് അടങ്ങി ഒതുങ്ങി ജീവിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഉണ്ടാകുമോടി പുല്ലേ.., അല്ലാതെ ജനിപ്പിച്ച തന്തയെയും തള്ളയെയും ഇട്ടിട്ട് കണ്ടവന്റെ പുറകെ ചാടി വരുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ചില്ലെങ്കിൽ അതിശയം ഒള്ളു….”

എനിക്ക് എന്റെ വീട്ടിൽ പോയാൽ മതി… ഇവിടുന്നു എന്നേ തുറന്ന് വിടുമോ.. ഞാൻ നിങ്ങളുടെ കാലു പിടിക്കാം… “

ഒറ്റ കുതിപ്പിന് ചാടി എഴുനേറ്റു കൊണ്ട് അവൾ അവന്റെ കാലിൽ പിടിച്ചു..

“അതൊന്നും നടപടി ഇല്ലടി……. നിന്നെ ഇനി ഇവിടെ നിന്നും പുറം ലോകം പോലും കാണിക്കില്ല ഞാന്…..”

അവൻ പറയുന്നത് കേട്ട് കൊണ്ട് നന്ദന മുഖം ഉയർത്തി നോക്കി..

“എന്നെ എന്തിനാണ് ഇവിടെ പൂട്ടി ഇട്ടിരിക്കുന്നത്, പറയു… പറയാൻ… ആരു പറഞ്ഞിട്ടാ ഇത് ചെയ്തത്……. ഒരു തെറ്റും ചെയ്യാത്ത എന്നോട് എന്തിനാ ഇങ്ങനെ ഒക്കെ…”

അവൾ അവന്റെ ഇരു കോളറിലും പിടിച്ചു ശക്തിയിൽ കുലുക്കിയപ്പോൾ അവളുടെ കൈകൾ രണ്ടും മോചിപ്പിച്ച ശേഷം അവൻ പിന്നോട്ട് കൂട്ടിപിടിച്ചു.

“ആഹ്…..”

വേദന കൊണ്ട് അവൾ തേങ്ങി…

“വല്ലവന്റേം പിറകെ നടന്നതും പോരാ എന്നിട്ട്, എന്റെ കോളറിനു കേറി പിടിക്കുന്നോടി നീയ്…”

“ആഹ്… എനിയ്ക്ക് വേദനിക്കുന്നു… വിട്… വിടാൻ അല്ലേ പറഞ്ഞത്…”

തന്റെ നേർക്ക് വിങ്ങിപൊട്ടുന്നവളെ അവൻ ഒന്നു നോക്കി..

“ഇനി മേലിൽ ആരുടെയെങ്കിലും കോളറിൽ കേറി പിടിക്കുമോടി നീയ്….”

അവൻ ചോദിച്ചതും നന്ദന നിഷേധ രൂപേണ തല ചലിപ്പിച്ചു.

അപ്പോളേക്കും അവന്റെ കൈ അയ്ഞ്ഞു വന്നു.

“ദെ… എന്തെങ്കിലും ഫുഡ്‌ വേണമെങ്കിൽ കഴിക്ക്, എന്നിട്ട് എവിടെയേലും കിടന്ന് ഉറങ്ങാൻ നോക്കിക്കൊ… അല്ലാതെ എന്റെ കൈക്ക് പണി ഉണ്ടാക്കി വെച്ചേക്കരുത് കേട്ടല്ലോ നീയ് “

അതും പറഞ്ഞു കൊണ്ട് അവൻ ഡോർ തുറന്നു വെളിയിലേക്ക് പോയി.

തുടരും.

റിവ്യൂ ഇടണേ