നിന്നെയും കാത്ത്, ഭാഗം 06 – എഴുത്ത്: മിത്ര വിന്ദ

പൊട്ടിക്കരഞ്ഞു കൊണ്ട് ചുവരിൽ ചാരി ഇരിക്കുകയാണ് നന്ദന..ഈശ്വരാ താൻ എങ്ങനെ ആണ് ഇവിടെ നിന്നും രക്ഷപ്പെടുന്നത്, അയാള്..അയാളാരാണ്, ഇനി എന്റെ ജീവിതം എങ്ങനെ ആകും എന്റെ മഹദേവാ…ഇവിടെ ഞാൻ അകപ്പെട്ടു പോയല്ലോ… വരുൺ, അവൻ എവിടെ ആണ് കണ്ണാ….അവൾ കരഞ്ഞു കൊണ്ട് പതം പെറുക്കി..

തലേദിവസം അമ്പലത്തിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയത് ആയിരുന്നു നന്ദന.. വരുൺ ആണെങ്കിൽ അവളോട് എത്തേണ്ട സ്ഥലവും സമയവും ഒക്കെ കൃത്യം ആയിട്ട് തന്നെ പറഞ്ഞു കൊടുത്തിരുന്നു. അതിൻ പ്രകാരം വന്നത് ആയിരുന്നു അവള്. പക്ഷെ വിധി അവൾക്ക് വേണ്ടി വിരിച്ചത് വലിയൊരു അപകടം ആയിരുന്നു

അത് ഓർക്കും തോറും അവളെ കുടുങ്ങി വിറച്ചു..

വരുണിന്റെ വണ്ടി വന്നു നിന്നതും താൻ വേഗം അതിലേക്ക് കയറി. അപ്പോളാണ് വരുണിനെ കൂടാതെ മറ്റൊരാളെ കൂടി കണ്ടത്. ഇത് ആരാണ് എന്നൊന്നും ചോദിക്കാൻ ഉള്ള മാനസിക അവസ്ഥ യിൽ അല്ലായിരുന്നു താന്. കാരണം, ആകെ കൂടി എല്ലാവരെയും വിട്ടു കൊണ്ട് ഒളിച്ചു ഓടി പോരുന്ന, വിഷമത്തൽ താൻ സങ്കടപ്പെട്ടു കരയുകയാണ്..

വരുൺ ആണെങ്കിൽ ഒന്നും മിണ്ടുന്നു പോലും ഇല്ലാ, അവനും ആകെ സങ്കടം ആകും എന്നാണ് ആദ്യം കരുതിയത്, പക്ഷെ പിന്നീട് അവന്റെ മൗനം കൂടും തോറും തനിക്ക് ആകെ ഒരു മരവിപ്പ്.

വരുൺ…ഇടയ്ക്ക് ഒന്ന് വിളിക്കാൻ ശ്രെമിച്ചു,

ആ സമയത്ത് അവൻ തന്നെ ഒന്ന് പാളി നോക്കി.

നീ എന്താ ഒന്നും മിണ്ടാത്തത്…. ഞാൻ.. ഞാൻ വന്നത് ഇഷ്ടം ആ യില്ലേ നിനക്ക്..ഒടുവിൽ അവൾ ചോദിച്ചു പോയി.

പ്ഫാ നാവടക്കെ- ടി ചൂ- ലെ, കണ്ടവന്റെ പുറകെ വീട്ടുകാരെ മറന്നു ഇറങ്ങി തിരിച്ചതും പോരാ, എന്നിട്ട് വളുടെ ഒരു കുമ്പസാരം കൂടി…

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആൾ പറഞ്ഞതും നന്ദന ഞെട്ടി വിറച്ചു കൊണ്ട് വരുണിനെ നോക്കി.

വരുൺ… അത് ആരാണ്… എന്തിക്കെയാണ് അയാള് പറയുന്നത്..

അവൾ ശബ്ദം താഴ്ത്തി പേടിയോടു കൂടി ചോദിച്ചു..പക്ഷെ അതിനും ഒരു ഉത്തരം പറയാതെ കൊണ്ട് വരുൺ അതേ ഇരുപ്പ് തുടർന്ന്.

പിന്നീട് ഈ നേരം വരെയും താൻ വരുണിനെ കണ്ടത് പോലും ഇല്ല..

ഇന്ന് തന്റെ വിവാഹ നടക്കേണ്ട ദിവസം ആയിരുന്നു.. പാവം അച്ഛനും അമ്മയും.. എല്ലാവരുടെയും മുന്നിൽ അവർ നാണം കേട്ടല്ലോ…

വിഷ്ണു സാർ..

ഇത്രയും നാളും താൻ നല്ലോരു സ്റ്റുഡന്റ് ആയിരുന്നു സാറിന്റെ മുന്നിൽ. പഠനത്തിൽ ഒന്നാമത്,അടക്കവും ഒതുക്കവും ഒക്കെ ഉള്ളവൾ ആണെന്ന് കരുതിയാണ് ആ പാവം സാറ് വിവാഹം ആലോചിച്ചു വന്നത്.

എന്നിട്ട് ഒടുക്കം സാറിനെയും ചതിച്ചു.

എല്ലാവരുടെയും ശാപം ഏൽക്കാൻ ആണല്ലോ ദൈവമേ എന്റെ വിധി.

ഒടുവിൽ താൻ ജീവന് തുല്യം ആയി പ്രണയിച്ചവൻ എവിടെ ആണെന്ന് പോലും തനിക്ക് അറിയില്ല.

ന്റെ മഹാദേവാ,, പ്രാർത്ഥിക്കുവാൻ പോലും ഉള്ള അർഹത എനിക്ക് ഇല്ല…

അവൾ വിങ്ങിപൊട്ടി കൊണ്ട് ചുറ്റിനും നോക്കി.

മുൻപേ വന്നു തന്നോട് സംസാരിച്ച ആള് ആരവും. അയാൾ ആയിരുന്നോ വണ്ടി ഓടിച്ചത്,,,

അല്ല… അയാളുടെ ശബ്ദം ഇങ്ങനെ അല്ല.

ഈശ്വരാ…അതാരാവും.. എന്തിനാണ് അയാളെ വരുൺ ഭയന്നത്…അവനിപ്പോ എവിടെ ആണ് എന്റെ ഭഗവാനെ…. ഞാൻ ഇവിടെ ഉണ്ടെന്ന് ഉള്ളത് അവനു അറിയാമോ… അതോ….

അവൾ പൊട്ടിക്കരഞ്ഞു.ഉറക്കെ.

പെട്ടന്ന് ആണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്..അവൾ മെല്ലെ മുഖം ഉയർത്തി നോക്കി.

എന്തിനടി കിടന്നു കാറി കൂവുന്നത്..

അയാൾ ചോദിച്ചതും പാറു ഞെട്ടി.തലേ ദിവസം കേട്ട ശബ്ദം ആയിരുന്നു അത്.അവൾ പേടിയോടെ കൂടി മുഖം ഉയർത്തി.ഇരു നിറത്തേകാൾ കൂടുതൽ കളർ ഉള്ള ഒരാൾ ആയിരുന്നു അത്.ഒറ്റ നോട്ടത്തിൽ അറിയാം അയാള് ഒരു തനി ഗുണ്ട ആണെന്ന് ഉള്ളത്..

കൈയിൽ സ്റ്റീലിന്റെ ഒരു ഇടി വള കിടപ്പുണ്ട്. ഒപ്പം കുറച്ചു ചുവന്ന ചരടും..അവൻ തന്റെ താടി ഒന്ന് തടവികൊണ്ട് നന്ദന യുടെ അടുത്തേക്ക് വന്നതും അവൾ പേടിച്ചു വേഗം തന്നെ എഴുനേറ്റു.

അവന്റെ മുഖത്തേക്ക് നോക്കാൻ പോലും നന്ദനയ്ക്ക് വല്ലാത്ത ഭയം തോന്നി. വേഗമേറിയ നെഞ്ചിടിപ്പോടെ അവൾ ചുവരിൽ ചാരി നിന്നു.

നിന്റെ കാമുകന് ഇപ്പൊ നിന്നേ വേണ്ടന്ന്… അവനു പുതിയ ഒരു സംബന്ധo അവന്റെ അമ്മാച്ചൻ കൊണ്ട് വന്നു, അതുകൊണ്ട് പ്രേമിച്ച പെണ്ണിനെ വേണ്ട…

അയാൾ പറഞ്ഞതും നന്ദന ഞെട്ടിവിറങ്ങലിച്ചു കൊണ്ട് ആ മുഖത്തേക്ക് നോക്കി.

നീ ഇങ്ങനെ നോക്കീട്ട് ഒന്നും യാതൊരു കാര്യോം ഇല്ല, ആ ***മോനേ ഒന്നും രണ്ടും അല്ല,75ലക്ഷം രൂപയാണ് എന്റെ മുതലാളി ടെ കൈയിൽ നിന്നും മേടിച്ചത്, അവനു ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാൻ വേണ്ടി.. എന്നിട്ട് ബിസിനെസ്സ് ക്ലിക്ക് ആയി വന്നപ്പോൾ അവനു കാശ് കൊടുക്കാൻ സൌകര്യം ഇല്ലന്ന്….. അങ്ങനെ പറഞ്ഞാൽ പറ്റുമോ…. അവൻ എവിടെ വരെ കളിയ്ക്കും എന്ന് നോക്കട്ടെ… ഈ ഭദ്രന്റെ അടുത്ത് അവന്റെ വിളച്ചിൽ എടുത്താലേ, വിവരം അറിയും അവൻ…

പല്ല് ഞെരിച്ചു കൊണ്ട് അയാൾ പറഞ്ഞു.

നന്ദന അവനെ നോക്കി ശ്വാസം എടുത്തു വലിച്ചു.

വരുൺ… എഞ്ചിനീയർ ആണ്. നിങ്ങൾക്ക് ആള് മാറി പോയോ..

വല്ല വിധേനയും അവള് ചോദിച്ചു.

മറുപടി ആയി മുഖം അടച്ചു ഒരൊറ്റ അടി ആയിരുന്നു അവൾക്ക് കിട്ടിയത്..

നിലത്തേക്ക് വീണു പോയവളെ അവൻ എടുത്തു ഉയർത്തി നേരെ നിറുത്തി.

നിന്റെ അച്ഛൻ നിനക്കിട്ട് ഇത് തരാതെ വളർത്തി വലുതാക്കിയത് കൊണ്ട് ആണ് ഇപ്പൊ നീയ് ഈ പരിപാടിക്ക് ഇറങ്ങി തിരിച്ചത്.അത് പറഞ്ഞപ്പോൾ നന്ദന അവനെ നോക്കി. കവിൾതടം പറിഞ്ഞു പോയ പോലെ ആണ് അവൾക്ക് അപ്പോൾ തോന്നിയത്

കണ്ടവന്റെ പിറകെ ഇറങ്ങി തിരിക്കുന്ന നിന്നെപ്പോലെ ഉള്ള അവളുമാരെ പറഞ്ഞാൽ മതില്ലോ… അവൻ പറയുന്നത് മൊത്തം വിശ്വസിച്ചു അല്ലെടി നീയ്…

ഏത് മറ്റേടത്തേ എഞ്ചിനീയർ ആണെന്നാ അവൻ നിന്നോട് പറഞ്ഞത്.

ഭദ്രൻ അലറി.

അറിയാവുന്ന കാര്യങ്ങൾ ഒക്കെ നന്ദന അവനോട് കരഞ്ഞു കൊണ്ട് പറഞ്ഞു കേൾപ്പിച്ചു.

എടി *****മോളെ… നിന്നേ പറഞ്ഞിട്ട് ഒരു കാര്യോമില്ല… ഇനി നിന്റെ വയറു വീർപ്പിച്ചിട്ട് ആണോടി അവൻ പോയത്…. ത- ന്ത ഇല്ലാത്ത കൊച്ചിനെ കൂടി വളർത്തി വലുതെക്കേണ്ടി വരുമോ നിനക്ക്..

അവൻ തന്റെ താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് അവളെ നോക്കി.

“വരുൺ, എന്നേ ഒന്ന് സ്പർശിച്ചിട്ടു പോലും ഇല്ല…… നിങ്ങള് വെറുതെ അനാവശ്യം പറയല്ലേ…”

ചുവന്നു വീർത്ത കവിൾതടം വേദന കൊണ്ട് പുകയുകയാണ്.അതിനേക്കാൾ ഏറെ നീറുന്നത് തന്റെ ഹൃദയം ആണെന്ന് അവൾക്ക് തോന്നി.

തുടരും.

റിവ്യൂ ഇടണേ 😘😘