ധ്വനി, അധ്യായം 17 – എഴുത്ത്: അമ്മു സന്തോഷ്

“Deer Park, Meenmutty Falls, ഇനിമുണ്ട് പൊന്മുടി വാട്ടർ ഫാൾ സും കാണാൻ നല്ല രസമാ. നമുക്ക് ഏതെങ്കിലും ഒരെണ്ണം കാണാം “

അവൻ തല കുലുക്കി

“ഇവിടെയൊരു കോട്ടേജ് ഉണ്ട് ട്ടോ. ഞങ്ങൾ വരുമ്പോൾ അവിടെയാ സ്റ്റേ. അവിടെ നിന്നും നോക്കിയാ ഇതൊക്കെ കാണാം. രാവിലെ ഉണർന്ന ഉടനെ നോക്കി നിൽക്കണം ഹോ എന്ത് രസാണെന്നോ. സ്വർഗം ഭൂമിയിൽ ഇറങ്ങി വന്ന പോലെ തോന്നും “

“നമുക്ക് ഒരു ദിവസം താമസിക്കണം “

അവൻ ഉത്സാഹത്തോടെ പറഞ്ഞു

“ഉം?”അവൾ കണ്ണ് മിഴിച്ചു

“എന്റെ പോന്നോ ഇപ്പോ അല്ല കല്യാണം കഴിഞ്ഞിട്ട്…”

“അയ്യടാ ഞാൻ ഇങ്ങേരെ കല്യാണം കഴിക്കുന്നെന്ന് ആരു പറഞ്ഞു?”

അവൾ കള്ളച്ചിരി ചിരിച്ചു

“എടി എങ്ങാനും നിനക്ക് എന്നെ കല്യാണം കഴിക്കാൻ തോന്നിയാലോ…അന്നേരം താമസിക്കാല്ലോ “

“ആ… ആലോചിക്കാം “

അവൾ അവന്റെ കയ്യും പിടിച്ചു വാട്ടർ ഫാൾസിന്റെ അരികിലേക്ക് നടന്നു

“ശൊ വേറെ ഡ്രസ്സ്‌ കൊണ്ട് വന്നിരുന്നു എങ്കിൽ കുളിക്കാമായിരുന്നു “

“നെക്സ്റ്റ് ടൈം ആവട്ടെ..”

അവർ അവിടെ നിന്ന് അതൊക്കെ കണ്ടു കൊണ്ടിരുന്നു. അതൊരു മനോഹരമായ സമയം ആയിരുന്നു. ഇടയ്ക്ക് ചന്തു ഒന്ന് തിരിഞ്ഞു കൈ വരിയിൽ ചാരി നിന്നു

“ശ്രീ നമുക്ക് ഫോട്ടോ എടുക്കാം “

അവൾ അവനോട് ചേർന്ന് നിന്നു

ചന്തു അവളുടെ തോളിലൂടെ കയ്യിട്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിട്ട് മൊബൈൽ ഒന്നുയർത്തി ഒരു ഫോട്ടോ എടുത്തു

“നല്ല ചിരിയാ ട്ടോ നിന്റെ… ഇന്നസെന്റ് സ്‌മൈൽ..”

“വേറെയും ചിരിയുണ്ട് മാള, പപ്പു, ജഗതി ചിരികൾ “

“അവരൊക്കെ ആരാ?”

“വകയിൽ എന്റെ അമ്മാവൻമാരായിട്ട് വരും. എന്റെ പൊന്നെ റാങ്ക് മേടിച്ചിട്ടൊന്നും ഒരു കാര്യോമില്ല ട്ടോ മലയാളം സിനിമ കാണണം
ജഗതിയേ അറിയാത്ത മലയാളി..”

“Actually I haven’t…”

“മലയാളം… മലയാളം.. ഇംഗ്ലീഷ് വേണ്ട “

“അത് പിന്നെ…. ആർമി സ്കൂളിൽ എന്റെ ഡിവിഷനിൽ എന്റെ ഫ്രണ്ട്സ് മലയാളികൾ ആയിരുന്നില്ല. അത് കൊണ്ട് തന്നെ.. no talks about malayalam movies. വീട്ടിൽ മലയാളമേ പറയാവു എന്ന് നിഷ്ഠ ഉണ്ടായിരുന്നു എങ്കിൽ പോലും മൂവി ഒന്നും കാണില്ല.. ഇപ്പോഴാ കാണുന്നത്. its good.. very good “

“എന്നിട്ട് കൃത്യമായി എന്റെ തലയിൽ തന്നെ വന്നു വീണതെങ്ങനെ? ഈശ്വര ഞാൻ വല്ല അണ്ടനെയും അടകോടനെയും പ്രേമിച്ചു രസിച്ചു നടക്കില്ലായിരൂന്നോ?”

“അതിന് ഞാൻ അല്ലല്ലോ നീ അല്ലെ എന്റെ തലയിൽ വന്നു വീണത്?”

അത് ശരിയാണല്ലോ. അവൾ താടിക്ക് കൈ കൊടുത്തു

ഞാനാണല്ലോ

“സാരോല്ല സഹിച്ചോ “

അവൻ ആ തലയ്ക്കു ഒരു കൊട്ട് കൊടുത്തു

“അമ്മോ..എന്ത് ദുഷ്ടൻ ആണെടോ “

അവളുടെ മൊബൈൽ ശബ്ദിച്ചുഅമ്മ

“ആ അമ്മേ.. വാട്ടർ ഫാള്സ് കണ്ടോണ്ട് നിൽക്കുവാ ഇപ്പൊ ഇറങ്ങും.. രണ്ടു മണിക്കൂറിനകം വരും..”

“സമയം പോയത് അറിഞ്ഞില്ല.. അടുത്ത തിങ്കൾ ചാർജ് എടുക്കണം.. പിന്നെ ജീവിതം ബോറാ.. ” അവന്റെ മുഖം വാടിയത് കണ്ട് അവൾ ആ മുഖം പിടിച്ചു തന്നിലേക്ക് തിരിച്ചു

“എങ്ങനെ ബോർ ആവും… ഫ്രീ ആകുമ്പോൾ ഞാൻ വരില്ലേ? നമുക്ക് കറങ്ങാൻ പോവാന്ന് “

അവന്റെ മുഖം വിടർന്നു

“ശരിക്കും..?”

“ആന്ന്. ഇനി രാത്രി ആണെങ്കിലും സാരോല്ല ഞാൻ മതില് ചാടാം നമുക്ക് സിറ്റിയിലൂടെ ബുള്ളറ്റിൽ കറങ്ങാം. ഒറ്റ കണ്ടിഷൻ എനിക്ക് കൂടെ തരണം ഓടിക്കാൻ “

“നീ ഓടിച്ചോ.. സത്യമായും നീ വരുമോ? നിന്റെ വീടിന്റെ വലിയ മതിലല്ലേ?”

“ഏതു മതിലും ചാടും അല്ല പിന്നെ.അതേയ്.. സെക്കന്റ്‌ ഷോ കാണാൻ അമ്മ സമ്മതിക്കില്ല. സെക്കന്റ്‌ ഷോ കണ്ടു തിരിച്ചു വരും വഴി അനൂപ് ചേട്ടന്റെ തട്ടുകടയിൽ നിന്ന് മുട്ട പൊട്ടിത്തെറിച്ചത് തിന്നിട്ട് ഒരു ഓട്ടമുണ്ട് വീട്ടിലോട്ട്.
സത്യായിട്ടും ഈ അച്ഛനും അമ്മയുമാ നമ്മളെ കൊണ്ട് കള്ളം ചെയ്യിക്കുന്നെ..”

“അത് ഓക്കേ. കറക്റ്റ് ആണ്. പക്ഷെ നീ ഇടയ്ക്ക് എന്തോ പറഞ്ഞുല്ലോ “

“മുട്ട പൊട്ടിത്തെറിച്ചത്?”

“what is that?”

“അത്  ഒന്ന് ഒന്നര ഐറ്റമാണ് സാറെ ഒരു ദിവസം ഞാൻ വാങ്ങി തരാം. പക്ഷെ മതില് ചാടണം.”

“എനിക്ക് മതില് ചാടണ്ട. നേരേ വരാം “

“അത് ശരിയാണല്ലോ. പക്ഷെ അച്ഛനും അമ്മയും വന്ന സ്ഥിതിക്ക് ചാടേണ്ടി വരും.. അതുമല്ല ചന്തുവേട്ടാ ഈ മതില് ചാടി പോയി കഴിച്ചാൽ മാത്രേ ആ മുട്ട പൊട്ടിത്തെറിച്ച സാധനത്തിനു രുചി ഉള്ളു “

“ങ്ങേ? പോടീ പുളു?”

“ശെടാ സത്യമാണെന്നു. ഞാൻ നോർമൽ ആയിട്ട് കഴിച്ചിട്ടുണ്ട് വലിയ രുചി ഒന്നുല്ല. പക്ഷെ ഇങ്ങനെ കഴിക്കുമ്പോൾ ഒരു exitement ഇല്ലേ അത് കൊണ്ടാവും കിടുവാ “

“നീ എന്നെ കൊതിപ്പിക്കും “

“ശെടാ സത്യാ.. നമുക്ക് പോയി നോക്കാം. ഒരു രാത്രി സെക്കന്റ്‌ ഷോ ഈ സാധനം.. പിന്നെ ഒരു കറക്കം “

അവന് ഓർത്തപ്പോ തന്നെ ഒരു എനർജി

“ലേറ്റ് ആക്കണ്ട ഉടനെ പോകാം ” അവൻ പറഞ്ഞു

“ആം “.അവൾ തലകുലുക്കി

തിരിച്ചു വരുമ്പോൾ അവൾ അവന്റെ തോളിൽ തല ചേർത്ത് മൗനമായി ഇരുന്നു

“ശ്രീ?”

“ഉം “

“ശ്രീ….?”

“ആാാ?”

“എന്താ മൂഡ് ഓഫ്‌?”

“കു- ന്തം പോയെ “

അവൾ ഒരിടി വെച്ചു കൊടുത്തു

“നമുക്ക് ഇടയ്ക്ക് വരാം “

“പിന്നേ… കളക്ടർ എന്ന് പറഞ്ഞാൽ ഭയങ്കര തിരക്കുള്ള പണിയാ എന്നൊക്കെ എനിക്ക് അറിയാം. വരാനൊന്നും പറ്റില്ല. ഞാൻ വേറെ ആളെ നോക്കും നോക്കിക്കോ “

അവൻ പൊട്ടിച്ചിരിച്ചു

“നിന്നെക്കൊണ്ട് അതൊന്നും പറ്റില്ല ശ്രീ ” അവൻ സ്നേഹത്തോടെ പറഞ്ഞു

ശ്രീക്ക് ചിരി വന്നു

“ചന്തുവേട്ടാ…”

“ഉം “

“ഒന്നുല്ല ” അവൾ അവനെ രണ്ട് കൈ കൊണ്ടും കെട്ടിപിടിച്ചു

ചന്തു സ്പീഡ് ഒന്ന് കുറച്ചു

“ചായ കുടിച്ചാലോ?”

“ഉം “

വഴിവക്കിലെ ചായകടയിൽ നിന്ന് രണ്ടു ചായ വാങ്ങി വന്നു ചന്തു

“ദാ “

ശ്രീ അത് വാങ്ങി

“ചൂട് ” അവൾ കൈ. പൊള്ളിയിട്ടെന്ന വണ്ണം പറഞ്ഞു

“ഇങ്ങ് താ “

അവൻ ഒരു ഗ്ലാസ്‌ വാങ്ങി വന്നു കുറച്ചു തണുപ്പിച്ചു കൊടുത്തു

“മുഖം വാടി പോയല്ലോ “

അവൾ ക്ഷീണിച്ച ഒരു ചിരി ചിരിച്ചു

“വെറുതെ പറഞ്ഞതല്ല. ഇടക്ക് സമയം കിട്ടുമ്പോൾ നമുക്ക് പോകാം.. കുറേ സ്ഥലം ഉണ്ടല്ലോ കാണാൻ. ഒക്കെയിടത്തും പോകാം “

ശ്രീ ചിരിച്ചു. ചന്തു പാറികിടന്ന മുടിയൊക്കെ ഒന്ന് ഒതുക്കി വെച്ചു

“എന്റെ ചാറ്റർ ബോക്സ്‌ ” അവൻ മെല്ലെ പറഞ്ഞു

ശ്രീ മെല്ലെ കണ്ണ് മാറ്റി കളഞ്ഞു. അവൻ അങ്ങനെ തന്നെ നോക്കി നിൽക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു.

“മതി…” അവൾ തിരിഞ്ഞു നോക്കി പറഞ്ഞു

പിന്നെ ഗ്ലാസ്‌ കൊടുത്തു. അവനത് കൊടുത്തിട്ട് തിരിച്ചു വന്നു

“പോകാം ” അവൾ തല കുലുക്കി. അവൻ ചുറ്റും ഒന്ന് നോക്കിയിട്ട് ചേർത്ത് പിടിച്ചു

“ലവ് യൂ ശ്രീ “

“ഒന്ന് പോയെ “

അവൾ ആ നെഞ്ചിൽ ഒരു കുത്തു വെച്ചു കൊടുത്തു. പിന്നെ അവനെ തള്ളി ബുള്ളറ്റിനരികിൽ എത്തിച്ച് ചിരിച്ചു

“ശ്രീ?”

“എന്താ?”

“ഇത് പോലെ എന്റെ പിന്നിൽ കാണണം കേട്ടോ ” വണ്ടി ഓടിക്കുമ്പോൾ അവൻ പറഞ്ഞു

“മുന്നിലായാൽ കൊയപ്പം ഉണ്ടോ “

അവൻ പൊട്ടിച്ചിരിച്ചു. പിന്നെ വണ്ടി പറത്തി

“ഹൂ… ഹൂ “

ശ്രീ ഉറക്കെ വിളിച്ചു

പിന്നെ അവനെ ഇറുകെ കെട്ടിപിടിച്ചു

തുടരും…