ധ്വനി, അധ്യായം 19 – എഴുത്ത്: അമ്മു സന്തോഷ്

വണ്ടി വെച്ചു പൂമുഖത്തേക്ക് കയറുമ്പോൾ അച്ഛൻ അവൻ മുന്നോട്ട് ചെന്ന് ആ കാല് തൊട്ട് നിറുകയിൽ വെച്ചു അത് പതിവാണ്. കുഞ്ഞിലേ മുതൽ ഉള്ള ശീലം.

“How are you vivek?”

Fine “

“Tired?”

“yea “

“go take rest “

അവൻ അകത്തേക്ക് ചെന്നു

“എന്റെ ചന്തു ഇന്നൊരു ദിവസം ഫ്രീ ആയിക്കൂടയിരുന്നോടാ? എപ്പോ വന്നതാ ഞങ്ങൾ?”

അമ്മ അവന്റെ തലയിൽ ഒന്ന് തൊട്ടു

“തിങ്കൾ ജോയിൻ ചെയ്യണം അധികം ദിവസം ഇല്ലല്ലോ അതാണ്..”

“കുറച്ചു ക്ഷീണിച്ചോ?”

“അത് യാത്ര ചെയ്തു വന്നത് കൊണ്ട് തോന്നുന്നതാ. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം “

അവൻ മുറിയിൽ എത്തി. ഷർട്ട്‌ ഊരി. വേറെ ഒരു മണം. അവൻ ഒന്ന് കൂടെ മണത്തു നോക്കി. ശ്രീയുടെ മണം. അവൾ ചേർന്നിരുന്നു കെട്ടിപിടിച്ച് ഒട്ടിച്ചേർന്ന പോലെ എത്ര നേരം? അവളുടെ മണമാണ് ഇത്..

അവൻ അവൾക്ക് പുതയ്ക്കാൻ കൊടുത്തിരുന്ന തന്റെ ഷാൾ ഒന്ന് മണത്തു

അതേ മണം. ശ്രീയുടെ മണം

അവൻ അത് മടക്കി കിടക്കക്ക് അടിയിൽ വെച്ച് ടവൽ എടുത്തു കുളിക്കാൻ പോയി

കുളിച്ചു വന്നപ്പോൾ ഭക്ഷണം റെഡ്..

സൂപ്
സാലഡ്
ബ്രെഡ് ടോസ്റ്റ്

അവൻ ദയനീയമായി മീരയെ നോക്കി. അവൾക്ക് ചിരി വന്നു

അച്ഛൻ വരും വരെയേ ചോറും ഇഡലിയും ഒക്കെ ഉള്ളു ഏട്ടാ എന്നവൾ ആയിരം തവണ പറഞ്ഞിട്ടുണ്ട്. ഇനി ഇത് തന്നെ..

ജ്യൂസ്‌, ബ്രെഡ്, മുട്ട

ചിക്കൻ കനലിൽ ചുട്ടത്, പയർ മുളപ്പിച്ചത്, സാലഡ്

“ഈശ്വര!”

അവൻ ഒരു ബ്രെഡ് എടുത്തു. ടേബിളിൽ പഴയ പോലെ സ്‌പൂൺ knife ഫോർക് എല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. അവൻ ബ്രെഡ് ഒന്ന് സ്ലൈസ് ആക്കി

“Are you ok vivek?”

“ആ ഓക്കേ ആണ് “

അവൻ പുഞ്ചിരിച്ചു

“എവിടെ പോയതായിരുന്നു?”

“പൊന്മുടിക്ക് “

“ഓ… ഒറ്റയ്ക്ക്?”

അവൻ മീരയെ നോക്കി. ഞാൻ പറഞ്ഞില്ല എന്നവൾ കണ്ണ് കാണിച്ചു

“ചോദ്യം കേട്ടില്ലേ”

“ആ yes…”

“പിന്നെ എന്താ റിപ്ലൈ ഇല്ലാത്തത്?”

“ഒറ്റയ്ക്കല്ല ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു “

പൊടുന്നനെ ഒരു നിശബ്ദത നിറഞ്ഞു. അമ്മ അന്തം വിട്ടു നോക്കിയിരിക്കുന്നത് അവൻ കണ്ടു. മീര പേടിയോടെ അവനെ നോക്കുന്നുണ്ട്. അച്ഛൻ ഭക്ഷണം കഴിക്കുന്നത് നിർത്തി

“ഗേൾ ഫ്രണ്ട്?”

“അതേ ശ്രീലക്ഷ്മി..”

“what is she?”

“സ്റ്റുഡന്റ് “

“സ്റ്റുഡന്റ്?”.

“yes ഡിഗ്രി രണ്ടാം വർഷം…”

“Are you mad vivek? A degree student? your girl friend?  and trip with that girl? rediculous “

“അതിനെന്താ അച്ഛാ? ശ്രീ നല്ല കുട്ടിയാണ്..  I love her.. “

സ്തംഭിച്ചു പോയി എല്ലാവരും. അമ്മ തന്നെ തന്നെ നോക്കിയിരിക്കുന്നത് അവൻ കണ്ടു

“instant relation ആണല്ലോ വിവേക്? സോഷ്യൽ മീഡിയ കോൺടാക്ട് ആണോ?”

“അല്ല നേരിട്ട് പരിചയം വന്നതാ “

അവൻ അച്ഛന്റെ മുഖത്ത് നോക്കി

“എന്താണ് അവൾ? അവളുടെ ഫാമിലി ഒക്കെ അറിയണ്ടെ വിവേക്?”

“അച്ഛൻ ബാങ്കിൽ ആണ്. അമ്മ ഡാൻസ് സ്കൂൾ നടത്തുന്നു. ഒരു ചേച്ചി ഉണ്ട് സ്റ്റുഡന്റ്. ഇത്രയും പോരെ?”

“what happened to you? A common middle class family girl….your girl friend ? I never accepted this vivek.. never agreed.. just forget her..”

“Better you forget me “

അവൻ എഴുന്നേറ്റു

“ഒരു പെണ്ണിനെ കുറച്ചു നാളുകൾ കണ്ടപ്പോൾ നീ ഞങ്ങളെ തള്ളി പറഞ്ഞു അല്ലെ ചന്തു? അത്രയ്ക്ക് ആരാണ് അവൾ?”അമ്മയുടെ ശബ്ദം ഇടറുന്നത് അവൻ കേട്ടു

“ഞാൻ ആരെയും തള്ളി പറഞ്ഞില്ലമ്മേ… ശ്രീയെ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ എനിക്ക് വേറെ ഓപ്ഷൻ ഇല്ല. .”

“ഞാൻ നൊ പറഞ്ഞാൽ?”അച്ഛൻ അവന്റെ മുഖത്ത് നോക്കി

“ഞാൻ എല്ലാം ഉപേക്ഷിച്ചു പോകും. എല്ലാം… എല്ലാം “

അവൻ മുറിയിലേക്ക് പോയി. കിടക്കയിലേക്ക് വീണു. ഇവർക്കൊന്നും അത് മനസിലാവില്ല. അവൾ തരുന്ന ഊർജം, അവൾ തരുന്ന സന്തോഷം, അവളൊപ്പമുള്ളപ്പോൾ അനുഭവിക്കുന്ന സുഖം

അവൻ ഫോട്ടോ നോക്കി കിടന്നു. തന്റെ നെഞ്ചിൽ ചേർന്ന്…

ചന്തുവേട്ടാ…

ഒരു വിളിയൊച്ച കേട്ട പോലെ…

അവൻ കണ്ണുകൾ അടച്ചു. ശ്രീ അവൻ മെല്ലെ വിളിച്ചു

എന്റെ ശ്രീ what magic you have done to me?

അവൻ പിറുപിറുത്തു

ശ്രീയുടെ കാൾ വരുന്നത് കണ്ട് അവൻ എടുത്തു

“ചന്തുവേട്ടാ….?”

അവൻ ഒന്ന് മൂളി

“ഒത്തിരി മിസ്സ്‌ ചെയ്യുന്നു.. ഒരു പാട്… സങ്കടം വരുവാ.. കാണാൻ തോന്നുവാ…”

അവളുടെ ശബ്ദത്തിൽ ഒരു നനവ്

“വരണോ ഞാൻ?”

അവളുടെ ഹൃദയം പിടഞ്ഞടിച്ചു

“ശ്രീ… ഞാൻ വരണേൽ വരാം..”

“വേണ്ട. പക്ഷെ എനിക്ക് കാണണം. ഒരു കാര്യം ചെയ്യ്.വീഡിയോ കാളിൽ വാ “

അവൻ വീഡിയോ ഓൺ ആക്കി. വാടിയ പൂവ് പോലെ

“കഴിച്ചോ?” അവൾ തലയാട്ടി

“എന്താ സങ്കടം?”

“അറിഞ്ഞൂടാ ” കണ്ണ് നിറയുന്നുണ്ട്

“എന്റെ ജീവനാണ്… കരയല്ലേ ട്ടോ. കരയണ്ട ” ശ്രീ പുറം കൈ കൊണ്ട് കണ്ണീർ തൂത്തു

“ആരെങ്കിലും എന്തെങ്കിലും വഴക്ക് പറഞ്ഞോ?” അവൾ മിണ്ടിയില്ല

“ശ്രീ? അച്ഛൻ എന്തെങ്കിലും പറഞ്ഞോ?”

“ഇല്ലാ “

“ചേച്ചി വിഷമിപ്പിച്ചോ?” അവളുടെ കണ്ണ് നിറഞ്ഞൊഴുകി

“എന്താ പറഞ്ഞത്?”

“ഒന്നുല്ല  സാരോല്ല..”

“പറ “

അവളതു പറഞ്ഞു. അവന്റെ മുഖം ചുവന്നു

“മോള് അത് ഓർക്കേണ്ട… അത് പോട്ടെ.. ഉം?”

അവൾ തലയാട്ടി

“ഇവിടെ യുദ്ധം “

“ങ്ങേ”

“ആ പീരങ്കി വെടി… ജീവൻ ഉണ്ടെങ്കിൽ നാളെ കാണാം “

“ഒന്ന് പോയെ.. എന്താ?”

“നാളെ നേരിട്ട് പറയാം “

വെളിയിൽ കതകിൽ മുട്ട്

“ചന്തു…” അമ്മയുടെ ശബ്ദം

“അമ്മ വിളിക്കുന്നു. വിളിക്കാം. നാളെ കാണാം ബൈ “

അവൻ ഫോൺ കട്ട്‌ ചെയ്തു ചെന്നു വാതിൽ തുറന്നു. അമ്മയും മീരയും

“എന്ത് പറ്റി ചന്തു നിനക്ക്?”

“ഒന്നും പറ്റിയില്ലല്ലോ “

“എന്തിനാ മോനെ ഞങ്ങളെ വിഷമിപ്പിക്കുന്നത്? നിന്റെ ഭാവി അച്ഛൻ നേരെത്തെ ആലോചിച്ചു വെച്ചിരിക്കുന്നതാ. നിനക്ക് എന്താ മോനെ ഇങ്ങനെ ഒക്കെ?”

“അമ്മേ ജസ്റ്റ്‌ സീ ഹേർ.. ഒറ്റ പ്രാവശ്യം കണ്ടു നോക്ക്… amme she is amazing.. just amazing “

അവർ എഴുന്നേറ്റു

“ഞാൻ അല്ല അതൊക്കെ ഡിസൈഡ് ചെയ്യുക. അച്ഛൻ…. ഒരു മാസത്തെ അവധി ഉണ്ട്. കാണാം നിന്റെ ശ്രീയെ… എന്റെ മോന്റെ മനസ്സിൽ ഇത്രേ സ്ഥാനം കിട്ടിയ പെൺകുട്ടിയല്ലേ? കണ്ടു നോക്കാം. അച്ഛൻ ഒന്ന് നോർമൽ ആയിട്ട്..”

“മതി “

അവൻ ചിരിച്ചു.

ശ്രീ ഉറങ്ങിയില്ല

അവിടേ ഭൂകമ്പം ഉണ്ടായോ? ഈ കുന്തം പറഞ്ഞോ? ഇങ്ങനെ ഒരു പൊട്ടൻ

അവൻ വിളിക്കുന്ന കണ്ടു അവൾ കാൾ എടുത്തു

“എന്റെ കാര്യം പറഞ്ഞോ?”

അവൻ ഒന്ന് മൂളി

“എന്തിനാ പറഞ്ഞത്? അവരുടെ സമാധാനം കളഞ്ഞു “

“അല്ലെങ്കിൽ നമ്മുടെ സമാധാനം പോകും “

“എന്റെ സമാധാനം നേരെത്തെ പോയി ” അവൻ പൊട്ടിച്ചിരിച്ചു

“ശ്രീ?”

“ഉം “

“എന്റെ ശ്രീ അല്ലെ?”

“അല്ലാ ഞാൻ എന്റെ അമ്മയുടെ ശ്രീയാ “

” you are my soul… എന്റെ ആത്മാവ്.. ചന്തുവിന്റെ ആത്മാവാണ് നീ.. my everything “

“മതി “

അടഞ്ഞു പോയി ആ ശബ്ദം

“എന്റെ കുട്ടി ഉറങ്ങിക്കോ. നാളെ ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ പിക് ചെയ്യാൻ വരാം “

“ഉച്ചക്ക് വേണേൽ ഞാൻ കട്ട്‌ ആക്കാം. ഉച്ചക്ക് ശേഷം ബോർ പീരിയഡ് ആണെന്ന് “

“അങ്ങനെ എങ്കിൽ അങ്ങനെ.. ഉച്ചക്ക് കോളേജിന്റെ മുന്നിൽ ഉണ്ടാവും. ഉറങ്ങിക്കോ “

“ഉം “

ഫോൺ വെച്ചിട്ടില്ല

“ശ്രീ കട്ട്‌ ചെയ്തോ “

“അതേയ് എനിക്കൊരു ഫ്രണ്ട് ഉണ്ട്. സുചി. അവൾക്കൊരു ലൈൻ ഉണ്ട്. മനു. ഭയങ്കര സ്നേഹം ആണ് ട്ടോ “

“എന്റെ കൊച്ചേ  ലവ് സ്റ്റോറി നാളെ പറയാം “

“അല്ലാന്ന് മുഴുവൻ കേട്ടെ ഷോർട് സ്റ്റോറിയാ “

“പറ “

“ഈ മനു എന്നും ഉറങ്ങും മുന്നേ സുചിയെ വിളിക്കും “

“ആ “

“എന്തിനാ?”

“ആ എനിക്ക് അറിയാമോ എന്തിനാ?”

കുറച്ചു നേരം മിണ്ടുന്നില്ല

“എടി പറ എന്തിനാ?”

“കുന്തം ഒന്നിനുമല്ല. മനുഷ്യാ lovers രാത്രി വിളിക്കുന്നതെന്തിനാ ഉമ്മ കൊടുക്കാൻ. ഇങ്ങനെ ഒരു സാധനം ഞാൻ ഫോൺ വെക്കുവാ “

അവൻ പൊട്ടിച്ചിരിച്ചു പോയി

“എന്റെ ദൈവമേ! ഈ പെണ്ണ്, എടി നിനക്ക് അത് നേരേ പറഞ്ഞു കൂടെ? അവളുടെയൊരു കള്ളക്കഥ “

മറുതലയ്ക്കൽ മറുപടി ഇല്ല

“എന്റെ കൊച്ചിന് എത്ര ഉമ്മ വേണം?”

ശ്രീ തനിയെ ചിരിച്ചു

“ശ്രീ വീഡിയോയിൽ വാ “

മുന്നിൽ നാണം കൊണ്ട് ചുവന്നു പോയ മുഖം

“ഉമ്മ്മ്മ്മ്മ്മ “

അവൻ മെല്ലെ പറഞ്ഞു

അവളുടെ മുഖം വിടർന്നു. ഒരു പൂ വിടരും പോലെ. അവൻ ആ ഭംഗി കണ്ട് അനങ്ങാതെ നോക്കി ഇരുന്നു പോയി

തുടരും…