നിന്നെയും കാത്ത്, ഭാഗം 04 – എഴുത്ത്: മിത്ര വിന്ദ

നന്ദന ആണെങ്കിൽ അന്ന് ഒരുപാട് തവണ വരുണിനെ വിളിച്ചു നോക്കിയെങ്കിലും അവൻ കോൾ അറ്റൻഡ് ചെയ്തില്ല..

എന്താണ് ഇവന് ഇത്രമാത്രം തിരക്ക്,വാട്സ്ആപ്പിൽ ഒരു മെസ്സേജ് എങ്കിലും അയച്ചു കൂടെ..

അവൾക്കാണെങ്കിൽ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.

അച്ഛൻ വന്നപ്പോൾ അന്ന് കുറച്ചു വൈകിയിരുന്നു.

എന്താ താമസിച്ചത് മോനെ നീയ്… നീ എത്തെണ്ട സമയം കഴിഞ്ഞവല്ലോ എന്ന് ഞാനും നന്ദന മോളും ഇപ്പോൾ പറഞ്ഞതേയുള്ളൂ..

കിണ്ടിയിൽ ഇരുന്ന വെള്ളം എടുത്ത് കാൽ കഴുകി അച്ഛൻ കോലായിലേക്ക് കയറി.എന്നിട്ട് മുത്തശ്ശിയോടായി പറഞ്ഞു

“അമ്മെ ആ ബ്രോക്കർ രാഘവൻ കാണാൻ വന്നിരുന്നു… പാറുട്ടിക്ക് ഒരു ആലോചന, അതിനെക്കുറിച്ച് സംസാരിച്ചു നിന്നതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല “

അച്ഛൻ പറയുന്നത് കേട്ടതും,തന്നിരിക്കെ തന്റെ വയറ്റിൽ നിന്നും ഒരു ആന്തൽ ആയിരുന്നു..

“എന്നിട്ടോ മോനെ… ചെക്കൻ എവിടെ ഉള്ളത് ആണ്. നമ്മുടെ നാട്ടുകാരൻ ആണോടാ…”

മുത്തശ്ശിയുടെ ചോദ്യവർഷങ്ങൾ ആരംഭിച്ചു. എല്ലാം കേട്ടുകൊണ്ട് നന്ദന വാതിൽ പടിയിൽ ഒളിഞ്ഞു നിന്നു.

അമ്മയ്ക്കും, മുത്തശ്ശിക്കും സന്തോഷം ആണ് മുഖത്തു….

“അതെ അമ്മേ,നമ്മുടെ കുട്ടിയെ ആ പയ്യൻ കണ്ടിട്ടുണ്ടത്രെ… അതാ അവർ ഇങ്ങോട്ട് ആലോചിച്ചത്..”

“നമ്മൾക്കു  ആണെങ്കിൽ ഇപ്പോള് കാലണ പോലും എടുക്കാൻ നിവർത്തി ഇല്ലാന്ന് ഞാൻ പറഞ്ഞു… അപ്പോൾ രാഘവൻ പറഞ്ഞു അവർ ഇങ്ങോട്ട് പൊന്നിട്ടു കെട്ടിക്കോളം എന്ന്. ഇഷ്ടം പോലെ ഭു സ്വത്ത് ഒക്കെ ഉള്ള വലിയ തറവാട്ടുകാര് ആണെന്ന്…”

“എന്നിട്ടോടാ “

മോള്ക്ക് വിദ്യാഭ്യാസം കൊടുത്തതിന്റെ മഹത്വം ആണ് അമ്മെ.”

“ഹ്മ്മ്… നടന്നാൽ മതി ആയിരുന്നു എന്റെ മഹാദേവാ…”

മുത്തശ്ശി ഇരുകൈകളും കൂപ്പി മച്ചിൽ ഭഗവതിയെ തൊഴുതു കൊണ്ട് പ്രാർത്ഥിച്ചു.

സാവിത്രി നാളെ അവർ വരും… എന്തെങ്കിലും കരുതണ്ടേ നമ്മൾക്കു. അയാൾ ഭാര്യയോട് ചോദിച്ചു….

ഉണ്ണിയപ്പം ഉണ്ടാക്കിയതുണ്ട് .. പിന്നെ ഞാലിപ്പൂവൻ പഴം ഇരിപ്പുണ്ട് പത്തായത്തില് … അവൽ വിളയിച്ചതും കൂട്ടി കാപ്പി കൊടുക്കാം അല്ലേ അമ്മേ…

അതുമതി മോളെ.. ആദ്യായിട്ട് വരണത് അല്ലേ..

നീ പാറു കുട്ടിയോട് പറ കെട്ടോ… ഞാൻ ഒന്നു നടു നിവർക്കട്ടെ ഇതും പറഞ്ഞു അയാൾ അകത്തേക്ക് പോയി 

അച്ഛൻ വരുന്നു എന്ന് മനസ്സിലായത് നന്ദന വേഗം തന്നെ മുറിയിലേക്ക് ഓടി.

“മോളെ പാറു, നമ്മുടെ ദല്ലാളു രാഘവൻ നായർ ഇന്ന് മോൾക്ക് ഒരു ആലോചന കൊണ്ടുവന്നു,കേട്ടിടത്തോളം നല്ല കേസ് ആണ് മോളെ,, അവർക്ക് കൊള്ളാവുന്ന ഒരു പെൺകുട്ടിയെ മാത്രം മതിന്നു….

‘അമ്മ പറഞ്ഞതെല്ലാം നന്ദന  മൂളികേട്ടു….

നീ  എന്തെങ്കിലും കഴിച്ചിട്ട് നേരത്തെ പോയി കിടന്നോളുക… ഉറക്കം ഒഴിഞ്ഞാൽ മുഖം എല്ലാം വല്ലാണ്ടിരിക്കും. നാളെ അവരൊക്കെ വരുന്നതല്ലേ….”

“ഹ്മ്മ്… ഞാൻ വന്നോളാം,അമ്മ ചെല്ല്…”

വാതിൽ അടച്ചു അവൾ കുറ്റിയിട്ടു, വേഗം തന്നെ അവൾ വരുണിനെ വിളിച്ചു… അവൻ പക്ഷെ എടുത്തില്ല..

അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. ഉറങ്ങാനും പറ്റണില്ല എന്റെ മഹാദേവ…. അവൾ തലയിണയിൽ മുഖം പൂഴ്ത്തി വെച്ച് കിടന്നു.

പെട്ടന്ന് അവളുടെ ഫോൺ തെളിഞ്ഞു… വരുൺ ആയിരുന്നു അത്..

ഹായ് നന്ദന, ഞാൻ കുറച്ചു ബിസി ആയിരുന്നു… രണ്ടുമൂന്നു ഫോൺ കോൾസ് വന്നിരുന്നു,എന്താടാ വിളിച്ചത് അവൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു…

അവൾ ഉണ്ടായതെല്ലാം അവനോട് വിവരിച്ചു കൊടുത്തു …..

“അവർ വന്നു പോകട്ടെടി,എന്നിട്ട് നമ്മൾക്കു എല്ലാം പ്ലാൻ ചെയാം.,  നീ ഇങ്ങനെ ടെൻഷനാകേണ്ട കാര്യം ഒന്നുമില്ല” അവൻ നന്ദനയെ ആശ്വസിപ്പിച്ചു .

വരുൺ നിനക്കു എത്ര വയസുണ്ട്…. അവൾ ചോദിച്ചു…

എന്താടി… നിനക്കു എന്റെ പ്രായം അറിഞ്ഞിട്ട്…അവൻ ചോദിച്ചു…

“നിനക്കു 26 ആയോടാ…. നിക്ക് 23 ആകുന്നു എന്നേക്കാള് 2വർഷം മൂത്തതല്ലേ നീയ് … “

എനിക്ക് 27 കഴിഞ്ഞെടി… കല്യാണപ്രായം ഒക്കെ ആയിന്നേ…അവൻ പറഞ്ഞു..

” വരും എനിക്ക് സത്യമായിട്ടും പേടിയാകുവ, ഇനിയെങ്ങനെയൊക്കെ ആവും കാര്യങ്ങൾ…”

“നീ ഇപ്പോൾ അത് ഒന്നും ഓർക്കേണ്ട…. ഉറങ്ങിക്കോ സുഖമായിട്ട്… എന്തായാലും നാളെ ചെക്കനും കൂട്ടരും വന്നു പോകട്ടെ,  ഒന്നു വന്നു കണ്ടെന്ന് കരുതി ഉടനെ ഇത് ഉറപ്പിക്കാൻ ഒന്നും പോകുന്നില്ലാടി “

നന്ദനയെ കുറെ ആശ്വസിപ്പിച്ച ശേഷം അവൻ ഫോൺ വെച്ചു…പക്ഷെ വരുണിനും അറിയാമരുന്നു ഇങ്ങനെ ഒരു ദിവസം വരുമെന്ന്..

അന്ന് രാത്രിയിൽ അവൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു..

വരുൺ അല്ലാതെ മറ്റൊരു പയ്യൻ തന്റെ ജീവിതത്തിൽ ഇല്ലന്ന് ഉള്ളത് നന്ദന തീരുമാനിച്ചിരുന്നു.

*******************

കാലത്തെ അഞ്ചു മണിയായപ്പോൾ നന്ദന ഉണർന്നു.

കുളികഴിഞ്ഞു ഈറനോട് കൂടി അവൾ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിനു മുന്നിൽ നിന്നു…

“എന്റെ കണ്ണാ എങ്ങനെയെങ്കിലും ഈ വിവാഹം നീ മാറ്റിവിടണെ, എന്നിട്ട് എന്റെ വരുണിനെ എനിക്ക് നൽകണമേ”

അവൾ മൂകമായി പ്രാർത്ഥിച്ചു…അമ്മയും മുത്തശ്ശിയും ഒക്കെ തിരക്കിട്ട് ഓരോരോ ജോലികളിൽ ആണ്..മുറ്റവും തൊടിയും ഒക്കെ വൃത്തിയാക്കുകയാണ് അച്ഛനും…

11 മണി ആയപ്പോൾ ഒരു കാർ വന്നു നന്ദനയുടെ വീട്ടിൽ വന്നു… സുന്ദരനായ ഒരു ചെറുപ്പക്കാരനും ഒരു  സ്ത്രീയും കൂടി ഇറങ്ങി വന്നു.

ശേഖരമാരാർ അവരെ സ്വീകരിച്ചു ഇരുത്തി….

സാവിത്രി…. മോളേ ഇങ്ങു വിളിക്ക്… അയാൾ അകത്തോട്ടു നോക്കി പറഞ്ഞു..

മെറൂൺ കളർ ഉള്ള ദാവണി ഉടുത്തു ചായയുമായി നന്ദന ഇറങ്ങി വന്നു.

ചായ കൊടുത്തപ്പോൾ പോലും അവൾ പയ്യനെ നോക്കിയില്ല… മോൾക്ക് ചെറുക്കനെ കാണണ്ടേ… കൂടെ വന്ന സ്ത്രീയുടെ സംസാരംകേട്ടാണ് അവൾ ചെക്കന്റെ മുഖത്തേക്ക് നോക്കിയത്…..

ദൈവമേ വിഷ്ണു സർ….. അവൾ അറിയാതെ പറഞ്ഞു പോയി….

വിഷ്ണും അമ്മയും ചിരിച്ചു.

മോളേ കുറിച്ച് എന്നും പറയും ഇവൻ കോളേജിൽ നിന്നും വന്നു കഴിഞ്ഞാൽ…

എക്സാം തീർന്നിട്ട് വരാൻ കാത്തു നിന്നതാ, ഇല്ലെങ്കിൽ മോളുടെ പഠനത്തെ അത് ബാധിക്കുമെന്ന് വിഷ്ണുവിന് പേടി, അമ്മയുടെ സംസാരം കേട്ട് സാർ ചിരിച്ചതേ ഒള്ളു….

നന്ദനയാണെങ്കിൽ, ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാൻ ആവാതെ തരിച്ചു നിൽക്കുകയാണ്…

തന്നെ പഠിപ്പിച്ച സാറാണെന്ന് അറിയുകയും കൂടി ചെയ്തതോടെ അച്ഛനും അമ്മയ്ക്കും ഒക്കെ വലിയ സന്തോഷമായി.

ഇടയ്ക്കൊന്ന് രണ്ട് വാക്കുകൾ സംസാരിച്ചതല്ലാതെ വിഷ്ണു സാർ കൂടുതലൊന്നും അവളോട് ചോദിച്ചില്ല.

അപ്പോൾ ഞങ്ങൾ ഇറങ്ങുവാ.. ഇവിടുന്നു എത്ര പേര് വേണമെകിലും അങ്ങട് വരിക കെട്ടോ….എല്ലാം പെട്ടന്ന് വേണം അതോണ്ടാ…. ഇനി വരുന്നത് വിഷ്ണുവിന്റെ ജന്മമാസമാണ്, അതിനു മുന്നേ നമുക്ക് കാര്യങ്ങളൊക്കെ നടത്താം..

സാറിന്റെ അമ്മ വളരെ കാര്യമായിട്ടാണ് അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞത്.

” എല്ലാം അങ്ങനെ തന്നെ ആവട്ടെ എന്ന് അച്ഛൻ അവർക്ക് മറുപടിയും കൊടുത്തു”

കുറച്ചുസമയം കൂടി സംസാരിച്ചിരുന്ന ശേഷമാണ് സാറും അമ്മയും യാത്രയായത്.

തന്റെ വീട്ടിൽ ആണെങ്കിൽ എല്ലാവരും വലിയ സന്തോഷത്തിലാണ്… അമ്മയാണെങ്കിൽ ചേച്ചിയെ വിളിച്ച് കാര്യങ്ങളൊക്കെ ഒന്നൊന്നായി അവതരിപ്പിക്കുകയാണ്.

മുത്തശ്ശിയും അച്ഛനും കൂടി സാറിനെ കുറിച്ചും സാറിന്റെ അമ്മയെക്കുറിച്ച് ഒക്കെ പറയുകയാണ്.

എങ്ങനെയെങ്കിലും ആ മുറിയിൽ നിന്നും ഒന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു നന്ദനക്ക് അപ്പോള്..

” മോളു പോയി ഈ വേഷമൊക്കെ ഒന്ന് മാറു കേട്ടോ… “

അമ്മ പറഞ്ഞതും അവൾ മുറിയിലേക്ക് ഓടി.

. വരുണിനെ വിളിച്ചു. സാധാരണ രണ്ടു പ്രാവശ്യം വിളിച്ചാൽ പോലും കിട്ടാത്ത വരുൺ ഇന്ന് ഒറ്റ ബെല്ലിനു കാൾ എടുത്തു.. അവളുടെ കാൾ കാത്തിരുന്നത് പോലെ….

വള്ളി പുള്ളി വിടാതെ അവൾ എല്ലാം വിശദീകരിച്ചു അവനോട്.

സാർ അന്നെന്നറിഞ്ഞപ്പോൾ എന്ത് പറയണമെന്നു അവനും അറിയിലിരുന്നു.

വരുൺ എനിക്ക് നീ മതി, നിന്റെ കൂടെ ജീവിച്ചാൽ മതി എനിക്ക്, നീ എന്നെ ഉപേക്ഷിക്കരുത്, നീയല്ലാതെ ഒരു പുരുഷൻ എന്റെ കഴുത്തിൽ താലി ചാർത്തില്ല, ഇനി നിനക്ക് എന്നെ വേണ്ടെന്നു വയ്ക്കാനാണ് പ്ലാനെങ്കിൽ പിന്നെ ഈ നന്ദന ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല..ഇതും പറഞ്ഞു അവൾ ഫോൺ വെച്ചു.

വരുണിനും അവളെ മറ്റൊരാൾക്ക് വിട്ടു കൊടുക്കാൻ മനസില്ലാരുന്നു.

ദിവസങ്ങൾ പെട്ടന്ന് മുൻപോട്ടു പോയി….. നന്ദനയുടെ വിവാഹാനിശ്ചയം ആണ് ഞായറാഴ്ച. ചേച്ചിയും ചേട്ടനും ഒക്കെ എത്തിയിരുന്നു.അകെ ഒരു ഉത്സവം പോലെ ആണ്.

പാറുട്ടി നീ കാവിൽ പോയിട്ട് വാ… നമ്മൾക്കു തുണി തുന്നാൻ കൊടുത്ത ഇടം വരെ പോകണം.ചേച്ചി അവളോട് പറഞ്ഞു….. 

കുളിയൊക്കെ കഴിഞ്ഞു നന്ദന അമ്പലത്തിലോട്ട് ഇറങ്ങി.

പടിപ്പുര കടന്നതും അവൾ ഒരിക്കൽ കൂടി തന്റെ വീട്ടിലേക്ക് തിരിഞ്ഞു നോക്കി.

തുടരും…

ഇവർ ആരുമല്ലോ കേട്ടോ നായകൻ….😍😍.. അടുത്ത പാർടിൽ ആണ് നായകന്റെ എൻട്രി…. ഇഷ്ടം ആയെങ്കിൽ റിവ്യൂ ഇടണേ…