ധ്വനി, അധ്യായം 21 – എഴുത്ത്: അമ്മു സന്തോഷ്

“കഴിഞ്ഞ ഞായറാഴ്ച അന്ന് നമ്മൾ ഹോസ്പിറ്റലിൽ കൊണ്ട് പോയ ആ ചേട്ടനും ഫാമിലിയും വീട്ടിൽ വന്നു. അവർക്ക് വലിയ സന്തോഷം ആയിരുന്നു. എനിക്കൊരു മാല ഗിഫ്റ്റ് ആയിട്ട് കൊണ്ട് വന്നു. ഞാൻ അത് തിരിച്ചു കൊടുത്തു
എനിക്ക് എന്തിനാ അതൊക്കെ? എന്തെങ്കിലും വേണം ന്ന് വെച്ചു ചെയ്യുന്നതല്ലല്ലോ അത്? ആ ചേട്ടൻ എന്നെ മുൻപ് കണ്ടിട്ടുണ്ട്. ഞാൻ അവരുടെ കോളേജിൽ ഡാൻസ് കളിക്കാൻ പോയിട്ടുണ്ട്. ആ ചേട്ടനെയും എനിക്ക് പരിചയം ഉണ്ടെന്ന് തോന്നുന്നു. അയാളും ഡാൻസ് ചെയ്യും. അങ്ങനെ ആവും..”

അവൻ നിശബ്ദനായിരിക്കുന്ന കണ്ടവൾ മുഖം ഉയർത്തി നോക്കി

“എന്തേയ്?”

“ഒന്നുല്ല ശ്രീ ” അവൻ സ്നേഹത്തോടെ ആ മുടി ഒതുക്കി വെച്ചു

“ഞാൻ പറയട്ടെ?”

“ഉം “

“ശ്രീ ഇനിയും ഡാൻസ് പ്രോഗ്രാമിന് പോവും ആ പയ്യൻ വന്നു സംസാരിക്കും എപ്പോഴെങ്കിലും പ്രൊപ്പോസ് ചെയ്യും അല്ലെങ്കിൽ അവരുടെ വീട്ടുകാർ ആലോചിച്ചു വരും അപ്പോ ശ്രീ എന്ത് പറയും?”

അവൻ ചിരിച്ചു

“ശ്രീ എനിക്ക് നിന്നേ അറിയാം ശ്രീ… നീ എങ്ങനെ എപ്പോ എന്ത് എന്നൊക്കെ ഇപ്പൊ അറിയാം.. നിനക്ക് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് അറിയാം.. എന്നെ ചതിക്കില്ല എന്നും… അതിനി ആര് പറഞ്ഞാലും ഞാൻ വിശ്വസിക്കുകയുമില്ല. ഞാൻ ആദ്യമായി വിശ്വസിച്ച പെണ്ണാണ് നീ. എന്റെ ലൈഫ് പാർട്ണർ ആകാൻ തീരുമാനിച്ചവൾ.. അത് കൊണ്ട് അത്തരം ചീപ് സംശയമൊന്നും ഒരിക്കലും വരില്ല. “

“അപ്പൊ പൊസ്സസ്സീവ് അല്ല “

“അല്ല “

ശേ കളഞ്ഞു. കാമുകൻ ആകാനുള്ള മിനിമം ക്വാളിഫിക്കേഷൻ അല്ലെ അത്? “

“ഞാൻ കാമുകൻ അല്ല..”

“ശരിക്കും?”

“ഞാൻ നിന്റെ ഭർത്താവ് ആണ് ശ്രീ “

ശ്രീ ചിരിക്കാൻ മറന്ന് നേർത്ത നടുക്കത്തോടെ അവനെ നോക്കി

“എന്റെ മനസ്സിൽ അത് അങ്ങനെ ആണ്. you are my wife.. …അപ്പൊ ഒരു സമാധാനം. എന്നോ വിവാഹം കഴിഞ്ഞവർ. കുറച്ചു തിരക്കുകൾ ആയത് കൊണ്ട് രണ്ടിടത്തായി പൊയി. കുറച്ചു നാളുകൾ കഴിഞ്ഞു ഒന്നിച്ച് ജീവിക്കും..”

ശ്രീ ആ കൈ പിടിച്ചു മടിയിൽ വെച്ചു കൈ കൊണ്ട് അമർത്തി

എന്ത് പറയണം എന്ന് അവൾക്ക് അറിഞ്ഞൂടായിരുന്നു

“എവിടെ പോയാലും എത്ര ദൂരെ പോയാലും എന്റെ ശ്രീ ഉള്ളിടത്തേക്ക് ഞാൻ തിരിച്ചു വരും. അച്ഛനും അമ്മയും ഭയങ്കര എതിർപ്പാണ്. പക്ഷെ അത് മാറും. ഞാൻ പറയുന്ന ഒരു ദിവസം എന്റെ ഒപ്പം നീ വീട്ടിൽ വരണം. അത് നിന്റെ കൂടി വീടാണ് ശ്രീ. ഞാൻ താമസിക്കുന്ന ഇടം നിന്റേതു കൂടിയാണ്. എന്റെ എല്ലാം നിന്റേതു കൂടിയാണ്..”

അവൻ ആ മുഖത്ത് നോക്കി

“ഇനി വരാൻ പോകുന്ന തിരക്കുകൾ നീ അഡ്ജസ്റ്റ് ചെയ്യണം. അത് നിനക്ക് ഒരു പ്രാക്ടീസ് ആണ് ഇനിയുള്ള നമ്മുടെ ജീവിതത്തിൽ… എന്റെ ജോലി ഇതാണ്.. ചിലപ്പോൾ നിന്നേ പോലൊരു പെണ്ണിന് അതൊക്കെ പറ്റുമോന്ന് അറിയില്ല എനിക്ക്. ജീവിതം ബോർ ആയിട്ട് തോന്നുമ്പോൾ എന്നെ വിട്ടു നീ പൊയ്ക്കോ…”

ശ്രീ ആ വാ പൊത്തി

പിന്നെ ഒന്നും പറയണ്ട എന്ന് തലയാട്ടി. കണ്ണീരോടെ അവന്റെ തോളിലേക്ക് തല ചേർത്ത് അവനെ കെട്ടിപിടിച്ചു

“എനിക്ക് ജീവിക്കാൻ ഈ സന്തോഷം എങ്കിലും വേണം മോളെ “

അവൻ ആ ശിരസ്സിൽ ഉമ്മ വെച്ചു

“ശ്രീ?”

അവൾ ഒന്ന് മൂളി

“പെട്ട് പോയിന്ന് തോന്നുന്നുണ്ടോ? “

അവൾ പെട്ടെന്ന് അവനെ നോക്കി

പിന്നെ ആ കവിളിൽ. പിടിച്ചു ഞെക്കി

“ദുഷ്ട!!!!!!.പെടുത്തിയിട്ട് ചോദിക്കുന്നത് കേട്ടില്ലേ പാവം പോലെ.. പെട്ട് പോയൊന്നു..പിന്നെ പെട്ടില്ലേ… ശോ ഇനി ഞാൻ സ്വപ്നം കാണാനും തുടങ്ങും “

അവൻ ഉറക്കെ ചിരിച്ചു പോയി

“ചിരിച്ചോ ചിരിച്ചോ…പക്ഷെ ഞാൻ ഒരു ടിപ്പിക്കൽ കാമുകിയാവില്ല ട്ടോ.. അതൊന്നും പ്രതീക്ഷിക്കണ്ട..”

“നീ കാമുകി അല്ലല്ലോ ഭാര്യയല്ലേ?”

“ആ പക്ഷെ ഒരു ഭാര്യ തരുന്നതെല്ലാം എന്നിൽ നിന്നും പ്രതീക്ഷിക്കരുത് കശ്‌മല..”

അവൾ കള്ളക്കണ്ണടച്ച് ഒന്ന് തോണ്ടി

“പോടീ “

“ഇപ്പൊ പോടീ എന്നൊക്കെ പറയും. ഇപ്പൊ മഴ പെയ്താൽ കാണാം റൊമാൻസ് “

“പിന്നെ മഴയത്തല്ലേ റൊമാൻസ് വരുന്നത്? എനിക്ക് നല്ല വെയിലത്തും വരും “

അവൻ ചുറ്റും നോക്കി

“വരണ്ട.. വരണ്ട അവിടെ പിടിച്ചു വയ്ക്ക്. ആ മൃഗത്തെ പുറത്ത് ചാടാൻ അനുവദിക്കരുത് മിഷ്ടർ “

അവൻ ചിരിയോടെ മുഖം പൊത്തി

“എന്റെ കൊച്ചേ നിന്നേ ഞാൻ… യൂണിക് പീസ് ആണ് ട്ടോ നീ “

“എല്ലാർക്കും ഇതേ അഭിപ്രായമാ “

അവൾ ചിരിച്ചു

“പറ ടിപ്പിക്കൽ അല്ലാത്ത കാമുകി എങ്ങനെ ആവും?”

“ഞാൻ നിരന്തരം ഫോൺ വിളിക്കില്ല. മെസ്സേജ് അയക്കില്ല. ഫോട്ടോ അയക്കില്ല. രാത്രി പ്രത്യേകിച്ച് മൂഡ് വരുമ്പോൾ വീഡിയോ കാളിൽ വിളിക്കരുത് ഞാൻ വരില്ല “

“അയ്യേ ശേ..”

“എന്ത് അയ്യേ.. നമുക്ക് കാണാം..എന്റെ ക്ലാസ്സിലെ ഭൂരിപക്ഷം ഇങ്ങനെയാ.. പിന്നെ എന്താ “

അവൾ ആലോചിച്ചു

“ആ ലിപ്‌ലോക് പറ്റില്ല “

“എന്തെന്ന്?”

അവൻ കണ്ണ് മിഴിച്ചു

“ലിപ് ലോക്..അത് വേണ്ട.. സ്നേഹം വന്നാൽ കവിളിൽ ഉമ്മ തന്നോ “

അവൻ പൊട്ടിച്ചിരിച്ചു

“നീ കുറച്ചു വർഷം കൂടി വളർന്നിട്ട് മതി കല്യാണം. എന്റെ ദൈവമേ… ഇങ്ങനെ ഒരു സാധനം “

“അത് മതി.. പിന്നേ…എനിക്ക് ഒരാഗ്രഹം “

“പറഞ്ഞോ “

“നമുക്ക് ഒരു ദിവസം ശ്രീപദ്മനാഭ ക്ഷേത്രത്തിൽ പോകാം..”

“പോകാം “

“ജോയിൻ ചെയ്യും മുന്നേ പോകാം “

“പിന്നെന്താ?”

“ഉം “

“ഇത്രേയുള്ളൂ ആഗ്രഹം?”

“കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളേയുള്ളു, “

അവൻ അവളെ ചേർത്ത് പിടിച്ചു കടലിലേക്ക് നോക്കിയിരുന്നു

ഈ കടൽ സാക്ഷി ഞാൻ നിന്നേ വിട്ടു കളയില്ല ശ്രീ…. ഈ പ്രപഞ്ചം തന്നെ എതിർത്താലും…നീയെന്റെയാ

അവൻ മനസ്സിൽ പറഞ്ഞു

പിന്നെ ഒന്നുടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു

തുടരും….