ശ്രീക്കുട്ടി വേഗത കൂടിയ നൃത്തത്തിന്റ ആളാണ് കുറച്ചു ചടുലമായ നൃത്തം. അത് കൊണ്ട് തന്നെ ഭാരതനാട്യം, പിന്നെ ഫ്യൂഷൻ ഒക്കെയാണ് ഇഷ്ടം. കൊറിയോ ഗ്രാഫി സ്വന്തമായി ചെയ്യും കക്ഷി.
വാർഷികത്തിനു ശ്രീയുടെ മൂന്ന് ഐറ്റംസ് ഉണ്ട്, കൂടാതെ ഗ്രൂപ്പും.
“ശ്രീ ഒരു ആന്റി കാണാൻ വന്നിട്ടുണ്ട് “
ശ്രീ സ്റ്റെപ് പ്രാക്ടീസ് ചെയ്യാൻ പറഞ്ഞിട്ട് ഓഫീസിലേക്ക് ചെന്നു
പവിത്രയും. ആദിയും
“ആഹാ സർപ്രൈസ് ആണല്ലോ. ഞാൻ ക്ലാസ്സിൽ ആയിരുന്നു ആന്റി. ഞങ്ങളുടെ വാർഷികമാണ് “
“ഞങ്ങളെ ക്ഷണിക്കുന്നില്ലേ?”
ആദി ചോദിച്ചു
“ക്ഷണം തുടങ്ങിയിട്ടില്ല തീർച്ചയായും വിളിക്കും “
“മോളിരിക്ക് ” അവൾ ഇരുന്നു. പവിത്ര സ്നേഹത്തോടെ അവളെ നോക്കി
ഈ പെൺകുട്ടിയിൽ എന്തോ ഉണ്ട്. കാണുന്നവരെ ഒറ്റ കാഴ്ചയിൽ അടിമയാക്കുന്ന എന്തോ ഒന്ന്
“മോളെ ഇവന്റെ കോളേജിൽ എന്തോ ഒരു ഇവന്റ് നടക്കുന്നു. ഇവനായിരുന്നു ഇത് വരെ പഠിപ്പിച്ചു കൊടുത്തു കൊണ്ടിരുന്നത്. ഇപ്പൊ വയ്യല്ലോ. അവരെ ഒന്ന് പഠിപ്പിച്ചു കൊടുക്കാമോ?”
“ആന്റി ഇവിടെ ബോയ്സ്നെ അനുവദിക്കില്ല. റൂൾസ് ആണ്. girls ഒൺലി ആണ്”
“പെൺകുട്ടികളെ മതി.. ബോയ്സ് നു ഓൺലൈൻ കൊറിയോ ചെയ്തു കൊടുക്കാമോ?”
“അതൊക്കെ ശരിയാകുമോ?”
“നോക്കാമല്ലോ “
“അതല്ല ആദി ചേട്ടാ ഇപ്പൊ നല്ല തിരക്കാണ്. പ്രോഗ്രാമിന് പ്രാക്ടീസ് ഉണ്ട്. അതിന്റെ ഇടയിൽ…”
അവന്റെ മുഖം ഒന്ന് വാടി
“ഒരു ഡാൻസ് എങ്കിലും…”
പവിത്ര ചോദിച്ചു
“ഞാൻ അമ്മയോട് ഒന്ന് ചോദിച്ചിട്ട് പറയാം. ആന്റി വാ ക്ലാസ്സ് ഒക്കെ കാട്ടി തരാം. ചേട്ടന് ഇവിടെ വരെയേ പ്രവേശനം ഉള്ളു. ഇരിക്ക് ട്ടോ “
അവൻ ഒന്ന് തല കുലുക്കി. അവളെ ചെറിയ ഉടുപ്പിൽ ആണ് അന്ന് കണ്ടത്. ഇന്ന് ഡാൻസ് വേഷത്തിൽ അതിസുന്ദരിയായി തോന്നി
ആദി… ഇതാണ് നിന്റെ പെണ്ണ് ഉള്ളിൽ ഇരുന്ന് ആരോ പറയും പോലെ
“അമ്മേ പവിത്രയാന്റി ” വീണ അവരെ കണ്ടു പുറത്തേക്ക് വന്നു
“സർപ്രൈസ് ആയല്ലോ.”
“ഞാൻ ഒരു റിക്വസ്റ്റ് കൊണ്ട് വന്നതാ “
പിന്നെ അവർ കാര്യം പറഞ്ഞു
“നല്ല tight ഷെഡ്യൂൾ ആണ്. നോക്കട്ടെ ട്ടോ ഒരു ഡാൻസ് ചെയ്തു കൊടുക്കാം അല്ലെ മോളെ.. ഓൺലൈൻ നടക്കില്ല. ശ്രീക്കുട്ടി ഇത് കഴിയുമ്പോൾ തന്നെ tired ആകും “
“ഓക്കേ അതെങ്കിലും മതി “
“അപ്പൊ ക്ലാസ്സ് നടക്കട്ടെ ഞങ്ങളങ്ങോട്ട്…”
“ശരി..”വീണ ക്ലാസ്സിൽ പോയി
ശ്രീക്കുട്ടി കുറച്ചു നേരം കൂടി ഒക്കെ ചുറ്റി നടന്ന് കാണിച്ചു ഇതിനിടയിൽ നാരങ്ങ വെള്ളം കൊണ്ട് കൊടുത്തു
ആദിക്കും കൊടുത്തു അവൾ
“ഇപ്പൊ വേദന ഒന്നുല്ലല്ലോ “
“ഇല്ല… ഫിസിയോ ഉണ്ട്. ഓക്കേ ആയി വരുന്നു ” അവൻ ചിരിച്ചു
“ശ്രീലക്ഷ്മി “
അവൾ തിരിഞ്ഞപ്പോൾ. അവൻ വിളിച്ചു
“എന്താ”
“ഒരു പാട് താങ്ക്സ് “
“ഓ വരവ് വെച്ചു “
അവൾ ഗ്ലാസ് വാങ്ങി അകത്തേക്ക് പോയി
തിരിച്ചു വരുമ്പോൾ പവിത്ര അവനെയൊന്നു നോക്കി
“നല്ല കുട്ടി അല്ലെ മോനെ?”
“ഉം “
“അത് പോലൊരു കുട്ടി മരുമകൾ ആയിരുന്നെങ്കിൽ “
ആദി ചിരിച്ചു
“വെറുതെ ഇരിക്ക്. ആ കൊച്ചിന് വേറെ ലൈൻ കാണും “
“ഹേയ്…”
“കാണും.. മുഖം കണ്ടാൽ അറിയാം കമ്മിറ്റഡ് ആണെന്ന് “
“അതെങ്ങനെ?”
“അതൊക്കെ അറിയാം… പക്ഷെ ഞാൻ ഒന്ന് ചോദിച്ചു നോക്കും. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ ‘
പവിത്ര ചിരിച്ചു പോയി
ശ്രീ നൃത്തം തുടർന്നു..ചന്തുവേട്ടൻ ഇന്ന് വരും
രാത്രി മതില് ചാടണോ അമ്മയോട് പറഞ്ഞിട്ട് പോണോ? കൺഫ്യൂഷൻ ആയല്ലോ ദൈവമേ
പ്രാക്ടീസ് കഴിഞ്ഞു കുട്ടികൾ ഒക്കെ പോയി തുടങ്ങി. അവൾ അമ്മയുടെ അടുത്ത് ചെന്നു
“സെക്കന്റ് ഷോ ക്ക് പോകുന്നതിനെ കുറിച്ച് എന്താ അഭിപ്രായം?”
“തീരെ മോശം അഭിപ്രായം “
“അതങ്ങനെ വരൂ.. ഞാൻ ഇങ്ങനെ കിടന്നു പണിയെടുത്തു ചാവേയുള്ളൂ “
വീണ കുറച്ചു നേരം അവളെ നോക്കി നിന്നു
“ചന്തു തൃശൂർ നിന്ന് ഇന്ന് വരും “
“ആ “
“രണ്ടിനും കൂടി സിനിമക്ക് പോണം “
“അമ്മ സമ്മതിച്ചാൽ മാത്രം “
“എടി എടി… നീ മതില് ചാടി പോയതൊക്കെ ഞാൻ അറിഞ്ഞിട്ടില്ലെന്ന വിചാരം? അതൊക്കെ കൂട്ടുകാരികളുടെ കൂടെ ആയത് കൊണ്ടാ മിണ്ടാതിരുന്നേ..ഇതിപ്പോ..”
“ചന്തുവേട്ടനും അങ്ങനെ തന്നെ ആണ്… ഒരു കുഴപ്പോമില്ല. പാവാ അമ്മേ അത്. ജോയിൻ ചെയ്തു കഴിഞ്ഞാ ഭയങ്കര തിരക്കാവും..”
“എന്നാ എന്റെ മോള് അമ്മയോട് സത്യം പറ “
“എന്താ?”
“നിനക്ക് അവൻ ആരാ?” അവൾ ഒരു നിമിഷം മിണ്ടാതെ നിന്നു പിന്നെ മുഖം ഉയർത്തി.
“എന്റെയാ… എന്റെ ചന്തുവേട്ടനാ “
അവളുടെ കണ്ണ് നിറഞ്ഞു.. “ഇഷ്ടാ എനിക്ക് ” അവൾ മുഖം പൊത്തി കരഞ്ഞു
“അയ്യേ ശേ ശ്രീക്കുട്ടി മോളെന്തിനാ അതിന് കരയുന്നത്? ഒരാളെ ഇഷ്ടം ആകുന്നത് തെറ്റ് ഒന്നുമല്ല. ഈ പ്രായത്തിൽ അമ്മ സ്നേഹിച്ചതാ നിന്റെ അച്ഛനെ.. സൂക്ഷിക്കണം അത്രേയുള്ളൂ. തിരഞ്ഞെടുപ്പ് കൃത്യമായിരിക്കണം. അയാൾ നമുക്ക് ചേരുമോ നല്ലവനാണോ ഒക്കെ അറിയണം. ഈ പ്രായത്തിൽ പ്രേമം തോന്നിയില്ലെങ്കിലാ കുഴപ്പം.. കരയാതെ “
“സോറി അമ്മേ “
“എന്തിനാ സോറി. നിന്റെ ചന്തുവേട്ടൻ കൃഷ്ണേട്ടനോട് പറഞ്ഞത് എന്താന്ന് അറിയോ? നീ അവന്റെ ജീവനാണെന്ന്.അത്രയും ധൈര്യമായി പറഞ്ഞു ല്ലോ.. അപ്പൊ ആ സ്നേഹം സത്യമാണ്.”
അവൾ നിറഞ്ഞ ഹൃദയത്തോടെ അത് കേട്ട് നിന്നു.
“സിനിമക്ക് പോണോ?”
അവൾ തലയാട്ടി
“പൊയ്ക്കോ “
“പക്ഷെ ചേച്ചി വേണ്ടാത്ത എന്തെങ്കിലും പറയും “
അവളുടെ മുഖം വാടി
“മതില് ചാടി പൊയ്ക്കോ..”
ശ്രീക്കുട്ടി അമ്പരന്ന് നോക്കി
“ആരും അറിഞ്ഞില്ലേ രാമ നാരായണ.. പോരെ “
“അമ്മ മുത്താണ് “
“ഭ- ദ്രകാ- ളി ആക്കരുത് “
“നെവർ എവർ “
“സന്തോഷം ആയിരിക്കണം രണ്ടു പേരും ഇങ്ങനെ തന്നെ സ്നേഹിച്ച്.ഹാപ്പി ആയിട്ട്. അവരുടെ വീട്ടുകാരെ convince ചെയ്യുന്ന വരെ careful ആയിരിക്കുകയും വേണം, “
ശ്രീ തലയാട്ടി
“എന്ന പോയി വല്ലോം കഴിക്ക് “
അവൾ വീട്ടിൽ പോയി
ചന്തു കുളിച്ചു വേഷം മാറി ബുള്ളറ്റിന്റെ കീ എടുത്തു
“എവിടെ പോകുന്നു?”
“പുറത്ത് “
അവൻ അച്ഛനെ നോക്കി
“പുറത്ത് എവിടെ?”
“ഒരു മൂവി “
“മൂവി? നിനക്ക് മൂവി കാണുന്ന ശീലം ഇല്ലല്ലോ “
“ഇപ്പൊ തുടങ്ങിയതാ “
“ആ മിഡിൽ ക്ലാസ്സ് ഗേൾ പഠിപ്പിച്ചതാണോ?” അവന്റെ ഉള്ളിൽ നിന്ന് എന്തോ ഒന്ന് തിളച്ചുയർന്നു. അവൻ ഒന്ന് നേരേ നിന്നു
“അച്ഛന് ഇപ്പൊ എന്താ വേണ്ടത്?”
“നീ മുറിയിൽ പൊ വിവേക് “
“ഞാൻ പോകാൻ ഡിസൈഡ് ചെയ്തു പോയല്ലോ… ഒരു ഡിസിഷൻ എടുത്തു കഴിഞ്ഞാ വിവേക് അത് മാറ്റില്ല എന്ന് മറ്റാർക്കും അറിയില്ലെങ്കിലും അച്ഛന് അറിയാം. പോയിട്ട് വരാം. ഞാൻ കീ എടുത്തിട്ടുണ്ട്. ലോക് ചെയ്തോളു “
അവൻ ഇറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ആക്കി. ഹൃദയത്തിൽ അവളാണ്. അവൾ മാത്രം. കണ്ടിട്ട് രണ്ടു ദിവസം. ഭ്രാന്ത് പിടിക്കുമെന്നാ വിചാരിച്ചത്. അത്രയ്ക്ക്…
എന്റെ ശ്രീ നീ ആരാണ്?
അവൻ ഇരുട്ടിനോട് ചോദിച്ചു
തുടരും..