ധ്വനി, അധ്യായം 29 – എഴുത്ത്: അമ്മു സന്തോഷ്

“ശ്രീലക്ഷ്മി “

രാജഗോപാൽ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ ഒന്ന് നോക്കി

മുട്ടറ്റം കഷ്ടിയുള്ള ഒരു ഉടുപ്പ്. മുടി ഉയർത്തി കെട്ടി വെച്ചിട്ടുണ്ട്. കയ്യിൽ ഒരു വാച്ച്

അത് അയാൾ പ്രത്യേകമായി ശ്രദ്ധിച്ചു

വാച്ച്. സാധാരണ പെൺകുട്ടികൾ അതിപ്പോ കെട്ടി കാണാറില്ല. മേക്കപ്പ് ഒന്നുമില്ല. സിമ്പിൾ. ചെറിയ ഒരു കുട്ടി

ശ്രീ മുന്നോട്ട് ചെന്ന് ആ പാദങ്ങൾ തൊട്ട് കണ്ണിൽ വെച്ചു. വിമലയുടെതും..പിന്നെ മാറി അവനൊപ്പം നിന്നു

“ശ്രീലക്ഷ്മി ഇരിക്ക് “

രാജഗോപാൽ പറഞ്ഞു. മടിയൊന്നും കൂടാതെ അവൾ ഇരുന്നു

“what are you doing?”

“ya I’m doing graduation in psychology “

“its great.. tell me what is psychology? actually I don’t know much about it ‘

അയാളുടെ കണ്ണുകൾ ഇടുങ്ങി. അത് ഒരു സാധാരണ ചോദ്യം അല്ലെന്നു ചന്തുവിന് തോന്നി അച്ഛൻ അവളെ അളക്കുന്ന പോലെ

“its very simple . it’s a science deals with human mind.or we can tell it as a magic.. to go through the minds of the people. is it  really interesting right?. it helps the people..I like it ” ശ്രീ ലളിതമായ ഭാവത്തിൽ ഒട്ടും ധൃതി ഇല്ലാതെ മനോഹരമായ ആക്സെന്റിൽ പറഞ്ഞു

സത്യത്തിൽ ചന്തു ഞെട്ടി. അവൻ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ശ്രീയെ നോക്കി. ഇത് വരെ കണ്ടതല്ല. കണ്ടു കൊണ്ടിരുന്നതുമല്ല. വേറെയാരോ

ഇത്രയും ഭംഗിയായി അവൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയുമെന്ന് പോലും അവന് അറിഞ്ഞു കൂടായിരുന്നു

“you told it beautifully.. and what about you? can you tell my mindset now?”

രാജഗോപാലിന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു

“you are impressed “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. രാജഗോപാൽ വിവേകിനെയൊന്നു നോക്കി. പിന്നെ അവളെയും

“If I am not impressed what will you do?”

“Usually I am not doing anything purposefully for impression. but when I interact with people they started liking me.. God’s gift “

അവൾ പുഞ്ചിരിച്ചു

രാജഗോപാൽ ഫ്ലാറ്റ്. പക്ഷെ അയാൾ അത് പുറത്ത് കാണിച്ചില്ല

ശ്രീലക്ഷ്മി വിവേക് പറഞ്ഞത് പോലെ ഒരു സാധാരണ പെൺകുട്ടിയല്ല. അത് മാത്രം അയാൾക്ക് ഉറപ്പായിരുന്നു

വളരെ ആത്മവിശ്വാസം ഉള്ള ഒരു പെൺകുട്ടി. ജീവിതം വളരെ പോസിറ്റീവ് ആയി കാണുന്ന കുട്ടി. അവളുടെ കണ്ണിൽ ആ പോസിറ്റിവിറ്റി ഉണ്ട്

ഗുഡ്..അത്ര മാത്രം അയാൾക്ക് തോന്നി

പക്ഷെ തന്റെ സ്വതസിദ്ധമായ ഗൗരവം അയാൾ വിട്ടുകളഞ്ഞില്ല

“ഓക്കേ അകത്തേക്ക് ചെല്ല്…വിമലാ ഉം.”

വിമല പുഞ്ചിരിച്ചു

“വരൂ കുട്ടി “

അവൾ എഴുന്നേറ്റു

“uncle.. if you don’t mind, can I tell  you something?”

“yea “

“I like you..”

അവൾ പുഞ്ചിരിച്ചു. പിന്നെ വിമലയ്ക്കൊപ്പം നടന്ന് അകത്തേക്ക് പോയി

രാജഗോപാൽ ഒരു നിമിഷം സ്തബ്ധനായി. അയാൾ ചന്തുവിനെ നോക്കിയെങ്കിലും അവൻ അയാൾക്ക് മുഖം കൊടുക്കാതെ അകത്തേക്ക് പോയി

നല്ല ബുദ്ധിയുള്ള കുട്ടി…വിമലക്ക് അങ്ങനെ ആണ് തോന്നിയത്. മിടുക്കിയാണ്

അവളങ്ങനെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ രൂപമല്ല ശ്രദ്ധയിൽ പെട്ടത്.

“she has a divine Aura. “

“വീട്ടിൽ ആരൊക്കെയുണ്ട്?” അറിയാമെങ്കിലും വിമല വെറുതെ ചോദിച്ചു

“അമ്മയും അച്ഛനും ചേച്ചിയും “

“കുടിക്കാൻ എടുക്കട്ടെ?” അവൾ അവന്റെ മുഖത്ത് നോക്കി. അവൻ ചിരിച്ചു

“ദാഹിക്കുന്നുണ്ടെങ്കിൽ മാത്രം മതി. “

“yes..”

“കോഫീ or tea?”

“ഞാൻ ഉണ്ടാക്കാം.. ഞാൻ നല്ല അസ്സല് ചായ ഇടുമെന്നാണ് എന്റെ അമ്മ പറയുന്നത്. അമ്മയ്ക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ അടുക്കളയിൽ കയറാം “

വിമല ചിരിച്ചു പോയി

“അതെന്തിനാ എനിക്ക് വിരോധം?”

ഒരു കാൾ വന്നപ്പോൾ ചന്തു മുറിയിലേക്ക് പോയി

“അതേയ് പണ്ടത്തെ അമ്മായിയമ്മമാർക്ക് അടുക്കള വിട്ട് കൊടുക്കുന്നത് ഇഷ്ടം അല്ലത്രേ. ഭരണം പോവൂല്ലോ. പക്ഷെ ഇപ്പോഴത്തെ അമ്മായിയമ്മമാർ ക്ലാസ്സിക്‌ ആണ്. അടുക്കളയിൽ കയറുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അവിടെ നിന്ന് ഇറങ്ങിയാലെ കുഴപ്പം ഉള്ളു “

ഒരു നിമിഷം കഴിഞ്ഞാണ് വിമലയ്ക്ക് അതിന്റെ അർത്ഥം മനസിലായത്

“പണിയെടുത്തു നടു ഒടിയും വരെ കിടന്നോ എന്നല്ലേ?”

അവർ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു

“അതന്നെ… അങ്ങനത്തെ ദുരുദ്ദേശം ഒന്നുമില്ലല്ലോ “

അവൾ കണ്ണിറുക്കി

“ഹേയ്. ആക്ച്വലി ഞങ്ങൾ അധികം കുക്ക് ചെയ്യില്ല കൂടുതലും പഴങ്ങൾ സാലഡുകൾ ജ്യൂസ്‌.. ചിക്കൻ അങ്ങനെ ഒക്കെയാണ്.. ചായയും കാപ്പിയും മാത്രം ഒഴിവാക്കില്ല ഹാബിറ്റ് ആയി “

“അത് ശരി.. ഞാൻ നേരേ തിരിച്ചാണ്. ഞാൻ നന്നായി ഫുഡ് കഴിക്കും “

അവൾ ചായയ്ക്ക് വെള്ളം വെച്ചു. പാല് ചേർത്ത് പാകം നോക്കി.

“നന്നായി കുക്ക് ചെയ്യുകയും ചെയ്യും.ഭക്ഷണം എനിക്ക് ഇഷ്ടമാണ്.I love food “

ചായ പാകമായപ്പോൾ അവൾ അത് കപ്പുകളിലേക്ക് പകർന്നു

“ഷുഗർ?”

“yea… ആർക്കും അസുഖം ഇല്ല കഴിക്കാം. ഈ ഷുഗർ മാത്രേ കഴിക്കു എന്നേയുള്ളു”

അവൾ പഞ്ചസാര ചേർത്ത് ചായ നന്നായി ഇളക്കി

“ഞാൻ അങ്കിളിനു കൊടുത്തിട്ട് വരാം “

“അയ്യോ ഏട്ടൻ ഈ ടൈമിൽ ചായ കുടിക്കില്ല.”

“അതിന് സമയം ഒക്കെ ഉണ്ടൊ?”

അവൾ ചിരിച്ചു

“എന്നാലും ഒരു ഹാഫ് കപ്പ്‌ കൊടുക്കാം. അമ്മ പറയും ഒരു വീട്ടിൽ എന്തുണ്ടാക്കിയാലും എത്ര കുറച്ചുണ്ടാക്കിയാലും അത് എല്ലാവർക്കും കൊടുക്കണം ന്ന്. എല്ലാവരും അതിന്റെ രുചി അറിഞ്ഞിരിക്കണം ന്ന്. ശാസ്ത്രം ഒന്നുമല്ല ട്ടോ. സ്നേഹം കൊണ്ടാണ്. ഞാൻ കൊടുത്തിട്ട് വരാം “

അവൾ പ്രസരിപ്പോടെ പോകുന്നത് വിമല നോക്കി നിന്നു. എന്നിട്ട് ഒരു കപ്പ്‌ എടുത്തു സിപ് ചെയ്തു

“ഗംഭീരം “

അവർ തനിയെ പറഞ്ഞു

“അങ്കിൾ ചായ “

അവൾ പുഞ്ചിരിച്ചു കൊണ്ട് ചായ നീട്ടി. എന്തോ നൊ പറയാൻ തോന്നിയില്ല അയാൾക്ക്..അയാൾ അത് വാങ്ങി. മെല്ലെ ഒന്ന് മൊത്തി

നല്ല ടേസ്റ്റ്…

അവൾ പോകാതെ നിൽക്കുന്നത് കണ്ട് അയാൾ പുരികം ഉയർത്തി

“നന്നായോ?”

“yea.. ഗുഡ് “

“ഞാൻ ഉണ്ടാക്കിയതാ “

അവൾ പുഞ്ചിരിച്ചു

“ആഹാ excellent.. ഗുഡ് ഗുഡ് “

“താങ്ക്യൂ “

അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്ന് പോയി

സത്യത്തിൽ കുറച്ചു കൂടെ ഉണ്ടൊ എന്ന് ചോദിക്കണമെന്ന് തോന്നി അയാൾക്ക് പക്ഷെ ഗൗരവം വിടാൻ പാടില്ലല്ലോ

അത് കുടിച്ചിട്ട് അയാൾ കപ്പ്‌ ടീപോയിൽ വെച്ചു

“ചന്തുവേട്ടൻ എവിടെ പോയി?”

അവൾ ഒരു കപ്പ്‌ കാപ്പി എടുത്തിട്ട് അവനെ തിരക്കി

“കുട്ടി കുടിച്ചോളൂ. അവൻ വരും ഒരു കാൾ വന്നു പോയതാ “

അപ്പോഴേക്കും അവനങ്ങോട്ടേക്ക് വന്നു

“ചായ ” അവൾ അത് എടുത്തു കൊടുത്തു

വിമല അവർ അറിയാതെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ചന്തുവിന്റെ കണ്ണിൽ അവളോടുള്ള സ്നേഹത്തിന്റെ, പ്രണയത്തിന്റെ, ആവേശമുണ്ട്. മയങ്ങിയെന്ന പോലെ അവളിൽ ലയിച്ചെങ്ങനെ.. കണ്ണെടുക്കുന്നില്ല

ശ്രീ അങ്ങനെയല്ല സ്നേഹം ഉണ്ട്. അതിൽ കൂടുതലും കരുതൽ ആണ്. അവന്റെ ഷർട്ടിൽ പറ്റിയിരുന്ന എന്തോ എടുത്തു കളയുന്നുണ്ട്. അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഇടയ്ക്ക് ഒതുക്കുന്നുണ്ട്

ഒരു ഡിസ്റ്റൻസ് സൂക്ഷിക്കുന്നുണ്ട്..ശരീരങ്ങൾ തമ്മിൽ

മിതമായ അകലം..സാധാരണ ഇപ്പൊ ഉള്ള കുട്ടികളെപോലെ  അങ്ങനെ അല്ല നിൽപ്

“പോയിട്ട് വരാം അമ്മേ “

കുടിച്ച കപ്പുകൾ കഴുകി വെച്ച് അവൾ കൈ തുടച്ചു

അവർ തലയാട്ടി

“പോയിട്ട് വരാം അങ്കിൾ “

അവൾ അദ്ദേഹത്തോടും യാത്ര പറഞ്ഞു

ചന്തു കാറിന്റെ കീ എടുത്തു

“വിട്ടിട്ട് വരാം “

അവൻ അച്ഛനോട് പറഞ്ഞു

അവർ പോയി കഴിഞ്ഞു വിമല അദേഹത്തിന്റെ അരികിൽ വന്നിരുന്നു

“നല്ല കുട്ടിയാ രാജേട്ടാ. പാവം “

“she is not pavam.”അയാൾ ഒന്ന് ചിരിച്ചു

“she is brilliant, well mannered.. and classy..yea ഒരു ക്ലാസ്സ്‌ ഉണ്ട് അവളിൽ.. കൊള്ളാം “

വിമല ദീർഘമായി ഒന്ന് ശ്വസിച്ചു

കാർ വേറെ വഴി തിരിയുന്ന കണ്ട് അവൾ ഒന്ന് നോക്കി

“ഇത് എങ്ങോട്ടാ പോണത്?”

“ഒന്ന് സ്വസ്ഥം ആയിട്ടിരിക്കാൻ പറ്റിയ ഒരു സ്ഥലത്തോട്ട് “

അവൾ ചിരിച്ചു..പിന്നെ അവനോട് ചേർന്ന് ആ തോളിൽ തല ചായ്ച് വെച്ചു

തുടരും…